സുറിയാനി ഓർത്തഡോക്സ്‌ സഭ

അന്ത്യോഖ്യൻ സുറിയാനി ഓറിയന്റൽ ഓർത്തഡോക്സ് മാതൃസഭ

സുറിയാനി ഓർത്തഡോക്സ്‌ സഭ, അഥവാ പാശ്ചാത്യ സുറിയാനി സഭ അല്ലെങ്കിൽ യാക്കോബായ സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഉൾപ്പെടുന്ന ഒരു ആഗോള സ്വയംശീർഷക സഭയാണ്‌. കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമാസ്ക്കസിലാണ്‌. ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ആരാധനാഭാഷ. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ്‌ നിർവഹിക്കപ്പെടുന്നത് ഈ സഭയുടെ ഔദ്യോഗിക നാമം സുറിയാനിയിൽ "ഇദ്തോ സുറിയൊയ്‌ തോ ത്രീശൈ ശുബ്‌ ഹോ" എന്നാണ്‌.


അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭ
സുറിയാനി: ܥܺܕܬܳܐ ܣܽܘ̣ܪܝܳܝܬܳܐ ܗܰܝܡܳܢܽܘܬܳܐ ܬܪܺܝܨܰܬ ܫܽܘ̣ܒ̣ܚܳܐ
ഇംഗ്ലീഷ്: Syriac Orthodox Church of Antioch
മർദ്ദീനിലെ മോർ ഹ്നാനാന്യോ ദയറ (കുർകുമോ ദയറ), സഭയുടെ ഏറ്റവും ചരിത്രപ്രധാനമായ ആശ്രമം.
ചുരുക്കെഴുത്ത്SOC
വർഗംഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
വിഭാഗംപൗരസ്ത്യ ക്രിസ്തീയത
വീക്ഷണംസുറിയാനി ക്രിസ്തീയത
മതഗ്രന്ഥം
ദൈവശാസ്ത്രംസുറിയാനി ഓർത്തഡോക്സ് ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
സഭാഭരണംസുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ ആകമാന സുന്നഹദോസ്
അന്ത്യോഖ്യാ
പാത്രിയർക്കീസ്
മോറാൻ മോർ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ
ഇന്ത്യയുടെ
മാഫ്രിയാനേറ്റ്
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
സംഘടനകൾവേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (WCC)
സഭാ സംസർഗ്ഗംഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
പ്രദേശംമദ്ധ്യപൂർവ്വദേശം, ഇന്ത്യ
ഭാഷസുറിയാനി, അറബി, മലയാളം, ഇംഗ്ലീഷ്
ആരാധനാക്രമംഅന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം - മാർ യാക്കോബിന്റെ ആരാധനാക്രമം.
മുഖ്യകാര്യാലയംബാബ് തൂമ, ഡമാസ്കസ്, സിറിയ
ഭരണമേഖലലോകവ്യാപകം
അധികാരമേഖലലോകവ്യാപകം
സ്ഥാപകൻപത്രോസ് ശ്ലീഹാ
ഉത്ഭവംക്രി. വ. 37 (പാരമ്പര്യം അനുസരിച്ച്)
അന്ത്യോഖ്യ, സിറിയ, റോമാ സാമ്രാജ്യം[2][3]
സ്വതന്ത്രം518 A.D.[4]
ഉരുത്തിരിഞ്ഞത്അന്ത്യോഖ്യൻ സഭയിൽനിന്ന്[5]
ഭാഗമായത്മലങ്കര സഭ (1665)
പിളർപ്പുകൾഅന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ (518),[6]
മോറോനായ സഭ (ഏഴാം നൂറ്റാണ്ട്)[7]
സുറിയാനി കത്തോലിക്കാ സഭ (1662, 1782)[8]
മലബാർ സ്വതന്ത്ര സുറിയാനി സഭ (1771),
മലങ്കര മാർത്തോമ്മാ സുറിയാനി സഭ (1876),
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (1912, 1976)[9]
സഹായ സംഘടനസെന്റ് എഫ്രേം പാത്രിയാർക്കൽ ഡെവലപ്‌മെന്റ് കമ്മിറ്റി (EPDC)[10]
വെബ്സൈറ്റ്Syriac Orthodox Patriarchate
പൌരസ്ത്യ ക്രിസ്തീയത
ഓർത്തഡോൿസ്‌ സഭകൾ  · പൗരസ്ത്യം
സൂനഹദോസുകൾ  · സഭാപിളർപ്പുകൾ
പൗരസ്ത്യ ക്രിസ്തീയത
പൗരസ്ത്യ കത്തോലിക്കാ സഭകൾ
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ബൈസാന്ത്യ ഓർത്തഡോക്സ് സഭ
കിഴക്കൻ സഭകൾ
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ
ദൈവ ശാസ്ത്രം
പൗരസ്ത്യ ദൈവവിജ്ഞാനീയം
ക്രിസ്തു വിജ്ഞാനീയം
ത്രിത്വം  · ദൈവമാതാവ്
ആരാധനാക്രമങ്ങൾ
വിശുദ്ധ ഗ്രന്ഥം
പഴയ നിയമം  · പുതിയനിയമം
അപ്പോസ്തോലിക പിതാക്കൻമാരുടെ ലേഖനങ്ങൾ
പാശ്ചാത്യ ക്രിസ്തീയത
റോമൻ കത്തോലിക്കാ സഭ  · നവീകരണ സഭകൾ
ക്രിസ്തുമത വിഭാഗങ്ങൾ

സുറിയാനി ഓർത്തോഡോക്കോസ് സഭയുടെ ഔദ്യോഗിക ഭാഷ സുറിയാനിയാണ്, ആയതിനാൽ ഈ സഭയെ ''സുറിയാനി സഭ'' എന്ന് അഭിസംബോധന ചെയ്യുന്നു. എ. ഡി 518 ൽ സേവേറിയോസ് പാത്രിയർക്കിസ് ബാവ കല്ക്കിദോൻ സുന്നഹദോസിനു ശേഷം നാടുകടത്തപ്പെടുകയും, കുറേയധികംനാൾ സഭക്ക് തലവനില്ലാതെ മുൻപോട്ടു പോവുകയുമുണ്ടായി എന്നാൽ ഈ സമയത്ത് യാക്കോബ് ബുർദാന സുറിയാനി സഭയുടെ ഉയിർത്തെഴുന്നേൽപ്പിനായി ശ്രമിക്കുകയും ചെയ്തു അതിനാൽ ഈ സഭയെ ''യാക്കോബായ സഭ'' എന്നും അഭിസംബോധന ചെയുന്നു. എ. ഡി 2000 മുതൽ വിശുദ്ധ സുന്നഹദോസിനു ശേഷം ഈ സഭയെ ഔദ്യോഗികമായി ''സുറിയാനി ഓർത്തോഡോക്സ് സഭ'' എന്ന് അഭിസംബോധന ചെയുന്നു.

സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ അന്ത്യോക്യാ പാത്രിയാർക്കീസ്‌ ആണ്‌. സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്‌ ബാവായാണ്‌. ഇദ്ദേഹം 2014 മെയ്‌ പതിനാലാം തിയതിയാണ്‌ സഭാതലവനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്‌. ഇപ്പോൾ സഭക്ക്‌ 26 അതിഭദ്രാസനങ്ങളും 11 പാത്രിയർക്കാ പ്രതിനിധി ഭരണകേന്ദ്രങ്ങളും ഉണ്ട്‌. കണക്കുകളനുസരിച്ച്‌ ലോകമെമ്പാടുമായി 55,00,000 അംഗങ്ങളുണ്ട്‌.

സഭാ തലസ്ഥാനം

തിരുത്തുക

സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലസ്ഥാനം ക്രി.വ. 518 വരെ അന്ത്യോഖ്യയിൽ ആയിരുന്നു. എന്നാൽ ഇത് മത പീഡനങ്ങളാലും മറ്റ് പല കാരണങ്ങളാലും മെസപ്പൊട്ടോമിയയിലെ പല ദയറാകളിലേക്കും മാറ്റി സ്ഥാപിക്കപ്പെടുകയുണ്ടായി. ഇത് പതിമൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മർദീനടുത്തുള്ള ദയർ അൽ-സഫ്രാനിലേക്ക് മാറ്റപ്പെടുകയുണ്ടായി. [അവലംബം ആവശ്യമാണ്] അവിടെ നിന്ന് 1959-ഇൽ ഇപ്പോൾ തലസ്ഥാനമായിരിക്കുന്ന ദമാസ്ക്കസിലേക്ക് മാറ്റുകയുണ്ടായി. ഇപ്പോൾ സിറിയയിലെ രാഷ്ട്രിയ പ്രശ്നങ്ങളാൽ പ. പാത്രിയർക്കിസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ ലബനോനിൽ താമസിച്ചുവരുന്നു.

ചരിത്രം

തിരുത്തുക
 
മദ്ധ്യകാലത്തെ സുറിയാനി ഓർത്തഡോക്സ് ഭദ്രാസനങ്ങൾ
  പലസ്തീൻ
  സിറിയ
  ലെബനോൻ, സൈപ്രസ്
  കിലിക്യ
  കപ്പദോക്കിയ
  ആമിദ്, ആർസുൻ
  കോമജീൻ
  ഉർഹോയി
  മർദീൻ, തൂർ അബ്ദീൻ

റോമാ സാമ്രാജ്യത്തിന്റെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നും പുരാതന സിറിയയുടെ തലസ്ഥാനവും ആയ അന്ത്യോക്യായിലെ സഭയുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ അംഗങ്ങൾ. ഈ നഗരത്തിൽ സുവിശേഷം അറിയിച്ചത് യഹൂദരുടെ പീഡനകാലത്തിന് ശേഷം യെരുശലേമിൽ നിന്ന് ഓടിപ്പോന്ന ക്രിസ്തുവിന്റെ ശിഷ്യർ തന്നെയാണ്. വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വ മരണ ശേഷം പൗലോസും ബർന്നബാസും അന്ത്യോക്യ സന്ദർശിച്ചു. ഇവർ ഏകദേശം ഒരു വർഷക്കാലം ഇവിടെ താമസിച്ച് സുവിശേഷം അറിയിച്ചു. ഇത് പത്രോസ് ഇവിടെ വന്ന് സുവിശേഷം അറിയിക്കുകയും തന്റെ സിംഹാസനം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം ആണ്. [[11]

യാക്കോബായ സഭ

തിരുത്തുക

യാക്കോബായ എന്ന സുറിയാനി വാക്കിനർത്ഥം യാക്കോബ് ബുർദാനയുടെ സഭ എന്നാണ്. യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്. ഈ പ്രയോഗം ഇപ്പോൾ കേരളത്തീൽ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. [12]ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സഭാദ്ധ്യക്ഷനായിരുന്നു യാക്കോബ് ബുർദാന.[13] [14]

കേരളത്തിലെ സഭ

തിരുത്തുക

കാതോലിക്കാ പ്രാദേശിക മേലദ്ധ്യക്ഷനായുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും, പാത്രിയർക്കീസ് നേരിട്ടു് ഭരിയ്ക്കുന്ന സിംഹാസനപ്പള്ളികളും പൗരസ്ത്യ സുവിശേഷ സമാജം,ക്നാനായ ഭദ്രാസനം,വിശാല ഇന്ത്യൻ അതിരൂപത തുടങ്ങിയവയും ചേർന്നതാണു് സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള ഘടകം.പരിശുദ്ധ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ്‌ ബാവയുടെ പരമാദ്ധ്യക്ഷതയിലുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനമാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്റെ ഔദ്യോഗിക നാമം പൗരസ്ത്യ കാതോലിക്കായെന്നാണ്. ഇപ്പോഴത്തെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ 2002-ലാണ് വാഴിയ്ക്കപ്പെട്ടതു്.

യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ കാതോലിക്ക, സുറിയാനി ഓർത്തോഡോക്സ് സഭയുടെ ഭരണഘടനാപ്രകാരം രണ്ടാം സ്ഥാനിയും, പരിശുദ്ധ പാത്രിയർക്കിസ് ബാവായുടെ പ്രധിനിധിയുമാണ്. ആഗോള സുറിയാനി ഓർത്തോഡോക്സ് സഭയിൽ ശ്രേഷ്ഠ കാതോലിക്ക ബാവയുള്ളപ്പോൾ പരിശുദ്ധ പാത്രിയർക്കിസ് ബാവക്കു ശേഷം നിർബന്ധമായും ശ്രേഷ്ഠ കാതോലിക്കബാവയെ സ്മരിക്കണം.

  1. "Peshitta | Syriac Bible". Encyclopedia Britannica.
  2. "Cave Church of St. Peter – Antioch, Turkey". www.sacred-destinations.com.
  3. "BBC – Religions – Christianity: Eastern Orthodox Church". www.bbc.co.uk.
  4. Rassam, Suha (2005). Christianity in Iraq: Its Origins and Development to the Present Day. Gracewing Publishing. ISBN 9780852446331.
  5. "CATHOLIC ENCYCLOPEDIA: Church of Antioch". www.newadvent.org.
  6. Loetscher, L.A. (1977). The New Schaff-Herzog Encyclopedia of Religious Knowledge: Embracing Biblical, Doctrinal, and Practical Theology and Biblical, Theological, and Eclesiastical Biography from the Earliest Times to the Present Day, Based on the 3d Ed. of the Realencyklopädie Founded by J. J. Herzog, and Edited by Albert Hauck, Prepared by More Than Six Hundred Scholars and Specialists Under the Supervision of Samuel Macauley Jackson (editor-in-chief) with the Assistance of Charles Colebrook Sherman and George William Gilmore (associate Editors) ... [et. Al.]. Baker. p. 87. ISBN 978-0-8010-7947-4.
  7. Brock, Sebastian P. (2011). "Liturgy". Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. https://gedsh.bethmardutho.org/Liturgy. ശേഖരിച്ചത് 22 September 2016. 
  8. Joseph, John (1983). Muslim-Christian Relations and Inter-Christian Rivalries in the Middle East: The Case of the Jacobites in an Age of Transition. SUNY Press. p. 40. ISBN 978-0-87395-600-0.
  9. Lucian N. Leustean (2010). Eastern christianity and the cold war, 1945–91. New York: Routeledge Taylor&Francis Group. p. 317. ISBN 978-0-203-86594-1. India has two main Orthodox churches, the autocephalous and autonomous Malankara Orthodox Syrian Church (Indian Orthodox) and autonomous Jacobite Syrian Orthodox Church under jurisdiction of Syrian Patriarchate. However, in 1912, there was a split in the community when one part declared itself an autocephalous church and announced the re-establishment of the ancient Catholicosate of the East in India. This was not accepted by those who remained loyal to the Syrian Patriarch. The two sides were reconciled in 1958 when the Indian Supreme Court declared that only the autocephalous Catholicos and bishops in communion with him had legal standing. But in 1975, the Syrian Patriarch excommunicated and deposed the Catholicos and appointed a rival, an action that resulted in the community splitting yet again. On 21 January 1995, the Supreme Court of India stated the existence of one orthodox church in India divided into two groups and noticed that spiritual authority of the Syrian Patriarchate reached vanishing point, acknowledging the rights of the autocephalous Church.
  10. "St. Ephrem Patriarchal Development Committee". Humanitarian Aid Relief Trust.
  11. മുൻ ലേഖനം
  12. http://en.wikipedia.org/wiki/Syriac_Orthodox_Church
  13. http://members.tripod.com/~Berchmans/heresy.html
  14. http://www.newadvent.org/cathen/02282a.htm

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. യാക്കോബായ സുറിയാനി സഭ.ഓർഗ്
  2. യാക്കോബായ സുറിയാനി സഭയുടെ വാർത്താ വെബ്സൈറ്റ്
  3. യാക്കോബായ ഓൺലൈൻ ക്മ്മ്യൂണിറ്റി
  4. സുറിയാനി സഭയുടെ അനൌദ്ദ്യോഗിക വെബ്സൈറ്റ്
  5. നിരണം ഭദ്രാസന വെബ്സൈറ്റ്
  6. കോട്ടയം ഭദ്രാസന വെബ്സൈറ്റ് Archived 2015-11-04 at the Wayback Machine.
  7. കോച്ചി ഭദ്രാസന വെബ്സൈറ്റ് Archived 2018-01-28 at the Wayback Machine.
  8. കോല്ലം ഭദ്രാസന വെബ്സൈറ്റ് Archived 2019-03-25 at the Wayback Machine.
  9. ഇടുക്കി ഭദ്രാസന വെബ്സൈറ്റ് Archived 2015-02-14 at the Wayback Machine.
  10. മൈലാപ്പൂർ ഭദ്രാസന വെബ്സൈറ്റ് Archived 2015-02-15 at the Wayback Machine.
  11. മലബാർ ഭദ്രാസന വെബ്സൈറ്റ് Archived 2018-03-30 at the Wayback Machine.
  12. ഡൽഹി ഭദ്രാസന വെബ്സൈറ്റ് Archived 2011-05-12 at the Wayback Machine.
  13. സെമിനാരി വെബ്സൈറ്റ് Archived 2018-09-12 at the Wayback Machine.
  14. യൂത്ത് അസോസിയേഷൻ വെബ്സൈറ്റ് Archived 2011-12-29 at the Wayback Machine.
  15. മാവേലിക്കര പടിയോല Archived 2006-08-18 at the Wayback Machine.
  16. പ. പരുമല തിരുമേനിയുടെ(ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ്) ശൽമൂസ Archived 2006-08-15 at the Wayback Machine.
  17. വൈദികരുടെ വസ്ത്രധാരണം
  18. ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവായുടെ സ്മാരക വെബ്സൈറ്റ്
  19. ആമേരിക്കൻ ഭദ്രാസന വെബ്സൈറ്റ്
  20. വിശ്വാസ സംരക്ഷകൻ(ദ്വൈവാരിക) Archived 2008-05-06 at the Wayback Machine.
  21. മലങ്കര അസ്സോസിയേഷൻ Archived 2013-06-02 at the Wayback Machine.

പുറമേയ്ക്കുള്ള കണ്ണികൾ (പള്ളികൾ)

തിരുത്തുക
  1. ചെന്നിത്തല ഹോറേബ് പള്ളി Archived 2011-07-08 at the Wayback Machine.
  2. ചേപ്പാട് കോച്ചുപള്ളി Archived 2021-08-13 at the Wayback Machine.
  3. മഞ്ഞിനിക്കര ബാവായുടെ സ്മാരക വെബ്സൈറ്റ് Archived 2017-10-09 at the Wayback Machine.
  4. മഞ്ഞിനിക്കര ദയറായുടെ വെബ്സൈറ്റ് Archived 2015-08-01 at the Wayback Machine.
  5. പാണംപടി പള്ളി Archived 2016-04-08 at the Wayback Machine.
  6. ചെങ്ങരി പള്ളി Archived 2014-05-17 at the Wayback Machine.
  7. ലണ്ടൻ പള്ളി Archived 2011-02-02 at the Wayback Machine.

സംപ്രേഷണ നിലയങ്ങൾ

തിരുത്തുക
  1. സൂബോറോ ടി.വി[1]
  2. ജെ.എസ്.സി. ന്യൂസ്[2]
  3. റേഡിയോ മലങ്കര
  4. മലങ്കര വിഷൻ Archived 2022-05-19 at the Wayback Machine.


  1. johannes. "Home" (in ജർമ്മൻ). Retrieved 2020-08-09.
  2. "JSC News | The Official News Portal of Holy Jacobite Syrian Christian Church". Retrieved 2020-08-09.