സി.എം. സ്റ്റീഫൻ
ഇന്ത്യയിലെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ[1] സി.എം. സ്റ്റീഫൻ ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയപ്രവർത്തകനും, കേന്ദ്ര മന്ത്രിയുമായിരുന്നു[2]. (ഡിസംബർ 23 1918 – ജനുവരി 16 1984). അടിയന്തരാവസ്ഥക്ക് ശേഷം മിക്ക കോൺഗ്ഗ്രസ്സുകാരും തോറ്റ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ വന്ന ജനതാ ഗവർമെന്റിൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റീഫൻ പ്രഭാഷണകലകൊണ്ടും വിമർശനപാടവം കൊണ്ടും ഭരണപക്ഷത്തിനു വെല്ലുവിളിയുയർത്തി.[3] തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ, കേന്ദ്രമന്ത്രി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്.
സി.എം.സ്റ്റീഫൻ | |
---|---|
ഇന്ത്യയുടെ വാർത്താവിനിമയ വകുപ്പ് മന്ത്രി | |
ഓഫീസിൽ മാർച്ച് 3 1980 – സെപ്റ്റംബർ 2 1982 | |
മുൻഗാമി | ഭീഷ്മ നരേയൻ സിംഗ് |
പിൻഗാമി | ആനന്ത് ശർമ്മ |
ലോക്സഭയുടെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ ഏപ്രിൽ 12 1978 – ജൂലൈ 9 1979 | |
മുൻഗാമി | യശ്വന്ത്റാവു ചവാൻ |
പിൻഗാമി | യശ്വന്ത്റാവു ചവാൻ |
ലോക്സഭാംഗം | |
ഓഫീസിൽ 1980 – ജനുവരി 16 1984 | |
മുൻഗാമി | ധരം സിംഗ് |
പിൻഗാമി | വീരേന്ദ്ര പാട്ടീൽ |
മണ്ഡലം | ഗുൽബർഗ |
ഓഫീസിൽ മാർച്ച് 23 1977 – ഓഗസ്റ്റ് 22 1979 | |
പിൻഗാമി | എം.എം. ലോറൻസ് |
മണ്ഡലം | ഇടുക്കി |
ഓഫീസിൽ മാർച്ച് 15 1971 – ജനുവരി 18 1977 | |
മുൻഗാമി | പി.പി. എസ്തോസ് |
പിൻഗാമി | ജോർജ് ജെ. മാത്യു |
മണ്ഡലം | മൂവാറ്റുപുഴ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | ടി. കൃഷ്ണൻ |
മണ്ഡലം | തൃക്കടവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ 23, 1918 |
മരണം | ജനുവരി 16, 1984 | (പ്രായം 65)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | തങ്കമ്മ സ്റ്റീഫൻ |
കുട്ടികൾ | 2 മകൻ, 3 മകൾ |
മാതാപിതാക്കൾ |
|
As of ഒക്ടോബർ 206, 2022 ഉറവിടം: നിയമസഭ |
വ്യക്തിജീവിതം
തിരുത്തുകമാവേലിക്കരയ്ക്ക് അടുത്തുള്ള ചെറുകോലിലെ ചെമ്പകശ്ശേരി വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു.[4]
ജീവിത രേഖ
തിരുത്തുക- 1918 ജനനം
- 1938 തിരുവനന്തപുരം ആർട്സ് കോളേജിൽ ചേർന്നു
- 1939 വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന് ഒരു കൊല്ലം തടവുശിക്ഷ
- 1942 ബി.എ. ബിരുദം നേടി
- 1949 കൊല്ലത്ത് അഭിഭാഷകൻ
- 1958 കൊല്ലം ഡി.സി.സി. പ്രസിഡന്റ്
- 1960 നിയമസഭാംഗം (തൃക്കടവൂർ)
- 1965 നിയമസഭാംഗം (പുനലൂർ)
- 1971 ലോകസഭാംഗം (മൂവാറ്റുപുഴ)
- 1977 ലോകസഭാംഗം (ഇടുക്കി), ഏപ്രിൽ-12ന് ലോകസഭയിൽ പ്രതിപക്ഷനേതാവ്
- 1980 ലോകസഭാംഗം (ഗുൽബർഗ, കർണാടക) കേന്ദ്രമന്ത്രിയായി
- 1982 എ.ഐ.സി.സി. ജനറൽ സെക്രട്ടറി
- 1984 മരണം
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1977 | ഇടുക്കി ലോകസഭാമണ്ഡലം | സി.എം. സ്റ്റീഫൻ | കോൺഗ്രസ് (ഐ.) | എം.എം. ജോസഫ് | കേരള കോൺഗ്രസ് (പിള്ള) |
അവലംബം
തിരുത്തുക- പ്രചോദനം; ജയിംസ് കുട്ടി തോമസ് Archived 2011-05-28 at the Wayback Machine.
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/Congress-leader-C.M.-Stephen-remembered/article15521437.ece
- ↑ http://www.indiastudychannel.com/resources/165572-Biography-of-an-unsung-politician-from-Kerala-C-M-Stephen.aspx
- ↑ http://indiatoday.intoday.in/story/congress-leader-c.m.-stephen-skillfully-demolishes-arguments-by-home-minister-charan-singh/1/436065.html
- ↑ മഹച്ചരിതമാല - സി.എം. സ്റ്റീഫൻ, പേജ് - 622, ISBN 81-264-1066-3
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
- ↑ http://www.keralaassembly.org