സാനിയ ഇയ്യപ്പൻ
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ (ജനനം: 2002 ഏപ്രിൽ 20).[1] 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[2]
സാനിയ ഇയ്യപ്പൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
കലാലയം | നളന്ദ പബ്ലിക് സ്കൂൾ, തമ്മനം |
തൊഴിൽ | നടി, മോഡൽ, നർത്തകി |
സജീവ കാലം | 2014 – മുതൽ |
അറിയപ്പെടുന്നത് | ക്വീൻ |
ടെലിവിഷൻ | ഡി4 ഡാൻസ് |
മാതാപിതാക്ക(ൾ) | ഇയ്യപ്പൻ, സന്ധ്യ |
അഭിനയ ജീവിതം
തിരുത്തുകമഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2014 | ബാല്യകാലസഖി | സുഹറ(കുട്ടിക്കാലം) | മലയാളം | ബാല്യതാരം |
അപ്പോത്തിക്കരി | വിജയിയുടെ മകൾ | മലയാളം | ബാല്യതാരം | |
2018 | ക്വീൻ | ചിന്നു | മലയാളം | നായികയായി അരങ്ങേറ്റം |
പ്രേതം 2 | നിരഞ്ജന വേണു | മലയാളം | ||
2019 | സകലകലാശാല | സ്വയം | മലയാളം | അതിഥി താരം |
വൈറ്റ് റോസ് | വിജയലക്ഷ്മി | മലയാളം | ||
ലൂസിഫർ | ജാൻവി | മലയാളം | ||
പതിനെട്ടാം പടി | സാനിയ | മലയാളം | പാർട്ടി സോങ്ങിൽ (അതിഥി താരമായി) | |
2021 | കൃഷ്ണൻകുട്ടി പണിതുടങ്ങി | Beatrice | മലയാളം | |
ദി പ്രീസ്റ്റ് | ദിയ അലക്സ് ആലാട്ട് | മലയാളം | ||
സല്യൂട്ട് | മലയാളം | ചിത്രീകരിക്കുന്നു |
- ടെലിവിഷൻ
പരിപാടി | കഥാപാത്രം | ചാനൽ | കുറിപ്പുകൾ |
---|---|---|---|
സൂപ്പർ ഡാൻസർ ജൂനിയർ | മത്സരാർത്ഥി | അമൃത ടി.വി. | |
സൂപ്പർ ഡാൻസർ 6 | വിജയി | ||
ഡി2 - ഡി 4 ഡാൻസ് | മഴവിൽ മനോരമ | മൂന്നാം സ്ഥാനം | |
ഡി 4 ഡാൻസ് റീലോഡഡ് | അഞ്ചാം സ്ഥാനം |
പുരസ്കാരങ്ങൾ
തിരുത്തുക- ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ്
- 2018 : മികച്ച പുതുമുഖതാരം