സാഖറി ടെയ്ലർ
സഖാരി ടെയ്‌ലർ അമേരിക്കയുടെ (യു.എസ്.എ.) 12-ആമത്തെ പ്രസിഡന്റായിരുന്നു. ചുരുങ്ങിയകാലം മാത്രമേ പ്രസിഡന്റുപദവിയിൽ ഉണ്ടായിരുന്നുള്ളൂ. സൈനികനായാണ് തുടക്കം. മെക്സിക്കൻ യുദ്ധത്തിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. റിച്ചാർഡ് ടെയ്‌ലറുടെയും സാറാ ഡബ്നി സ്റ്റോരത്തറുടെയും മൂന്നാമത്തെ പുത്രനായി ഇദ്ദേഹം 1784 നവംബർ 24-ന് വെർജീനിയയിലെ ഓറഞ്ച് കൗണ്ടിയിൽ ജനിച്ചു.
സഖാരി ടെയ്‌ലർ | |
---|---|
12th President of the United States | |
Vice President | മില്ലാർഡ് ഫിൽമോർ |
മുൻഗാമി | ജയിംസ് പോക്ക് |
പിൻഗാമി | മില്ലാർഡ് ഫിൽമോർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബാർബർസ്‍വില്ലെ, വിർജീനിയ, യു.എസ്. | നവംബർ 24, 1784
മരണം | ജൂലൈ 9, 1850 Washington, D.C., U.S. | (പ്രായം 65)
അന്ത്യവിശ്രമം | Zachary Taylor National Cemetery Louisville, Kentucky |
രാഷ്ട്രീയ കക്ഷി | വിഗ് |
പങ്കാളികൾ | Margaret Smith (1810-1850; his death) |
കുട്ടികൾ | Margaret Smith Sarah Knox Ann Mackall Octavia Pannell Mary Elizabeth Richard |
തൊഴിൽ | Major general |
ഒപ്പ് | |
Military service | |
Allegiance | അമേരിക്കൻ ഐക്യനാടുകൾ |
Branch/service | United States Army |
Years of service | 1808–1849 |
Rank | Major general |
Commands | Army of Occupation |
Battles/wars | War of 1812 • Siege of Fort Harrison Black Hawk War Second Seminole War • Battle of Lake Okeechobee Mexican–American War • Battle of Palo Alto • Battle of Resaca de la Palma • Battle of Monterrey • Battle of Buena Vista |
ജീവിതരേഖ
തിരുത്തുകഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം പരിമിതമായി മാത്രമേ ലഭിച്ചുള്ളൂ. സൈന്യത്തിൽ ചേർന്ന ഇദ്ദേഹം 1808-ൽ കാലാൾപ്പടയുടെ ഫസ്റ്റ് ലഫ്റ്റനന്റായി. 1810-ൽ മാർഗരറ്റ് മക്ആൾ സ്മിത്തിനെ വിവാഹം ചെയ്തു. 1812-ലെ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു. അല്പകാലം സൈന്യത്തിൽനിന്നു വിട്ടുനിന്ന ഇദ്ദേഹം 1832-ൽ കേണൽ പദവിയിലെത്തി.
പദവികൾ
തിരുത്തുകബ്ലാക്ക് ഹാക്ക് യുദ്ധത്തിലും സെമിനോൾ യുദ്ധത്തിലും പങ്കെടുത്തു. 1838-ൽ ബ്രിഗേഡിയർ പദവി ലഭിച്ചു. 1845-ഓടെ ടെക്സാസ് അതിർത്തിയിലെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിനായി ഇദ്ദേഹത്തെ നിയോഗിച്ചു. 1846-ൽ മേജർ ജനറലായി മെക്സിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്കൻ സൈന്യത്തെ പ്രഗൽഭമായി നയിച്ചു. ഈ യുദ്ധത്തിലെ പ്രകടനം ഇദ്ദേഹത്തിന് ദേശീയ നായക പരിവേഷം നൽകി. തുടർന്ന് വിഗ് പാർട്ടി (ഡെമോക്രാറ്റിക് പാർട്ടിക്കെതിരായി രൂപംകൊണ്ട ഈ പാർട്ടി ഏതാനും വർഷങ്ങളേ നിലനിന്നുള്ളൂ; 1834-1856) ഇദ്ദേഹത്തെ യു.എസ്. പ്രസിഡന്റ് സ്ഥാനാർഥിയാക്കി.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
തിരുത്തുകപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1849 മാർച്ച് 5 മുതൽ 50 ജൂലൈ 9 വരെ അധികാരത്തിലിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സ്റ്റേറ്റുകളുടെ സംയോജനം സംബന്ധിച്ച് അമേരിക്കയിലെ രാഷ്ട്രീയ സ്ഥിതി വളരെയധികം കലുഷിതമായി. അടിമസമ്പ്രദായം സംബന്ധിച്ച പ്രശ്നങ്ങൾ രൂക്ഷമായ കാലവുംകൂടിയായിരുന്നു ഇത്. മധ്യ അമേരിക്കയിലൂടെ നിർമ്മിക്കുന്ന തോടുകളുടെയും റെയിൽവേയുടെയും നിയന്ത്രണം സംബന്ധിച്ച് ബ്രിട്ടനുമായി ഒപ്പുവച്ച ക്ലേറ്റൺ-ബുൾവർ ഉടമ്പടി (1850) ടെയ്‌ലറുടെ ഭരണനേട്ടമാണെന്ന് അഭിപ്രായമുണ്ട്. പ്രസിഡന്റായിരിക്കെ 1850 ജൂലൈ 9-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. വില്ല്യം ഹെന്രി ഹാരിസണും ജെയിംസ് ഗാർഫീൽഡിനും ശേഷം ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രസിഡന്റാണ് ടെയ്ലർ.
അവലംബം
തിരുത്തുക- http://www.whitehouse.gov/about/presidents/zacharytaylor
- http://millercenter.org/president/taylor
- http://www.biography.com/people/zachary-taylor-9503363
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെയ്ലർ, സഖാരി (1784-1850) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |