സാഖറി ടെയ്‌ലർ

(സാക്രി ടെയ്‌ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സഖാരി ടെയ്‌ലർ അമേരിക്കയുടെ (യു.എസ്.എ.) 12-ആമത്തെ പ്രസിഡന്റായിരുന്നു. ചുരുങ്ങിയകാലം മാത്രമേ പ്രസിഡന്റുപദവിയിൽ ഉണ്ടായിരുന്നുള്ളൂ. സൈനികനായാണ് തുടക്കം. മെക്സിക്കൻ യുദ്ധത്തിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. റിച്ചാർഡ് ടെയ്‌ലറുടെയും സാറാ ഡബ്നി സ്റ്റോരത്തറുടെയും മൂന്നാമത്തെ പുത്രനായി ഇദ്ദേഹം 1784 നവംബർ 24-ന് വെർജീനിയയിലെ ഓറഞ്ച് കൗണ്ടിയിൽ ജനിച്ചു.

സഖാരി ടെയ്‌ലർ
12th President of the United States
Vice Presidentമില്ലാർഡ് ഫിൽമോർ
മുൻഗാമിജയിംസ് പോക്ക്
പിൻഗാമിമില്ലാർഡ് ഫിൽമോർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1784-11-24)നവംബർ 24, 1784
ബാർബർസ്‍വില്ലെ, വിർജീനിയ, യു.എസ്.
മരണംജൂലൈ 9, 1850(1850-07-09) (പ്രായം 65)
Washington, D.C., U.S.
അന്ത്യവിശ്രമംZachary Taylor National Cemetery
Louisville, Kentucky
രാഷ്ട്രീയ കക്ഷിവിഗ്
പങ്കാളികൾMargaret Smith
(1810-1850; his death)
കുട്ടികൾMargaret Smith
Sarah Knox
Ann Mackall
Octavia Pannell
Mary Elizabeth
Richard
തൊഴിൽMajor general
ഒപ്പ്Cursive signature in ink
Military service
Allegianceഅമേരിക്കൻ ഐക്യനാടുകൾ
Branch/serviceUnited States Army
Years of service1808–1849
RankMajor general
CommandsArmy of Occupation
Battles/warsWar of 1812
 • Siege of Fort Harrison
Black Hawk War
Second Seminole War
 • Battle of Lake Okeechobee
Mexican–American War
 • Battle of Palo Alto
 • Battle of Resaca de la Palma
 • Battle of Monterrey
 • Battle of Buena Vista

ജീവിതരേഖ

തിരുത്തുക

ഔപചാരികമായ സ്കൂൾ വിദ്യാഭ്യാസം പരിമിതമായി മാത്രമേ ലഭിച്ചുള്ളൂ. സൈന്യത്തിൽ ചേർന്ന ഇദ്ദേഹം 1808-ൽ കാലാൾപ്പടയുടെ ഫസ്റ്റ് ലഫ്റ്റനന്റായി. 1810-ൽ മാർഗരറ്റ് മക്ആൾ സ്മിത്തിനെ വിവാഹം ചെയ്തു. 1812-ലെ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ലഭിച്ചു. അല്പകാലം സൈന്യത്തിൽനിന്നു വിട്ടുനിന്ന ഇദ്ദേഹം 1832-ൽ കേണൽ പദവിയിലെത്തി.

ബ്ലാക്ക് ഹാക്ക് യുദ്ധത്തിലും സെമിനോൾ യുദ്ധത്തിലും പങ്കെടുത്തു. 1838-ൽ ബ്രിഗേഡിയർ പദവി ലഭിച്ചു. 1845-ഓടെ ടെക്സാസ് അതിർത്തിയിലെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിനായി ഇദ്ദേഹത്തെ നിയോഗിച്ചു. 1846-ൽ മേജർ ജനറലായി മെക്സിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്കൻ സൈന്യത്തെ പ്രഗൽഭമായി നയിച്ചു. ഈ യുദ്ധത്തിലെ പ്രകടനം ഇദ്ദേഹത്തിന് ദേശീയ നായക പരിവേഷം നൽകി. തുടർന്ന് വിഗ് പാർട്ടി (ഡെമോക്രാറ്റിക് പാർട്ടിക്കെതിരായി രൂപംകൊണ്ട ഈ പാർട്ടി ഏതാനും വർഷങ്ങളേ നിലനിന്നുള്ളൂ; 1834-1856) ഇദ്ദേഹത്തെ യു.എസ്. പ്രസിഡന്റ് സ്ഥാനാർഥിയാക്കി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

തിരുത്തുക

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1849 മാർച്ച് 5 മുതൽ 50 ജൂലൈ 9 വരെ അധികാരത്തിലിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സ്റ്റേറ്റുകളുടെ സംയോജനം സംബന്ധിച്ച് അമേരിക്കയിലെ രാഷ്ട്രീയ സ്ഥിതി വളരെയധികം കലുഷിതമായി. അടിമസമ്പ്രദായം സംബന്ധിച്ച പ്രശ്നങ്ങൾ രൂക്ഷമായ കാലവുംകൂടിയായിരുന്നു ഇത്. മധ്യ അമേരിക്കയിലൂടെ നിർമ്മിക്കുന്ന തോടുകളുടെയും റെയിൽവേയുടെയും നിയന്ത്രണം സംബന്ധിച്ച് ബ്രിട്ടനുമായി ഒപ്പുവച്ച ക്ലേറ്റൺ-ബുൾവർ ഉടമ്പടി (1850) ടെയ്‌ലറുടെ ഭരണനേട്ടമാണെന്ന് അഭിപ്രായമുണ്ട്. പ്രസിഡന്റായിരിക്കെ 1850 ജൂലൈ 9-ന് ഇദ്ദേഹം വാഷിങ്ടൺ ഡി.സി.യിൽ മരണമടഞ്ഞു. വില്ല്യം ഹെന്രി ഹാരിസണും ജെയിംസ് ഗാർഫീൽഡിനും ശേഷം ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രസിഡന്റാണ് ടെയ്ലർ.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെയ്ലർ, സഖാരി (1784-1850) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സാഖറി_ടെയ്‌ലർ&oldid=3464238" എന്ന താളിൽനിന്ന് ശേഖരിച്ചത്