സാം മനേക്ഷാ
ഇന്ത്യൻ കരസേനയുടെ പരമോന്നത പദവിയായ ഫീൽഡ് മാർഷൽ (കരസൈന്യാധിപൻ) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയാണ് സാം ഹോർമുസ്ജി "സാം ബഹാദൂർ" ജംഷെഡ്ജി മനേക്‌ഷാ (ഏപ്രിൽ 3, 1914 - ജൂൺ 27, 2008). നൈനിത്താളിലെ ഷർവുഡ് കോളേജിലും ഡെറാഡൂനിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ക്യൂറ്റായിലെ മിലിട്ടറി സ്റ്റാഫ് കോളേജിലുമായിരുന്നു പഠനം.
സാം മനേക്ഷാ | |
---|---|
7 ആമത്തെ കരസേനാ മേധാവി (ഇന്ത്യ) | |
ഓഫീസിൽ 8 ജൂൺ 1969 – 15 ജനുവരി 1973 | |
രാഷ്ട്രപതി | വി വി ഗിരി മുഹമ്മദ് ഹിദായത്തുള്ള (acting) |
പ്രധാനമന്ത്രി | ഇന്ദിരാഗാന്ധി |
മുൻഗാമി | ജനറൽ പി.പി. കുമാരമംഗലം |
പിൻഗാമി | ജനറൽ ഗോപാൽ ഗുരുനാഥ് ബേവൂർ |
9th General Officer Commanding-in-Chief, Eastern Command | |
ഓഫീസിൽ 16 November 1964 – 8 June 1969 | |
മുൻഗാമി | Lt Gen P P Kumaramangalam |
പിൻഗാമി | Lt Gen Jagjit Singh Aurora |
9th General Officer Commanding-in-Chief, Western Command | |
ഓഫീസിൽ 4 December 1963 – 15 Nov 1964 | |
മുൻഗാമി | Lt Gen ദൌലത്ത് സിംഗ് |
പിൻഗാമി | Lt Gen Harbaksh Singh |
2nd General Officer Commanding, IV Corps | |
ഓഫീസിൽ 2 December 1963 - 4 December 1963 | |
മുൻഗാമി | Lt Gen ബ്രിജ് മോഹൻ കൌൾ |
പിൻഗാമി | Lt Gen മൻ മോഹൻ ഖന്ന |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അമൃത്സർ, പഞ്ചാബ്(ബ്രിട്ടീഷ് ഇന്ത്യ), ബ്രിട്ടീഷ് ഭരണം | 3 ഏപ്രിൽ 1914
മരണം | 27 ജൂൺ 2008 വെല്ലിംഗ്ടൺ, തമിഴ്നാട്, തമിഴ്നാട്, ഇന്ത്യ | (പ്രായം 94)
പങ്കാളി | സില്ലോ ബോഡെ |
അവാർഡുകൾ | |
Nickname | സാം ബഹാദൂർ |
Military service | |
Allegiance | British India India |
Branch/service | ബ്രിട്ടീഷ് രാജ് Army ഇന്ത്യൻ ആർമി |
Years of service | 1934 – 2008 (1973-ൽ മനേക്ഷ സജീവ സേവനത്തിൽ നിന്ന് വിരമിച്ചു, എന്നിരുന്നാലും, ഇന്ത്യൻ മിലിട്ടറി ഫൈവ്-സ്റ്റാർ റാങ്ക് ഉദ്യോഗസ്ഥർ ആജീവനാന്തം അവരുടെ റാങ്ക് നിലനിർത്തുന്നു, അവരുടെ മരണം വരെ സേവിക്കുന്ന ഓഫീസർമാരായി കണക്കാക്കപ്പെടുന്നു.) |
Rank | Field Marshal |
Unit | 12th Frontier Force Regiment 8 Gorkha Rifles |
Commands | |
Battles/wars | |
Service number | IC-14 |
1934 ഫെബ്രുവരിയിൽ പട്ടാളത്തിൽ ചേർന്ന മനേക് ഷാ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. മിലിട്ടറി സ്റ്റാഫ് കോളേജ് ഡയറക്ടർ, ബ്രിഗേഡിയർ, മേജർ, ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1969-ൽ മനേക് ഷാ കരസേനാധിപനായി. 1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ പ്രമുഖമായ പങ്ക് വഹിച്ചു. പട്ടാളക്കാരുടെ പട്ടാളക്കാരനെന്നും ബംഗ്ലാദേശിന്റെ വിമോചകനെന്നും അറിയപ്പെടുന്ന അദ്ദേഹത്തിന് സഹപ്രവർത്തകരുടെ സ്നേഹം പിടിച്ചുപറ്റുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു.
ഇന്ത്യയുടെ പ്രഥമ ഫീൽഡ് മാർഷലായ മനേക് ഷായ്ക്ക് 1968-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മരണം
തിരുത്തുകസാം മനേക് ഷാ വിരമിച്ചശേഷം ഊട്ടിയിലാണ് സ്ഥിരവാസമാക്കിയത്. വെല്ലിങ്‌ടണിനടുത്തായുള്ള ‘സ്റ്റാവ്ക’ എന്ന ബംഗ്ലാവിലാണ് സാം മനേക് ഷാ തൻറെ വിശ്രമജീവിതം നയിച്ചുവന്നിരുന്നത്. നീലഗിരിക്കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന മനേക് ഷായുടെ ഊട്ടി ബന്ധം തുടങ്ങുന്നത് 1950-കളിലാണ്. വെല്ലിങ്‌ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ കമാൻഡന്റ് ആയി വന്നതുമുതൽ.[1]
2008 ജൂൺ 27-ന് തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലുള്ള സൈനികാശുപത്രിയിൽ വച്ച് മരണമടഞ്ഞു. മരണസമയത്ത് അദ്ദേഹത്തിന് 94 വയസുണ്ടായിരുന്നു
അവലംബം
തിരുത്തുക- ↑ "യുദ്ധവും സമാധാനവും" (in ഇംഗ്ലീഷ്). Retrieved 2022-12-08.