മുഹമ്മദ് ഹിദായത്തുള്ള

ഇന്ത്യയിലെ ആറാമത് വൈസ് പ്രസിഡന്റും പതിനൊന്നാമത് ചീഫ് ജസ്റ്റിസും

മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992)[1]) സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. സുപ്രീംകോടതിയിലെ പതിനൊന്നാമത്തെ മുഖ്യന്യായാധിപൻ കൂടിയായിരുന്നു ഹിദായത്തുള്ള.[2] ഒരു മുസ്ലീം കുടുംബത്തിൽ നിന്നും വന്ന ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസും ആയിരുന്നു ഹിദായത്തുള്ള. ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.[3] സുപ്രീംകോടതി മുഖ്യന്യായാധിപനായിരിക്കേ തന്നെ ഇടക്കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രപതി പദവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.[4]

മുഹമ്മദ് ഹിദായത്തുള്ള
രാഷ്ട്രപതി
ഇടക്കാലം
ഓഫീസിൽ
20 ജൂലൈ 1969 – 24 ഓഗസ്റ്റ് 1969
പ്രധാനമന്ത്രിഇന്ദിരാ ഗാന്ധി
മുൻഗാമിവി.വി. ഗിരി ഇടക്കാലം
പിൻഗാമിവി.വി. ഗിരി
ഉപരാഷ്ട്രപതി
ഓഫീസിൽ
20 ഓഗസ്റ്റ് 1977 – 20 ഓഗസ്റ്റ് 1982
രാഷ്ട്രപതിനീലം സഞ്ജീവ റെഡ്ഡി
മുൻഗാമിബാസപ്പ ദാനപ്പ ജട്ടി
പിൻഗാമിആർ. വെങ്കട്ടരാമൻ
സുപ്രീംകോടതി - മുഖ്യന്യായാധിപൻ
ഓഫീസിൽ
25 ഫെബ്രുവരി 1968 – 16 ഡിസംബർ 1970
മുൻഗാമികൈലാസ് നാഥ് വാഞ്ചൂ
പിൻഗാമിജയന്തിലാൽ ഛോട്ടാലാൽ ഷാ
വ്യക്തിഗത വിവരങ്ങൾ
ജനനം(1905-12-17)17 ഡിസംബർ 1905
ലക്നൗ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ഇന്ത്യയുടെ ഭാഗം)
മരണം18 സെപ്റ്റംബർ 1992(1992-09-18) (പ്രായം 86)
മുംബൈ, ഇന്ത്യ
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ
പങ്കാളിപുഷ്പാ ഷാ
അൽമ മേറ്റർനാഗ്പൂർ സർവ്വകലാശാല
ട്രിനിറ്റി കോളേജ്, കേംബ്രിഡ്ജ്
ലിങ്കൺസ് ഇൻ

ആദ്യകാലജീവിതം, വിദ്യാഭ്യാസം

തിരുത്തുക

1905 ഡിസംബർ 17 ന് ഒരു ഉന്നത കുടുംബത്തിലാണ് ഹിദായത്തുള്ള ജനിച്ചത്.[5] അദ്ദേഹത്തിന്റെ പിതാവ് വിലായത്തുള്ള അറിയപ്പെടുന്ന ഒരു കവിയായിരുന്നു. പിതാവിന്റെ കലാസ്വാദനമാവാം ഹിദായത്തുള്ളയുടെ സാഹിത്യത്തോടും. ഭാഷയോടുമുള്ള താൽപര്യത്തിനു കാരണം. ഹിദായത്തുള്ളയുടെ ബന്ധുക്കളെല്ലാം മികച്ച വിദ്യാഭ്യാസം നേടിയവരും,സർക്കാർ സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുമായിരുന്നു. ഉറുദു ഭാഷയിലുള്ള കവിതകളിൽ ഹിദായത്തുള്ളക്ക് ഒരു പ്രത്യേക അഭിരുചി ഉണ്ടായിരുന്നു.[6]

റായ്പൂർ സർക്കാർ സ്കൂളിൽ നിന്നും ഹിദായത്തുള്ള പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠനത്തിനായി നാഗ്പൂരിലുള്ള മോറിസ് കോളേജിൽ ചേർന്നു. പിന്നീട് നിയമത്തിൽ ബിരുദം സമ്പാദിക്കാനായി കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ പ്രവേശനം നേടി.[7] അവിടെ നിന്നും സ്വർണ്ണമെഡലോടെയാണ് ഹിദായത്തുള്ള പഠനം പൂർത്തിയാക്കിയത്.[8] തന്റെ 25 ആമത്തെ വയസ്സിൽ ലണ്ടനിലെ പ്രശസ്തമായ ലിങ്കൺ ഇൻ എന്ന കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു.

ഔദ്യോഗിക ജീവിതം

തിരുത്തുക

ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഹിദായത്തുള്ള നാഗ്പൂർ ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു. 1943 ഓഗസ്റ്റ് 2 ന് ഇപ്പോഴത്തെ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി സ്ഥാനമേറ്റെടുത്തു. 1946 ജൂൺ മാസത്തിൽ ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗക്കയറ്റം ലഭിച്ചു.

  1. "മുഹമ്മദ് ഹിദായത്തുള്ള". ഭാരത സർക്കാർ. Archived from the original on 2014-07-28. Retrieved 02-07-2013. {{cite web}}: Check date values in: |accessdate= (help)
  2. "സുപ്രീംകോടതിയിലെ മുൻ മുഖ്യന്യാധിപന്മാർ". ഇന്ത്യൻ സുപ്രീംകോടതി. Retrieved 02-07-2013. {{cite web}}: Check date values in: |accessdate= (help)
  3. "ഇന്ത്യയിലെ മുൻ ഉപരാഷ്ട്രപതിമാർ". ഭാരത സർക്കാർ. Archived from the original on 2014-07-28. Retrieved 02-07-2013. {{cite web}}: Check date values in: |accessdate= (help)
  4. ടി.എസ്, കുപ്പുസ്വാമി (2012). ജനറൽ നോളജ് ഓൺ ഇന്ത്യ. സുറാ ബുക്സ്. p. 20. ISBN 978-8172541453.
  5. "മുഹമ്മദ് ഹിദായത്തുള്ള". ജൻമഠ്. Archived from the original on 2016-03-06. Retrieved 02-ജൂലൈ-2-13. {{cite web}}: Check date values in: |accessdate= (help)
  6. "ഇൻ മെമ്മോറി ഓഫ് ഹിദായത്തുള്ള". ഈസ്റ്റേൺ ബുക്സ് കമ്പനി. Retrieved 02-ജൂൺ-2013. {{cite news}}: Check date values in: |accessdate= (help)
  7. "മുഹമ്മദ് ഹിദായത്തുള്ള". സുപ്രീംകോടതി(ഇന്ത്യ).
  8. "സപ്ലിമെന്റ് ടു ദ ലണ്ടൻ ഗസറ്റ്". ലണ്ടൻ ഗസറ്റ്. Retrieved 02-ജൂലൈ-2013. {{cite news}}: Check date values in: |accessdate= (help)



"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഹിദായത്തുള്ള&oldid=3899975" എന്ന താളിൽനിന്ന് ശേഖരിച്ചത്