പദ്യസാഹിത്യത്തിലെ[1] ഒരു വിഭാഗമാണ് സന്ദേശകാവ്യം[2][3]. പരസ്പരം വേർപിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരിൽ ഒരാൾ ദൂതൻ വഴി തന്റെ സന്ദേശം മറ്റൊരാൾക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി. വാല്മീകി രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തിൽ ശ്രീരാമൻ ഹനുമാന്റെ പക്കൽ സീതയ്ക്കു ദൂതു നല്കുന്നതും, നള-ദമയന്തി കഥയിൽ ദൂതുമായി പോകുന്ന ഹംസവുമെല്ലാം സന്ദേശകാവ്യത്തിന്റെ ആദ്യമാതൃകകളാണ്. കാളിദാസന്റെ മേഘദൂതാണ് സന്ദേശകാവ്യപ്രസ്ഥാനത്തിന് ഇപ്പോൾ കാണുന്ന രീതിയിലുള്ള ഘടന നല്കിയത്.

കാവ്യഘടന

തിരുത്തുക

പ്രണയപരവശരായ സ്ത്രീപുരുഷന്മാർ വിധിവശാൽ പിരിഞ്ഞിരിക്കേണ്ടി വരിക, വിരഹത്തിൽ ആമഗ്നനായ കാമുകൻ കാമുകിക്ക് ഒരു സന്ദേശം എത്തിക്കുവാൻ ഒരു വസ്തുവിനെയോ വ്യക്തിയെയോ കണ്ടെത്തി തന്റെ സന്ദേശം എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇരുവരുടേയും ഉത്കണ്ഠയ്ക്ക് ശമനം വരുത്തുക ഇതാണ് സന്ദേശകാവ്യങ്ങളുടെ മൗലിക ഘടന. നായകൻ, നായിക, സന്ദേശവാഹകൻ ഇവരാണ് മുഖ്യ കഥാപാത്രങ്ങൾ. സന്ദേശകാവ്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്. പൂർവ്വഭാഗവും ഉത്തരഭാഗവും. പൂർവ്വഭാഗത്ത് സന്ദശം അയയ്ക്കാനുള്ള കാരണം, സന്ദേശവാഹകനെ കണ്ടെത്തിയ സന്ദർഭം, മാർഗവിവരണം ഇവയും ഉത്തരഭാഗത്ത് നായികയുടെ വാസസ്ഥലം വർണന, നായികാ വർണന, സനേദശം ഇവ ഉൾപ്പെടുന്നു. മന്ദാക്രാന്ത വൃത്തമാണ് സന്ദേശകാവ്യങ്ങളിൽ സ്വീകരിക്കാറ്. അംഗിയായ രസം ശൃംഗാരമാണ്.

പ്രധാന കഥാപാത്രങ്ങൾ

തിരുത്തുക

നായിക, നായകൻ, സന്ദേശഹരൻ

സന്ദേശവൃത്തം

തിരുത്തുക

മന്ദാക്രാന്തവൃത്തത്തിലാണ് സന്ദേശകാവ്യങ്ങള് രചിക്കപ്പെട്ടിട്ടുള്ളത്. മറ്റു ചില വൃത്തങ്ങളിലും ചിലതു രചിക്കപ്പെട്ടിട്ടുണ്ട്.

സവിശേഷതകൾ

തിരുത്തുക

ദൂതുമായി പോകുന്ന വഴിയിൽ കാണാൻ സാധ്യതയുള്ള ദേശങ്ങളും പട്ടണങ്ങളും വർണിക്കുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ പല സംഗതികളും ഇതുവഴി അനാവരണം ചെയ്യപ്പെടുന്നു.

കേരളത്തിൽ രചിക്കപ്പെട്ട സന്ദേശകാവ്യങ്ങൾ

തിരുത്തുക

സംസ്കൃതത്തില് നിന്നു മലയാളത്തിലേക്കു കടന്നു വന്ന സാഹിത്യപ്രസ്ഥാനമാണ് സന്ദേശകാവ്യ പ്രസ്ഥാനം. മേഘദൂതിന്റെ അനുകരണങ്ങളായിത്തന്നെയാണ് ഇവ പ്രത്യക്ഷപ്പെട്ടത്. കഥാഘടനയില് വ്യത്യാസങ്ങളില്ല. നായികാനായകന്മാരും സന്ദേശഹരനും വ്യത്യാസപ്പെടുന്നുവെന്നു മാത്രം. സംസ്കൃതത്തിലും മലയാളത്തിലും കാവ്യങ്ങള് രചിക്കപ്പെട്ടിട്ടുണ്ട്.

സംസ്കൃതസന്ദേശകാവ്യങ്ങൾ(അപൂർണ്ണം)

തിരുത്തുക

മലയാളസന്ദേശകാവ്യങ്ങൾ (അപൂർണ്ണം)

തിരുത്തുക


  1. പദ്യസാഹിത്യചരിത്രം. നാഷണൽ ബുക്ക്സ്റ്റാൾ കോട്ടയം. {{cite book}}: |first= missing |last= (help)
  2. "aaartsmalayalam". aaartsmalayalam.blogspot.com/2017/10/quiz.
  3. "keralaliterature". http://keralaliterature.com/organisations. {{cite web}}: External link in |website= (help)
  4. http://shodhganga.inflibnet.ac.in:8080/jspui/bitstream/10603/4020/12/12_chapter%204.pdf pages 218 to 220
  5. "https://www.mathrubhumi". https://www.mathrubhumi.com/print-edition/vijayapadham/-malayalam-news. Archived from the original on 2019-12-10. {{cite web}}: External link in |title= and |website= (help)
  6. മലയാളസന്ദേശകാവ്യങ്ങൾ ഒരു പഠനം. കേരള യൂണിവേഴ്സിറ്റി. 1976. {{cite book}}: |first= missing |last= (help)
  7. ഉണ്ണുനീലിസന്ദേശം. നാഷണൽ ബുക്ക്സ്റ്റാൾ കോട്ടയം. {{cite book}}: |first= missing |last= (help)
  8. മലയാളസന്ദേശകാവ്യങ്ങൾ ഒരു പഠനം. {{cite book}}: |first= missing |last= (help)
  9. കോകസന്ദേശം. നാഷണൽ ബുക്ക്സ്റ്റാൾ കോട്ടയം. {{cite book}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=സന്ദേശകാവ്യം&oldid=3808963" എന്ന താളിൽനിന്ന് ശേഖരിച്ചത്