മലയാളത്തിലെ സന്ദേശകാവ്യങ്ങളിൽ ഒന്നാണ് ചാതകസന്ദേശം. ടിപ്പുസുൽത്താന്റെ കാലത്തെ ഒരു മലബാർ നമ്പൂതിരിയാണ് ഇതിന്റെ രചയിതാവെന്നു എ. ആർ. രാജരാജവർമ്മ 1952 ൽ പ്രസിദ്ധീകരിച്ച രാജരാജീയം എന്ന പുസ്തകത്തിൻറെ രണ്ടാം പതിപ്പിൽ എഴുതിയിട്ടുണ്ട്. വിദ്വാൻ മാന്തിട്ട എന്നറിയപ്പെട്ടിരുന്ന മാന്തിട്ട ശാസ്ത്രശർമ്മൻ ചാതകസന്ദേശം, ഗംഗാലഹരി എന്നിവ രചിച്ചുവെന്ന് കരുതുന്നു.[1] "ബ്രിട്ടീഷ് മലബാറിൽ തിരുമാന്ധാംകുന്നി സമീപം ഏതോ ഒരില്ലത്തു ജീവിച്ചിരുന്ന ഒരു നമ്പൂതിരി, ടിപ്പുസുൽത്താന്റെ ആക്രമണം നിമിത്തം കേരളത്തിനു നേരിട്ട കലാപകാലത്തിൽ സവസ്വവും നഷ്ടപ്പെട്ട് അനന്യശരണനായ്, അത്യന്തം ദീനനായ്, ആശ്രികപാരിജാത തിരുവിതാംകൂർ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിനോടു ചാതകം ദൂതനാക്കി ധനാഭ്യർത്ഥന ചെയ്തതാണ് പ്രസ്തുത കാവ്യത്തിലെ കഥാവസ്തു" എന്ന് ഉള്ളൂർ തന്റെ വിജ്ഞാനദീപികയുടെ നാലാം ഭാഗത്ത് ചേർത്തിട്ടുണ്ട്.[2]

  1. admin (2020-10-10). "കേരളവും സംസ്‌കൃത ഭാഷയും" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-18.
  2. [1] http://keralasahityaakademi.org
"https://ml.wikipedia.org/w/index.php?title=ചാതകസന്ദേശം&oldid=3589182" എന്ന താളിൽനിന്ന് ശേഖരിച്ചത്