കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 50 (സംസ്ഥാനപാത 50). തൃശ്ശൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയായ ചാവക്കാടിൽ നിന്നും ആരംഭിച്ച് തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്. 31.515 കിലോമീറ്റർ നീളമുണ്ട് [1]

State Highway 50 (Kerala) shield}}

State Highway 50 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം31.5 km (19.6 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംചാവക്കാട്
അവസാനംവടക്കാഞ്ചേരി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

തൃശ്ശൂർ ജില്ലയിലെ മൂന്ന് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് 30 കിലോമീറ്റർ നീളമുണ്ട്. ചാവക്കാട് - വടക്കാഞ്ചേരി എന്നും ഈ പാതക്ക് പേരുണ്ട്. ചാവക്കാട് നിന്നും തുടങ്ങി മമ്മിയൂർ, ആർത്താറ്റ്, കുന്നംകുളം, ചൊവ്വന്നൂർ, പന്നിത്തടം, വെള്ളറക്കാട്, എരുമപ്പെട്ടി, നെല്ലുവായ്, മങ്ങാട്, കുണ്ടന്നൂർ, കാഞ്ഞിരക്കോട് തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോയി വടക്കാഞ്ചേരിയിലെ ഓട്ടുപാറ കവല വരെയാണ് ഈ പാത.


അവലംബം തിരുത്തുക

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_50_(കേരളം)&oldid=3646528" എന്ന താളിൽനിന്ന് ശേഖരിച്ചത്