സംവാദം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - ഒദ്യോഗികം

(സംവാദം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - ഔദ്യോഗികം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അവലംബ പ്രശ്നങ്ങൾ

തിരുത്തുക
  1. ലേഖനത്തിലെ അവലംബം നമ്പർ 9 നിഷ്പക്ഷതയുള്ളതല്ല . ഈ ലിങ്ക് http://www.skssfnews.com/2011/04/blog-post_1984.html ഇകെ വിഭാഗം സമസ്തയുടെ യുവജന സംഘടനയുടെ സൈറ്റിലേക്കുള്ളതാണ്. ആയതിനാൽ വിക്കീപീഡിയയുടെ നയമനുസരിച്ച് സ്വതന്ത്രമായ അവലംബമായി സ്വീകരിക്കാനാകില്ല.
  2. അവലംബം നമ്പർ 4 ഉം ഇതാണ് അവസ്ഥ. ----അക്ബറലി (സംവാദം) 17:05, 4 മാർച്ച് 2017 (UTC)Reply

@അക്ബറലിയോട്.. അവലംബം നമ്പർ 4 ഇൽ ചേർത്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ പത്രമായ മനോരമയിൽ വന്ന വാർത്തയാണ്... അവരുടെ നിഷ്പക്ഷതയിൽ സംശയിക്കെണ്ടാതുണ്ടോ? Usamuba (സംവാദം) 09:54, 5 മാർച്ച് 2017 (UTC)Reply

@Usamuba ... ക്ഷമിക്കണം അവലംബം നമ്പർ നാല് എന്നത് മാറിയതാണ്. അവലംബം നമ്പർ 9 എന്നതാണ് ഉദ്ദേശിച്ചത്.കൂടാതെ അവലംബം നമ്പർ 18,19, 22, 24,27,8,29,30,31,32,33,34,35,36,48,49 തുടങ്ങിയവയെല്ലാം പ്രസ്സുത സംഘടനയും പോഷക സംഘനകളുടെയും അവയുടെ പ്രസിദ്ധീകരണങ്ങളുടേതുമാണ്. ആയതിനാൽ അവ മൂന്നാം കക്ഷി അവലംബമായി പരിഗണിക്കാനാവില്ല. അഡ്മിൻമാർ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ... ----അക്ബറലി (സംവാദം) 18:32, 5 മാർച്ച് 2017 (UTC)Reply

എല്ലാ അവലംബങ്ങളും മൂന്നാം കക്ഷിയാകണമെന്ന് നിർബന്ധമൊന്നുമില്ല. അവകാശവാദങ്ങൾക്കും ശ്രദ്ധേയത തെളിയിക്കാനുമൊക്കെയാണ് മൂന്നാം കക്ഷി അവലംബങ്ങൾ അനിവാര്യമാകുക.--ഇർഷാദ്|irshad (സംവാദം) 19:37, 7 മാർച്ച് 2017 (UTC)Reply
വെറും ശ്രദ്ധേയതക്കും അവകാശവാദവും മാത്രമല്ല. ഇത് ഒരു സംഘടനയുടെ താളാണ് അപ്പോ ആ സംഘടനയുടെ ചരിത്രവും പ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങൾക്കെല്ലാം മൂന്നാം കക്ഷി അവലംബം വേണം. ഞാൻ തന്നെ എന്നെപ്പറ്റി പുകഴ്തി ഗവേഷണപ്രബന്ധം എഴുതിയത് അവലംബമാക്കാനാവില്ലതന്നെ --രൺജിത്ത് സിജി {Ranjithsiji} 04:53, 30 നവംബർ 2017 (UTC)Reply

നശീകരണ പ്രവർത്തനങ്ങൾ

തിരുത്തുക

താളിൽ ഈയിടെയായി തുടർച്ചയായ നശീകരണപ്രവർത്തികൾ നടക്കുന്നുണ്ട്. അമ്പതിലധികം തെളിവുകൾ ഒറ്റയടിക്ക് നീക്കം ചെയ്തത് മുൻപ്രാപനം നടത്തിയിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 22:59, 10 ഏപ്രിൽ 2017 (UTC)Reply

ദുരുദ്ദേശപരമായി വസ്തുതകൾ ചേർക്കാതെയുള്ള വിവരണം വസ്തുതകളുടെ അടിസ്ഥാനത്തിൽ മൂന്നാം കക്ഷി തെളിവുകൾ പ്രകാരം മാറ്റം വരുത്തിയിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അറിയപ്പെടുന്നത് അതേ പേരിലാണ് എന്നാണു മനസ്സിലായത്. ആയതിനാൽ വിളിപ്പേരായ ഇ കെ എന്നത് തലക്കെട്ടിൽ നിന്നും മാറ്റിയാൽ പ്രയോജനമാകും. ap ഗ്രൂപ് എന്ന് വിളിക്കുന്നവരുടെ സംഘടനാ നാമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ എന്നൊക്കെയാണ്. ആയതിനാൽ ഇകെ എപി എന്നിവ അപ്രമാണമാണെന്ന് തോന്നുന്നു. --Sanil2 (സംവാദം) 12:24, 13 ഓഗസ്റ്റ് 2017 (UTC)Reply

ഈ താളുകൾ നിർമ്മിച്ചപ്പോഴുണ്ടായ നശീകരണ പ്രവർത്തനങ്ങൾ മൂലമാണ് ഈ ലേഖനങ്ങൾ ഇങ്ങനെയായത്. തലക്കെട്ട് ഇനി മാറ്റണമെങ്കിൽ ആദ്യം മതിയായ അവലംബം വേണം --രൺജിത്ത് സിജി {Ranjithsiji} 04:54, 30 നവംബർ 2017 (UTC)Reply

അവലംബങ്ങൾ

തിരുത്തുക

ദയവായി കേരളത്തിലെ ഇസ്ലാമിക വെബ്സൈറ്റുകളും ഇസ്ലാമിക പത്രങ്ങളും ബ്ലോഗുകളും ഈ ലേഖനത്തിന് അവലംബമായി കൊടുക്കാതിരിക്കുക--രൺജിത്ത് സിജി {Ranjithsiji} 09:03, 10 ഫെബ്രുവരി 2020 (UTC)Reply

ഉള്ളടക്കം

തിരുത്തുക

എല്ലാ വായനക്കാർക്കും മനസ്സിലാവും വിധത്തിൽ ചില ഉള്ളടക്കങ്ങൾ ചേർത്തു.--വിചാരം (സംവാദം) 09:30, 3 സെപ്റ്റംബർ 2020 (UTC)Reply

"സമസ്ത കേരള ജംഇയ്യത്തുൽ ഉലമ - ഒദ്യോഗികം" താളിലേക്ക് മടങ്ങുക.