ഇതിന്റ്റെ ഇംഗ്ഗ്ലീഷ് ഭാഷാ ലിങ്ക് എന്താ ഇങ്ങനേ?— ഈ തിരുത്തൽ നടത്തിയത് 220.226.6.198 (സംവാദംസംഭാവനകൾ)

☑Y ചെയ്തു ശരിയാക്കിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 17:15, 7 ഓഗസ്റ്റ്‌ 2007 (UTC)

നാനാർത്ഥ താൾ വേണംതിരുത്തുക

ഈ പേജിനു നാനാർത്ഥതാൾ വേണം.വിഷ്ണു എന്നൊരു മലയാള ചലച്ചിത്രവും,സിനിമാതാരവും ഉണ്ട്(ഷീലയുടെ മകൻ)--അനൂപൻ 06:30, 19 ഒക്ടോബർ 2007 (UTC)

വിഷ്ണു എന്ന പദത്തിന്റെ നിരുക്തിതിരുത്തുക

വിഷ്ണു എന്നതിന് വ്യാപനശീലൻ എന്ന അർത്ഥമാണ് അധികം പ്രസിദ്ധം? ബിനു (സംവാദം) 11:24, 10 ജനുവരി 2013 (UTC)

ലേഖനം മെച്ചപ്പെടുത്തുകതിരുത്തുക

ഹിന്ദുമതത്തിലെ ഭക്തരുടെ ശൈലിയിലാണ് ഈ ലേഖനം ഇപ്പോഴുള്ളത്. ഇത് സമഗ്രമായി മാറ്റിയെഴുതുകയും പുനർവായന നടത്തുകയും അവലംബങ്ങൾ ചേർക്കുകയും വേണ്ടിവരും. വിക്കിപീഡിയ വിഷ്ണുപുരാണമല്ലല്ലോ. --രൺജിത്ത് സിജി {Ranjithsiji} 15:01, 3 ഡിസംബർ 2019 (UTC)

വിഷ്ണു, മഹാവിഷ്ണു - രണ്ടാണോ?തിരുത്തുക

വിഷ്ണു, മഹാവിഷ്‌ണു എന്നിവ രണ്ടാണോ? ഇവ ലയിപ്പിക്കാവുന്നതല്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} 14:15, 11 മേയ് 2020 (UTC)

ഇംഗ്ലീ്ഷ് വിക്കിയിലെ ലേഖനങ്ങൾ നോക്കുക. അവരണ്ടും രണ്ട് തരത്തിലുള്ള ആശയത്തിനായാണ് എഴുതിയിരിക്കുന്നത്. മഹാവിഷ്ണു കൂടുതലായി വൈഷ്ണവിസത്തിലും അതിന്റെ ആശയങ്ങളിലും അതിന്റെ വികാസത്തിനും പ്രാധാന്യം കൊടുത്ത് എഴുതാവുന്നതാണ്. എന്നാൽ വിഷ്ണു എന്നത് വൈഷ്ണവിസത്തിനും മുൻപ് ഉള്ളതും പിന്നീട് ആധുനിക കാലത്തിലെ വിഷ്ണുവിനെയും പ്രതിനിധീകരിച്ച് എഴുതേണ്ടതാണ്. ഇപ്പോൾ ഈ രണ്ടുലേഖനവും വളരെ മോശമായ അവസ്ഥയിലാണ്. മാറ്റിയെഴുതണം. ലയിപ്പിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 06:49, 16 മേയ് 2020 (UTC)
  • ഇംഗ്ലീ്ഷ് വിക്കിയിലെ ലേഖനങ്ങളും ലയിപ്പിക്കൽ നിർദ്ദേശത്തിലാണ് ഉള്ളത്. //മഹാവിഷ്ണു കൂടുതലായി വൈഷ്ണവിസത്തിലും അതിന്റെ ആശയങ്ങളിലും അതിന്റെ വികാസത്തിനും പ്രാധാന്യം കൊടുത്ത് എഴുതാവുന്നതാണ്. എന്നാൽ വിഷ്ണു എന്നത് വൈഷ്ണവിസത്തിനും മുൻപ് ഉള്ളതും പിന്നീട് ആധുനിക കാലത്തിലെ വിഷ്ണുവിനെയും പ്രതിനിധീകരിച്ച് എഴുതേണ്ടതാണ്.// എന്നൊക്കെക്കാണുമ്പോൾ ആകെ കൺഫ്യൂഷനായി.

എന്റെ സംശയമതല്ല, വിഷ്ണു, മഹാവിഷ്‌ണു എന്നിവർ ഒന്നു തന്നെയല്ലേ? അതോ രണ്ടാണോ? രണ്ടും ഒന്നുതന്നെയെങ്കിൽ, രണ്ട് ലേഖനങ്ങളുടെ ആവശ്യമില്ലല്ലോ. രണ്ടിലേയും ആശയങ്ങൾ കൂട്ടിച്ചേർത്ത് മെച്ചപ്പെടുത്തുന്നതല്ലേ ശരി. ഇനി, വിഷ്ണുവും, മഹാവിഷ്‌ണുവും രണ്ടാണെങ്കിൽ, ലയിപ്പിക്കരുത് എന്നു തന്നെയാണ് എന്റെയും അഭിപ്രായം. --Vijayan Rajapuram {വിജയൻ രാജപുരം} 09:13, 16 മേയ് 2020 (UTC)

ഇംഗ്ലീഷ്‌ വിക്കിപ്പീഡയിൽ രണ്ടായിട്ടാണെന്നുള്ളതിന്‌ പുറമേ. ഇന്റർനെറ്റിൽ മിസേർച്ച്‌ ചെയ്യ്‌താലും മനസ്സിലാക്കാൻ സാധിക്കുന്നത്‌ ഭൂരിപക്ഷം ആൾക്കാരും അഭിപ്രായപെടുന്നത്‌ രണ്ടാണെന്നുള്ള വാദത്തിലാണ്‌. എന്നാൽ ചുരുക്കം ചിലർ ഒന്നാണെന്നുള്ള അഭിപ്രായവും രേഖപ്പെടുത്തുന്നുണ്ട്‌. എന്റെ അഭിപ്രായവും ലയപ്പിക്കേണ്ട ആവിശ്യകത കാണുന്നില്ലാ. Vivek Viswam Vvt (സംവാദം) 17:18, 18 മേയ് 2020 (UTC)

ലയിപ്പിക്കൽ ടാഗ് സ്വയം നീക്കം ചെയ്യാമോ?തിരുത്തുക

@Vivek Viswam Vvt, Merge Tag നീക്കം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടു. ലയിപ്പിക്കൽ നിർദ്ദേശത്തിന് താങ്കളുടെ അഭിപ്രായം നൽകുകയല്ലേ ചെയ്യേണ്ടത്. ടാഗ് നീക്കം ചെയ്യുന്നത് ചർച്ചയിലൊരു തീരുമാനമായശേഷം കാര്യനിർവ്വാഹകർ ചെയ്യേണ്ടുന്നതല്ലേ?. --Vijayan Rajapuram {വിജയൻ രാജപുരം} 15:46, 11 മേയ് 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:വിഷ്ണു&oldid=3337980" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വിഷ്ണു" താളിലേക്ക് മടങ്ങുക.