സംവാദം:റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി

Latest comment: 10 വർഷം മുമ്പ് by Adv.tksujith

ആർ.എം.പി.യുടെ ശ്രദ്ധേയതയും, ടി.പി. ചന്ദ്രശേഖരൻ വധത്തിൽനിന്നാണ് ആരംഭിക്കുന്നതെന്ന് കരുതുന്നു. മാതൃപാർട്ടികൾ വിട്ട് ഒരു നേതാവിന്റെ മാത്രം പിൻബലത്തിൽ തദ്ദേശലെവലിൽ രൂപീകരിക്കപ്പെട്ട ഒട്ടനവധി കക്ഷികൾ കേരളത്തിലുണ്ട്. അതിലൊന്നുമാത്രമാണ് ആർ.എം.പിയും. ലേഖനം ശ്രദ്ധേയമല്ലെന്നു കരുതുന്നു.

"സിപിഎമ്മിന് ഏറെ സ്വാധീനം ഉണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് റെവലൂഷ്യണറി മാർക്സിസ്റ്റ്‌ പാർട്ടി പിടിച്ചെടുത്തത്"

ഇത് തിരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കപ്പെട്ടു എന്ന് വ്യാഖ്യാനിക്കപ്പെടുകയില്ലേ? പഞ്ചായത്തിലെ സി.പി.എം. അംഗങ്ങൾ കൂറുമാറി എം.ആർ.പി.യിലെത്തിയതാണെന്നത് മറച്ചുവച്ചിരിക്കുകയല്ലേ? --Vssun (സംവാദം) 02:00, 17 ഓഗസ്റ്റ് 2012 (UTC)Reply

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം-ന്റെ ചുവപ്പുകോട്ടയായ ഓഞ്ചിയത്ത് അവരെ തോൽപ്പിച്ചതുകൊണ്ടാണ് എം.ആർ.പി-ക്ക് കേരളരാഷ്ട്രീയത്തിൽ ശ്രദ്ധേയത വരുന്നത്. ആർ.എം.പി.യിലെ നൂറ് ശതമാനം അംഗങ്ങളും സി.പി.എം. വിട്ട് വന്നവർ തന്നെയാണ്. --ശ്രീജിത്ത് കെ (സം‌വാദം) 15:56, 17 ഓഗസ്റ്റ് 2012 (UTC)Reply

നന്ദി. തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ പാർട്ടിയുണ്ടായതെന്നാണ് കരുതിയത്. 2009-ൽ പാർട്ടിയുണ്ടായെന്നും തിരഞ്ഞെടുപ്പ് 2010-ലും ആണെന്ന് മനസ്സിലായി. --Vssun (സംവാദം) 16:24, 17 ഓഗസ്റ്റ് 2012 (UTC)Reply

എന്നിരുന്നാലും പ്രതിപക്ഷകക്ഷികളുടെ പിന്തുണകൊണ്ട് താൽക്കാലികവിജയം നേടുന്ന തദ്ദേശപാർട്ടികൾ ശ്രദ്ധേയമാണെന്ന് കരുതുന്നില്ല. --Vssun (സംവാദം) 16:30, 17 ഓഗസ്റ്റ് 2012 (UTC)Reply
ഈ രാഷ്ട്രീയകക്ഷിക്കു് ചരിത്രപ്രധാനമായ ശ്രദ്ധേയതയുണ്ടെന്നു ഞാൻ അഭിപ്രായപ്പെടുന്നു. നാലഞ്ചുവർഷം കഴിഞ്ഞ്, അങ്ങനെയല്ലെന്നു തെളിഞ്ഞാൽ, അന്നു നമുക്ക് ഈ ശ്രദ്ധേയതാചർച്ചയിലേക്കു തിരിച്ചുവരാം. കർഷകത്തൊഴിലാളി പാർട്ടി, സോഷ്യലിസ്റ്റ് റെവലൂഷണറി പാർട്ടി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങി മുമ്പ് കേരളചരിത്രത്തിൽ നിർണ്ണായകമായ സാന്നിദ്ധ്യം വഹിച്ചിട്ടുള്ള മറ്റനേകം പാർട്ടികൾക്കും ഇതുപോലെ ശ്രദ്ധേയതയുണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ അവയ്ക്കൊക്കെ സ്വന്തമായ വിക്കിലേഖനങ്ങൾ വേണമെന്നും ഞാൻ അഭിപ്രായപ്പെടുന്നു. ആഗോളതലത്തിൽ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെടാവുന്ന ഇംഗ്ലീഷ് വിക്കിപീഡിയയിൽ പ്രത്യേകിച്ച് എരിപിരിയൊന്നും കൂടാതെ കയറിപ്പറ്റാൻ കഴിയുന്ന ശീർഷകങ്ങൾക്കെങ്കിലും മലയാളത്തിന്റെ ഇട്ടാവട്ടത്തു് ഈ ശ്രദ്ധേയതാചിത്രവധം സഹിക്കേണ്ടിവരുന്നതു്, ചുരുക്കിപ്പറഞ്ഞാൽ, നമുക്കൊക്കെ നാണക്കേടാണു് എന്നും അഭിപ്രായപ്പെടുന്നു. വിശ്വപ്രഭ ViswaPrabha Talk 19:40, 17 ഓഗസ്റ്റ് 2012 (UTC)Reply
പ്രതിപക്ഷകക്ഷികളുടെ പിന്തുണ കൊണ്ട് അർ.എം.പി. തിരഞ്ഞെടുപ്പ് ജയിച്ചു എന്ന വാദം തികഞ്ഞ അബദ്ധമാണ്. ആർ.എം.പി. ജയിച്ചത് അവരുടെ ശക്തികൊണ്ട് തന്നെയാണ്. കോൺഗ്ഗ്രസ്സിനു തീരെ സ്വാധീനമില്ലാത്ത മണ്ഡലമാണ് വടകര. --ശ്രീജിത്ത് കെ (സം‌വാദം) 21:48, 17 ഓഗസ്റ്റ് 2012 (UTC)Reply
ഈ രാഷ്ട്രീയകക്ഷിക്കു് ചരിത്രപ്രധാനമായ ശ്രദ്ധേയതയുണ്ടെന്നു ഞാൻ അഭിപ്രായപ്പെടുന്നു. നാലഞ്ചുവർഷം കഴിഞ്ഞ്, അങ്ങനെയല്ലെന്നു തെളിഞ്ഞാൽ, അന്നു നമുക്ക് ഈ ശ്രദ്ധേയതാചർച്ചയിലേക്കു തിരിച്ചുവരാം. ഇങ്ങനെ അഭിപ്രായപ്പെട്ടത് തന്നെ നിലവിൽ ശ്രദ്ധേയതയില്ലാത്തതിനാലല്ലെ? സോഷ്യലിസ്റ്റ് റെവലൂഷണറി പാർട്ടി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ഇവയ്ക്ക് ശ്രദ്ധേയതയില്ലന്ന് ആരു പറഞ്ഞു ഒരു മുഖ്യമന്ത്രിയെ വരെ സംഭാവന ചെയ്ത പാർട്ടിക്ക് ശ്രദ്ധേയതയുണ്ട്. ശ്രദ്ധേയത ചോദ്യം ചെയ്യുന്നതിൽ നാണക്കേട് വിചാരിക്കേണ്ട ഒരു കാര്യവുമില്ല, എന്നാൽ ശ്രദ്ധേയതയില്ലാത്തവയെ നിലനിർത്താനുള്ള വാശി നാണേക്കേടാണ്.--KG (കിരൺ) 16:29, 20 ഓഗസ്റ്റ് 2012 (UTC)Reply

ശ്രദ്ധേയതയെക്കുറിച്ച് ഇതുവരെ തീരുമാനമായില്ലേ?! ഈ പാർട്ടി ഒരു ലോകസഭാ സീറ്റോ, നിയമ സഭാസീറ്റോ നേടുന്നത് വരെ കാത്തിരിക്കണോ ശ്രദ്ധേയതയെക്കുറിച്ച് തീരുമാനമാവാൻ.അങ്ങനെ എങ്കിൽ മറ്റ് വിജ്ഞാനകോശങ്ങളെക്കാൾ എന്ത് മെച്ചമാണ് വിക്കിപീഡിയയ്ക്ക് ഉണ്ടാവുക? ദിവസവും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഓരോ മാറ്റവും ഒപ്പിയെടുക്കുന്ന വിജ്ഞാനകോശമാണ് വിക്കി എന്നതാണ് വിക്കിപീഡിയയുടെ പ്രാധാന്യം . അതിന് നമ്മൾ കാലത്തിന് പുറകേ നടന്നാൽ പോരാ കാലത്തിനൊപ്പം നടക്കണം. ശ്രദ്ധേയതയെക്കുറിച്ച് അധികം പിടിവാശി വേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. വലിയ നേട്ടങ്ങൾക്ക് വേണ്ടി ചെറിയ റിസ്ക് എടുക്കുന്നതിൽ എന്താ തെറ്റ്? --Vengolis (സംവാദം) 17:15, 18 ഏപ്രിൽ 2014 (UTC)Reply

checkY ചെയ്തു --Adv.tksujith (സംവാദം) 17:41, 18 ഏപ്രിൽ 2014 (UTC)Reply

"റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി" താളിലേക്ക് മടങ്ങുക.