സംവാദം:മഞ്ഞവരയൻ സിസിലിയൻ

Latest comment: 11 വർഷം മുമ്പ് by Manuspanicker

ആണോ പെണ്ണോ എന്നറിയാതെ മഞ്ഞവരയൻ എന്നു പേരിടുന്നത് എന്തർത്ഥത്തിലാണ്? orginal research ന്റെ പരിധിയിൽ വരുന്നതിനാൽ പേര് പിൻവലിക്കേണ്ടതാണ് --ടോട്ടോചാൻ (സംവാദം) 11:28, 16 ഓഗസ്റ്റ് 2013 (UTC)Reply

ആണോ പെണ്ണോ വ്യക്തമാക്കു.Y ellow- Striped മഞ്ഞവരയൻ എന്നു തന്നെയല്ലെ അർത്ഥം. റിസർച്ച് അല്ലല്ലോ? --KG (കിരൺ) 11:42, 16 ഓഗസ്റ്റ് 2013 (UTC)Reply
മഞ്ഞവരച്ചിയാണോ പെണ്ണ്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:20, 16 ഓഗസ്റ്റ് 2013 (UTC)Reply

' വരയൻ ' എന്നാൽ പെണ്ണാകുമോ? ഒരു സ്പീഷീസിനു പേരിടുമ്പോൾ അത് പൊതുപേരായിരിക്കണം. അവരിലെ ആണിനെ മാത്രം പ്രതിനിധീകരിക്കുന്ന പേരിട്ട് വിളിക്കുന്നത് ശുദ്ധഅസംബന്ധം ആണ് --ടോട്ടോചാൻ (സംവാദം) 03:33, 20 ഓഗസ്റ്റ് 2013 (UTC)Reply

ഇതിനൊക്കെ പേരു നൽകുന്നവർ അങ്ങനെ തിരിച്ചാണോ നൽകുന്നത്? എങ്കിൽ ചേരാച്ചിറകിയെന്നോ ചേരാച്ചിറകർ എന്നോ വിളിക്കണോ?--റോജി പാലാ (സംവാദം) 06:00, 20 ഓഗസ്റ്റ് 2013 (UTC)Reply

പുതിയതായി ഒരു വാക്കുണ്ടാക്കുമ്പോൾ , അല്ലെങ്കിൽ വിവർത്തനം ചെയ്യുമ്പോൾ അതിൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. അങ്ങനെ പൊതുവായ വാക്കു കിട്ടിയില്ലെങ്കിൽ ഇംഗ്ലീഷ് പേരു തന്നെ ഉപയോഗിക്കട്ടെ തത്ക്കാലം. --ടോട്ടോചാൻ (സംവാദം) 14:21, 24 ഓഗസ്റ്റ് 2013 (UTC)Reply

അപ്പോൾ എട്ടുകാലിയെ എന്തു വിളിക്കാം. അത് ആണോ പെണ്ണോ. എട്ടുകാലൻ എന്നാക്കേണ്ടിവരുമോ. വി:കേരളത്തിലെ ചിത്രശലഭങ്ങൾ ഇതൊക്കെ എന്തു ചെയ്യും.--Roshan (സംവാദം) 17:37, 24 ഓഗസ്റ്റ് 2013 (UTC)Reply

കേരളത്തിലെ ചിത്രശലഭങ്ങളുടെ പേരുകളെല്ലാം മലബാർ നാച്വറൽ ഹിസ്റ്ററി സ്വസൈറ്റി തുടങ്ങിയ ഓർഗനൈസേഷനുകൾ മലയാളം പേരിട്ട് വിളിച്ച് കുറച്ച് കാലം കൊണ്ട് പ്രചാരത്തിലായവയാണ്. അതിൽ ഒറിജിനൽ റിസർച്ച് ഏതെന്ന് ചൂണ്ടിക്കാണിച്ചാൽ അവലംബങ്ങൾ തരാൻ ശ്രമിക്കാം. അറിയാത്ത സ്പീഷ്യസ്സുകൾക്ക് വിക്കിപീഡിയയിൽ പുതിയ പേരിട്ട് വിളിയ്ക്കുന്നതിനെ എതിർക്കുന്നു. പുറത്ത് പ്രചാരത്തിലുള്ള പേരുകളുടെ ജെൻഡർ പൊളിക്റ്റിക്സ് അന്വേഷിക്കേണ്ട കാര്യവും വിക്കിക്കില്ല എന്നാണ് അഭിപ്രായം.--മനോജ്‌ .കെ (സംവാദം) 17:57, 24 ഓഗസ്റ്റ് 2013 (UTC)Reply

എട്ടുകാലി എന്ന പേര് പ്രചാരത്തിലുള്ളതും ലിംഗനിരപേക്ഷത പുലർത്തുന്നതുമാണ്. പൂച്ച, തത്ത, മുയൽ, എലി തു‌ടങ്ങിയവയ്ക്കെല്ലാം നാം ഇത്തരം പേരിട്ടുണ്ട്. അവയൊന്നും ആണോ പെണ്ണോ എന്നറിയേണ്ടതില്ല എന്നതു തന്നെ അതിനുകാരണം. ഇവിടെ മഞ്ഞവരയൻ എന്നുപയോഗിച്ചിരിക്കുന്നത് ഒറിജിനൽ റിസർച്ചു തന്നെയാണ്. അതിനാൽ പേര് യെല്ലോസ്ട്രിപ്ഡ് സിസിലിയൻ എന്നാക്കുക. --ടോട്ടോചാൻ (സംവാദം) 08:33, 29 ഓഗസ്റ്റ് 2013 (UTC) സ്ട്രിപ്ഡ് എന്നതിനെ മലയാളീകരിച്ചാൽ വരയൻ എന്നാണോ കിട്ടുന്നത്? വരയുള്ള എന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ എത്ര ഭേദമായിരുന്നു --ടോട്ടോചാൻ (സംവാദം) 08:37, 29 ഓഗസ്റ്റ് 2013 (UTC)Reply

വരയൻ കുതിര എന്നു സീബ്രായെ പറയുന്നതു കേട്ടിട്ടുണ്ട്. അതു ആണായതുകൊണ്ടാണോ? വരച്ചിക്കുതിരയെന്നും വരയുള്ള കുതിരയെന്നും പറയുമോ? മഞ്ഞവരയുള്ള സിസിലിയൻ - നല്ലതാണെന്നു തോന്നുന്നു. പക്ഷേ ഇതൊക്കെ ഒറിജിനൽ റിസർച്ചാണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:52, 29 ഓഗസ്റ്റ് 2013 (UTC)Reply
എന്തായാലും ഞാൻ റിസർച്ച് നടത്തിയിട്ടില്ല. ഈ നാൾവഴിയിൽ ഉപയോക്താവ്:Uajith എഴുതിയതു പ്രകാരം തലക്കെട്ട് മലയാളത്തിലാക്കി റിസർച്ചാണോ എന്ന് പറയേണ്ടത് അദ്ദേഹമാണ്. ഉചിതം പോലെ ചെയ്യുക.--റോജി പാലാ (സംവാദം) 09:46, 29 ഓഗസ്റ്റ് 2013 (UTC)Reply
മനുഷ്യത്തി എന്നും മാനുഷി എന്നുമൊക്കെ സ്ത്രീലിംഗ നാമങ്ങൾ ഉണ്ടെങ്കിലും, മനുഷ്യൻ എന്നു നമ്മുടെ കുലത്തിനെ മൊത്തം പറയുന്നതു പോലെ കണക്കാക്കാം എന്നാണ് എന്റെ അഭിപ്രായം. ഇനി ഇങ്ങനെ ഒരു പേരു ഇപ്പോൾ നിലവിലില്ലെങ്കിൽ, നമ്മളായി പുതിയതായി 'ലിംഗ നിരപേക്ഷമല്ലാത്ത' ഒരു പേരു തർജ്ജമ ചെയ്തുണ്ടാക്കണ്ട. നമുക്കു 'വരയുള്ള'തിനു തന്നെ പോകാം. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:54, 30 ഓഗസ്റ്റ് 2013 (UTC)Reply
"മഞ്ഞവരയൻ സിസിലിയൻ" താളിലേക്ക് മടങ്ങുക.