സംവാദം:ഫസൽ വധക്കേസ്
ഇതിനു ലേഖനമാക്കാൻ തക്ക ശ്രദ്ധേയതയുണ്ടോ? --അഖിലൻ 17:39, 16 ജൂൺ 2012 (UTC)
സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തയായ പ്രമാദമായ കേസ്, സി.ബി.ഐ അന്വേഷണത്തെ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തക്കേസുമാണിത്..പ്രമുഖ രാഷ്ട്രീയ നേതാക്കൾ പ്രതികളാകുന്ന കേസ്... ശ്രദ്ധേയതക്ക് ഒരു കുറവുമില്ലെന്ന് തോന്നുന്നു.. വൃത്തിയാക്കിയെടുക്കേണ്ടതുണ്ട്..
സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:14, 17 ജൂൺ 2012 (UTC)
സി.ബി.ഐ അന്വേഷണത്തെ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തക്കേസ്......പ്രമുഖ രാഷ്ട്രീയ നേതാക്കൾ പ്രതികളാകുന്ന കേസ്... .....ഇതൊക്കെതന്നെയല്ലേ ശ്രദ്ധേയത?
- അങ്ങിനെ നോക്കിയാൽ ദിവസേന നടക്കുന്ന ഓരോ രാഷ്ട്രീയ കൊലപാതകവും വിക്കിയിലെത്തിക്കണ്ടേ? എം. എം. മണി പറഞ്ഞ വൺ.. ടു.. ത്രീ... കൊലക്കേസിനും ആവശ്യത്തിനു ശ്രദ്ധേയത ആയില്ലേ? -അഖിലൻ
അതേ അഖിൽ....എം. എം. മണി പറഞ്ഞ വൺ.. ടു.. ത്രീ...സംഭവവും പറഞ്ഞാൽ മാത്രമേ മണിയുടെ ഫയൽ പൂർണ്ണമാകൂ....വിക്കി ഒരു വിക്ഞാനകോശമാണ്.വൺ.. ടു.. ത്രീ...സംഭവവും തേടി നാളെ പലരും വിക്കിയിലെത്താം......അതുപോലെ പ്രമാദമായ കേസുകളൊക്കെ വിക്കിയിൽ വരണം .Navastk (സംവാദം) 16:46, 17 ജൂൺ 2012 (UTC)
പത്രവാർത്തകൾ അവലംബമാക്കുമ്പോൾ
തിരുത്തുകപ്രമാദമായ കേസുകളൊക്കെ വിക്കിയിൽ വരണം എന്നത് സമ്മതിക്കുന്നു. ഈ ലേഖനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ, ആവശ്യത്തിൽ കവിഞ്ഞ ശ്രദ്ധേയതയും ഉണ്ട്!. പക്ഷേ, വർത്തമാന പത്രങ്ങളെ വിശ്വാസ്യയോഗ്യമായ അവലംബമായിക്കണ്ട് വിക്കി ലേഖനങ്ങൾ തയ്യാറാക്കുന്ന രീതി എത്രത്തോളം ശരിയാണ്? സമീപകാല പലസംഭവങ്ങളും അവ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതികളും ഏതാണ്ടെല്ലാ മാദ്ധ്യമങ്ങളുടെയും നിഷ്പക്ഷത, വിശ്വാസ്യത, സത്യസന്ധത തുടങ്ങിയവയെ ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം ന് എതിരായ വാർത്തകളുടെ കാര്യത്തിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നത്. ആ സാഹചര്യത്തിൽ ഏതെങ്കിലും ചില പത്രങ്ങളോ, ചാനലുകളോ മാത്രം അവലംബമാക്കി വിവാദ വിഷയങ്ങളിൽ ലേഖനമെഴുതുന്നത് എത്രത്തോളം സ്വീകാര്യമാണ് എന്ന് പരിശോധിക്കേണ്ടേ...?
ഈ ലേഖനം വളരെ വൈദഗ്ദ്ധ്യത്തോടെ, ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളെ ആധാരമാക്കി തയ്യാറാക്കിയിട്ടുള്ള ഒന്നാണ്. കേസിന്റെ കുറ്റപത്രം നേരിട്ട് കണ്ടെഴുതിയത് എന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ എഴുത്ത്. എങ്കിലും ഒരിടത്തും കുറ്റപത്രത്തിലേക്കുള്ള ലിങ്ക് നൽകിയിട്ടുമില്ല. പോലീസ് കേസെടുക്കുന്നതോ കുറ്റപത്രം തയ്യാറാക്കുന്നതോ ഒരു വിഷയത്തെ സംബന്ധിച്ച് ആത്യന്തിക സത്യമായിക്കൊള്ളണമെന്നില്ല മറിയക്കുട്ടി കൊലക്കേസും ഐ.എസ്.ആർ.ഒ. ചാരക്കേസും ഇതിനുദാഹരണമായി കാണാവുന്നതാണ്.
- ഫസൽ സി.പി.ഐ (എം) പാർട്ടി അംഗമായിരുന്നു
- ഫസലിന്റെ പ്രവർത്തനം ദേശാഭിമാനിയുടെ വരിക്കാരെ കുറച്ചു
തുടങ്ങിയ ആരോപണങ്ങൾ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനത്തിൽ ചേർത്തിരിക്കുന്നത്...?
വിക്കി ലേഖനം പിന്തുടരേണ്ട നിഷ്പക്ഷതാനയം ഈ ലേഖനം പിന്തുടരുന്നുണ്ടോ എന്ന് സംശയമാണ്. --Adv.tksujith (സംവാദം) 18:00, 21 ജൂൺ 2012 (UTC)
*ഫസൽ സി.പി.ഐ (എം) പാർട്ടി അംഗമായിരുന്നു - എന്നതിന് തെളിവ്
http://www.mathrubhumi.com/online/malayalam/news/story/1655198/2012-06-13/kerala Navastk (സംവാദം) 06:00, 23 ജൂൺ 2012 (UTC)
- മേൽപ്പറഞ്ഞ ലിങ്ക് ചേർത്ത് POV ഒഴിവാക്കിയിട്ടുണ്ട്. ഫസൽ സി.പി.ഐ (എം) പാർട്ടി അംഗമായിരുന്നു എന്നതിനു തെളിവ് ചേർത്തു. ഫസലിന്റെ പ്രവർത്തനം ദേശാഭിമാനിയുടെ വരിക്കാരെ കുറച്ചു എന്നതിനു തെളിവില്ലാത്തതിനാൽ ഉൾപ്പെടുത്തുന്നില്ല. ആ എഡിറ്റ് ലോഗിൻ ഭയന്ന് ഐ.പി. ഒഴിവാക്കിയിട്ടുണ്ട്. അതിനു തെളിവു ലഭിച്ചാൽ മാത്രം ഇനി ഉൾപ്പെടുത്തുക.--റോജി പാലാ (സംവാദം) 07:09, 23 ജൂൺ 2012 (UTC)
POV ഫലകം ഇപ്പോൾ മാറ്റിയത് ശരിയായില്ല. ഈ ലേഖനത്തിൽ ഇനിയും സംതുലിതമല്ലാത്ത കാര്യങ്ങൾ ധാരാളമുണ്ട്. മുകളിലത്തെ ലിങ്കിലും ഫസൽ സി.പി.എം അംഗമാണെന്ന് പറഞ്ഞിട്ടില്ല. ദേശാഭിമാനിയിൽ അയാൾ പാർട്ടി അംഗമായിരുന്നില്ല എന്ന വാർത്ത വന്നിരുന്നു എന്നാണ് ഓർമ്മ. അതുപോലെ ഫസലിന്റെ പ്രദേശമായ തലശ്ശേരിൽ വർഷങ്ങളായി സി.പി.എം ന് വോട്ട് വർദ്ധിക്കുകായണുണ്ടായതെന്നും ദേശാഭിമാനി ലേഖനത്തിലുണ്ട്. നിയമസഭാ മണ്ഡലം മൊത്തത്തിലെടുത്താൽ വോട്ടുകുറഞ്ഞിരിക്കാം. അത് ഫസലിന്റെ പ്രവർത്തന ഫലമാണ് എന്നൊക്കെ മാതൃഭൂമി ലേഖകന് എഴുതാനായേക്കും. പക്ഷേ അങ്ങനെയക്കെ വിക്കിപീഡിയ ലേഖകന് എഴുതാനാവുന്നതാണോ എന്നതാണ് പ്രശ്നം. അതുപൊലെ സി.പി.ഐ.എം വർഗ്ഗീയ സംഘർഷം വളർത്താൻ ശ്രമിച്ചു എന്ന് സി.പി.എം വിരുദ്ധ പത്രങ്ങൾക്കും ഒരു പക്ഷേ, സി.ബി.ഐക്കും പറയാനാകും. വിക്കിപീഡിയ ലേഖകൻ അത് ഏറ്റുപറയേണ്ട കാര്യമുണ്ടോ...?
നാളെ കേസിന്റെ വിധി വരുന്ന സമയത്ത്, ഫസൽ വധക്കേസിൽ സി.പി.എം ന് പങ്കില്ല, കാരായി മാർക്കെതിരായ ആരോപണത്തിൽ കഴമ്പില്ല, സി.പി.എം വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ചതിന് തെളിവില്ല എന്നൊക്കെ കോടതി കണ്ടെത്തിയാലോ...? അന്ന് വിക്കിപീഡിയ എന്ത് സമാധാനം പറയും..? മറിയം റഷീദയുടെ കാര്യത്തിൽ മലയാള പത്രങ്ങൾ പ്രതിക്കൂട്ടിൽ നിൽക്കുന്നതുപോലെ നിൽക്കണോ..? ഇത്തരം ലേഖനങ്ങൾ രണ്ടുവശത്തിനും പ്രാധാന്യം നൽകിയാവണം എഴുതേണ്ടത്. ഇന്ന് കേരളത്തിൽ പത്രത്തേക്കാളും ആധികാരികമായി വിക്കിപീഡിയയെ വീക്ഷിച്ചുവരുന്നുണ്ട്. അത് തകർക്കുവാനേ, ഇത്തരം വ്യക്തമായ താല്പര്യങ്ങളോടെയുള്ള ലേഖനങ്ങൾ പ്രയോജനം ചെയ്യൂ.... ലേഖനത്തെ സമീപിക്കുന്നവർക്കുള്ള മുന്നറിയിപ്പായി POV നോട്ടീസ് അടിയന്തിരമായി പുനസ്ഥാപിക്കണം.--Adv.tksujith (സംവാദം) 11:44, 23 ജൂൺ 2012 (UTC)
- POV ഫലകം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ആ ഫലകം ചേർക്കുമ്പോൾ ഏതു കാര്യത്തിനാണ് അത് ഉൾപ്പെടുത്തിയതെന്നു സംവാദതാളിൽ ഒരു കുറിപ്പിട്ടു ചേർത്താൽ അതിനായി തെളിവ് ചാർത്താൻ സൗകര്യമാകുന്നതാണ്. --റോജി പാലാ (സംവാദം) 12:08, 23 ജൂൺ 2012 (UTC)
തെറ്റായ വിവരങ്ങൾ
തിരുത്തുകരാഷ്ട്രീയ കാരണങ്ങൾ എന്ന തലക്കെട്ടിന്റെ അടിയിൽ കൊടുത്തിരിക്കുന്ന ഈ വാചകത്തിന് സൈറ്റേഷനായി കൊടുത്തിരിക്കുന്ന രണ്ട് വാർത്തകളിലും ആ വാചക സംബന്ധിയായ ഒന്നുമില്ല.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു എൻഡിഎഫിന്റെ പിന്തുണ തേടേണ്ടി വന്നു.ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താനെ അന്നു കോടിയേരി ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്.
അതേ പോലെ തന്നെ 2006-ലെ നിയമസഭാ തിര്നജ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കൊടിയേരി ജയിച്ചത് എന്ന അവകാശവാദവും ശരിയല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതീഷ് പ്രകാശ് 09:46, 24 ജൂൺ 2012 (UTC)
ആ ലിങ്കിന്റെ നാലാം പാരഗ്രാഫിൽ പറയുന്നത്
തിരുത്തുകആ ലിങ്കിന്റെ നാലാം പാരഗ്രാഫിൽ പറയുന്നത് ഞാൻ കോപ്പി ചെയ്യുന്നു തലശ്ശേരിയിലെ എൻ.ഡി.എഫ്. പ്രവർത്തകനായിരുന്ന മുഹമ്മദ് ഫസൽ 2006 ഒക്ടോബർ 22-നാണ് കൊല്ലപ്പെട്ടത്. സി.പി.എം. പ്രവർത്തകനായിരുന്ന ഫസൽ എൻ.ഡി.എഫിൽ ചേർന്ന് പ്രവർത്തിച്ചതാണ് രാഷ്ട്രീയ വിരോധത്തിന് കാരണം. സി.പി.എം. പ്രവർത്തകരായ ക്രിമിനലുകളെ പ്രതികൾ കൂട്ടുപിടിച്ചാണ് കൊല ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ സി.ബി.ഐ. ആരോപിക്കുന്നു. കൊലപാതകത്തിന് ക്രിമിനലുകളായ പാർട്ടി അനുഭാവികളെ നിയോഗിച്ചത് കൊടി സുനിയാണ്. ഇത് കുറ്റപത്രത്തിൽ സി.ബി.ഐ പറയുന്നതാണ്.Navastk (സംവാദം) 11:03, 24 ജൂൺ 2012 (UTC)
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്ന പരാമർശം തെറ്റാണ്.ആ മണ്ഡലമാണ് ലേഖകൻ ഉദ്ദേശിച്ചതെങ്കിൽ അതിൽ കുറഞ്ഞ ഭൂരിപക്ഷം മുൻകാലങ്ങളിലുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
ക്രമം | വർഷം | LDF | UDF | ഭൂരിപക്ഷം |
---|---|---|---|---|
# | 1981 | 40766 | 23666 | 17100 |
# | 1987 | 44520 | 39152 | 5368 |
# | 1991 | 48936 | 41550 | 7386 |
# | 1996 | 51985 | 33635 | 18350 |
# | 2001 | 53412 | 46369 | 10957 |
# | 2006 | 53907 | 43852 | 10055 |
http://keralaassembly.org/1982/index.html ,Statical Report of kerala legislaslative assebly 2001Navastk (സംവാദം) 12:49, 24 ജൂൺ 2012 (UTC)
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു എൻഡിഎഫിന്റെ പിന്തുണ തേടേണ്ടി വന്നുഎന്നതിന്റെ അവലംബം മാറ്റിയിട്ടുണ്ട്.മുകളിൽ പറഞ്ഞ ഭാഗവും നീക്കിയിരിക്കുന്നു.Navastk (സംവാദം) 05:18, 25 ജൂൺ 2012 (UTC)
- ഈ വരികൾ വീണ്ടും ചേർത്തിരിക്കുന്നു. അതിന് അവലംബമായി നൽകിയിരിക്കുന്ന ലിങ്ക് കളവായി ചേർത്തിരിക്കുന്നതാണ്. ആ ലിങ്കിൽ ഇക്കാര്യമൊന്നും പറയുന്നില്ല. പ്രത്യേക താല്പര്യത്തോടെ തെറ്റായ ലിങ്കുകൾ ചേർത്ത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ലേഖനത്തിൽ ചേർക്കുന്നത് വിക്കിപീഡിയയുടെ നയങ്ങൾക്ക് വിരുദ്ധമാണ്. അത് നീക്കം ചെയ്യേണ്ടതാണ്. --Adv.tksujith (സംവാദം) 18:41, 27 ജൂൺ 2012 (UTC)
കൊലയ്ക്കു പിന്നിൽ
തിരുത്തുകഈ ശീർഷകത്തിനു കീഴെകൊടുത്തിരിക്കുന്ന ഒരു വാക്യം ഇങ്ങനെ
'2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു എൻഡിഎഫിന്റെ പിന്തുണ തേടേണ്ടി വന്നു'.
'എൻഡിഎഫിന്റെ പിന്തുണ തേടേണ്ടി വന്നത് എൻഡി എഫ് പ്രവർത്തകന്റെ കൊലയ്ക്ക് കാരണമാകുന്നതെങ്ങനെ. ഒന്നു വിശദീകരിക്കുമോ. ബിനു (സംവാദം) 04:38, 28 ജൂൺ 2012 (UTC)
- മുകളിലെ സംവാദങ്ങളിൽ ആവശ്യമായ വിശദീകരണം നൽകാത്തതിനാലും നൽകിയിട്ടുള്ള ലിങ്കുകൾ കളവാകയാലും വിശ്വാസ്യയോഗ്യമല്ലാത്ത വിവരങ്ങൾ നിലനിർത്തുന്നത് വിക്കിപീഡിയയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാലും മേല്പറഞ്ഞ വരികൾ നീക്കം ചെയ്യുന്നു. --Adv.tksujith (സംവാദം) 17:48, 28 ജൂൺ 2012 (UTC)
അതു നന്നായി, കേസുമായി നേരിട്ട് ബന്ധമില്ലാത്ത പരാമർശമാണല്ലോ അത്