കൂറക്ക് മാത്രമാണോ പാറ്റ എന്ന് പറയുന്നത്? പൂമ്പാറ്റ --78.93.86.140 14:36, 23 ജനുവരി 2008 (UTC)Reply

പാറ്റ എന്നതല്ലേ വ്യാപകമായ ഉപയോഗം? അഭിപ്രായം പറയുക. (പൂമ്പാറ്റക്ക്, പാറ്റ എന്നു മാത്രമായി പറയാറില്ലല്ലോ)--Vssun (സുനിൽ) 03:26, 22 ജൂൺ 2010 (UTC)Reply
ഞങ്ങളെ നാട്ടിലൊക്കെ കൂറ എന്നാണ്. പാറ്റ എന്നത് ഒന്നിലധികം ജീവികൾക്ക് ഉപയോഗിക്കാവുന്ന പദമായാണ് തോന്നുന്നത് (പൂമ്പാറ്റ, ഈയാംപാറ്റ/വിളക്കത്തെപ്പാറ്റ) -- റസിമാൻ ടി വി 03:28, 22 ജൂൺ 2010 (UTC)Reply
പാറ്റ എന്ന് ശീർഷകത്തെ അനുകൂലിക്കുന്നു. ഞങ്ങളുടെ നാട്ടിലൊന്നും കൂറ എന്ന് പറയാറുതന്നെയില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ പാറ്റ തന്നെ. കൂറ എന്ന് ഉപയോഗിക്കുന്നത് മുഷിഞ്ഞതുണിയെ സൂചിപ്പിക്കാനാണ്. --Naveen Sankar 05:16, 22 ജൂൺ 2010 (UTC)Reply

I ഞാനും പാറ്റ എന്നാണു് കേട്ടിരിക്കുന്നതും പറയുന്നതും. പാറ്റാഗുളിക എന്നു് കേട്ടിട്ടില്ലേ. --ഷിജു അലക്സ് 05:22, 22 ജൂൺ 2010 (UTC)Reply

കൂറ എന്നതിനെ അനുകൂലിക്കുന്നു. ഗുളികകൊടുക്കാൻ കൂറയ്ക്ക് അസുഖമൊന്നുമില്ലല്ലോ. നമ്മൾ മുട്ടായിയാണ്‌ കൊടുക്കാറ് കൂറമുട്ടയി ;-) മാത്രവുമല്ല ഭാവിയിൽ വർഗ്ഗം:പാറ്റകൾ എന്ന വർഗ്ഗം വേണ്ടിവന്നാലോ, കൺഫ്യൂഷസാവില്ലേ? --ജുനൈദ് | Junaid (സം‌വാദം) 05:34, 22 ജൂൺ 2010 (UTC)Reply

ഇത് കൂറയാണ്‌. പാറ്റ എന്നത് ഷ്ഡ്പദങ്ങൾക്ക് വ്യാപകമായുപയോഗിക്കുന്ന ഒരു പ്രയോഗമാണ്‌. കൂറയ്ക്ക് +1 --Anoopan| അനൂപൻ 05:53, 22 ജൂൺ 2010 (UTC)Reply
ഇത് തിരുവിതാംകൂർ മലബാർ തല്ലിലേക്കുള്ള ഒരു +1 ആണ്‌ :). നവീൻ പറഞ്ഞ പോലെ കൂറ എന്നത് കൂറത്തുണിക്കും പാറ്റ എന്നത് ജീവിക്കും ഉപയോഗിക്കുന്നതാണ്‌ ഞങ്ങളുടെ പതിവ് (ആലപ്പുഴ എറണാകുളം തൃശൂർ ജിലകളേയും മുകളിലത്തെ ലിസ്റ്റിനോടൊപ്പം കൂട്ടാം എന്നു കരുതുന്നു). --Vssun (സുനിൽ) 05:57, 22 ജൂൺ 2010 (UTC)Reply
float @ നവീൻ, ഷിജൂ, സുനിൽ. പിന്നെ ഞാനും പാറ്റാഗുളിക എന്നാണ്‌ കേട്ടിട്ടുള്ളത്, സ്കൂളിൽ പഠിച്ചതും അങ്ങിനെ തന്നെയാ.. മിഠായി എന്ന് കേക്കുമ്പോൾ മധുരമുള്ള ഒന്നല്ലേ? പാറ്റയ്ക്ക് നമ്മൾ മധുരം കൊടുക്കാറുണ്ടോ?--കിരൺ ഗോപി 06:05, 22 ജൂൺ 2010 (UTC)Reply

ഇത് മാതൃഭൂമിയുടെ കണ്ണൂർ ഓൺ ലൈൻ എഡിഷനിൽ വന്ന ഒരു വാർത്തയാണ്‌. ചിത്രം ശ്രദ്ധിക്കുക. കൂറ എന്നല്ല പാറ്റ എന്നാണ്‌ പ്രയോഗം.--കിരൺ ഗോപി 06:11, 22 ജൂൺ 2010 (UTC)Reply


ഇതു് സുനിൽ സൂചിപ്പിച്ച പോലെ, തിരുവിതാംകൂർ-മലബാർ അടിയാണു്. വേറെ ലേഖനങ്ങളുമായി തെറ്റിദ്ധാരണ ഉളവാക്കാത്ത വിധം ഒരെണ്ണം സമവായത്തിലൂടെ ഉപയോഗിക്കുകയേ നിവർത്തിയുള്ളൂ. ലേഖനത്തിൽ നിർ‌വചനത്തിൽ ഈ പ്രാദെശികഭേദം പറയുകയും ചെയ്യാം. --ഷിജു അലക്സ് 06:15, 22 ജൂൺ 2010 (UTC)Reply

കീറത്തുണി പറഞ്ഞ് പറഞ്ഞ് കൂറത്തുണി ആയതായിരിക്കുമെന്ന് കരുതുന്നു --ജുനൈദ് | Junaid (സം‌വാദം) 06:24, 22 ജൂൺ 2010 (UTC)Reply

വിക്കിനിഘണ്ടുവിലെ കൂറ -- റസിമാൻ ടി വി 06:34, 22 ജൂൺ 2010 (UTC)Reply


ഈ രണ്ടു് വാക്കുകൾക്കും പ്രാദെശികഭാഷാഭേദം ഉണ്ടെന്ന യാത്ഥാർത്ഥ്യം മനസ്സിലാക്കി തക്കതായ ഒരു പരിഹാരം സമവായത്തിലൂടെ കണ്ടെത്തുകയേ വഴിയുള്ളൂ. --ഷിജു അലക്സ് 06:41, 22 ജൂൺ 2010 (UTC)Reply

ഷിജു പറഞ്ഞതുപോലെ പ്രാദേശികഭേദം സമ്മതിക്കുകയേ നിവൃത്തിയുള്ളൂ. മാതൃഭൂമിയിൽ തന്നെ ഒരു കൂറ ഇതാ. പാറ്റ എന്ന പേര് ഷഡ്പദങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്നത് കൺഫ്യൂഷനുണ്ടാക്കും. പാറ്റ (ഷഡ്പദം) എന്നുപയോഗിച്ചാലും അങ്ങനെതന്നെ. കൂറ (ഷഡ്പദം) എന്നുപയോഗിച്ചാലോ? പ്രാദേശികവ്യത്യാസത്തെക്കുറിച്ച് ലേഖനത്തിൽ ചേർക്കുകയും പാറ്റ വിവക്ഷത്താളാക്കുകയും ചെയ്യാം. എന്തുപറയുന്നു (ഈ സൊല്യൂഷനിൽ മലബാർ പക്ഷപാതം കാണുന്നവരുണ്ടെങ്കിൽ ഞാൻ കുറ്റം പറയില്ല. കൂടുതൽ നല്ല സൊല്യൂഷൻ വല്ലതും?)-- റസിമാൻ ടി വി 06:59, 22 ജൂൺ 2010 (UTC)Reply
പാറ്റ (കൂറ)‌ എന്നോ കൂറ (പാറ്റ) എന്നോ ഉള്ള ഒരു സൊല്യൂഷൻ ഉണ്ട്. പക്ഷേ അത് അനാവശ്യമായ വലയത്തിന്റെ കീഴ്വഴക്കം സൃഷ്ടിക്കും. മനസിൽ വന്നപ്പോൾ പറഞ്ഞു എന്നേയുള്ളൂ. ഈ സൊല്യൂഷനെ ഞാൻ തന്നെ അനുകൂലിക്കുന്നില്ല.--Vssun (സുനിൽ) 07:08, 22 ജൂൺ 2010 (UTC)Reply
ഇംഗ്ലീഷ് വിക്ഷ്ണറിയിലെ പാറ്റ കൂടി ഇവിടെ ചേർക്കുന്നു. --Vssun (സുനിൽ) 07:11, 22 ജൂൺ 2010 (UTC)--Vssun (സുനിൽ) 07:11, 22 ജൂൺ 2010 (UTC)Reply
പാറ്റ വിവക്ഷാതാളക്കുന്നതിലും നല്ലത് കൂറ (വിവക്ഷകൾ) അല്ലേ നല്ലത്.
ഉദാ:കൂറ- ഉത്തര കേരളത്തിൽ പാറ്റയ്ക്കു പറയുന്ന പേര്‌.
കൂറ - മിഷിഞ്ഞ തുണി


പ്രയോഗങ്ങളിലും പാറ്റ എന്നു തന്നെയാണ്‌ കൂടുതൽ ഉപയോഗിക്കുന്നത് (ഒള്ള കഞ്ഞിയിൽ പാറ്റ ഇടരുത്)--കിരൺ ഗോപി 07:15, 22 ജൂൺ 2010 (UTC)Reply
ഒരു കാര്യം കൂടി ചേർക്കുന്നു. ഗൂഗിളിൽ പാറ്റ എന്നും കൂറ എന്നും സെർച്ച് ചെയ്താൽ പാറ്റക്ക് കിട്ടുന്ന റിസൾട്ടിന്റെ ആദ്യതാളിൽ മിക്കവാറൂം, അരവണയിലും ഐസ്ക്രീമിലും റൂമിലും പാറ്റ എന്ന വാർത്തകളായിരിക്കും. കൂറ എന്ന് സെർച്ചിയാൽ വിക്കിയിലെ ഈ താൾ ഒഴികെ ജീവിയെക്കുറിച്ചുള്ള മറ്റു താളുകൾ ഒന്നും തന്നെ ആദ്യ റിസർട്ടിൽ കാണുന്നുമില്ല. --Vssun (സുനിൽ) 07:16, 22 ജൂൺ 2010 (UTC)Reply
കിരണിന്റെ പ്രയോഗത്തിലെ പാറ്റ ഏതുമാകാം.. കൂറ തന്നെ ആവണമെന്നില്ല.. :) ഇപ്പോൾ രണ്ട് ഒറ്റപ്പാലം കാരോട് cockroach-ന്റെ മലയാളം ചോദിച്ചപ്പോൾ കൂറ എന്നാണു പറഞ്ഞത്. --Anoopan| അനൂപൻ 07:18, 22 ജൂൺ 2010 (UTC)Reply

അയ്യോ ഞാൻ വഴക്കിനില്ലേ, എന്നേ വിടോ.. ഇത് ഒരു പ്രാദെശികഭേദം മാത്രമാണേ. (തിരുവനന്തപുരത്തേ 'അപ്പി'യും തൃശ്ശൂരിലെ 'അപ്പി'യും പോലെ. എല്ലാവരുടെയും ഇഷ്ടം എങ്ങിനെയാണോ അതുപോലെ പോട്ടേ. @ ആനൂപൻ വല്ല തെക്കൻ കാരോടും ചുമ്മാ ഒരഭിപ്രായം ചോദിച്ചേക്ക് (Just Kidding) :-) --കിരൺ ഗോപി 07:28, 22 ജൂൺ 2010 (UTC)Reply

തല്ലിനു ഞാനുമില്ല :) ... ഇവിടെ തെക്കന്മാരെയൊന്നും കാണാനില്ല... കണ്ടാൽ ചോദിക്കാം...:P ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോൾ കിട്ടിയ ഒരു മറുപടി ഇതാ... http://twitter.com/webdunian/statuses/16756357293 തൃശ്ശൂരിലെ ചില ഭാഗങ്ങളിൽ ഇതിനെ കൂറാം‌പാറ്റ എന്നാണു പറയുന്നതെന്ന്... :) --Anoopan| അനൂപൻ 07:50, 22 ജൂൺ 2010 (UTC)Reply

വയനാട്ടിൽ പാറ്റ എന്നും കൂറ എന്നും പറഞ്ഞാൽ കോക്രോച്ച് തന്നെയാണ്‌. എന്നാൽ കോഴിക്കോട് കൂറ എന്നേ പറയാറുള്ളൂ.. പാറ്റ എന്നാൽ പൂമ്പാറ്റയും ഈയാമ്പാറ്റയുമൊക്കെയാണ്‌. കൂറ ഒരു പാറ്റയാണെന്ന് ചിലപ്പോൾ കോഴിക്കോട്ടുകാർ സമ്മതിച്ചേക്കാം.. ഏതായാലും കൂറക്ക് എന്റെ വോട്ട് :-) -- Hrishi 08:04, 22 ജൂൺ 2010 (UTC)Reply

മലബാറിൽ‌ കൂറ എന്ന പ്രയോഗം‌ സാധാരണമാണ്. പക്ഷേ, ഈ ചിത്രത്തിൽ‌ കാണുന്ന സാധനത്തെ പാറ്റ എന്നു തന്നെയാണു പറയുക. ഇക്കാര്യത്തിൽ‌ ഗൂഗിളിന്റെ സപ്പോർ‌ട്ടൊന്നും‌ തേടിപ്പോയിട്ടു കാര്യമില്ല. കൂറകളും‌ പാറ്റകളെ പോലെ പലതരത്തിലുണ്ട്‌. ഓരോ വർഗമാക്കാവുന്നതാണ്. സാധാരണഗതിയിൽ‌ കൂറകൾ‌ വളരെ ചെറിയവയാണ്. ഇവയെ എങ്ങനെ വേർ‌തിരിക്കുന്നു എന്നു ചോദിച്ചാൽ‌ വലിപ്പം‌, പറക്കാനുള്ള കഴിവ്‌(കൂറകൾ‌ പ്രായേണ പറക്കാനുള്ള കഴിവ്‌ കുറഞ്ഞവയാണ്‌) എന്നിവ ഒക്കെ തന്നെ. നേരിയ വ്യത്യാസമേ ഇവയ്‌ക്കു തമ്മിൽ‌ കല്പിക്കപ്പെട്ടിട്ടുള്ളൂ. ചിലപ്പോൾ‌ അത്‌ "മനുഷ്യർ‌ക്കിടയിൽ‌ കൂള്ളൻ‌മാർ‌" എന്നു പറയുന്നതു പോലെയുള്ള പ്രയോഗമാവാം‌.115.113.118.110 08:07, 22 ജൂൺ 2010 (UTC)Reply

മുകളിലെ ഐപ്പി എന്റേതാണേ!! Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:09, 22 ജൂൺ 2010 (UTC)Reply

ഇവിടെ അടികൂടുന്ന കൂറയും പാറ്റയും ഒന്നുതന്നെ. കൂറ/പാറ്റ ചില പ്രതേക അവസരങ്ങളിൽ പറക്കാനുള്ള ടെൻഡസി കൂടുതൽ കാണിക്കാറുണ്ട്, തൊലികളഞ്ഞ് വെളുത്തിരിക്കുന്നതും കണ്ടിട്ടുണ്ട്. --ജുനൈദ് | Junaid (സം‌വാദം) 08:31, 22 ജൂൺ 2010 (UTC)Reply

കൂറ എന്നാണ് മലബാറുകാർ ഉപയോഗിക്കുന്നത്, പാറ്റ എന്ന് തിരുവിതാംകൂറും. എന്തായാലും കൂറക്ക് മുട്ടായി കൊടുക്കുന്നതും പാറ്റയ്ക്ക് ഗുളിക കൊടുക്കുന്നതും ഇഷ്ടായി :-) --സാദിക്ക്‌ ഖാലിദ്‌ 08:53, 22 ജൂൺ 2010 (UTC)Reply

ലത്തീനിലെയും ഗ്രീക്കിലെയും ബ്ലാറ്റയ്ക്ക് പാറ്റയുമായും ഇംഗ്ലീഷിലെ കൊക്രോച്ചിന് കൂറയുമായും ഉള്ള ശബ്ദസാമ്യമാണ് എന്നെ കൗതുകപ്പെടുത്തുന്നത്.  :)--തച്ചന്റെ മകൻ 09:28, 22 ജൂൺ 2010 (UTC)Reply
കൊടിക്കൂറ എന്ന് പറയുമ്പോൾ കൂറയ്ക്ക് തുണി എന്ന അർഥമല്ലേ ഉള്ളത്. പക്ഷേ അപ്പോൾ കൂറത്തുണി എന്ന് പറയുന്നതിൽ പുനരുക്തിദോഷം ആരോപിക്കേണ്ടിവരും. --Naveen Sankar 10:18, 22 ജൂൺ 2010 (UTC)Reply
) മലയാളം‌ ഗ്രാമർ‌പുസ്തകം‌ നോക്കിയിട്ടല്ല നാട്ടുകാർ‌ ഓരോന്നിനെ പേരു ചൊല്ലിവിളിക്കുന്നത്‌. ‌Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 11:25, 22 ജൂൺ 2010 (UTC)Reply
ഞാൻ പാറ്റയുടെ ആളായതുകൊണ്ട് പി.ഒ.വി. ആരോപിക്കാം. എങ്കിലും ഇടവേളയിൽ ഒരു കൊല്ലം ജില്ലക്കാരനേയും കണ്ണൂർ ജില്ലക്കാരനേയും സംസാരിക്കാൻ കിട്ടിയപ്പോൾ ഈ വിഷയം ചോദ്യമായി എടുത്തിട്ടു. പാറ്റ എന്നാൽ എന്ത്, കൂറ എന്നാൽ എന്ത്. കൊല്ലംകാരന് കൂറ എന്നാൽ എന്താണെന്നേ അറിയില്ല. പാറ്റയെ അറിയാം. എന്നാൽ കണ്ണൂർക്കാരന് രണ്ടും അറിയാം; പിന്നെ അനൂപും റസിമാനും പറയുന്ന പോലെ പാറ്റ എന്നത് ജെനറലൈസ് ചെയ്യാവുന്ന ഒന്നാണെങ്കിലും ഡീഫോൾട്ട് പാറ്റയായി കൂറയെത്തന്നെയാണ് അയാളും കരുതുന്നത്. എന്റെ നിരീക്ഷണം മാത്രം.--Vssun (സുനിൽ) 11:36, 22 ജൂൺ 2010 (UTC)Reply

കൂറ മലബാറിന്റെ മുത്തല്ലേ; കൊല്ലംകാരനതറിയില്ല...! Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 08:43, 23 ജൂൺ 2010 (UTC)Reply


മലബാറുകാരൊന്നും അഞ്ചാം ക്ലാസ് പഠിച്ചിട്ടില്ലേ? പണ്ടു് അഞ്ചാം ക്ലാസ്സിൽ, പാറ്റയെക്കുറിച്ച് ഒരു പാഠം ഉണ്ടായിരുന്നു എന്ന് മഞ്ജിത് പറയുന്നു. നിങ്ങൾ പറയുന്ന വിധമാണെങ്കിൽ മലബാറിലെ പാഠപുസ്തകത്തിൽ അന്നു് കൂറ എന്നായിരിക്കണമല്ലോ. ഹരികൃഷ്ണൻസ് പൊലെ :) --ഷിജു അലക്സ് 08:47, 23 ജൂൺ 2010 (UTC)Reply

അഞ്ചാം ക്ലാസ് വിട്ട് ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോൾ പിന്നേം ദാ പാറ്റ തന്നെയാ സ്കോർ ചെയ്യുന്നേ. http://itschool.gov.in/pdf/std_IX/Biological_Science/Ch_04.pdf ഈ പി.ഡി.എഫിലെ 42-ആം താൾ വായിക്കുക.

ഒന്നുകിൽ വിക്കിയിലെ മലബാറുകാർ ഒക്കെ എന്നെ പോലെ ഇംഗ്ലീഷ്മീഡിയംകാരാണു്. അതുമല്ലെങ്കിൽ 5/9 ക്ലാസുകൾ പഠിച്ചിട്ടേ ഇല്ല :) :) :) --ഷിജു അലക്സ് 10:21, 23 ജൂൺ 2010 (UTC)Reply

പഠപുസ്തകത്തിൽ‌ ഉള്ള ഒരു പേരിൽ‌ മാത്രമേ ഒരു ജീവിയെ വിളിക്കാവൂ എന്നില്ലല്ലോ... കുറച്ചുകൂടി specify ചെയ്തുകൊണ്ട്‌, അവയുടെ പ്രത്യേകതകളെ ശ്രദ്ധിച്ച്‌ പാറ്റകളിൽ‌ ചില പ്രത്യേക വിഭാഗത്തിൽ‌ പെട്ടവയെ കൂറ എന്നു വിളിക്കുന്ന മലബാറുകാരൻ‌ അഞ്ചാം‌ക്ലാസ്‌ പഠിച്ചിട്ടില്ലെന്നു തന്നെ കൂട്ടിക്കോ! ങാഹ!! കലിപ്പ്‌ തീരണില്ലല്ല... ‌Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 10:23, 23 ജൂൺ 2010 (UTC)Reply

കൂറ X പാറ്റ ഇതൊക്കെ അറിയുന്നുണ്ടോ ആവോ :) :) :) --ഷിജു അലക്സ് 10:29, 23 ജൂൺ 2010 (UTC)Reply

മലബാറുകാർക്ക് കൂറയെ മനസ്സിലാക്കാൻ അഞ്ചാംക്ലാസിലെ പുസ്തകം വായിച്ച് പഠിക്കേണ്ടതില്ല. സർക്കാർ കാര്യം മുറപോലെ, കൂറയെയും പാറ്റയെയും പറ്റി പഠിച്ച് മനസ്സിലാക്കി പാഠപുസ്തകം മാറ്റാനൊക്കെ കുറെ കാലം വേണ്ടിവരും. മഴപ്പാറ്റ, ഇയാമ്പാറ്റ, പൂമ്പാറ്റ, തുടങ്ങിയവയാണ് മലബാറിലെ പാറ്റകൾ. --സാദിക്ക്‌ ഖാലിദ്‌ 15:09, 23 ജൂൺ 2010 (UTC)Reply

ആയിരിക്കാം, പക്ഷേ തിരുവിതാംകൂറ് കാർക്ക് 'കൂറ' തുണിയാണ്‌. കൊടിക്കൂറ എന്നൊക്കെ കേട്ടിട്ടില്ലേ?

മഴപ്പാറ്റ, ഇയാമ്പാറ്റ, പൂമ്പാറ്റ, തുടങ്ങിയവയാണ് മലബാറിലെ പാറ്റകൾ.-> ഇങ്ങനെയാണെങ്കിൽ മലബാറുകാര്‌ പട്ടിയേയും, മരപ്പട്ടിയേയും പട്ടി എന്നു തന്നെയാണോ വിളിക്കുന്നത്.

കുളക്കോഴിയേയും, കോഴിയേയും 'കോഴി' എന്നു തന്നെയാണോ വിളിക്കുന്നത്? പൂമ്പാറ്റ യുടെ പേരിന്റെ കൂടെ ഒരു പാറ്റ ഉണ്ടെന്ന് വച്ചു എങ്ങിനെയാ പൂമ്പാറ്റയെ പാറ്റ എന്നു വിളിക്കുന്നത്. അഥവാ പൂമ്പാറ്റയേയും പാറ്റ എന്നാണ്‌ വിളിക്കുന്നതെങ്കിൽ കുളക്കോഴിയേ കോഴി എന്നും , മരപ്പട്ടിയേ പട്ടി എന്നും വിളിക്കണം.:-))) --കിരൺ ഗോപി 17:33, 23 ജൂൺ 2010 (UTC) Reply
ശബ്ദതാരാവലി അനുസരിച്ച് ലതും ലിതും ഒന്നു തന്നെ  ;-)

ശബ്ദതാരാവലി ഇവിടെ കോപ്പി അടിച്ച് വെക്കുന്നു :-D

 കൂറ(1) - .1.മുഷിഞ്ഞ് കീറിയ തുണി ; കട്ടിത്തുണിക്കൂട്ടം . 2.ഉടുപ്പ് 3. ശുഭ്രവസ്ത്രം
 4.മാറാപ്പ് 5.കൊടി. 'കൊടിക്കൂറ' 6.ശീലപ്പേൻ 7.പാറ്റ 'കൂറ കപ്പലിൽ പോയപോലെ.'
 [തമിഴ്. കൂറൈ]. കൂറയിടുക - കൊടിക്കൂറ തൂക്കുക ; ആരംഭിക്കുക
 കൂറ(2‌‌)-ഊറ. കൂറക്കിടുക-ഊറക്കിടുക ; നിറം  വരുത്തുക .
Hrishi 18:06, 23 ജൂൺ 2010 (UTC)Reply
ദയവായി, പരസ്പരം അവഹേളിക്കരുത്. മര്യാദയുടെ പരിധിവിടുന്നു. ഇതിന്‌ ഒരു പരിഹാരമാണ്‌ ആവശ്യം.

മലയാളത്തിലിറങ്ങിയ വിജ്ഞാനകോശങ്ങളിലെല്ലാം (അഖില., വിശ്വ., വിദ്യാർത്ഥിമിത്രം, ഡി.സി...) പാറ്റ എന്ന തലക്കെട്ടിലാണ്‌ ലേഖനം (കൂറ എന്ന സംജ്ഞയും മിക്കതിലും സൂചിപ്പിച്ചിട്ടുണ്ട്). ഇതെല്ലാം തിരുവിതാംകൂറ്റുകാരുടെയാണെന്നതും മലബാറിന്‌ ഇതിൽ കൂറ്റുണ്ടായില്ലെന്നതുംതന്നെയാകാം കാരണം; പാഠപുസ്തകവും തഥൈവ. പക്ഷേ, ഇത്തരം സന്ദർഭങ്ങളിൽ മറ്റു വിജ്ഞാനകോശങ്ങളെ മാതൃകയാക്കുക എന്നതുമാത്രമാണ്‌ വിക്കിപീഡിയയ്ക്ക് സാധ്യമായിട്ടുള്ളത്. നിഷ്പക്ഷത സമർത്ഥിക്കാൻ അതുമതിയാകും. സന്ദിഗ്ദ്ധതയാണ് പ്രശ്നമെങ്കിൽ വിവക്ഷത്താളുണ്ടാക്കിയാൽ മതിയാവും.

@hrishi:നിഘണ്ടുനോക്കിയിട്ട് കാര്യമില്ല ഹൃഷീ, പ്രാമാണികനിഘണ്ടുക്കളിലെല്ലാം പാറ്റയ്ക്ക് കൂറയെന്നും കൂറയ്ക്ക് പാറ്റയെന്നും അർത്ഥം നൽകിയിട്ടുണ്ട്. ഭാഷയുടെ പുച്ഛദംശനം രസകരം എന്നേ പറയാനാവൂ.--തച്ചന്റെ മകൻ 19:13, 23 ജൂൺ 2010 (UTC)Reply
മുകളിൽ കിരൺ ഗോപി നടത്തിയ സം‌വാദത്തിൽ വിക്കിപീഡിയയുടെ സം‌വാദ മര്യാദകൾ ലംഘിച്ചിരിക്കുന്നു. ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്‌ ഒരു പ്രദേശത്തെയാകെ അവഹേളിക്കുന്നതും. കിരണിന്റെ പ്രസ്താവനകൾ പിൻ‌വലിക്കുവാൻ ആവശ്യപ്പെടുന്നു. --Anoopan| അനൂപൻ 19:34, 23 ജൂൺ 2010 (UTC)Reply

ഈ സംവാദം എവിടെയും എത്തും എന്ന് വിശ്വാസമില്ലാത്തതിനാൽ കൂറ (വിവക്ഷകൾ), പാറ്റ (വിവക്ഷകൾ) എന്നീ രണ്ട് താളുകളുണ്ടാക്കി അവ ലേഖനത്തിൽ നിന്ന് ഫലകം വഴി കണ്ണിചേർത്തിട്ടുണ്ട്. രണ്ട് ഭാഗത്തെയും പേരിനെക്കുറിച്ച് ലേഖനത്തിൽ രണ്ടുവരിയും ചേർത്തു. ദയവായി റിവ്യൂ ചെയ്യാനപേക്ഷ -- റസിമാൻ ടി വി 22:53, 23 ജൂൺ 2010 (UTC)Reply


വിക്കിയിലെ നയങ്ങൾ അനുസരിച്ച് ഇതു് മതിയാകും എന്നു് തോന്നുന്നു. കൂറയിൽ/പാറ്റയിൽ മാത്രം ഒതുങ്ങതല്ല ഈ പ്രശ്നം എന്നറിയാം. പക്ഷെ ഈ വാക്കിനു് മാത്രം എന്തേ ഇത്രേം പ്രശ്നം ആയിപ്പൊയതെന്ന് ചിന്തിച്ചു് പോകുന്നു.--ഷിജു അലക്സ് 01:06, 24 ജൂൺ 2010 (UTC)Reply

ആരേയും/ഒരു സമൂഹത്തേയും അവഹേളിക്കണമെന്നുള്ള ഉദ്ദേശത്തോടെ ഒന്നും എഴുതിയതല്ല. ഞാൻ പറഞ്ഞത് ആരേയെങ്കിലമോ/ഏതെങ്കിലും സമൂഹത്തേയോ വേദനിപ്പിച്ചിട്ടുണ്ടങ്കിൽ ക്ഷമ. ഞാൻ എഴുതിയതു വെട്ടിയിട്ടുണ്ട്(പിൻവലിച്ചു). ഞാൻ പറഞ്ഞ വാചകത്തിലെ വേദനിപ്പിക്കുന്ന കാര്യം മാതം എന്തെന്നു മനസ്സിലായില്ല. ആക്കാര്യം ആർക്കുവേണമെങ്കിലും എന്റെ സംവാദതാളിൽ കുറിച്ചിടാം. ഇനിയും ഇവിടെ ഒരു സംവാദത്തിനു ഞാനില്ല. മുകളിൽ എഴുതിയതു വച്ചുള്ള കാര്യങ്ങളിൽ നിന്നും ഒരു സാമാന്യ ന്യായം മാത്രമേ ചോദിച്ചുള്ളു. എന്റെ അഭിപ്രായത്തിനു പുൻപേ തന്നെ സംവാദം അതിരു വിട്ടിരുന്നു ആരും അത് എന്തേ കണ്ടില്ല?. ഈ സംവാദം ഈ പരിധിവരെ എത്തിച്ചതു എന്റെ മാത്രം കുറ്റമാണോ? അതിൽ എന്റെ പ്രസ്താവനെയേ മാറ്റി പറഞ്ഞത് ഒരു വ്യക്തിയേ(എന്നെ) അപമാനിക്കുന്നതിനു തുല്ല്യമാണ്‌. എഴുതിയതു ഒരു തമാശ രൂപത്തിലേ ഞാൻ കണ്ടിട്ടുള്ളു അതാണ്‌ അവസാനം 2 smileys ഇട്ട് എഴുതിയത്. എന്തായാലും മുഴുവൻ മലയാളീ വിക്കീസമുഹത്തിനും എന്റെ ക്ഷമ. :-).... --കിരൺ ഗോപി 04:25, 24 ജൂൺ 2010 (UTC)Reply

ശ്രീകാന്ത് മോഹൻ: കൂറക്കിടുക, മലബാർ മാപ്പിളമാർക്കിടയിൽ എന്നാൽ മൂലക്കിടുക അല്ലെങ്കിൽ അടിച്ചു നിലംപരിശാക്കുക എന്നർത്ഥം ഉണ്ട് അവലംബം:മാതൃഭൂമി ഭാഷപരിഭോഷിണി 2008

ചുരുക്കം തിരുത്തുക

സംവാദം:കൂറ/പേരിന്റെ സംവാദം-ചുരുക്കം

അഞ്ചാം‌പാഠം എടുത്തിട്ടതുമുതലാണ് വിഷയം മാറുന്നത്. കിരണും അതിൽ പെട്ടെന്നേയുള്ളൂ. ഉത്തരവാദിത്തം നാം എല്ലാവരും വീതിക്കുക :)

@ഷിജു: ഈ പ്രശ്നം ആദ്യത്തേതൊന്നുമല്ല; സംവാദം:ചമ്പകം, സംവാദം:ബോണ്ട തുടങ്ങിയവ നോക്കുക.
@ റസി:പിന്നെ, കൂറയ്ക്ക് വിവക്ഷയുടെ ആവശ്യമൊന്നുമില്ല. നാനാർത്ഥനിഘണ്ടുവൊന്നുമല്ലല്ലോ വിക്കിപീഡിയ. തുണിയെന്ന അർത്ഥത്തിൽ പ്രസ്തുതപദം ഇവിടെ വരാൻപോകുന്നില്ല.

എല്ലാവരോടും: മറ്റു വിജ്ഞാനകോശങ്ങളെല്ലാം ഉപയോഗിക്കുന്നു എന്നതിനാൽ തലക്കെട്ട് പാറ്റ എന്നാക്കാൻ നിർദ്ദേശിക്കുന്നു. സമ്മതി താഴെ അറിയിക്കുക.--തച്ചന്റെ മകൻ 05:14, 24 ജൂൺ 2010 (UTC)Reply
  •   അനുകൂലിക്കുന്നു - പാറ്റയ്ക്ക് എന്റെ വോട്ട് (ഞാനൊരു കൊട്ടാരക്കരക്കാരനായതുകൊണ്ടാണേ.. ഞങ്ങളുടെ നാട്ടിൽ കൂറ എന്നൊരു ജീവിയില്ല)--Naveen Sankar 05:19, 24 ജൂൺ 2010 (UTC)Reply
  •   അനുകൂലിക്കുന്നു സംവാദത്തിന്റെ ചുരുക്കം മുകളിലിട്ടിട്ടുണ്ട്. പാറ്റ അനുകൂലിയായതിനാൽ പി.ഒ.വി. വന്നിട്ടുണ്ടെങ്കിൽ ചുരുക്കത്തിൽ തിരുത്തൽ വരുത്തുക. --Vssun (സുനിൽ) 06:36, 24 ജൂൺ 2010 (UTC)Reply
  •   അനുകൂലിക്കുന്നു പാറ്റയെ അനുകൂലിക്കുന്നു. --Rameshng:::Buzz me :) 06:59, 24 ജൂൺ 2010 (UTC)Reply

ഈ പറയുന്ന വിജ്ഞാനകോശങ്ങളെല്ലാം തിരുവിതാംകൂർ ഭൂരിപക്ഷത്തിൽ ഇറങ്ങുന്നവയല്ലേ? --ജുനൈദ് | Junaid (സം‌വാദം) 06:44, 24 ജൂൺ 2010 (UTC)   തലക്കെട്ട് പാറ്റ എന്നുമാറ്റി. --Vssun (സുനിൽ) 15:30, 29 ഓഗസ്റ്റ് 2010 (UTC) ബ്ലാറ്റോഡ ഒർഡറിലെ ഒരു വിഭാഗം മാത്രമാണ് പാറ്റകൾ അല്ലെങ്കിൽ കൂറകൾ-- ചിതലുകളും ഇതിൽ ഉൾപ്പെടും അതിനാൽ ബ്ലാറ്റോഡയെ ഇതിലേക്ക് തിരിച്ച് വിടാൻ പറ്റില്ലല്ലോ , അത് മാറ്റുമോ --Vijayakumarblathur (സംവാദം) 05:09, 15 സെപ്റ്റംബർ 2017 (UTC)Reply

അതു കോമൺസിലെ ചിത്രങ്ങൾ മാത്രമല്ലേ, ലോഖനമല്ലല്ലോ. ആ കറ്റഗറിയിലും ഈ ലേഖനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉണ്ടെന്നല്ലേ ഉള്ളൂ. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:32, 15 സെപ്റ്റംബർ 2017 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാറ്റ&oldid=4025310" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാറ്റ" താളിലേക്ക് മടങ്ങുക.