സംവാദം:ബോണ്ട
“ | കേരളത്തിൽ ഇത് ഒരു മധുര പലഹാരമായിട്ടാണ് ഉണ്ടാക്കുന്നത് | ” |
അത് സുഖിയനല്ലേ? ബോണ്ട ഇവിടെയും "എരിവ്" പലഹാരം തന്നെയാണല്ലോ.--അഭി 05:52, 4 ഏപ്രിൽ 2009 (UTC)
ബട്ടാറ്റാ വട കണ്ടിട്ട് നമ്മുടെ പരിപ്പു വട പോലുണ്ടല്ലോ. പൊട്ടാറ്റോ വടയായിരിക്കുമോ. കേരളീയ പലഹാരമായ ബോണ്ടക്ക് കന്നടയിലെ ബട്ടാറ്റ വടയും ചേർക്കണോ? --ചള്ളിയാൻ ♫ ♫ 07:02, 4 ഏപ്രിൽ 2009 (UTC)
- ബോണ്ട മധുര പലഹാരമോ? ഉരുളക്കിഴങ്ങുമസാല ചേർത്തുണ്ടാക്കുന്ന ബോണ്ട എങ്ങനെ മധുരമുള്ളതായി? എനിക്കുമൊരു മധുരമുള്ള ബോണ്ട വേണം --Anoopan| അനൂപൻ 08:03, 4 ഏപ്രിൽ 2009 (UTC)
- തൃശ്ശൂർ വന്നാൽ തരാം. -- Rameshng | Talk 14:43, 4 ഏപ്രിൽ 2009 (UTC)
കിണറ്റിലെ തവളയെപ്പോലെ ചിന്തിക്കാതിരിക്കുക. ഒന്നു രണ്ടു ദിവസമെടുത്ത് കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കൊരു യാത്ര നടത്തുക. അപ്പോഴറിയാം ഓരോ സാധനത്തിനും ഓരോ ദേശത്തിലുമുള്ള അർത്ഥ വ്യത്യാസങ്ങൾ. ബോണ്ട എന്നാൽ തെക്കൻ കേരളത്തിൽ മധുരമുള്ള സാധനമാണ്. എറണാകുണത്തൊക്കെ ആ സാധനത്തെ ഉണ്ടമ്പൊരി എന്നാണു വിളിക്കുക. വടക്കൻ കേരളത്തിൽ ബോണ്ടയെന്നാൽ എരിവുള്ള പലഹാരവും. രണ്ടും ഉരുണ്ടതെന്നല്ലാതെ ഒരു സാമ്യവുമില്ല തന്നെ.മൻജിത് കൈനി 15:06, 4 ഏപ്രിൽ 2009 (UTC)
- രണ്ടും പൂർണമായും വ്യത്യസ്ഥമായ സ്ഥിതിക്ക് രണ്ട് ലേഖനങ്ങളും വേണം. ബോണ്ട എന്ന് വ്യാപകമായി അറിയപ്പെടുന്ന പലഹാരം എരിവൻ മലാസ ബോണ്ട തന്നെ എന്നു വിശ്വസിക്കുന്നു (വിശ്വാസം മാത്രം) മധുര ബോണ്ടയുടെ കാര്യം ഇവിടെ ചെറുതായി സൂചിപ്പിച്ച് സുഖിയനിലേക്കോ ഉണ്ടമ്പൊരിയിലേക്കോ ഏതാന്നുവെച്ചാൽ ലിങ്കിമിടാം. എല്ലാവരുടെയും അഭിപ്രായം ക്ഷണിക്കുന്നു.--അഭി 15:26, 4 ഏപ്രിൽ 2009 (UTC)
- മൻജിത് പറഞ്ഞത് തന്നെ ശരി. പക്ഷേ, ഉണ്ടൻ പൊരി എന്നും പറയുന്നതു കൊണ്ട് ഇതിൽ ഒരു തീരുമാനം വേണം. ഒരു ചായയും ബോണ്ടയും കഴിച്ചുകൊണ്ട് സംവദിക്കാം.. -- Rameshng | Talk 15:29, 4 ഏപ്രിൽ 2009 (UTC)
സുഖിയൻ വ്യത്യാസമുള്ള ഒന്നാൺ. അതിൽ ചെറുപയറ് ആൺ ഉണ്ടാവുക. മധുരവുമായിരിക്കും. പേരിൽ സുഖമുണ്ട് എരിവില്ല. ചിലയിടങ്ങളിൽ ഉണ്ടൻ പൊരിക്കാൺ ബോണ്ട എന്ന് വിളിക്കുന്നത്. ഉരുണ്ടിരിക്കുന്ന എന്തിനേം ബോണ്ട എന്ന് വിളിക്കാറുണ്ട്. പ്രത്യേകിച്ച് സ്വാദ് വ്യത്യാസം നോക്കറില്ല. ഇടുക്കി ജില്ലയിലും ഇത് കേട്ടിട്ടുണ്ട്. മധുരമുള്ളതിനേം മസാല നിറച്ചതിനേം ബോണ്ട എന്നു വിളിക്കുമവർ. തങ്കം ഫിലിപ്പിന്റേയോ മിസിസ്. കെ.എം. മാത്യുവിന്റേയോ മറ്റോ പാചക പുസ്തകത്തിൽ നോക്കി തീരുമാനിക്കാം ഏതാ നമുക്ക് വേണ്ടതെന്ന്. പ്രാദേശിക വ്യത്യാസം ചിലപ്പോൾ തെറ്റായി ഉപയോഗിച്ച് വന്നതും ആയിക്കൂടെന്നില്ല. കണ്ണൂരു കാർ പാലച്ചെമ്പകത്തിനെ ചെമ്പകം എന്ന് തെറ്റായി വിളിച്ച് ഇപ്പോൾ ചെമ്പകം എന്നാൽ പാലച്ചെമ്പകം എന്നായിട്ടുണ്ട്. ഏതാണ്ട് അതേ പോലെ. --ചള്ളിയാൻ ♫ ♫ 16:32, 4 ഏപ്രിൽ 2009 (UTC)
- ഹ ഹ ഹ നല്ല തമാശകൾ. നമ്മുടെ രുചിയെയും സ്വാദിനെയും പേരിടുന്നതും ആധികാരികമാക്കുന്നതും മിസിസ് കെ.എം. മാത്യുവും, തങ്കം ഫിലിപ്പുമോ? കണ്ണൂരിൽ ചെമ്പകമെന്നു പറയുന്നതു തെറ്റാണെന്ന് പറയാൻ എങ്ങനെ സാധിക്കും. ഇനിയും കണ്ണൂരുകാർ ചെമ്പകമെന്നേ വിളിക്കൂ. ഒരു വിജ്ഞാനകോശം കൊണ്ട് ഒരു പ്രദേശത്തിന്റെ രുചിയെയും, സ്വാദിനെയും മാറ്റാമെന്നതും പെറു മാറ്റണമെന്നു പറയുന്നതുമാണ് ശുദ്ധഭോഷ്ക്--Anoopan| അനൂപൻ 16:42, 4 ഏപ്രിൽ 2009 (UTC)
താങ്കൾ പാലച്ചെമ്പകത്തെ ചെമ്പകമെന്ന് വിളിക്കുന്നു എന്നതിൻ ഇതു വരെ ഒരു തെളിവും തന്നില്ല. പ്ലൂമേറിയയെ പാലച്ചെമ്പകമെന്നാൺ വിളിക്കുന്നതെന്ന് എന്ന് തെളിവ് തരാം എങ്കിലോ. പണ്ട് ബ്രിട്ടീഷുകാരെ ഓടിക്കാൻ ഗന്ധിജി സത്യാഗ്രഹം ചെയ്തപ്പോഴും ചിലർ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. വിജ്ഞാന കോശം കൊണ്ട് ഒരു പ്രദേശത്തിന്റെ രുചിയെ മാറ്റാമെന്ന് പറയുന്നില്ല. പക്ഷെ തെറ്റിദ്ധാരണ മാറ്റാനായേക്കും. അല്ലെങ്കിൽ പിന്നെ ഇത്തരം വിജ്ഞാനകോശങ്ങൾ എന്തിനാൺ? --ചള്ളിയാൻ ♫ ♫ 16:55, 4 ഏപ്രിൽ 2009 (UTC)
- ഏതെങ്കിലും കണ്ണൂരുകാരനോട് http://www.flickr.com/photos/sajith_erattupetta/3240783717/ ഈ ചിത്രം ഏതാണെന്ന് ചോദിക്കുക. അവർ ചെമ്പകം എന്നു തന്നെ പറയും. താങ്കളും താങ്കളുടെ നാടും പറയുന്നതൊക്കെ ശരിയും ,ബാക്കി പ്രദേശത്തുള്ളവരൊക്കെ സംസാരിക്കുന്നതും , പറയുന്നതുമൊക്കെ തെറ്റാണെന്ന് സമർത്ഥിക്കാനാണ് വിജ്ഞാനകോശമെങ്കിൽ എനിക്കൊന്നും പറയാനില്ല. ഇത് ബോണ്ടയുടെ സംവാദം താൾ ആയതിനാൽ ഇനി ഇവിടെ ചെമ്പകത്തെപ്പറ്റി സംസാരിക്കാൻ ഞാനില്ല.--Anoopan| അനൂപൻ 17:05, 4 ഏപ്രിൽ 2009 (UTC)
കേരളത്തിലുള്ള എല്ലാവരോട് ചോദിക്കൂ അയ്യോ എന്ന് വിളിക്കുന്നതെന്തുകൊണ്ടാണെന്ന്. പലരും കാര്യമറിയാതെയായിരിക്കും അത് പറയുന്നത്. ശീലമായത് പാലിക്കും. എന്നുച്ച് തൃശൂർകാർ ശരിയും കണ്ണൂർകാർ തെറ്റുമെന്നല്ല. തെളിവുകൾക്കാൺ പ്രാധാന്യം എന്നു പറയുകയായിരുന്നു. തങ്കം ഫിലിപ്പും മറ്റും ഒരു ജില്ലയിൽ മാത്രം താമസിച്ച് പാചകം പഠിച്ചവരല്ലല്ലോ അല്ലേ? --ചള്ളിയാൻ ♫ ♫ 17:12, 4 ഏപ്രിൽ 2009 (UTC)
മൻജിത് പറഞ്ഞതിനോട് യോജിക്കുന്നു. തൃശൂർ ഭാഗത്ത് എരിവുള്ള ബോണ്ടയെ “ബോണ്ട” എന്നും മധുരമുള്ളതിനെ “ഉണ്ടമ്പൊരി” എന്നുമാൺ പറയാറ്. Aruna 17:13, 4 ഏപ്രിൽ 2009 (UTC)
- തൃശൂര് മധുരമുള്ള ബോണ്ടയുണ്ടോ?.. ഉണ്ടമ്പൊരിയോ സുഖിയനോ ആണോ ഉദ്ദേശിച്ചതെങ്കിൽ അത് അതാതിന്റെ താളിൽ ചേർത്താൽ മതി.. ഈ താളിൽ നിന്ന് മധുരമുള്ള പരാമർശം തൽക്കാലം നീക്കം ചെയ്യുന്നു.. ഇംഗ്ലീഷ് വിക്കിയിൽ മിക്കവാറും സുഖിയനെ ഉദ്ദേശിച്ചായിരിക്കണം എഴുതിയിരിക്കുന്നത്. --Vssun 09:26, 8 ഏപ്രിൽ 2009 (UTC)
- കന്നട നാട്ടിലും ബോണ്ട എന്നാൽ എരിവുള്ളതു തന്നെയാണ്--Anoopan| അനൂപൻ 09:31, 8 ഏപ്രിൽ 2009 (UTC)