ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

വാൻഡലിസം പ്രതീക്ഷിക്കുന്നതുകൊണ്ട് ഈ താൾ സെമി പ്രൊട്ടക്റ്റഡാക്കുന്നു. --ജ്യോതിസ് 01:46, 27 ഒക്ടോബർ 2007 (UTC)Reply

വാൻഡലിസം വന്നിട്ടു പ്രൊട്ടക്ട് ചെയ്താൽ പോരേ? simy 07:02, 27 ഒക്ടോബർ 2007 (UTC)Reply

തുറന്നു വിടുന്നു.. --Vssun 07:13, 27 ഒക്ടോബർ 2007 (UTC)Reply

ഈ താൾ തുടങ്ങിയതെങ്ങനെയാണെന്നു നോക്കുക. --ജ്യോതിസ് 12:46, 27 ഒക്ടോബർ 2007 (UTC)Reply

മാഷെ, മോഡിയാണൊ മോദിയാണൊ ഏതാണ്‌ ശരിയെന്ന് ഒരു സംശയം --സുഗീഷ് 21:39, 27 ഒക്ടോബർ 2007 (UTC)Reply

ഹിന്ദി: नरेन्द्र मोदी, गुजराती: નરેંદ્ર દામોદરદાસ મોદી ഗുജറാത്തി അറിയാവുന്നവർ ദയവായി അഭിപ്രായമറിയിക്കുക..--Vssun 21:43, 27 ഒക്ടോബർ 2007 (UTC)Reply

ഗുജറാത്തിയിലും ഹിന്ദിയിലും ശരിയാണ്‌. പക്ഷേ ഇവിടെ മലയാളത്തിൽ 'ഡി'യാണ്‌ നൽകിയിരിക്കുന്നതും കൂടുതൽ പത്രങ്ങളിലും കാണീക്കുന്നതും . തന്നെ ചേർക്കാം അല്ലേ. ഇതുപോലെ ഒരു അക്ഷരത്തേചൊല്ലി സം വാദം ഇതിനുമുൻപ് നടന്നിട്ടുണ്ട്. മോദി ഗുജറാത്തിയിലെ ഭാഷയിൽ എങ്ങനെയാണോ അങ്ങനെതന്നെ കൊടുക്കാം അല്ലേ മാഷെ,--സുഗീഷ് 21:50, 27 ഒക്ടോബർ 2007 (UTC)Reply

വിമർശനങ്ങൾ

തിരുത്തുക

കരൺ ഥാപ്പറുമായുള്ള ഒരു അഭിമുഖത്തിൽ ഗുജറാത്ത് സം‌ഭവുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌ മറുപടി പറയാതെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോന്നതും നരേന്ദ്രമോഡി അപമാനിതനായ സം‌ഭവങ്ങളാണ്. ഇതിൽ മോഡി എവിടെ അപമാനിതനായി? കരൺ ഥാപ്പർ വ്യക്തമായ അജണ്ട വെച്ച് സംസാരിക്കുന്നു എന്ന് തോന്നിയപ്പോൾ ആ ഇന്റെർവ്യു വേണ്ട എന്നുവെച്ചു അവിടെ നിന്ന് ഇറങ്ങിപ്പോയി, മാന്യമായ രീതിയിൽ തന്നെ. ഇതിൽ മോഡി ആണോ അതോ കരൺ ഥാപ്പർ ആണോ അപമാനിതനായത്? വാൻഡലിസം എന്ന് ഉദ്ദേശിച്ചത് ഇങ്ങനെ ഉള്ള തെറ്റുകളെ തിരുത്തുന്നതിനെ ആണോ?:Sudeesh rajashekharan


തീവണ്ടി ദുരന്തത്തെ ( ഗോദ്രയിൽ നടന്നത് തീവണ്ടി അപകടമാണെന്നും[5] അതല്ല ഒരു സംഘം ആളുകൾ ആക്രമിച്ചതാണെന്നും[6] അഭിപ്രായമുണ്ട്.) ഒരു സംഘം ആളുകൾ ആക്രമിച്ചതും കതിച്ചതുമാനെന്നു കോടതി വിധി ഉണ്ടെല്ലോ! സുപ്രീം‌‌കോടതി പിന്നെ കുറേപ്പേരെ വധശിക്ഷക്ക് വിധിച്ചത് ഒരു തെളിവും ആധാരവും അവലംബവും ഇല്ലാതെ ആണോ? അതിന്റെ മറ്റു അവലംബങ്ങൾ ഉള്ള ഗോധ്ര താളിലേക്ക് തിരിച്ചു വിടുകയും ചെയ്ത എന്റെ മാറ്റം എന്തിനാണ് തിരസ്കരിക്കുന്നതു?:Sudeesh rajashekharan

വിവാഹം

തിരുത്തുക

ഈ തിരുത്ത് കാണുക. ശേഷം താഴെ പറയുന്നവയും

  • The video says, "I Jashodaben Modi, am the wife of Narendra Kumar Modi the son of Damodar Mulchanddas Modi, a resident of Kalavasudev Chachar, Vadnagar.
I am working in Rajosana primary school. We were married in 1968. I am still keeping the book gifted by him, Sangharsh Ma Gujarat, and also have a picture of his.
He was 22 to 25 years old when that picture was taken. By possessing that book I feel that my husband is still with me even if he is far away. He tore away all the pictures of our marriage because he never wanted even a single photo to remain with me." - www.dnaindia.com
  • Mr Modi reportedly married a woman working as a teacher in a poor Muslim area about 100km (60 miles) from Gujarat's commercial capital, Ahmedabad.
But his official biography makes no mention of it.
Critics say the omission is in keeping with the value that RSS traditionalists place on a life of bachelorhood - allowing in their view true dedication to the organisation. - news.bbc.co.uk
  • We're not certain yet, but....
From http://www.yuyam.com/story.php?id=14715
" This lady, Jashodaben Modi, claims she is the wife of Narendra Modi -- adding spice to the already heated-up Gujarat Elections!"
Wikipedia doesn't provide a name, but does say
"Although, his official biography does not make any mention of it, Modi is reported to have married a woman working as a teacher."
http://en.wikipedia.org/wiki/Narendra_Modi - answers.yahoo.com

ശേഷം ഇതുമായി ബന്ധപ്പെട്ട വാർത്തകൾ എന്തെങ്കിലും? നിഷേധക്കുറിപ്പുകളോ മറ്റോ? --സാദിക്ക്‌ ഖാലിദ്‌ 20:32, 20 മാർച്ച് 2009 (UTC)Reply


മനുഷ്യാവകാശപ്രവർത്തകയെന്നു സ്വയം വിശേഷിപ്പിക്കുന്ന തീസ്ത സെതൽവാദ് ഗോധ്രാകലാപത്തിൽ നടന്നുവെന്നരോപിച്ച പലതും തെറ്റാണെന്നു മുൻ സി.ബി.ഐ ഡയറക്റ്റർ ഡോ. ആർ. കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ റിപ്പോർട് സമർപ്പിച്ചിരിക്കുന്നു. തെഹൽകയെപ്പോലുള്ള മാധ്യമങ്ങളുടെ വിശ്വാസ്യതയും ഇപ്പോൾ ചോദ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
http://economictimes.indiatimes.com/News/PoliticsNation/Setalvad-in-dock-for%20-cooking-up-killings/articleshow/4397849.cms
മിക്ക മുഖ്യധാരാ മലയാളദിനപ്പത്രങ്ങളും പ്രസിദ്ധീകരിക്കാതിരുന്ന ഒരു സംഗതിയാണിത്. ഇതേ മാധ്യമങ്ങൾ ഒറീസ്സയിലെ പാണ-കുയി സംഘർഷത്തെ‍ കൃസ്ത്യാനികൾക്കുനേരെയുള്ള കടന്നാക്രമണമായി ചിത്രീകരിച്ച് സംഘപരിവാറിന്റെ തലയിൽ വച്ചുകെട്ടി. അതിനുശേഷം നടന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതേയില്ല.
http://media-sin-indicate.blogspot.com/2008/10/blog-post.html
ജനങ്ങളിൽ ജാതിവിദ്വേഷം വളർത്തി, ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടുകയാണ് എന്ന കുപ്രചരണം അഴിച്ചുവിട്ട് തങ്ങളുടെ സർക്കുലേഷൻ എങ്ങനെയെങ്കിലും വർധിപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണു എല്ലാവർക്കുമുള്ളത്. ഇൻഡ്യയിലെ മിക്ക പത്രങ്ങളുടേയും നല്ലൊരു ശതമാനം ഓഹരി വിദേശശക്തികൾക്കാണ്. നരേന്ദ്ര മോദിയെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല ഞാൻ ചെയ്യുന്നത്; പക്ഷേ ഒരു നല്ല അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് ഇല്ലാതെ നരേന്ദ്ര മോദിയെ കലാപവുമായി നേരിട്ടു ബന്ധപ്പെടുത്തുന്നത് ഏറ്റവും നിർഭാഗ്യവും, യഥാർഥ ജനാധിപത്യവിശ്വാസികൾക്ക് ചേർന്നതുമല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കാളപെറ്റു എന്നു കേൾക്കുമ്പോഴേക്കും കയറെടുത്ത് നല്ലപോലെ ചിന്തിക്കാതേയും, കാര്യങ്ങൾ ശരിക്കും മനസ്സിലാക്കാതേയും ഒന്നിനും തുനിഞ്ഞിറങ്ങരുതെന്നു എല്ലാ മലയാളം വിക്കിപീഡിയരോടും അഭ്യർഥിക്കുന്നു.--Anoop menon 11:29, 13 മേയ് 2009 (UTC)Reply


മോഡിയെകുറിച്ച് കൂടുതൽ അറിയണ്ടേ

തിരുത്തുക

ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാറുമായി ചെറുകര സണ്ണിലൂക്കോസ് നടത്തിയ അഭിമുഖം (കേരളശബ്ദം വാരിക ഒക്ടോബർ 19, 2008) താളുകൂടി വായിക്കൂ അനൂപ്മേനോൻ എന്നിട്ട് പറയൂ മോഡി ആരായിരുന്നു എന്ന്. — ഈ തിരുത്തൽ നടത്തിയത് 86.96.229.89 (സംവാദംസംഭാവനകൾ)

ഇത് വായിക്കാതെ തന്നെ മോദിയെക്കുറിച്ച് എനിക്ക് നേരിട്ടറിയാം, ഗോധ്ര കലാപസമയത്ത് ഗുജറാത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയായതിനാൽ ‌. :)--സുഗീഷ് 14:27, 26 സെപ്റ്റംബർ 2009 (UTC)Reply

ആർ.ബി. ശ്രീകുമാറും, ചെറുകര സണ്ണിലൂക്കോസും സത്യം മാത്രം പറയാനറിയുന്ന ആളുകളാണോ? ഒരു മഞ്ഞപ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ട ഈ ഒരൊറ്റ ലേഖനം വായിച്ച് എന്റെ അഭിപ്രായം ഞാൻ മാറ്റുന്നില്ല.--Anoop menon 15:17, 27 സെപ്റ്റംബർ 2009 (UTC)Reply

അനൂപ്മേനോനെ സംഘ്പരിവാറിന്‌ എതിരാവുമ്പോൾ പിന്നെ ഏത് പത്രവും മഞ്ഞപ്പത്രമാവുമോ. ശരി. താങ്കൾ മുകളിൽ ഒരു ഐ.പി കൊടുത്ത കേരളശബ്ദം വിശ്വസിക്കണ്ട. മാതൃഭൂമി വാരിക 2009 സെപ്റ്റംബർ 27-ഒക്ടോബർ 3 ലെ ജാതവേദൻ നമ്പൂതിരിയുടെ സെക്കുലർ പോലീസ് എന്ന എന്ന സർവീസ്‌സ്റ്റോറിയുടെ "ചോരയുടെ മണമുള്ള പെരുംനുണകൾ" എന്ന ലേഖനം വായിക്കൂ. അപ്പോ മനസ്സിലാവും കേരളശബ്ദത്തിൽ പറഞ്ഞത് ശരിയാണോ അല്ലേ എന്ന് (പിന്നെ കേസരിയും, ജന്മഭൂമിയും, ഓർഗനൈസറും മാത്രമേ പത്രമാവൂ മറ്റെല്ലാം മഞ്ഞപ്പത്രമാണ്‌ എന്നാണെങ്കിൽ ഒന്നും പറയാനില്ല)--ഉപ്പേരിക്കുരുള 11:22, 2 ഒക്ടോബർ 2009 (UTC)Reply


ഹെന്റയമ്മച്ചീ ... വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമല്ലേ സുഹ്രുത്തുക്കളേ ജീവനോടെയിരിക്കുന്ന മോഡിയുടെ പേജ്ജ്, ഇതിങ്ങനെയൊക്കെ ആരോപിച്ച് വളച്ചൊടിച്ചേക്കുന്നത് തെറ്റല്ലേ.... ഞാൻ തിരുത്തി ട്ടോ ... ~~ njan ~~

റോൾബാക്ക് വിശദീകരണം

തിരുത്തുക

ഈ തിരുത്തിനെ റോൾ ബാക്ക് ചെയ്യാനുള്ള കാരണങ്ങൾ.

അവലംബം ചേർത്തുള്ള ഈ വരി ഐ.പി. നീക്കം ചെയ്യുകയായിരുന്നു. ഇത് നരേന്ദ്രമോദിയെ വ്യക്തിഹത്യചെയ്യുന്നതാണെന്ന് കരുതുന്നില്ല. മറിച്ച് ഇത്തരം ആരോപണങ്ങൾ നിലനിൽക്കെത്തന്നെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി വിജയിച്ചു എന്നുള്ളത് ആ വിജയത്തിന്റെ മാറ്റുകൂട്ടുന്നു എന്ന രീതിയിലുള്ള പ്രസ്താവനയായും കരുതുന്നു.

ഇതിനുപുറമേ അവലംബം ചേർത്തുള്ള പല ആരോപണങ്ങളും ഐ.പി. നീക്കം ചെയ്തിരുന്നതുമൂലമാണ് റോൾബാക്ക് ചെയ്തത്. മല്ലുമോന്റെ തിരുത്ത് റോൾബാക്ക് ചെയ്യുന്നു. --Vssun 13:52, 26 ഡിസംബർ 2009 (UTC)Reply

ഞാൻ റോൾബാക്ക് ചെയ്യാനെത്തുമ്പോഴേക്കും മറ്റൊരു ഐ.പി. പണിപറ്റിച്ചല്ലോ.. ;) --Vssun 13:54, 26 ഡിസംബർ 2009 (UTC)Reply
ലേഖനം‌‌‌‌ മോദിയെപ്പറ്റിയാണ്. ഇലക്ഷനെപ്പറ്റിയല്ല. അതുകൊണ്ട് തന്നെ - സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടു'-' എന്ന വാചകത്തിന്റെ റെലവൻ‌‌സ് വിസ്സുൻ‌‌‌‌ വിശദമാക്കണം‌‌‌‌.
--Kraj 21:20, 3 മേയ് 2011 (UTC)Reply

നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത

തിരുത്തുക

നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം (മാസ്റ്റർ ഓഫ് ആർട്സ് -പൊളിറ്റിക്കൽ സയൻസ് ) അല്ലെ? Jagadeesh puthukkudi 15:05, 2 മേയ് 2011 (UTC)Jagadeesh puthukkudiReply

മായാകോഡ്നാനി

തിരുത്തുക

നരേന്ദ്രമോഡിയെകുറിച്ച് പ്രതിപാതിക്കുന്ന താളിൽ മായാകോഡ്നാനിയെകുറിച്ച് പറഞു വികിയുടെതന്നെ ഉദേശലക്‌ഷ്യം തന്നെ മാറി , അന്ധമായ മോഡി വിരോധത്താൽ മുൻ വിധിയോടെ സമീപിക്കുന്നത് മലയാളം വികിക്കുമാത്രം സ്വന്തമാണ് .


ഹിന്ദുക്കൾ പ്രതികരിക്കും ആരും തടയരുത് എന്ന നിർദേശം നൽകുകയുണ്ടായെന്ന് അക്കാലത്ത് ഗുജറാത്ത് ഡി.ജി.പി. ആയിരുന്ന ആർ.ബി. ശ്രീകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്

തികച്ചും തെറ്റിധാരണ പരത്തുന്ന ഇത്തരം വാചകങ്ങൾ എങ്ങനെ വിക്കിയിൽ നിലനിൽക്കുന്നു. ഇതിനു തികച്ചും വിപരീതമായ രീതിയിൽ വാർത്തകൾ തൊട്ടടുത്ത ദിവസത്തെ പത്രത്തിൽ നമ്മൾ കണ്ടതാണ്.പിന്നെ ആരെ തെറ്റിധരിപിക്കാനാണ് ഇത്തരം വാചകങ്ങൾ വിക്കിയിൽ കൊണ്ട് വന്നിടുന്നത്. ഇതു നീക്കം ചെയ്യേണ്ട വാചകമാണ്. Jagadeesh puthukkudi

എല്ലാം അവലംബം നൽകിയാണല്ലോ ലേഖനത്തിൽ പറയുന്നത്. മായകോഡ്നാനി ചെയ്തത് പറയുന്നത് അവർ ഗുജറാത്ത് കലാപകാലത്ത് നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായിരുന്നു കൊണ്ടാണിതൊക്കെ ചെയ്തത് എന്നതിനാലാവണം. നരേന്ദ്ര മോദിക്ക് മായകോഡ്നാനി ചെയ്തതിനോട് യോജിപ്പില്ലായിരുന്നെങ്കിൽ അന്നേ അവരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യനെന്ന നിലയിൽ നരേന്ദ്ര മോദി തുനിയണമായിരുന്നു. അതു ചെയ്യാതിരുന്നതിനാണല്ലോ സുപ്രീംകോടതിക്കിടപെടേണ്ടി വന്നത്. ആ നിലക്ക് നരേന്ദ്ര മോഡിക്ക് പ്രസ്തുത സംഭവത്തിൽ ഉത്തരവാധിത്തമുണ്ട് എന്ന ന്യായമാണ് മായകോഡ്നാനിയെ സംബന്ധിച്ചുള്ള പരാമർശം നരേന്ദ്രമോദിയുടെ ലേഖനത്തിൽ വിമർശനവിഭാഗത്തിലെങ്കിലും സംഗതമാവുന്നത് എന്നാണെന്റപക്ഷം. അതുപോലെ തന്നെയാണ് ആർ.ബി ശ്രീകുമാറിന്റെയും സൻജീവ് ഭട്ടിന്റെയും വെളിപ്പെടുത്തലുകൾ ഇവിടെ പ്രസക്തമാവുന്നതും--വിചാരം 16:44, 12 മേയ് 2011 (UTC)Reply

അവലംബങ്ങൾ

തിരുത്തുക

ധാരാളം അവലംബങ്ങളിൽ ആക്സസ് ഡേറ്റ് എറർ കാണിക്കുന്നുണ്ട്. ആരെങ്കിലും ശരിയാക്കാമോ? --അജയ് (സംവാദം) 20:08, 21 ഒക്ടോബർ 2014 (UTC)Reply

അവലംബങ്ങൾ പ്രസിദ്ധീകരിച്ചതിന്റെയും ആക്സസ് ചെയ്തതിന്റെയും തിയതികൾ ശരിയായ ഫോർമാറ്റിലാക്കിയാലേ ഇത് ശരിയാകൂ. ഒരെണ്ണം ഞാൻ ശരിയാക്കിയിട്ടുണ്ട് ([1]). തിരഞ്ഞെടുത്ത ലേഖനമാണ് ഈ ചുവപ്പ് എറർ നാണക്കേടായി തോന്നുന്നു!! നന്നാക്കാൻ ആരെങ്കിലും ഒന്ന് കൈവയ്ക്കുമോ? സമയമില്ലാത്തതിനാൽ എനിക്ക് മുഴുവൻ ശരിയാക്കാൻ പ്രയാസമുണ്ട്. --അജയ് (സംവാദം) 06:22, 27 ഒക്ടോബർ 2014 (UTC)Reply

പ്രശ്നം കൂടുതൽ ആഴത്തിലുള്ളതാണ്!! --അജയ് (സംവാദം) 06:39, 27 ഒക്ടോബർ 2014 (UTC)Reply

അജയ് ആറ് വർഷത്തിന് ശേഷം പ്രശ്നം പരിഹരിച്ചിട്ടുണ്ട്. Adithyak1997 (സംവാദം) 19:55, 2 ജൂൺ 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:നരേന്ദ്ര_മോദി&oldid=3345462" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നരേന്ദ്ര മോദി" താളിലേക്ക് മടങ്ങുക.