സംവാദം:തേങ്ങ പൊളിക്കുന്ന ഉപകരണം

തലക്കെട്ട് തിരുത്തുക

തലക്കെട്ട് തേങ്ങപൊളിയന്ത്രം എന്നോ മറ്റോ ആക്കി ചെറുതാക്കിക്കൂടെ? - - അൽഫാസ് ☻☺☻ 16:05, 11 നവംബർ 2013 (UTC)Reply

ആവാം. ഉചിതമായ തലക്കെട്ട് കണ്ടെത്തുന്നതിൽ സന്തോഷമേ ഉള്ളൂ. കേരളത്തിൽ പലയിടത്തും ഉപയോഗിക്കുന്ന, ഈ ആധുനിക ഗാർഹീകോപകരണത്തിനു പേരില്ല എന്നത് കഷ്ടമാണ്. പക്ഷേ തലക്കെട്ടല്ലല്ലോ പ്രധാന കാര്യം. കൂടുതൽ വിവരങ്ങൾ, നല്ലൊരു ചിത്രം എന്നിവ കൂടി അത്യാവശ്യമാണ്. ഒട്ടുമറിയാത്ത സംഗതി ഈ സാധനം ആരു എന്ന് കണ്ടുപിടിച്കു എന്നതാണ്. അരുൺ / അരുൺ (സംവാദം) 16:15, 11 നവംബർ 2013 (UTC)Reply

പാര എന്നാണതിനെ ഞങ്ങൾ വിളിക്കുന്നത് --പ്രവീൺ:സംവാദം 17:53, 11 നവംബർ 2013 (UTC)Reply

ശരിക്കും പാര തന്നെ. അതിനെ ഉത്തോലകത്തിലേക്കു തിരിച്ചിരിക്കുന്നു--റോജി പാലാ (സംവാദം) 18:50, 11 നവംബർ 2013 (UTC)Reply
പണ്ട്, ഒരുപാടു പണ്ടല്ല. ഇപ്പോഴും കാണും. കമുകിന്റെ അലകുകൊണ്ട് ഉണ്ടാക്കുമായിരുന്നു. ലേഖനത്തിൽ പറയുന്ന സാധനം വെറും പാരയല്ല. കൂടുതൽ സൗകര്യങ്ങളുള്ള സാധനമാണ്.--റോജി പാലാ (സംവാദം) 18:54, 11 നവംബർ 2013 (UTC)Reply
@user:Arun.arunb എന്റെ കയ്യിലുള്ള ഒരു ചിത്രം ചേർത്തിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 18:59, 11 നവംബർ 2013 (UTC)Reply

പൊളിക്കുക അതോ പൊതിക്കുക എന്നാണോ പറയുക --Vibitha vijay (സംവാദം) 05:03, 12 നവംബർ 2013 (UTC)Reply

അതിലൊക്കെ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകും. നാട്ടിൽ പൊതിക്കുക എന്നാണ് പറയുന്നത്.--റോജി പാലാ (സംവാദം) 05:06, 12 നവംബർ 2013 (UTC)Reply

പാരയുടെ പരിഷ്കൃത രൂപം തന്നെയല്ലേ ഇത് ? പാരയ്ക്ക് വേണമെങ്കിൽ നാനാർത്ഥം താളു ചേർക്കാമല്ലോ. തേങ്ങ ചിരവാനുള്ള ഉപകരണത്തെ - കൊരണ്ടിയിലോ, പാതകത്തിലോ ഉറപ്പിച്ചതായാലും, കൈയ്യിൽ പിടിച്ചു ചിരവുന്നതായാലും - ചിരവ എന്നു തന്നെയല്ലേ വിളിക്കുക ? ക്യൂറിയസേട്ടൻ (സംവാദം) 13:16, 13 നവംബർ 2013 (UTC)Reply

പാരയുടെ ആധുനിക രൂപമാണു്. പാര എന്ന പേരിലാക്കിയിട്ടു വിവിധതരം പാരകളെ കുറിച്ചു അതിൽ സൂചിപ്പിച്ചാൽ മതിയാകും എന്നാണു് എന്റെ അഭിപ്രായം. പാരയെ ഉത്തോലകത്തിലേക്ക് തിരിച്ചു വിട്ടിരിക്കുന്നതും തെറ്റാണു്. വിവിധ തരം ഉത്തോലകങ്ങളിൽ ഒന്നിന്റെ ഉദാഹരണം മാത്രമാണു് പാര. എന്റെ നാട്ടിൽ തേങ്ങ പൊളിക്കുക എന്നല്ല, പൊതിക്കുക എന്നാണു് പറയുന്നതു് - ജോസ് ആറുകാട്ടി 13:55, 13 നവംബർ 2013 (UTC)Reply

തേങ്ങ പൊതിച്ച് തൊണ്ടു കളയുന്നവരും നാളികേരം പൊളിച്ച് ചകിരി കളയുന്നവരും നമ്മുടെ നാട്ടിലുണ്ടാവും. അതുപോലെത്തന്നെ ഭാരം ഉയർത്തുന്ന ഉത്തോലകവും നാളികേരം പൊളിക്കുന്ന മൂർച്ചയുള്ള അയുധവും പാര തന്നെ. പാര വെയ്ക്കുക എന്ന ശൈലി തന്നെ ഉത്തോലകപ്പാരയെ ഉദ്ദേശിച്ച് ഉണ്ടാക്കിയതാണെന്ന് കരുതണം. ആദ്യത്തേതിനെ പാര ഉത്തോലകം എന്നും രണ്ടാമത്തേതിനെ പാര (നാളികേരം) എന്നും വിശേഷിപ്പിക്കുന്നതാവും നല്ലത്. പൊളിപ്പാരയുടെ പേജിൽ കവുങ്ങിൻ തടി കൊണ്ടുണ്ടാക്കിയതടക്കമുള്ള പഴയ രീതിയുടേയും പുതിയ രൂപങ്ങളുടെയും വിവരണം ഒന്നിച്ച് ചേർക്കാവുന്നതാണ്. --അരുൺ / അരുൺ (സംവാദം) 15:02, 13 നവംബർ 2013 (UTC)Reply

 --മനോജ്‌ .കെ (സംവാദം) 17:43, 13 നവംബർ 2013 (UTC)Reply
ഞങ്ങളുടെ നാട്ടിൽ തേങ്ങ "പൊളിക്കാറാണ്" പതിവ്. ഈ ഉപകരണത്തിന് തേങ്ങ പൊളിക്കുന്ന മെഷീൻ എന്നുമാണ് ഉപയോഗത്തിലുള്ളത് --അൽഫാസ് ☻☺☻ 05:58, 14 നവംബർ 2013 (UTC)Reply
"തേങ്ങ പൊളിക്കുന്ന ഉപകരണം" താളിലേക്ക് മടങ്ങുക.