സംവാദം:തിരുവമ്പാടി ശിവസുന്ദർ

ഒറ്റക്ക് നിൽക്കാനുള്ള ശ്രദ്ധേയത സംശയിക്കുന്നു. തിരുവമ്പാടി ക്ഷേത്രം എന്ന താളിൽ രണ്ടുവരി ഉൾപ്പെടുത്താനേ ഉള്ളൂ -- റസിമാൻ ടി വി 16:13, 29 ജനുവരി 2013 (UTC)Reply

float--Vinayaraj (സംവാദം) 16:21, 29 ജനുവരി 2013 (UTC)Reply

കേരളത്തിലുള്ള 700 നാട്ടാനകളുടെയും പേരിലും ഓരോ താൾ വേണം എന്ന് പറയുന്നില്ല. പക്ഷെ പ്രസിദ്ധരായ ആനകളെകുറിച്ച് വിക്കിയിൽ താൾ ഉണ്ടാക്കാം എങ്കിൽ ഈ ആനയെ കുറിച്ചുള്ള താൾ നിലനിർത്തണം. അങ്ങനെ പ്രസിദ്ധരായ കുറെ ആനകളെ കൊട്ടാരത്തിൽ ശങ്കുണ്ണി ഐതീഹ്യമാലയിൽ എഴുതിയത് കൊണ്ടാണ് ഇന്ന് മലയാളികൾ അവയെ കുറച്ചു അറിയുന്നത്. അത് പോലെ ഈ വിക്കിയും ഭാവിയിൽ ഉപകാരപ്പെടണം. ഇനി വിക്കിയുടെ നിയമങ്ങൾക്ക് ഇത് തെറ്റാണ് എങ്കിൽ ഇത് പോലെ തന്നെ ഉള്ള പാമ്പാടി രാജൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, അമ്പലപ്പുഴ വിജയകൃഷ്ണൻ അങ്ങനെ കുറെ താളുകൾ ഉണ്ട്. അവ എല്ലാം നീക്കം ചെയ്യണം. അങ്ങനെ ചെയ്യുകയാണെങ്കിൽ നല്ലത്. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:36, 30 ജനുവരി 2013 (UTC)Reply

വിക്കിപീഡിയയുടെ പൊതുവായ ശ്രദ്ധേയതാനയം പാലിക്കുന്നില്ല. ആനച്ചന്തത്തിലല്ലാതെ വേറെവിടെയെങ്കിലും ഈ ആനയെക്കുറിച്ചുണ്ടോ? പ്രസിദ്ധരായ ആനകൾ എന്ന് പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണമല്ലോ -- റസിമാൻ ടി വി 19:02, 30 ജനുവരി 2013 (UTC)Reply

തൃശ്ശൂർ പൂരം പോലെ ലോക പ്രസിദ്ധമായ ഒരു ഉത്സവത്തിന്‌ വർഷങ്ങളായി തിടംബെടുക്കുക എന്നത് തന്നെ ഒരു പ്രശസ്തി അല്ലെ? കൂടുതൽ പത്രവാർത്തകൾ റഫറൻസ് ആയി ഉൾപ്പെടുത്താൻ സാധിക്കും.. പക്ഷെ ലേഖനം നിലനിര്തുന്നില്ലെങ്കിൽ സമയം കളഞ്ഞിട്ടു കാര്യം ഉണ്ടോ? നേരത്തെ പറഞ്ഞ മറ്റു ആനകളുടെ ലേഖനങ്ങൾ നിലനിർത്തുന്നതിനുള്ള കാരണം ആയ ശ്രദ്ധേയത നയം എന്താണെന്ന് കൂടി പറഞ്ഞു തന്നാൽ, ഈ നയം മനസിലാക്കാൻ ഉപകരിക്കും.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:55, 31 ജനുവരി 2013 (UTC)Reply

ഇതും ഇതും നോക്കുമല്ലോ. മലയാളത്തിൽ നിലവിലുള്ള ആനലേഖനങ്ങളുടെ ശ്രദ്ധേയതയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണമെന്ന് കരുതിയതാണ്. ഇപ്പോൾ പഞ്ചായത്തിൽ നടക്കുന്ന ചർച്ചകൾ തീർന്നോട്ടെ എന്ന് കരുതി. പുതുതായി ഒരു ലേഖനം ശ്രദ്ധേയത തെളിയിക്കാൺ പ്രത്യേകം അവലംബങ്ങളൊന്നുമില്ലാതെ എഴുതപ്പെട്ടത് കണ്ടപ്പോൾ ലയനനിർദ്ദേശമിട്ടതാണ്. ഈ ആനയ്ക്ക് പ്രത്യേകം ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നുവെങ്കിൽ അവലംബസഹിതം കാരണങ്ങൾ ലേഖനത്തിൽ ചേർക്കാമല്ലോ, അങ്ങനെയുള്ള ലേഖനങ്ങൾ മായ്ക്കപ്പെടാൻ സാധ്യത കുറവാണ്, ചുരുങ്ങിയപക്ഷം ലേഖനം ലയിപ്പിക്കുകയാണെങ്കിൽ അത്തരം വിവരങ്ങൾ അമ്പലത്തിന്റെ താളിലും ചേർക്കാമല്ലോ -- റസിമാൻ ടി വി 08:45, 31 ജനുവരി 2013 (UTC)Reply

ഉവ്വ്, അത് ഞാൻ നേരത്തെ കണ്ടിരുന്നു. ഇത് പോലെ മഹാദേവനെ പോലെ വലിയ പ്രശസ്തി ഒന്നും ഇല്ലാത്ത ഒരു ശേഖരന്റെ ലേഖനം പണ്ട് ഞാനും എഴുതിയിരുന്നു. അത് പിന്നീട് മയ്ക്കപ്പെട്ടു. പിന്നീട് ഈ ശ്രധേയതയെ കുറിച്ച് അനൂപിനോട് ചോദിച്ചു മനസ്സിലാക്കി. എന്തായലും തിരുവമ്പാടി ശിവസുന്ദർ എന്നാ ഈ താളിൽ കുറച്ചു കൂടി അവലംബങ്ങൾ ഒക്കെ ചേർത്ത് നേരെ ആക്കാൻ നോക്കാം. ബാക്കി വിക്കി തീരുമാനിക്കട്ടേ.. അല്ലെ? :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:18, 31 ജനുവരി 2013 (UTC)Reply

കഴിയുന്നത്ര വിവരങ്ങളും അവലംബങ്ങളും ചേർക്കാൻ ശ്രമിക്കൂ പ്രാഞ്ചിയേട്ടാ. ശ്രദ്ധേയത തെളിയിക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുക അതാണ്. ഇനി ലേഖനം ലയിപ്പിക്കാനാണ് തീരുമാനമാവുന്നതെങ്കിലും തിരിച്ചുവിടൽ നിലനിർത്താവുന്നതാണ് -- റസിമാൻ ടി വി 09:29, 31 ജനുവരി 2013 (UTC)Reply

അക്കാര്യം ഞാൻ ഏറ്റു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:56, 31 ജനുവരി 2013 (UTC)Reply

ചിത്രവും ലിങ്കുകളും ചേർത്തിട്ടുണ്ട്.. ഇപ്പൊ എങ്ങനെയാ, ലേഖനം ഒരു പരുവത്തിൽ ആയോ ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:59, 11 ഫെബ്രുവരി 2013 (UTC)Reply

ഇപ്പോൾ കുഴപ്പമില്ലെന്ന് തോന്നുന്നു. ആന ശ്രദ്ധേയനാണെന്ന് കരുതുന്ന രീതിയിലാണ് പത്രങ്ങളുടെ റിപ്പോർട്ടിങ് -- റസിമാൻ ടി വി 06:08, 11 ഫെബ്രുവരി 2013 (UTC)Reply

ശ്രദ്ധേയത & ലയിപ്പിക്കൽ തിരുത്തുക

അപ്പോൾ ഇനി ഈ രണ്ടു കാര്യങ്ങളിൽ എങ്ങനേയാ തീരുമാനം? {{ശ്രദ്ധേയത}} & {{mergeto}} - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:30, 15 ഫെബ്രുവരി 2013 (UTC)Reply

ഫലകങ്ങൾ നീക്കിയിട്ടുണ്ട് -- റസിമാൻ ടി വി 13:34, 15 ഫെബ്രുവരി 2013 (UTC)Reply
  ഇനി സമയം കിട്ടുമ്പോൾ കൂടുതൽ വിവരങ്ങൾ ചേർത്തോളാം -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:51, 15 ഫെബ്രുവരി 2013 (UTC)Reply

ലേഖനം മായ്ക്കൽ തിരുത്തുക

അമ്പലങ്ങളിൽ കെട്ടിയെഴുന്നെള്ളിച്ച കഥകളൊന്നും ഒരു മൃഗത്തെ വിജ്ഞാനകോശത്തിൽ ലേഖനമാക്കാൻ തക്ക ശ്രദ്ധേയത ഉള്ളതാക്കുന്നില്ല - ചിലർക്ക് ഇത് ശരിയായി തോന്നാം. പക്ഷേ ഇംഗ്ലീഷ് വിക്കിയിൽ പല മൃഗങ്ങൾക്കും വർഗങ്ങൾ തന്നെ ഉണ്ട്. ഇടയ്ക്കിടയ്ക്ക് ആരെങ്കിലും വന്നു ആനകളുടെ താളിൽ ഒരു delete അല്ലെങ്ങിൽ SD ഫലകം ചേർത്തിട്ട് പോവും.. ഇത് സ്ഥിരം സംഭവിക്കുന്നതാണ്. കേരളത്തിൽ സിനിമാതാരങ്ങലെക്കാൾ പ്രസിദ്ധരായ ആനകൾ ഉണ്ട്. റിലീസ് ചെയ്ത മിക്ക സിനിമകളും വിക്കിയിൽ ഉണ്ട്. എല്ലാ ആകളുടെയും പേരിൽ ലേഖനം വേണം എന്നല്ല. പക്ഷേ പ്രസിദ്ധരായ ആനകളുടെ ലേഖനമെങ്കിലും വേണം. വേണമെങ്കിൽ മലയാളം വിക്കിയിൽ ആനകൾക്ക് ഒരു ശ്രദ്ധേയതാ നയം നിർമിക്കാം, എന്നിട്ട് അത് പ്രകാരം താളുകൾ മായ്ക്കുകയോ നിലനിർത്തുകയോ ആവാം. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:15, 11 നവംബർ 2013 (UTC)Reply

"തിരുവമ്പാടി ശിവസുന്ദർ" താളിലേക്ക് മടങ്ങുക.