പണത്തിനു വേണ്ടി നടത്തുന്ന ലൈംഗീക പ്രക്രിയയാണെങ്കിൽ മറ്റുജീവജാലങ്ങൾ ആ പരിധിയിൽ വരുന്നതെങ്ങനെ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:03, 4 ജൂലൈ 2011 (UTC)Reply

ഉപദേശം തിരുത്തുക

മറ്റു ജീവികളേക്കാൾ ഉയർന്ന ബൗദ്ധിക നിലവാരം അവകാശപ്പെടുന്ന മനുഷ്യ വർഗ്ഗം ഈ മാർഗ്ഗം പിന്തുടരേണ്ടതാണ്. വിക്കിപീഡിയ ഉപദേശിക്കാനും തുടങ്ങിയോ? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 04:12, 4 ജൂലൈ 2011 (UTC)Reply


  ഒഴിവാക്കിയിട്ടുണ്ട്.--ഷിജു അലക്സ് 06:14, 4 ജൂലൈ 2011 (UTC)Reply


എന്നാൽ ജീവജാലങ്ങളെ മൊത്തത്തിൽ പരിശോധിക്കുമ്പോൾ, പല ഇനം മൃഗങ്ങളും , പല ഇനം പക്ഷികളും അവയുടെ ജീവിത കാലത്ത് ഒരേയൊരു ജീവിത പങ്കാളി എന്ന രീതി പിന്തുടരുന്നതായി കാണാം. ഇതും ഒഴിവാക്കേണ്ടതല്ലേ? - വൈശാഖ്‌ കല്ലൂർ 06:22, 4 ജൂലൈ 2011 (UTC)Reply

::  നീക്കിയിട്ടുണ്ട് --അനൂപ് | Anoop  07:32, 4 ജൂലൈ 2011 (UTC)Reply

ഇന്റർവിക്കി തിരുത്തുക

ഈ ലേഖനത്തിന്റെ ഇന്റർവിക്കിയായി Prostitution എന്ന ലേഖനം ചേർത്തിട്ടുണ്ട്. പക്ഷെ വേശ്യ എന്ന ലേഖനത്തിന്റെയും ഇന്റർവിക്കിയായി Prostitution ചേർത്തിട്ടുണ്ട്. ഏതാണു ശരി ? --അനൂപ് | Anoop 07:31, 4 ജൂലൈ 2011 (UTC)Reply

വേശ്യ എന്നാൽ വ്യഭിചാരം നടത്തുന്ന സ്ത്രീ എന്നർത്ഥം. (ലേഖനത്തിൽ പറഞ്ഞിരുന്നു, പെൺവ്യഭിചാരമാണ് വ്യഭിചാരം കൊണ്ട് പൊതുവിൽ അർത്ഥമാക്കുന്നത്) അതുകൊണ്ട് ഈ ലേഖനത്തിന്റെയും വേശ്യ എന്ന ലേഖനത്തിന്റെയും ഇന്റർവിക്കിയായി Prostitution ചേർക്കുന്നതിൽ തെറ്റില്ല -വൈശാഖ്‌ കല്ലൂർ 07:45, 4 ജൂലൈ 2011 (UTC)Reply
  • "സാമൂഹിക സുരക്ഷയ്ക്കും സദാചാര മര്യാദകൾക്കും എതിരായതു കൊണ്ടുതന്നെ" എന്ന് പ്രഖ്യാപിക്കാൻ കഴിയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ? അതിനാൽ, ചെറിയ ഭേദഗതി വരുത്തിയിട്ടുണ്ട്. Adv.tksujith 17:33, 4 ജൂലൈ 2011 (UTC)Reply


ഈ ലേഖനം വേശ്യയുമായി ലയിപ്പിക്കണം എന്ന ശുപാർശ കണ്ടു. അതെങ്ങനെ സാധിക്കും? വ്യഭിചാരം പെണ്ണ് മാത്രം ചെയ്യുന്ന ഒന്നല്ലല്ലോ, ആണും വ്യഭിചാരം ചെയ്യാറുണ്ട്. ലേഖനത്തിൽ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. -വൈശാഖ്‌ കല്ലൂർ 19:02, 5 ജൂലൈ 2011 (UTC)Reply

ലയനനിർദ്ദേശം ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലെ Prostitution എന്ന താളിൽ നിന്നും ഇങ്ങോട്ട് കണ്ണി കൊളുത്തിയിട്ടുണ്ട്. --Vssun (സുനിൽ) 03:20, 6 ജൂലൈ 2011 (UTC)Reply

ഇന്റർ വിക്കി തിരുത്തുക

വേശ്യ അഥവാ വേശ്യാവൃത്തി എന്ന താൾ നിലവിലുണ്ട്. ഇതല്ലെ en:Prostitution എന്ന താളിലേക്ക് ഇന്റർ വിക്കി ആവേണ്ടത് ? -- Raghith 07:26, 15 സെപ്റ്റംബർ 2011 (UTC)Reply

ക്ഷമിക്കണം , ഇപ്പൊഴാണ് മുകളിലത്തെ സംവാദം ശ്രദ്ധിച്ചത്. -- Raghith 07:28, 15 സെപ്റ്റംബർ 2011 (UTC)Reply

ഇതുമാത്രമാണോ?

പുരുഷനു പുരുഷനേയും സ്ത്രീയ്ക്ക് സ്ത്രീയേയും പണം നൽകി ലൈംഗിക തൃപ്തിയ്ക്കായി ഉപയോഗിക്കാമല്ലോ?? അതേതു വിഭാഗത്തിൽ പെടും ?--സുഗീഷ് (സംവാദം) 08:22, 25 മേയ് 2013 (UTC)Reply

ഭർത്താവിന്റെ അനുവാദം തിരുത്തുക

"ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഉഭയസമ്മതത്തോടുകൂടി പ്രതിഫലമില്ലാതെ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും തമ്മിൽ നടത്തുന്ന ലൈംഗികബന്ധങ്ങൾ കുറ്റകൃത്യമല്ല. എന്നാൽ, ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞുകൊണ്ടോ, അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുവാൻ ഉതകുന്ന കാരണങ്ങൾ ഉള്ളപ്പോഴോ, ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ, ബലാൽസംഗകുറ്റമാകാത്ത ലൈംഗിക വേഴ്ച നടത്തുന്ന പുരുഷന് അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അർഹനാണ്. എന്നാൽ തുല്യ പങ്കാളിയായ സ്ത്രീയെ ഇക്കാര്യത്തിൽ ശിക്ഷിക്കാൻ വ്യവസ്ഥയില്ല" - അയാൾടെ സമ്മതമുണ്ടെങ്കിലോ? --Vinayaraj (സംവാദം) 16:43, 26 ഫെബ്രുവരി 2014 (UTC)Reply

വിവാഹം കഴിക്കാത്തവർക്ക് വ്യഭിചരിക്കാമോ?? --സുഗീഷ് (സംവാദം) 18:26, 26 ഫെബ്രുവരി 2014 (UTC)Reply


വേശ്യ യും വെഭിച്ചരവും എങ്ങനെ വെത്യസപെട്ടിരിക്കുന്നു ? — ഈ തിരുത്തൽ നടത്തിയത് Babumjacob (സംവാദംസംഭാവനകൾ)

വിക്കിഡാറ്റ തിരുത്തുക

Wikidata:adultery ലേക്ക് ലിങ്ക് ചെയ്തിട്ടുണ്ട്, അതുതാനല്ലയോ ഇത്?--Vinayaraj (സംവാദം) 16:47, 26 ഫെബ്രുവരി 2014 (UTC)Reply

Vinayaraj ഈ ലേഖനത്തിന്റെ സ്വഭാവും തുടക്കവും അനുസരിച്ച് ഇത് ജാരവൃത്തിയെകുറിച്ചുള്ള ലേഖനമാണ്. Adultery എന്നാൽ ജാരവൃത്തി എന്ന വിവാഹേതര ബന്ധമാണ്. അതിനെ വ്യഭിചാരം എന്ന് പറയാറുണ്ടെങ്കിലും ജാരവൃത്തി /ജാരബന്ധം എന്ന് പറയുന്നതാണുചിതം Prostitution എന്ന ലേഖനം ഇനിയും പ്രത്യേകമായി എഴുതപ്പെട്ടിട്ടില്ലെന്നാണ് കാണുന്നത്. ഇംഗ്ലീഷിൽ prostitution, prostitute എന്നിവയ്ക് രണ്ടിനുമായി ഒറ്റലേഖനമാണുള്ളത്. മലയാളത്തിൽ വേശ്യ എന്ന ലേഖനത്തിലേക്ക് prostitution കണ്ണിചേർത്തിട്ടുള്ളതായി കാണുന്നു. ഏതായാലും ഈ ലേഖനത്തിന്റെ തലക്കെട്ട് ജാരബന്ധം എന്നാക്കി മാറ്റാമെന്ന് കരുതുന്നു. ആശയക്കുഴപ്പം ഒഴിവാകുമല്ലോ --Adv.tksujith (സംവാദം) 00:44, 20 ജനുവരി 2016 (UTC)Reply

ഇതെങ്ങനെ ശേരിയാകും ? തിരുത്തുക

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് ഉഭയസമ്മതത്തോടുകൂടി പ്രതിഫലമില്ലാതെ പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും തമ്മിൽ നടത്തുന്ന ലൈംഗികബന്ധങ്ങൾ കുറ്റകൃത്യമല്ല. എന്നാൽ, ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞുകൊണ്ടോ, അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുവാൻ ഉതകുന്ന കാരണങ്ങൾ ഉള്ളപ്പോഴോ, ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമില്ലാതെ, ബലാൽസംഗകുറ്റമാകാത്ത ലൈംഗിക വേഴ്ച നടത്തുന്ന പുരുഷൻ ഇന്ത്യൻ ശിക്ഷാ നിയമം 497 -ാം വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്കോ അർഹനാണ്


ഇത് ശെരിയായ വസ്തുതയാണോ ?

ലേഖനത്തിൽ അവലംബങ്ങൾ നൽകുയിട്ടുണ്ടെങ്കിൽ അതു നോക്കുക, പറഞ്ഞിരിക്കുന്ന വസ്തുത ശരിയൈണോ എന്ന് ബോദ്ധ്യപ്പെടും. ലേഖനത്തിലെ ഏത് വസ്തുതയാണ് ശരിയല്ല എന്നുതോന്നുന്നത് ആഭാഗത്ത് {{തെളിവ്}} എന്നഫലകം ചേർക്കുക.

(സംവാദം താളിൽ എഴുതുമ്പോൾ ഒപ്പിടുന്ന കാര്യം മറക്തരുതെന്ന് ഓർമ്മിപ്പിച്ചിരുന്നു...--Adv.tksujith (സംവാദം) 07:48, 20 ജനുവരി 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജാരവൃത്തി&oldid=2302063" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജാരവൃത്തി" താളിലേക്ക് മടങ്ങുക.