strike ടാഗ് ഉപയോഗിച്ചിരിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്, ഒന്നുകിൽ ആ ഭാഗം നീക്കം ചെയ്യണം, അല്ലേൽ സാധാരണപോലെ ആക്കണം. സജിത്ത് വി കെ

പ്രവാചകൻ മുഹമ്മദിനൊപ്പം ബ്രാക്കറ്റിൽ (സ), ഖലീഫ ഉമറിനൊപ്പം (റം അ) (റ:അ:) എന്നൊക്കെ എഴുതുന്നത് എന്താണ്‌?--Vssun 20:45, 11 ഏപ്രിൽ 2007 (UTC)Reply

താഴെ പറയുന്നവ ചുരുക്കി (സ) എന്നും (റ:അ:) എന്നും അനുയോജ്യമായ സ്ഥലങ്ങളിൽ ഉപയോഗിക്കാറുണ്ട്‌.
സു: സുബ്‌ഹാനഹു വ തഅലാ, ഉദാ: അള്ളഹു (സുബ്‌ഹാനഹു വ തഅലാ)‘’അല്ലാഹു പരിശുദ്ദൻ‘’
അ: അലൈഹിസ്സലാം, ഉദാ: ആദം (അലൈഹിസ്സലാം) ‘’അവൻറെ മേൽ രക്ഷ യുണ്ടാവാട്ടെ‘’
സ: സ്വല്ലള്ളാഹു അലൈഹി വ സല്ലം, ഉദാ: മുഹമ്മദ്‌ (സ്വല്ലള്ളാഹു അലൈഹി വ സല്ലം)
റ:അ: റളിയള്ളാഹു അൻഹു (പുല്ലിംഗം), ഉദാ:അബൂബക്കർ (റളിയള്ളാഹു അൻഹു)
റ:അ: റളിയള്ളാഹു അൻഹ (സ്ത്രീലിംഗം), ഉദാ: ഖദീജ (റളിയള്ളാഹു അൻഹ)
ശ്രദ്ധിക്കുക: ഇതിനെകുറിച്ച്‌ അറിയാതെ മാറ്റങ്ങൾ വരുത്തുന്നത്‌ ശരിയായ നടപടിയാണെന്നു തോന്നുന്നില്ല. സ്നേഹത്തോടെ--സാദിക്ക്‌ ഖാലിദ്‌ 09:10, 12 ഏപ്രിൽ 2007 (UTC)Reply

ഇവയുടെ മലയാളം അര്ത്ഥം കൂടി കിട്ടുമെങ്കില് നമുക്ക് ഇവ എന്താണ് ഉദ്ദേശിയ്ക്കുന്നത് എന്ന് കാണിച്ച് സഹായം താളുകള് ഉണ്ടാക്കാമായിരുന്നു.അതിന്റെ സഹായമില്ലാതെ വായിയ്ക്കുന്നവര്ക്ക് മിക്കവാറും അത് മനസ്സിലായി എന്ന് വരില്ല. -ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:18, 12 ഏപ്രിൽ 2007 (UTC)Reply

പ്രവാചകന്റെ പേരു പറയുമ്പോൾ അവരെ സ്തുതിക്കുന്നതിനാണ്‌ ഇത് അവസാനം ചേർക്കുന്നത് എന്നാണ്‌ എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്.. അങ്ങനെയാണെങ്കിൽ അത് വിക്കിക്ക് യോജിച്ചതാണോ?--Vssun 12:15, 12 ഏപ്രിൽ 2007 (UTC)Reply

അത് വിക്കിക്ക് ആവശ്യമില്ല. മുഹമ്മദ്, നബി, അള്ളാ എന്നൊക്കെ പ്ലെയിൻ ആയി പറഞ്ഞാൽ മതി. കാരണം വിക്കി ഒരു വിജ്ഞാനകോശമാണ്. (സ) എന്നും മറ്റുമൊന്നും പേരിനു ശേഷം ചേർക്കേണ്ട ആവശ്യമില്ല. ഇതു നമ്മൾ ചില വ്യക്തികളെസംബോധന ചെയ്യുമ്പോഴോ മറ്റോ ആദരസൂചകമായി ചേർക്കുന്ന ചില വാക്കുകൾ ആണെന്നാണ് ഞാൻ മനസ്സിലക്കിയിരിന്നത്. ഉദാ: ശ്രീ ബുദ്ധൻ, ശ്രീയേശു. അതിനാൽ തന്നെ അതിന്റെ ആവശ്യം ഇല്ല.--Shiju Alex 12:39, 12 ഏപ്രിൽ 2007 (UTC)Reply

നാണമില്ലല്ലോ?

തിരുത്തുക

ആദ്യം ര്ണ്ടു വരി ചേർക്കൂ ലേഖനത്തിൽ എന്നിട്ട് തല്ലു കൂടു. ഒരോ വരിക്കും നൂറ് സം‌വാദം എന്ന നിലക്കാണ് മതപരമായ ലേഖനങ്ങൾ നീങ്ങുന്നത്. നല്ലതുതന്നെ. പക്ഷേ ആ ശുഷ്കാന്തി ലേഖനത്തിൽ ഇല്ലല്ലോ. എല്ലാവരും ചെയ്യുന്നത് ശരിയെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നു (ഞാനടക്കം) ലേഖനം നന്നാവുന്നില്ല. --ചള്ളിയാൻ 13:22, 13 ഏപ്രിൽ 2007 (UTC)Reply

സം‌വാദവും ലേഖന എഴുത്തിനോടൊപ്പം നടക്കണം. പക്ഷെ ഇസ്ലാം സം‍ബന്ധിയായ ലേഖനങ്ങളിൽ മിക്കവാറും സം‌വാദം മത്രമേ നടക്കുന്നുള്ളൂ. നിക്ഷിപ്ത താല്പര്യവുമായി ലേഖനം എഴുതാൻ വരുന്നതിന്റെ കുഴപ്പമാണ് ഇതു--Shiju Alex 13:27, 13 ഏപ്രിൽ 2007 (UTC)Reply

സുഹൃത്തെ താങ്കൾ ചൂണ്ടി കാണിച്ചത് ഖുർആനിലെ വൈരുധ്യം അല്ല. വ്യാഖ്യാനത്തിലെ വൈരുധ്യം ആണ്. വ്യാഖ്യാനിക്കുന്നതിനു ഒരുപാട് മാനദണ്ഡങ്ങൾ ഉണ്ട്. ചില തല്പര കക്ഷികൾ തങ്ങളുടെ വാദം(ആദർശപരമായ)ന്യായീകരിക്കാൻ വേണ്ടി അവരുടെതായ രീതിയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. അത് വ്യാഖ്യാനത്തിലെ പിഴവ് ആണ്. Niyadh km (സംവാദം) 12:50, 8 ഏപ്രിൽ 2017 (UTC)Reply

ലയനം

തിരുത്തുക

സാദിക്കേ രണ്ടും കൂട് അങ്ങ ലയിപ്പിക്കൂ. അതിനിപ്പം ചർച്ച ചെയ്യാനൊന്നും ഇല്ല. ഇതു അതിനു വിവാദ വിഷയം ഒന്നും അല്ലല്ലോ--Shiju Alex 17:01, 2 ജൂൺ 2007 (UTC)Reply

ക്ഷമിക്കണം, സമയക്കുറവ് കൊണ്ടാണ് അടയാളപ്പെടുത്തിയത്. --സാദിക്ക്‌ ഖാലിദ്‌ 09:31, 3 ജൂൺ 2007 (UTC)Reply

ഖുറാൻ /ഖുർആൻ

തിരുത്തുക

ഖുർ ആൻ അല്ലേ ശരി?--Vssun 18:14, 27 ഫെബ്രുവരി 2007 (UTC)Reply

ഖുർആൻ അല്ലെ യതാർത്ഥ രൂപം. ലേഖനം ഖുർആൻ എന്ന പേജിലല്ലെ വേണ്ടത്. ഖുറാൻ എന്ന പേജിലെ ഉള്ളടക്കം ഈ താളിലേക്ക് മാറ്റണം.

--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 09:45, 3 ജൂൺ 2007 (UTC)Reply

 Y ചെയ്തു --സാദിക്ക്‌ ഖാലിദ്‌ 10:01, 3 ജൂൺ 2007 (UTC)Reply

ഖുറാനും മറിയവും

തിരുത്തുക

മറിയത്തെ ഏറെ ആദരിക്കുന്നുണ്ട് ഖുറാൻ എന്നു പറയാറുണ്ട്. ക്രിസ്ത്യാനികൾക്കിടയിൽപോലും പ്രൊട്ടസ്റ്റന്റുകളെപ്പോലെയുള്ളവർ മറിയത്തിന് ഇസ്ലാം കല്പിക്കുന്ന സ്ഥാനം കൊടുക്കുന്നില്ല. എന്റെ അറിവിൽ, മറിയത്തെക്കുറിച്ചുള്ള ഖുറാനിലെ പരാമർശങ്ങളെപ്പറ്റി ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിമർശനം, യേശുവിന്റെ അമ്മയായ മറിയത്തിനും പഴയനിയമത്തിലെ മോശയുടേയും അഹറോന്റെയും സഹോദരിയായ മറിയത്തിനും ഇടയിൽ ഖുറാനിൽ പ്രഥമദൃഷ്ടിയിൽ ഒരുതരം അവ്യക്തത ഉണ്ടെന്നാണ്. ഈ വിഷയത്തിൽ അറിവുള്ളവർക്ക് വിമർശങ്ങളും മറുപടികളും എന്ന ഭാഗത്ത് അതും പരാമർശിച്ച് വിശദീകരിക്കാവുന്നതല്ലേ?Georgekutty 16:06, 20 ഫെബ്രുവരി 2008 (UTC)Reply


വൈരുദ്ധ്യം

തിരുത്തുക

ഖുറാനിൽ വൈരുദ്ധ്യങ്ങൾ ഇല്ലേ? ബ്ലൂമാംഗോ വൈരുദ്ധ്യം ഒന്നും ഇല്ല എന്നു പറഞ്ഞ് ഒരു കുറിപ്പിട്ടതു കണ്ടു. വേറുതെ നെറ്റ് ഒന്നു സേർച്ച് ചെയ്തപ്പോ ഖുറാനിലും ഇഷ്ടം പോലെ വൈരുദ്ധ്യങ്ങൾ ഉണ്ടു എന്നു കാണുന്നു. ചില സാമ്പിളുകൾ

1. മനുഷ്യനെ സൃഷ്ടിച്ചതു എന്തിൽ നിന്നു

96:2 മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു 15: 26 കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാൽ ) മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന്‌ നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. 3:59 അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ ( അവൻറെ രൂപം ) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ ( ആദം ) അതാ ഉണ്ടാകുന്നു. 16:4 മനുഷ്യനെ അവൻ ഒരു ബീജകണത്തിൽ നിന്ന്‌ സൃഷ്ടിച്ചു. ശരിക്കും എങ്ങനെയാണു മനുഷ്യനെ ഉണ്ടാക്കിയതു

"ദൈവം മണ്ണിൽനിന്നും തുടർന്ന് ബീജകനത്തിൽനിന്നും സൃഷ്ട്ടിച്ചു."(വി.ഖു. 30:54 ലെ ഒരു ഭാഗം

2. ആകാശവും ഭൂമിയും സൃഷ്ടിക്കാൻ എത്ര ദിവസം എടുത്തു

6 ദിവസം : 7: 54 തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആറുദിവസങ്ങളിലായി ( ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവൻ പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത്‌ പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തൻറെ കൽപനയ്ക്കു വിധേയമാക്കപ്പെട്ട നിലയിൽ ( അവൻ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.്‌ ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു. 8 ദിവസം: 49:9-12 49: 9 നീ പറയുക: രണ്ടുദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനിൽ നിങ്ങൾ അവിശ്വസിക്കുകയും ........ 49: 10 .....നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവർക്ക്‌ വേണ്ടി ശരിയായ അനുപാതത്തിൽ.... ....... 49: 12 അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവൻ ഏഴുആകാശങ്ങളാക്കിത്തീർത്തു. ഓരോ ആകാശത്തിലും അതാതിൻറെ കാര്യം അവൻ നിർദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏർപെടുത്തുകയും ചെയ്തു. പ്രതാപശാലിയും സർവ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. മൊത്തം എട്ടു ദിവസം.

ഇനിയും ഉണ്ട്. അതിനാൽ മര്റ്റു ഗ്രന്ഥങ്ങളെ പോലെ വൈരുദ്ധ്യം ഇല്ല എന്നൊന്നും എഴുതുന്നതിൽ അർത്ഥമില്ല - ഒരു സുഹൃത്ത് അയച്ച് തന്നത് --ചള്ളിയാൻ ♫ ♫ 17:28, 20 ഫെബ്രുവരി 2008 (UTC)Reply


മുകളിൽ കൊടുത്തിരിക്കുന്നവയൊന്നും ഖുറാനിൽ വൈരുദ്ധ്യം ഉണ്ടെന്നു തെളിയിക്കാൻ പറ്റിയ ഉദാഹരണങ്ങളല്ല. മനുഷ്യനെ സൃഷ്ടിക്കാൻ ഉപയോഗിച്ചെന്നു പറയുന്ന കറുത്ത ചെളി തന്നെയായിരുന്നു അവന്റെ ബീജം എന്നു വിശദീകരിച്ചു കൂടേ? അല്ലെങ്കിൽ, കറുത്തചെളിയുടെ കാര്യം ആദാമിന്റെ സൃഷ്ടിയേയും, ബീജകണം മറ്റു മനുഷ്യരുടെ സൃഷ്ടിയേയും പരാമർശിക്കുന്നതാണെന്നു വിശദീകരിക്കാം. ആകാശവും ഭൂമിയും സൃഷ്ടിക്കാൻ എടുത്ത ദിവസങ്ങളുടെ എണ്ണം പറയുന്ന ഭാഗങ്ങൾ, പരിഭാഷ ഫലിക്കാഞ്ഞതുകൊണ്ടാകാം, വളരെ complicated ആയി തോന്നി. അവയിൽ കാണുന്നുവെന്നു തോന്നുന്ന വൈരുദ്ധ്യങ്ങൾക്കും വിശദീകരണം കണ്ടെത്താം. വിശുദ്ധ ലിഖിതങ്ങളിൽ വൈരുദ്ധ്യങ്ങൾ എന്നു തോന്നുന്നവയെ സമന്വയിപ്പിച്ച് വിശദീകരിക്കാനാണ് ഇസ്ലാം അടക്കം എല്ലാ മതങ്ങളും ശ്രമിക്കുന്നത്. ബൈബിളിലെ സൃഷ്ടിയുടെ വിവരണവും മറ്റും പോലുള്ളവ യുക്തിവാദിക്കുവേണ്ടയല്ല വിശ്വാസിക്കുവേണ്ടിയാണ് എഴുതപ്പെട്ടത്. വിജ്ഞാനകോശം അവിശ്വാസിക്കുവേണ്ടിക്കൂടിയുള്ളതാണെന്നത് വേറൊരു കാര്യം! Georgekutty 18:42, 20 ഫെബ്രുവരി 2008 (UTC)Reply


ഈ ഒരൊറ്റ വാചകം കൊണ്ടു എല്ലാ വൈരുദ്ധ്യങ്ങളേയും ന്യായീകരിക്കാം. ഇടമുറുകിന്റെ ബൈബിളിലെ വൈരുദ്ധ്യങ്ങളെ കുറിച്ചുള്ള പുസ്തകം ഓർമ്മ വരുന്നു.

കാര്യം ഇതൊക്കെയാണെങ്കിലും ഇടയ്ക്കു ബൈബിളേയും ഖുറാനിലേയും ശാസ്ത്ര സത്യങ്ങൾ പറ്റുമെങ്കിൽ‍ അ‍ന്വേഷിക്കുകയും വേണം. പക്ഷെ തിരിച്ചു യുക്തി ഉപയോഗിച്ചു മതഗ്രന്ഥങ്ങൾ വായിക്കരുത്. :)

പക്ഷെ ഈ വൈരുദ്ധ്യങ്ങൾ കൊണ്ടൊന്നും അതത് മതങ്ങളിൽ വിശസിക്കുന്നവർ ഒന്നും അവിശ്വാസികൾ പോവുന്നില്ല. അതു വേറെ കാര്യം. --ഷിജു അലക്സ് 18:56, 20 ഫെബ്രുവരി 2008 (UTC)Reply

മനുഷ്യൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്?

തിരുത്തുക

മനുഷ്യൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ട യിൽ നിന്നാണെന്നും (96:2) വെള്ളത്തിൽ നിന്നാണെന്നും (21:30, 24:45,25:54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണിൽ നിന്നാണെന്നും(15:26)മണ്ണിൽ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയിൽ നിന്നാണെന്നും (11:61) ശുക്ളത്തിൽ നിന്നാണെന്നു (16:4,75:37)മെല്ലാം ഖുർആനിൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?മനുഷ്യൻറെ സൃഷ്ടിയെകുറിച്ച് പ്രതിപാദിക്കുന്പോൾ ഖുർആൻ നടത്തുന്ന പ്രസ്താവനകളിൽ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ്.ഈ വൈവിധ്യങ്ങൾ പക്ഷേ വൈരുധ്യങ്ങളല്ല. മനുഷ്യസൃഷ്ടിയെപ്പറ്റി ഖുർആനിൽ പരാമർശിക്കപ്പെട്ട എല്ലാം ശരിയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഖുർആനിൽ മനുഷ്യ സൃഷ്ടിയെ കുറിച്ച് പറയുന്ന സൂക്തങ്ങൾ രണ്ടു തരത്തിലുള്ളവയാണ്. മനുഷ്യൻറെ ആദിമ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നവയാണ് ഒന്ന്. രണ്ടാമത്തെതാകട്ടെ, സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുൽപാദനത്തെ സൂചിപ്പിക്കുന്നവയാണ്. രണ്ടും കൂട്ടിക്കലർത്തി കൊണ്ടാണ് പലപ്പോഴും വൈരുധ്യങ്ങൾ ആരോപിക്കപ്പെടുന്നത്. ഇവയെ രണ്ടായി കണ്ടുകൊണ്ട് തന്നെ പഠനത്തിന് വിധേയമാക്കിയാൽ ഇവയിൽ യാതൊരു വിധ വൈരുധ്യങ്ങളുമില്ലെന്ന് മാത്രമല്ല, ഇവയെല്ലാം കൃത്യവും ശാസ്ത്രീയവുമാണെന്ന് വ്യക്തമാവും. ആദിമ മനുഷ്യൻറെ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങൾ താഴെ:കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ) മുഴക്ക മുണ്ടാകുന്ന കളിമൺ രൂപത്തിൽ നിന്ന് നാം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നു-(15:26) അവനെ(ആദമിനെ) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാഉണ്ടാകുന്നു -(3:59) നിങ്ങളെ അവൻ മണ്ണിൽ നിന്ന് സൃഷ്ടിച്ചു-(30:20) അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട് ബീജകണത്തിൽനിന്നും സൃഷ്ടിച്ചു-(35:11) അവനത്രേ കളി മണ്ണിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്-(6:2) എല്ലാ ജന്തുക്കളെയും അവൻ വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു-(24:45) അവൻ തന്നെയാണ് വെള്ളത്തിൽനിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനുംആക്കുകയും ചെയ്തിരിക്കുന്നത്. (25:54)


ആദി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് മണ്ണിൽ നിന്നാണെന്നാണ് ഈ സൂക്തങ്ങളിൽ നിന്ന് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. മണ്ണിൽ നിന്ന് എന്നപ്രയോഗം പൊതുവായ ഒരു പരാമർശമാണ്.തുറാബ് എന്നാണ് മണ്ണിന് അറബിയിൽ പറയുക. ഏതു തരം മണ്ണിനും പറയാവുന്ന ഒരു പൊതു നാമമാണിത്. ഏതുതരം മണ്ണിൽനിന്നാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന ചോദ്യത്തിന് കളിമണ്ണിൽ (ഹമഅ്,ത്വീൻ) നിന്ന് എന്ന ഉത്തരമാണ് ഖുർആൻ നൽകുന്നത്. ഏതുതരം കളിമണ്ണ് എന്ന ചോദ്യത്തിനാണ് ഖുർആൻ സ്വൽസ്വാൽ എന്നും മസ്നൂൻ എന്നും ഉത്തരം പറയുന്നത്. കളിമണ്ണിൻറെ രണ്ട് സ്വഭാവങ്ങളാണ് ഈ നാമങ്ങളിൽ പ്രകടമാവുന്നത്. മുട്ടിയാൽ ശബ്ദിക്കുന്ന മണ്ണ് എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നുമാണ് യഥാക്രമം ഈ പദങ്ങളുടെ അർത്ഥം. അഥവാ, ആദിമനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് മണ്ണിൽനിന്നാണ് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് നാം മറ്റു സൂക്തങ്ങളിൽ കാണുന്നത്. മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്ന ഖുർആൻ സൂക്തം(25:54) മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലർത്തുന്നില്ലേയെന്ന് ചോദിക്കാവുന്നതാണ്. ഇല്ലയെന്നു തന്നെയാണ് ഉത്തരം. മനുഷ്യനെ മണ്ണിൽനിന്നു മാത്രമായി സൃഷ്ടിച്ചിരിക്കുന്നുവെേന്നാ ജലത്തിൽനിന്നു മാത്രമായി പടക്കപ്പെട്ടിരിക്കുന്നുവെന്നോ ഖുർആനിലൊരിടത്തും പരാമർശമില്ല. അതുകൊണ്ട് തന്നെ ഈ വചനങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. മനുഷ്യനെ വെള്ളത്തിൽ നിന്നും മണ്ണിൽ നിന്നുമായി വെള്ളത്തിൻറെയും മണ്ണിെ ൻറയും മിശ്രിതത്തിൽനിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന് മാത്രമെ ഈവചനങ്ങളുടെ അടിസ്ഥാനത്തിൽ പറയാനാകൂ. വെള്ളം ചേർത്ത്മണ്ണ് കുഴച്ച് കളിമൺ രൂപമുണ്ടാക്കുക എന്നത് സ്വാഭാവികമായകാര്യമാണല്ലോ. ഇപ്രകാരമായിരിക്കും അല്ലാഹു ആദിമനുഷ്യൻറെ രൂപം നിർമിച്ചത്. ആദി മനുഷ്യൻറെ രുപം കളിമണ്ണിൽനിന്ന് രൂപപ്പെടുത്തിയ ശേഷം അല്ലാഹുവിൻറെ ആത്മാവിൽ നിന്ന് ഊതിയപ്പോഴാണ് മനുഷ്യനുണ്ടായതെന്നത്രെ ഖുർആനിൽ പറയുന്നത്.(15:28,29). ആദ്യത്തെ മനുഷ്യൻറെ മാത്രമല്ല എല്ലാ മനുഷ്യരുടെ ഘടനയിലും വെള്ളം ഒരു നിർണ്ണായക ഘടകം തന്നെയാണ്. അതുപോലെ തന്നെ മണ്ണിലെ മൂലകങ്ങളും. എല്ലാ ജൈവ വസ്തുക്കളും ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുർആനിക പരാമർശ(24:45,21:30)ത്തിൻറെ വരുതിയിൽ വരുന്നവനാണ് മനുഷ്യനുമെന്ന വസ്തുത വ്യക്തമാക്കുക കൂടിയാണ് സൂറത്തുൽ ഫുർഖാനിലെ വചനം(25:54) ചെയ്യുന്നത്. സത്യത്തിൽ ജൈവ വസ്തുവിൻറെ അടിസ്ഥാന ഘടകം ജലമാണ്. കോശ ത്തിൻറെ ചൈതന്യം നിലനിൽക്കുന്നതു തന്നെ ജലത്തിൻറെ സാന്നിധ്യത്തെ ആശ്രയിച്ചാണ്. ഏതൊരു ജൈവ ശരീരത്തെയും വിഘടനത്തിന് വിധേയമാക്കിയാൽ പ്രധാനമായും ലഭിക്കുക ജലമായിരിക്കും. മനുഷ്യശരീരമെടുക്കുക അതിൻറെ മൂന്നിൽ രണ്ടു ഭാഗവുംജലമാണ്. അസ്ഥികളിൽ പോലും 22 ശതമാനത്തോളം ജലം അടങ്ങിയിട്ടുണ്ട്. മനുഷ്യൻ ജലത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന ഖുർആനിക പരാമർശം തികച്ചും വാസ്തവമാകുന്നു. മനുഷ്യശരീരത്തിൽ മണ്ണിലുള്ള ധാതുലവണങ്ങളും ജലവുമാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യൻ കളിമണ്ണിൽ നിന്നും ജലത്തിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുർആൻ സൂക്തങ്ങൾ മനുഷ്യ സൃഷ്ടി വിശദീകരിക്കുന്പോൾ വന്ന വൈരുധ്യങ്ങളല്ല, പ്രത്യുത, സൃഷ്ടിക്കു വേണ്ടി അല്ലാഹു ഉപയോഗിച്ച വസ്തുക്കളുടെ വൈവിധ്യമാണ് വ്യക്തമാക്കുന്നത്. സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള മനുഷ്യസൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങൾ തമ്മിലും വൈരുധ്യങ്ങളൊന്നും വെച്ചു പുലർത്തുന്നതായി കാണുവാൻ സാധിക്കുന്നില്ല. ഏതാനും സൂക്തങ്ങൾ കാണുക: അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? (75:37) മനുഷ്യനെ അവൻ ഒരു ബീജകണത്തിൽനിന്ന് സൃഷ്ടിച്ചു.(16:4) കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽനിന്ന് നാം മനുഷ്യനെസൃഷ്ടിച്ചു. (76:2) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.(96:2)


ഈ വാക്യങ്ങളെല്ലാം തന്നെ ലൈംഗിക പ്രത്യൽപാദനത്തിൻറെവ്യത്യസ്ത ഘട്ടങ്ങളെ ക്കുറിക്കുന്നവയാണ്. സൂറത്തുൽ ഖിയാമയിൽ (75:37) പറഞ്ഞിരിക്കുന്ന ശുക്ലത്തിൽ നിന്നുള്ള കണം (നുത്വ്ഫത്തൻ മിൻ മനിയ്യ്) ബീജ സങ്കലനം നടക്കാത്ത പുംബീജത്തെഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്. സൂറത്തു ന്നഹ്ലിൽ (16:4) പ്രതിപാദിക്കപ്പെട്ട ബീജ കണം (നുത്വ്ഫ) എന്ന പദ പ്രയോഗത്തിൻറെ വിവക്ഷയും അതുതന്നെ. ബീജ സങ്കലനം കഴിഞ്ഞ ശേഷമുള്ള അവസ്ഥയെകുറിക്കുന്നതാണ് സൂറത്തുൽ ഇൻസാനിലെ(76:2)കൂടിച്ചേർന്നുണ്ടായ ബീജം (നുത്വ്ഫത്തിൻ അംശാജിൻ) എന്ന പ്രയോഗം. സൂറത്തുൽ അലഖിൽ ഭ്രൂണമെന്ന് (അലഖ്) പറഞ്ഞിരിക്കുന്നത് ബീജ സങ്കലനത്തിന് ശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്നതിനാണ്. അലഖ് എന്ന അറബി പദത്തിനർത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ജന്തുശരീരത്തിൽഅള്ളിപിടിക്കുന്നതിനാൽ, അട്ട എന്ന ജീവിക്ക് "അലഖ്' എന്നുപറയാറുണ്ട്. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ചാണ് വളരാനാരംഭിക്കുന്നത്. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിൻറെ രൂപം അട്ടയുടേതിന് സമാനവുമാണ്. (അലഖ് എന്ന പദത്തിനാണ് മുൻകാലെത്ത ഖുർആൻ വ്യാഖ്യാതാക്കൾ അവരുടെ കാലഘട്ടത്തിലെ ധാരണ പ്രകാരം രക്തക്കട്ടയെന്ന് അർത്ഥം പറഞ്ഞിരിക്കുന്നത്). ഭ്രൂണവളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങൾ പ്രതിപാദിക്കുന്ന ഖുർആൻ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ് നൽകു ന്നത് എന്ന വസ്തുതയാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്.മനുഷ്യൻറെ ആദി സൃഷ്ടിയും ബീജസങ്കലനവും ഭ്രൂണവളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളും പ്രതിപാദിക്കുന്ന സൂറത്തുൽ മുഅ്മിനൂനിലെ സൂക്തങ്ങളിൽ (23:12-14) ഇക്കാര്യം കുറേകൂടി വ്യക്തമായി കാണാനാവും: തീർച്ചയായും മനുഷ്യനെ കളിമണ്ണിൻറെ സത്തയിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജ(നുത്വ്ഫ)മായി കൊണ്ട് അവനെ നാം ഭദ്രമായ ഒരുസ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി (അലഖ) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസ പിണ്ഡമായി (മുള്ഗഃ) രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂട(ഇളാം)മായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം (ലഹ്മ്) കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു.. . വിഷയാവതരണത്തിൽ ഖുർആൻ സ്വീകരിച്ചിരിക്കുന്ന വൈവിധ്യത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മനുഷ്യ സൃഷ്ടിയെ കുറിച്ച് ഖുർആൻ നടത്തുന്ന പരാമർശങ്ങൾ. ശുക്ലകണത്തിൽനിന്നാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന പരാമർശവും കൂടിച്ചേർന്നുണ്ടായ ഭ്രൂണമാണ് മനുഷ്യ ശിശുവായി മാറുന്നത് എന്ന പ്രസ്താവനയും ഒരേ പോലെ ശരിയാണ്. നുത്വ്ഫ, അലഖ, മുള്ഗ, ഇളാം തുടങ്ങി ബീജസങ്കലനത്തെയും ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാൻ വേണ്ടി ഖുർആൻ ഉപയോഗിച്ച പദപ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഭ്രൂണശാസ്ത്രപഠനങ്ങൾ വ്യക്തമാക്കുന്നു. ഇതേ പോലെ തന്നെയാണ് മനുഷ്യരുടെ ആദിമ സൃഷ്ടി നടന്നത് മണ്ണിൽ നിന്നാണെന്നും ഭൂമിയിൽ നിന്നാണെന്നും കളിമണ്ണിൽ നിന്നാണെന്നും വെള്ളത്തിൽ നിന്നാണെന്നുമെല്ലാം ഉള്ള പരാമർശങ്ങൾ.ഇവയെല്ലാം ശരിയാണ്. ഇവയിൽ യാതൊരു വൈരുധ്യവുമില്ല. ഒരേകാര്യത്തിൻറെ വ്യത്യസ്ത മാനങ്ങൾ പ്രതിപാദിക്കുകയെന്ന വൈവി ധ്യത്തിൻറെ രീതി സ്വീകരിച്ചുകൊണ്ട് മനുഷ്യന് അസ്തിത്വ ബോധം പ്രദാനം ചെയ്യുകയാണ് ഈ സൂക്തങ്ങളെല്ലാം ചെയ്യുന്നത്. -ഖുർആനിലെ വൈരുദ്ധ്യം എം.എം അക്ബർ --ബ്ലുമാൻ‍ഗോ ക2മ 19:12, 20 ഫെബ്രുവരി 2008 (UTC)Reply

പ്രപഞ്ചത്തെ സൃഷ്ടിച്ചത്

തിരുത്തുക

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ആറ് ദിവസം കൊണ്ടാണെന്ന് ഖുർആനിൽ പല തവണ പറയുന്നുണ്ട്. (ഉദാ:7:54,10:3,11:7,25:59).എന്നാൽ 41:9-12 സൂക്തങ്ങളിലെ സൃഷ്ടിവിവരണ പ്രകാരം എട്ട് ദിവസം കൊണ്ടാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്നാണ് മനസ്സിലാവുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ? ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി സൂക്തങ്ങൾ ഖുർആനിലുണ്ട്. ഒരു ഉദാഹരണം 7:54: തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ ആല്ലാഹുവാകുന്നു.


ദിവസം എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന യൗം എന്ന അറബി പദത്തിന് ഘട്ടം എന്നും അർത്ഥമുണ്ട്. ഇവിടെ ആറു ദിവസങ്ങൾ എന്നതുകൊണ്ട് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള ഒരു ദിവസമല്ല വിവക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. അല്ലാഹുവിൻറെയടുക്കൽ ദിവസമെന്നാൽ മനുഷ്യ പരിഗണനയിലുള്ള ദിവസമല്ലെന്ന വസ്തുത ഖുർആൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപരിലോകങ്ങളും ഭൂമിയുമെല്ലാം സൃഷ്ടിക്കപ്പെട്ടത് ആറ് വ്യത്യസ്ത ഘട്ടങ്ങളായികൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് അക്കാര്യം വിവതരിച്ച സൂക്തങ്ങളെല്ലാം ചെയ്യുന്നത്. ഈ ഘട്ടങ്ങളുടെ കാലദൈർഘ്യംഎത്രയാണെന്ന് നമുക്കറിയില്ല. അത് ഖുർആൻ വ്യക്തമാക്കുന്നുമ്മില്ല.


ആറു ഘട്ടങ്ങളിലായാണ് ആകാശ ഭൂമികളുടെ സൃഷ്ടി സംഭവിച്ചത് എന്ന കാര്യം ഖുർആനിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അതിലധികമോ കുറച്ചോ ഘട്ടങ്ങളായിട്ടാണ് സൃഷ്ടി സംഭവിച്ചതെന്ന്പറയുന്ന ഒരൊറ്റ സൂക്തവും ഖുർആനിലില്ല. എട്ടു ദിവസംകൊണ്ടാണ് സൃഷ്ടി നടത്തിയതെന്ന് ഖുർആനിൽ ഒരിടത്തുമില്ല. എന്നാൽ ഖുർആനിൽ ഇങ്ങനെ പറയുന്നുവെന്ന് ദുർവ്യാഖ്യാനംചെയ്യപ്പെടുന്നത് സൂറത്തു ഫുസ്സിലത്തിലെ (അധ്യായം 41) 9 മുതൽ 12 വരെയുള്ള സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രസ്തുതസൂക്തങ്ങൾ പരിശോധിക്കുക:നീ പറയുക ; രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനിൽ നിങ്ങൾ അവിശ്വസിക്കുകയും അവന് നിങ്ങൾ സമൻമാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെരക്ഷിതാവ്.


അതിൽ അതിൻറെ ഉപരിഭാഗത്ത് ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾഅവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധി ഉണ്ടാക്കുകയും, അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു, നാലു ഘട്ടങ്ങളിലായി. ആവശ്യപ്പെടുന്നവർക്കുവേണ്ടി ശരിയായ അനുപാതത്തിൽ.


അതിനു പുറമെ അവൻ ഉപരിലോകത്തിൻറെ നേർക്കു തിരിഞ്ഞു.അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻപറഞ്ഞു: നിങ്ങൾ രണ്ടുപേരും അനുസരണ പൂർണ്ണമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ട് ഘട്ടങ്ങളിലായി അവയെഅവൻ ഏഴ് ആകാശങ്ങളാക്കിത്തീർത്തു..


ഈ സൂക്തങ്ങളിലെവിടെയും എട്ട് ഘട്ടങ്ങളിലായിട്ടാണ് അല്ലാഹുആകാശ ഭൂമികളെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. ഒൻപതാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും പത്താം സൂക്തത്തിലെ നാലു ഘട്ട ങ്ങളും പന്ത്രണ്ടാം സൂക്തത്തിലെ രണ്ടു ഘട്ടങ്ങളും കൂട്ടിയാൽ എട്ടു ഘട്ടങ്ങളാകുമെന്നതിനാൽ ഈ സൂക്തങ്ങൾ ആറു ഘട്ടങ്ങളായിട്ടാണ്പ്രപഞ്ച സൃഷ്ടി നടന്നതെന്ന സൂക്തങ്ങളുമായി വൈരുധ്യം പുലർത്തുന്നുണ്ടെന്നാണ് വിമർശകൻമാരുടെ വാദം. ഈ വാദത്തിൽ യാതൊരു കഴന്പുമില്ല. ഒന്പത്, പത്ത് സൂക്തങ്ങളിൽ ഭൂമിയുടെയും അതിലുള്ളതിൻറെയും സൃഷ്ടിപ്പിനെ സംബന്ധിച്ചാണ് പരാമർശിക്കുന്നത്. ഭൂമിയുടെ സൃഷ്ടിപ്പ് രണ്ടു ഘട്ടങ്ങളിലായി നിർവ്വഹിച്ചതിനെ കുറിച്ച് ഒൻപതാം സൂക്തത്തിൽ പറയുന്നു. ഭൂമിയെയും അതിലെ പർവ്വതങ്ങളെയും ആഹാരസംവിധാനങ്ങളെയുമെല്ലാം സൃഷ്ടിച്ചത് നാലു ഘട്ടങ്ങളായിട്ടാണെന്ന് പത്താം സൂക്തത്തിലും പറയുന്നു. ഒൻപതാം സൂക്തത്തിൽ പ്രതിപാദിക്കപ്പട്ട രണ്ടു ഘട്ടങ്ങൾ കൂടി പത്താം സൂക്തത്തിലെ നാലു ഘട്ടത്തിൽ ഉൾപ്പെടുന്നുവെന്നർഥം. ഒൻപതും പത്തും സൂക്തങ്ങളിൽ പ്രതിപാദിക്കപ്പെട്ട സൃഷ്ടി മൊത്തമായി നാലു ഘട്ടങ്ങളായിട്ടാണ് നിർവഹിക്കപ്പെട്ടതെന്നാണ് പത്താമത്തെ സൂക്തത്തിൻറെ അവസാനത്തിൽ നാലു ഘട്ടങ്ങളിലായി എന്ന് പറഞ്ഞതിനർഥം. അപ്പോൾ ആകാശത്തെ സൃഷ്ടിച്ച രണ്ടു ഘട്ടങ്ങളും കൂടി കൂട്ടുന്പോൾ ആകെ പ്രപഞ്ച സൃഷ്ടി നടന്നത് ആറു ഘട്ടങ്ങളായിട്ടാണെന്ന വസ്തുത സുതരാം വ്യക്തമാവുന്നു.യഥാർത്ഥത്തിൽ ഈ വചനങ്ങൾ, സൃഷ്ടി നടന്നത് ആറു ഘട്ടങ്ങളിലായിട്ടാണെന്ന് പറയുന്ന മറ്റു വചനങ്ങളുമായി വൈരുദ്ധ്യങ്ങളൊന്നും വെച്ചുപുലർത്തുന്നില്ല-എം.എം അക്ബർ--ബ്ലുമാൻ‍ഗോ ക2മ 08:09, 21 ഫെബ്രുവരി 2008 (UTC)Reply

) ഈ പേജിൽ കാണുന്ന വൃഥാവ്യായാമത്തിന്റെ 10% EFFORT ഉണ്ടായിരുന്നെങ്കിൽ ഈ ലേഖനം തിരഞ്ഞെടുക്കപ്പെട്ട ലേഖനമാകുമായിരുന്നു... -Pachapeedika 10:00, 21 ഫെബ്രുവരി 2008 (UTC).Reply


രണ്ടു വൈരുദ്ധ്യങ്ങളുടേയും (അതോ വിമർശനമോ) വിശദീകരണം വായിച്ചു കഴിഞ്ഞപ്പോൾ 1=2 എന്നു സ്ഥാപിക്കുന്നതിനും (6=8 എന്നായിരിക്കും ഇവിടെ കൂടുതൽ ചേരുക), ആട്=പട്ടി എന്നു സ്ഥാപിക്കുന്നതിനും വലിയ ബുദ്ധിമുട്ടില്ല. എനിക്കു മനസ്സിലാകാത്തതു മതഗ്രന്ഥങ്ങൾ വായിക്കുന്നതിൽ യുക്തി ഉപയോഗിക്കരുത് എന്നു പറയുന്നതാണ്‌. --ഷിജു അലക്സ് 10:23, 21 ഫെബ്രുവരി 2008 (UTC)Reply

ഇതെല്ലാം ഞാൻ പിടിച്ച മുയലിന്റ്റെ നാലു കൊമ്പുകളെ വെള്ളയടിച്ച് കാണിക്കാനേ ഉപകരിക്കൂ. ഇനി ആകാശത്തിലെ നക്ഷത്രങ്ങളെ വിളക്കുകൾക്ക് പകരമാണ് ഉണ്ടാക്കിയതെ ന്നും പറഞ്ഞിട്ടുണ്ട് അതിനുള്ള വിശദീകരണം എന്താണാവോ?

എം.എം. അക്സറിന്റെ പുസ്തകത്തിൽ നിന്ന് ഈ വരിയുടെ റഫറൻസ് ഒന്ന് സംഘടിപ്പിച്ച് തരുമോ?

"ശുക്ലത്തിലൂടെയാണ്‌ മനുഷ്യൻ ഉണ്ടാകുന്നതെന്ന് ഖുറാൻ എഴുതുന്നതിനും പതിനായിരക്കണക്കിന് വർഷം മുന്നേ തന്നെ മനുഷ്യൻ കണ്ടു പിടിച്ചു കഴിഞ്ഞു. അതിന്‌ വേദ പുസ്തകങ്ങൾ ഒന്നും വേണ്ടി വന്നിട്ടില്ല.

ഉപനിഷദ് പറഞ്ഞിരിക്കുന്ന ത് ദൈവം ഒന്നേ ഉള്ളൂ അത് നിന്റെ ഉള്ളിലാണ്‌ എന്നാണ്‌. അതിനെ കണ്ടെത്തണമെങ്കിൽ വിജ്ഞാനമാണ്‌ വിവേകമാണ്‌ അല്ലാതെ കണ്ണുണ്ടായാൽ മാതം കാര്യമില്ല എന്നാണ്‌. ദൈവം നമ്മൾ തന്നെയാണ്‌ എന്നാണ്‌ എന്റെ വിശ്വാസം. നാം നമ്മളെത്തന്നെ അറിയാൻ പോലും ശ്രമിക്കുന്നതിനും മുന്നേ തന്നെ ദൈവം ആരാണ്‌ എന്താണ്‌ എന്നൊക്കെ അറിയാൻ പുറപ്പെടുന്നു.... എവിടേക്ക്? --ചള്ളിയാൻ ♫ ♫ 16:46, 21 ഫെബ്രുവരി 2008 (UTC)Reply


"പ്രകൃത്യാൽ ജന്മം നൽകപ്പെട്ടവയെ - ഭൌമികമായവ, വൃക്ഷങ്ങൾ, ജൈവമോ അജൈവമോ ആയ ദേഹം - എന്നിവയെ ഈശ്വരന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിക്കുന്നവർ അന്ധകാരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അവരാകുന്നു വിഡ്ഡികൾ. ഭയാനകമായ കഷട നഷടങ്ങളിലും വേദനയിലും അവർ ആപതിക്കും. ദീർഘനാ‍ൾ അവരതിൽ കഴിയേണ്ടതായും വരും." യജുർ‌വേദം XL:9

"അനാത്മവാദികളാണ് നരദേവന്മാരെ ആരാധിക്കുക" ഭഗവത് ഗീത 7:20

"ന തസ്യ പ്രതിമ അസ്തി" - നിരാകാരനാകുന്നു അവൻ(ഈശ്വരൻ) - യജുർ‌വേദം 32:3 ഫെബ്രുവരി 2008 (UTC)


എല്ലാ മതങ്ങളും നശിക്കും ഖുർആൻ നിലനിർത്താൻ ശ്രമിച്ച മതവും നശിക്കും. ദൈവം ഏകനാണെന്ന് പറഞ്ഞിരുന്നവർ ആദ്യം അത് നിഷേധിക്കും. പിന്നെ ആൾ ദൈവങ്ങളെ ഉണ്ടാക്കും. അവർ മരിക്കും മ്പോൾ അവയെയും ബിംബം വെച്ച് ആരാധിക്കും, ആരാധന അതിര് കവിയുമ്പോൾ അവർ ചെയ്യുന്നതെല്ലാം ആരാധനയാവും. കഅ്ബം അവർക്കു ചുറ്റും പ്രദിക്ഷണം വെക്കും. അവർക്ക് വേണ്ടി ആരാധന നിർവ്വഹിക്കാൻ അദൃശ്യ ദാസൻ മാരുണ്ടാവും.പിന്നെ അവർ തന്നെ ദൈവം. കൂടെ പൌരോഹിത്യവും. അവർക്കും ജീവിക്കണ്ടേ. ചരിത്രം ആവർത്തിച്ചു കൊണ്ടിരിക്കും. ഏകനായ ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം അപ്പോഴും ഉണ്ടാവും --ബ്ലുമാൻ‍ഗോ ക2മ 18:31, 21 ഫെബ്രുവരി 2008 (UTC)Reply

why is this discuss page is bigger than the article?

ചതുർ‌വേദങ്ങൾ കൂടുതലും യജ്ഞം എങ്ങനെ ചെയ്യണമെന്നാണ്‌ പറയുന്നത് നീലമ്മാങ്ങേ, അതിൽ ആത്മീയാംശം കുറവാണ്‌. ആത്മീയമായി ചിന്തിക്കുന്നത് കൂടുതലും ഉപനിഷദുക്കളിലാണ്‌. ഹിന്ദുക്കളും ഏകദിഅവത്തിൽ തന്നെയാണ്‌ വിശ്വസിക്കുന്നത്, എങ്കിലും അവയെ പല രൂപത്തിൽ പൂജിക്കുന്നു എന്നു മാത്രം. (ബാങ്കിൽ കാശടക്കുന്നതിൻ പകരം എക്സിക്യൂട്ടിവിനടത്ത് കാശ് കൊടുക്കുന്നതു പോലെ -ഇത് അത്ര ശരിയായ ഉപമയല്ല) നമ്മൾ മതങ്ങൾക്ക് പക്ഷം പിടിക്കാനല്ല വിക്കിയിൽ ലേഖനം എഴുതുന്നത്. സത്യം തിരിച്ചറിഞ്ഞ് അത് മറ്റുള്ളവർക്കും പകർന്ന് കൊടുക്കാൻ വേണ്ടിയാണ്‌. ആരെങ്കിലും എന്റെങ്കിലും ആരോപണം ചെയ്താൽ അതിന്റെ കഴമ്പ് മാത്രം സ്വീകരിക്കാം. ആ കഴമ്പ് ശരിയാണോ തെറ്റാണോ എന്ന് കണ്ടറിഞ്ഞതിനു ശേഷം.. --ചള്ളിയാൻ ♫ ♫ 02:15, 22 ഫെബ്രുവരി 2008 (UTC)Reply

മത പുസ്തകങ്ങളിൽ നിന്നുള്ള ഭാഗം

തിരുത്തുക

മതപുസ്തകങ്ങളിൽ നിന്നുള്ള ഭാഗം അതേ പടി കോപ്പി പേസ്റ്റ് ചെയ്ത് ലേഖനത്തിന്റെ വലിപ്പം കൂട്ടുന്ന പ്രവണത അവസാനിപ്പിക്കണം.ഖുറാനും,ബൈബിളും ഗീതയുമൊക്കെ വിക്കി ഗ്രന്ഥശാലയിൽ ഉണ്ടല്ലോ.വിക്കിപീഡിയ ആ ഗ്രന്ഥങ്ങളെപ്പറ്റിയുള്ള വിവരണം മാത്രം നൽകാൻ പോരെ?--അനൂപൻ 05:32, 22 ഫെബ്രുവരി 2008 (UTC)Reply

അനുമാനിച്ചെടുക്കുന്ന ശാസ്ത്രസൂചനകൾ

തിരുത്തുക

വാക്കുകളിൽ നിന്ന് അനുമാനിച്ചെടുക്കുന്ന ശാസ്ത്രസൂചനകൾ എന്ന ഭാഗം ഒഴിവാക്കുന്നു. --Vssun (സംവാദം) 17:26, 29 ജനുവരി 2013 (UTC)Reply

ബിഗ് ബാങ് ഒക്കെ ഖുർആനിലുണ്ടെന്നത് ചിലരുടെ അവകാശവാദം മാത്രമാണ്. ഈ അവകാശവാദങ്ങൾ പലയിടത്തായി ഖണ്ഡിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴത്തെ രീതിയിൽ അവ ലേഖനത്തിൽ നിലനിർത്തുന്നത് ലേഖനത്തെ അസന്തുലിതമാക്കുന്നു -- റസിമാൻ ടി വി 17:28, 29 ജനുവരി 2013 (UTC)Reply
(സുനിൽ എഴുതിയത് ഇപ്പോഴാണ് കാണുന്നത്) -- റസിമാൻ ടി വി 17:34, 29 ജനുവരി 2013 (UTC)Reply

എങ്ങനെയാണ് ഖണ്ഡിക്കപ്പെട്ടിട്ടുള്ളത്? എവിടെയാണ് ഖണ്ഡിക്കപ്പെട്ടിട്ടുള്ളത്? [മുഹമ്മദ് നിഷാദ്]

ഇത് കാണുക -- റസിമാൻ ടി വി 18:12, 30 ജനുവരി 2013 (UTC)Reply
ദയവായി quran & science എന്ന് search ചെയ്ത് ഒരു നിശ്പക്ഷ പഠനം നടത്തി ചിന്തിച്ച് തീരുമാനമെടുക്കുക [മുഹമ്മദ് നിഷാദ്]

ഇതാണോ അവലംബം?

തിരുത്തുക

"ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതും, കേൾക്കപ്പെടുന്നതും, മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥമാണ് ഖുർ‌ആൻ. അവതരിച്ച അതെ ഭാഷയിൽ ലോകത്ത് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഗ്രന്ഥവും ഖുർ‌ആൻ‍ തന്നെ."

ഈ വാചകങ്ങൾക്ക് മൊത്തം മൂന്ന് അവലംബങ്ങളാണ് കൊടുത്തിരിട്ടുള്ളത്. രണ്ട് അവലംബങ്ങൾ ഇസ്ലാം ഓൺലൈൻ.നെറ്റ്, മുസ്ലീം പാത്ത്.കോം എന്നീ വെബ്‌സൈറ്റുകളാണ്. ഇത് "അറ്റ്‌ലസ് ജ്വലറി: ജനകോടികളുടെ വിശ്വസ്തസ്ഥാപനം" എന്ന് ആ സ്ഥാപനത്തിന്റെ മുതലാളി തന്നെ പറയുന്നതുപോലെയാണ്. മറ്റൊരെണ്ണം ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു ലേഖനത്തിന്റെ ലിങ്ക് ആണ്. എന്നുമുതലാണ് വിക്കിപീഡിയകൾ പരസ്പരം അവലംബങ്ങളായി തുടങ്ങിയത് ? ഇങ്ങനെ പോയാൽ കുറേ കഴിയുമ്പോൾ ഒരു ലേഖനത്തിന് ആ ലേഖനം തന്നെ അവലംബം എന്ന സ്ഥിതി വരുമല്ലോ? --PrinceMathew (സംവാദം) 09:09, 16 ജൂൺ 2013 (UTC)Reply

ഇത്ര ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ? ആ അവലംബങ്ങൾ ഒഴിവാക്കി തെളിവ് ഫലകം ചേർക്കൂ. --Vssun (സംവാദം) 08:28, 17 ജൂൺ 2013 (UTC)Reply

ക്രിയാധാതു

തിരുത്തുക

അറബി ഭാഷയിൽ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ!!?. --ബിനു (സംവാദം) 09:55, 3 ജൂലൈ 2013 (UTC) ആരുമില്ലേ ഇതു തിരുത്താൻ‌ -ബിനു (സംവാദം) 08:43, 5 ജൂലൈ 2013 (UTC)Reply

അവതരണം?

തിരുത്തുക

ഈ തലക്കെട്ട് POV അല്ലേ?--ബിനു (സംവാദം) 17:27, 19 ഫെബ്രുവരി 2014 (UTC)Reply

ക്രിസ്തുവിനും 700 വർഷങൾക്ക് ശേഷം രചിക്കപ്പെട്ട പുസ്തകം.

തിരുത്തുക

മനുഷ്യനു ദൈവം നൽകിയ പുതിയ നിയമ കാലഘട്ടത്തിന്റെ ഏകദേശം 700 വർഷങൾക്കു ശേഷം വിശുദ്ധ വേദപുസ്തകത്തിലെ ചരിത്ര സത്യങളും പ്രവചനങളും അല്പമായി മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിൽ () ഓർമ്മയിൽ നിന്നുള്ള ചിലത് പറഞ്ഞ് കൊടുത്ത് എഴുതിപ്പിക്കുമ്പോൾ ഇത്രയും അവ്യക്തതകളും, തെറ്റുകളും, ധാരണാ പിശകുണ്ടാക്കുന്ന വസ്തുതകളും ഖുർആനിൽ വന്നു പോയാൽ അത് തികച്ചൂം സ്വാഭാവികമല്ലേ? അന്ന് നിലവിലുണ്ടായിരുന്നതും എന്നാൽ അറബി ഭാഷയിൽ ലഭിക്കാഞതുമായ വിശുദ്ധ ഗ്രന്ഥത്തിലേക്ക് മാത്രമാണു ഖുർആൻ വിരൾ ചൂണ്ടുന്നത് എന്ന് അതിൽ തന്നെ വ്യക്തമാക്കുന്നു. എന്നാൽ ഖുർആൻ ന്റെ രചനയുടെ ഉദ്ധേശ്യത്തെ വിലയിരുത്താതെ തുടർന്ന് ആ അവ്യക്തതകളെ അടിസ്ഥാനമാക്കിയുള്ള പഠിപ്പിക്കലുകൾ ഏറെ വൈരുധ്യമുള്ളതാകയാൽ ആത്മീയ ബോധമുള്ളവരും, സത്യാന്വഷകരും ഇത് ചോദ്യം ചൈയ്തു പോകുന്നു. സത്യം തിരിച്ചറിയുവാനായി പ്രാർത്ഥിക്കുക, അന്വഷിക്കുക നിങൾ കണ്ടെത്തുക തന്നെ ചൈയ്യും!

താങ്കൾ പറയുന്നത് ഖുർആൻ ദൈവിക വചനം അല്ലന്നാണോ???? അല്ലങ്കിൽ 1400 വർഷങ്ങൾ കഴിഞ്ഞിട്ടും തിരുത്തലുകൾ വന്നില്ല.ഖുർആൻ പോലെ വേറെ ഒരു കൃതിയും ഉണ്ടായില്ല. ബൈബിളിൽ പറയുന്നത് മുഴുവനും യേശുവിന്റെ ശിഷ്യന്മാർ പറഞ്ഞ വചനങ്ങൾ അല്ലേ. ദൈവം യേശുവിനോട് പറഞ്ഞ എന്തങ്കിലും കാര്യങ്ങൾ ഉണ്ടോ???? Niyadh km (സംവാദം) 13:02, 8 ഏപ്രിൽ 2017 (UTC)Reply

സവിശേഷതകൾ

തിരുത്തുക

ഖുർആൻ സവിശേഷതകളെക്കുറിച്ചുള്ള ഭാഗം നീളം കുറയ്ക്കുകയും കൂടുതൽ അവലംബങ്ങൾ ചേർക്കുകയും വേണം. സന്തുലിതമാക്കാൻ വേണ്ടി ഇവ ഖണ്ഡിക്കുന്ന എതിർവാദങ്ങളും ചേർക്കണം -- റസിമാൻ ടി വി 13:36, 19 ജനുവരി 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഖുർആൻ&oldid=4025060" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഖുർആൻ" താളിലേക്ക് മടങ്ങുക.