സംവാദം:ക്രിസ്തീയ വിവാഹം
തലക്കെട്ട് ക്രിസ്ത്യൻ വിവാഹം എന്നാക്കണം. പിന്നെ, ആമുഖവും മാറ്റേണ്ടതുണ്ട്.--റോജി പാലാ (സംവാദം) 13:11, 31 ജനുവരി 2013 (UTC)
- ഉ:Jairodz തലക്കെട്ട് മാറ്റി, ഞാൻ ആമുഖം മാറ്റി--റോജി പാലാ (സംവാദം) 15:51, 31 ജനുവരി 2013 (UTC)
ലയനനിർദ്ദേശം
തിരുത്തുകഇപ്പോൾ ഇവിടെയുള്ള വിവരങ്ങൾ എല്ലാം ക്രിസ്ത്യൻ വിവാഹത്തിലെ ചടങ്ങുകളാണ്. വിവിധ മതങ്ങൾക്കിടയിൽ ചടങ്ങുകളിൽ വ്യത്യാസങ്ങളും സമാനതകളും കാണും. അത് വിവാഹം എന്ന താളിൽ ഒരു ഉപവിഭാഗമാക്കിയാൽമതിയാകും. Marriage എന്ന ഇം.വിക്കി ലേഖനം നോക്കുക. ഇവിടെ പിന്നീട് ചേർക്കപ്പെട്ട ഇന്റർവിക്കി ലേഖനവും(Christian views on marriage) ഈ ലേഖനവുമായി ബന്ധിപ്പിക്കാനാവില്ല. അത് വിവാഹത്തെപ്പറ്റിയുള്ള ക്രിസ്ത്യൻ വീക്ഷണം ആണ്. അതിനാൽ ഒന്നുകിൽ ലയിപ്പിക്കുക. അല്ലെങ്കിൽ ഇന്റർവിക്കി ലേഖനം പോലെ മാറ്റിയെഴുതുക. നിക്കാഹ് എന്ന ലേഖനത്തിന്ന് സ്വതന്ത്രനിലനില്പ് സാധ്യമായിരിക്കുന്നത് അതിൽ നിയമവശങ്ങളെ വിശദീകരിക്കുന്നത് കൊണ്ടാണ്. അതുപോലെ വിവാഹം എന്ന ലേഖനവും നല്ല രീതിയിൽ മെച്ചപ്പെടുത്താനുണ്ട്. ആ താളിൽ പ്രധാനമായും വരേണ്ടത് വിവിധ ദേശങ്ങളിലെ, വിവിധ മതങ്ങളിലെ, വിവിധ ഗോത്രവിഭാഗങ്ങളിലെ , വിവിധ കാലഘട്ടങ്ങളിലെ വിവാഹരീതികളാണ്. --ജോൺ സി. (സംവാദം) 09:38, 1 ഫെബ്രുവരി 2013 (UTC)
യോജിക്കുന്നില്ല വ്യത്യസ്ത മതപര വിവാഹങ്ങൾക്കായി ഉപയോക്താക്കളുടെ അന്വേഷണം ഉണ്ടാകാവുന്നതാണ്. നിക്കാഹിനും പ്രത്യേക വിവാഹത്തിനും പ്രത്യേകം താളുകൾ നിലവിലുണ്ട്. ഈ താളിൽ ക്രിസ്ത്യൻ വിവാഹത്തെക്കുറിച്ച് പ്രതിപാദിച്ചിട്ട് പ്രധാന ലേഖനം എന്ന നിലയിൽ ക്രിസ്ത്യൻ വിവാഹത്താളിലേക്ക് ലിങ്ക് കൊടുക്കുകയാണ് വേണ്ടത്. --Adv.tksujith (സംവാദം) 09:20, 2 ഫെബ്രുവരി 2013 (UTC)
ശരിയാണ് വിവാഹ ചടങ്ങ് മാത്രമല്ല, അതിന്റെ നിയമങ്ങളും കൂടി എഴുതാം. ചടങ്ങ് തന്നെ വ്യത്യസ്ത തരത്തിലൂണ്ടാവുമല്ലോ... അവലംബങ്ങൾ ലഭ്യമെങ്കിൽ അതെല്ലാം ചേർക്കാം.ക്രിസ്ത്യൻ വിവാഹം വലിയൊരു ലേഖനമാകും. ഇംഗ്ലീഷ് വിക്കിയിൽ ഇല്ല എന്നതുകൊണ്ട് നമ്മളിവിടെ ഒഴിവാക്കേണ്ടതില്ലല്ലോ. ക്രിസ്ത്യൻ വിവാഹത്തെ സംബന്ധിച്ച ധാരണയുള്ളഴരെല്ലാം ചേർന്ന് ആ ലേഖനം മെച്ചപ്പെടുത്തട്ടെ... -- Adv.tksujith (സംവാദം) 17:34, 2 ഫെബ്രുവരി 2013 (UTC)
- ലേഖനം സഭാതലങ്ങളിൽ വികസിപ്പിക്കുകയാണ് വേണ്ടത്. ലയനനിർദ്ദേശം നീക്കുന്നു. വികസിക്കാനുള്ള തല്പരതയെ ലയനത്തിലൂടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.--റോജി പാലാ (സംവാദം) 08:15, 12 ഫെബ്രുവരി 2013 (UTC)
"വിവാഹത്തിലൂടെ ഒന്നായിത്തീരുന്ന സ്ത്രീയും പുരുഷനും പരസ്പരം സ്നേഹിക്കുകയും മാതാപിതാക്കളെന്ന നിലയിൽ തന്റെ കുടുംബത്തോടും മക്കളോടുമുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്നു." -ഇതെല്ലാവർക്കും ബാധകം തന്നെയാണ്. ഇങ്ങനെ കുറച്ചു വരികൾ ചേർത്ത് ചുമ്മാതെ ലയനനിർദ്ദേശം എടുത്തുമാറ്റാൻ പറ്റുകേല. ഫലകം ഒഴിവാക്കണമെങ്കിൽ ഒഴിവാക്കി തരാം ..കുറച്ചുകാര്യങ്ങൾ കൂടി സംവാദത്തിൽ ചേർത്തിട്ട്...- --ജോൺ സി. (സംവാദം) 09:00, 12 ഫെബ്രുവരി 2013 (UTC)
- തിരിച്ചിട്ടല്ലോ? ഞാൻ ഒഴിവായി. കാരണം എന്റെ അവസാന സംവാദത്തിൽ കാണാം. ലേഖനം വികസിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ ചുമ്മാ!--റോജി പാലാ (സംവാദം) 09:45, 12 ഫെബ്രുവരി 2013 (UTC)
സംവാദത്താളിൽ ഞാൻ ഉന്നയിച്ചവയ്കൊന്നും വ്യക്തമായ മറുപടി നൽകാതെ ശഠേന്ന് കുറ്റാരോപണ രീതിയിലുള്ള ഒരു വിധിപ്രസ്താവം നടത്തി ഏകപക്ഷീയമായി ഫലകം മാറ്റിയതിനാൽ തന്നെ തിരിച്ചിട്ടു. ഇത്രയും മനസ്സിലാക്കുക: ക്രിസ്ത്യൻ വിവാഹം എന്ന തലക്കെട്ടിൽ തന്നെ അനൗചിത്യമുണ്ട്. മാമോദീസ, മനസമ്മതം എന്നതു പോലെ ക്രിസ്ത്യൻ വിവാഹം എന്ന ഒരു പദം തന്നെ നിലവിലില്ല. മാമോദീസ നടത്താറുണ്ട്. മനസ്സമ്മതം നടത്താറുണ്ട്. എന്നാൽ ആരും ക്രിസ്ത്യൻ വിവാഹം നടത്താറില്ല :) (അതു പോലെ തന്നെ ആരും ക്രിസ്ത്യൻ ശവസംസ്കാരം നടത്താറില്ല :) :) ) നടത്തുന്നത് വിവാഹം തന്നെയാണ്. അതിനാൽ അവിടെ തന്നെ ക്രിസ്ത്യൻ വിവാഹരീതികളും വരുന്നതല്ലേ ഉത്തമം? മറ്റൊരു രീതിയിൽ മനസ്സിലാക്കുക. താലി എന്ന സമ്പ്രദായം ക്രിസ്ത്യാനികൾ അടക്കം വിവിധ മതസ്ഥർക്കിടയിൽ നിലനിൽക്കുന്നുണ്ട്. താലിയുടെ വലിപ്പത്തിലും ആകൃതിയിലും താലികെട്ട് രീതികളിലും വ്യത്യാസമുണ്ട്. അതിനാൽ ക്രിസ്ത്യൻ താലി അല്ലെങ്കിൽ ക്രിസ്ത്യൻ താലികെട്ട് എന്നിങ്ങനെ ലേഖനങ്ങൾ തുടങ്ങുന്നതിലും നല്ലത് താലി എന്ന ലേഖനത്തിൽ അവയെല്ലാം വരുന്നതല്ലേ? ഈ ലേഖനം സ്വതന്ത്രമായി നിലനിൽക്കണമെന്നും വികസിച്ചു മഹാമേരു ആകണമെന്നും ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെയായി കൊള്ളട്ടെ. പക്ഷേ തലക്കെട്ട് Punjabi wedding traditions പോലെയുള്ള എന്തെങ്കിലും ആക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഒപ്പം വിവാഹചടങ്ങിൽ പുരോഹിതന്മാർ നടത്തുന്ന പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന വരികൾ കൊണ്ട് ഈ ലേഖനം നിറയ്കരുതെന്നും. ഗ്രഹിപ്പാൻ കഴിവുള്ളവർ ഗ്രഹിയ്ക്കട്ടെ....ഫലകം അവിടെക്കിടക്കുന്നതിനാൽ ആരും വീർപ്പുമുട്ടേണ്ട. ഞാൻ തന്നെ ഒഴിവാക്കുന്നു. - --ജോൺ സി. (സംവാദം) 01:19, 13 ഫെബ്രുവരി 2013 (UTC)
മനസ്സമതം
തിരുത്തുകഇങ്ങോട്ട് ലയിപ്പിക്കുന്നതാവും ഉചിതം. ക്രിസ്ത്യൻ വിവാഹ ചടങ്ങുകളുടെ ഭാഗമല്ലേ ? --Adv.tksujith (സംവാദം) 16:24, 12 ഫെബ്രുവരി 2013 (UTC)
- അതെയതെ, അങ്ങനെയാണ് നിർദ്ദേശിച്ചിരിക്കുന്നത്.--റോജി പാലാ (സംവാദം) 17:03, 12 ഫെബ്രുവരി 2013 (UTC)
മനഃസമ്മതം ഇവിടേയ്ക്കല്ല ഒരിടത്തേക്കും ലയിപ്പിക്കേണ്ടതില്ല. ആളുകൾ തിരയുന്ന പദമാണത്. സ്വതന്ത്രനിലനില്പ് ആ വിഷയത്തിനുണ്ട്. ക്രിസ്ത്യൻ വിവാഹം എന്ന തലക്കെട്ടിന്റെ അനൗചിത്യം നീക്കാൻ അതെല്ലാം ഇവിടെ ലയിപ്പിച്ച് ചേർക്കേണ്ടതില്ല. മനസ്സമതത്തിന്ന് മാത്രമല്ല അന്തംചാർത്തു പാട്ട് തുടങ്ങിയവക്കെല്ലാം സ്വതന്ത്രനിലനില്പുണ്ട്. ---ജോൺ സി. (സംവാദം) 01:48, 13 ഫെബ്രുവരി 2013 (UTC)
- ആ ലേഖനത്തിന് ഇനിയും സ്വതന്ത്രമായി വികസിക്കാൻ സാദ്ധ്യതയില്ലെങ്കിൽ, ആ ലേഖനം ഇതിന്റെ അനിവാര്യ ഭാഗമാണെങ്കിൽ ഇതിലേക്ക് ലയിപ്പിക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട് ? ഇവിടെ ഒരു തലക്കെട്ടില് ലയിപ്പിച്ചാലും തിരയുമ്പോൾ കിട്ടുമല്ലോ. //ക്രിസ്ത്യൻ വിവാഹം എന്ന തലക്കെട്ടിന്റെ അനൗചിത്യം// എന്താണെന്ന് മനസ്സിലായില്ല ?! --Adv.tksujith (സംവാദം) 04:27, 13 ഫെബ്രുവരി 2013 (UTC)
- മനഃസമ്മതം എന്നത് വിവാഹം എന്നതിനേക്കാൾ വിവാഹനിശ്ചയം എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലേഖനത്തിന്റെ തലക്കെട്ടിനെ കുറിച്ചും അത് അനൗചിത്യമാണെന്ന് തോന്നാനുള്ള കാരണങ്ങളെ പറ്റിയും ലേഖനത്തിലെ ഇപ്പോഴത്തെ വിവരങ്ങളെപറ്റിയും ഇപ്പോഴുള്ള ഇന്റർവിക്കിയെകുറിച്ചും എല്ലാം 'ലയനനിർദ്ദേശം' എന്ന മുകളിലെ വിഭാഗത്തിൽഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ആവർത്തിക്കുന്നില്ല. //ഇവിടെ ഒരു തലക്കെട്ടില് ലയിപ്പിച്ചാലും തിരയുമ്പോൾ കിട്ടുമല്ലോ// അങ്ങനെ ചിന്തിച്ചാൽ, ക്രിസ്ത്യൻ വിവാഹം എന്നത് വിവാഹം എന്ന താളിലെ ഉപവിഭാഗമാക്കിയാലും അത് സാധിക്കുമായിരുന്നു. ഇനി അതിനേപ്പറ്റി കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. ലയനനിർദ്ദേശം പിൻവലിച്ചു കഴിഞ്ഞു. ---ജോൺ സി. (സംവാദം) 04:56, 13 ഫെബ്രുവരി 2013 (UTC)
- മനഃസമ്മതം വിവാഹത്തിന്റെ ഭാഗമായുള്ള പള്ളിയിലെ 5 മിനിറ്റു മാത്രമുള്ള ഒരു ചടങ്ങാണ്. സ്വതന്ത്രമായ നിലനിൽപ്പിനുള്ള സാധ്യതയില്ല. ചരിത്രമൊക്കെയായി വലിയൊരു ലേഖനമാകുമ്പോൾ സ്വന്തന്ത്രലേഖനമാകാം.--റോജി പാലാ (സംവാദം) 05:16, 13 ഫെബ്രുവരി 2013 (UTC)
- 5 മിനിറ്റോ 1 മിനിറ്റോ എന്നത് ഒരു വിഷയമല്ല. മനഃസമ്മതം കിട്ടിയാലേ വിവാഹം തന്നെ നടക്കുകയുള്ളൂ. മനസമ്മതം വിവാഹത്തിനു മുൻപുള്ള ദിവസം തന്നെ നടക്കുന്ന പതിവുമില്ലേ? - --ജോൺ സി. (സംവാദം) 05:22, 13 ഫെബ്രുവരി 2013 (UTC)
- അതൊക്കെ സഭാതലത്തിലുള്ള പ്രത്യേകതകളും നിയമങ്ങളുമാണ് ഒപ്പം വിവാഹത്തിന്റെ ഭാഗവും. ക്രിസ്ത്യൻ വിവാഹത്തെക്കുറിച്ചൊക്കെ ഒരു വിധം ധാരണയുള്ളവർ അറിയാവുന്ന സഭാതലത്തിൽ അതിനെ പരിപോഷിപ്പിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ലയിപ്പിക്കുക എന്നതൊരു പരിഹാരമല്ല. വികസിക്കാനുള്ള സാധ്യത ഇല്ലതെയാകുകയേ ഉള്ളൂ.--റോജി പാലാ (സംവാദം) 05:26, 13 ഫെബ്രുവരി 2013 (UTC)
- ഞാൻ ചോദിച്ചതിന് മറുപടിയായില്ല. എന്നാലും സാരമില്ല. ഈ താളിന്റെ ലയനനിർദ്ദേശം പിൻവലിച്ചു കഴിഞ്ഞല്ലോ. വികസിപ്പിച്ചെടുത്തോളൂ. പക്ഷേ മനഃസമ്മതം എന്ന താൾ സ്വതന്ത്രമായി നിൽക്കട്ടെ. //ലയിപ്പിക്കുക എന്നതൊരു പരിഹാരമല്ല. വികസിക്കാനുള്ള സാധ്യത ഇല്ലതെയാകുകയേ ഉള്ളൂ// ---ജോൺ സി. (സംവാദം) 05:38, 13 ഫെബ്രുവരി 2013 (UTC)
ക്ഷമിക്കണം ജോൺ സി, ക്രിസ്ത്യൻ വിവാഹം എന്ന പേരിനെക്കുറിച്ച് താങ്കളുടെ സംവാദം പൂർണ്ണമായും ശ്രദ്ധിച്ചിരുന്നില്ല. ക്രിസ്ത്യൻ വിവാഹചടങ്ങുകൾ നിലവിലുണ്ട് എന്ന് താങ്കൾ സമ്മതിക്കുമെന്ന് കരുതട്ടെ. "marriage according to rites and ceremonies of Christian religion" എന്നതിന് ക്രിസ്ത്യൻ വിവാഹം എന്ന ഒറ്റവാക്കാണ് നല്ലതെന്ന് കരുതുനന്നു. അങ്ങനെയല്ലെങ്കിൽ തലക്കെട്ടിനെ കുറിച്ച് ചർച്ച നടത്തുന്നതാവും ഉചിതം. സ്വതന്ത്രമായി വികസിപ്പിക്കാനും നിലനിൽക്കാനും ഒരു താളിന് സാദ്ധ്യതയുണ്ടെങ്കിൽ അത് മറ്റ് താളുകളുമായി ലയിപ്പിക്കുന്നതിൽ അർത്ഥമില്ല. ക്രിസ്ത്യൻ വിവാഹം അത്തരം സാദ്ധ്യതകളുള്ളതാണ്. എന്നാൽ മനസ്സമ്മതം അത്തരം സാദ്ധ്യതകളുള്ളതാണോ എന്ന് സംശയമുണ്ട്. ഉണ്ടെങ്കിൽ നിലനിർത്തുക.
ക്രിസ്ത്യൻ വിവാഹം വിവാഹത്തിന്റെ ഭാഗമല്ലേ ? മിന്ന് താലിയല്ലേ ? എല്ലാത്തിനും കൂടി ഒറ്റ ലേഖനം പോരേ എന്നൊക്കെ ചോദിച്ചാല് കുഴങ്ങിപ്പോകും. അങ്ങനെയാണെങ്കിൽ മനുഷ്യൻ എന്ന ഒറ്റ ലേഖനം മതിയല്ലോ. ക്രിസ്തുമതവും ഇസ്ലാമും ഹിന്ദുമതവും, ഇക്കണ്ട മനുഷ്യനായിട്ടുണ്ടാക്കിയ യാതൊന്നിന്നും പ്രത്യേകം ലേഖനങ്ങൾ വേണ്ടതില്ലല്ലോ :) --Adv.tksujith (സംവാദം) 10:55, 13 ഫെബ്രുവരി 2013 (UTC)
- ഞാനീ സംവാദത്തിൽ നിന്ന് ലോഗൗട്ട് ചെയ്തതാണ്. എന്നാലും സുജിത്തിന്റെ ചോദ്യം നല്ലവണ്ണം ബോധിച്ചു. ഇതിനിങ്ങനെ മാത്രം മറുപടി പറയാം. നേരേ വളരണമെന്നുള്ളപ്പോൾ തായ്‌കമ്പിലുണ്ടാകുന്ന ശിഖിരങ്ങൾ ഒടിച്ചു വിടണം പടർന്ന് വളരേണ്ട സമയമാകുമ്പോൾ തായ്‌കമ്പ് തന്നെ ഒടിച്ചു വിടണം. ഏത് എപ്പോൾ ചെയ്യണമെന്ന് കൂട്ടായി തീരുമാനിക്കണം. ക്രിസ്ത്യൻ വിവാഹചടങ്ങുകൾ തത്ക്കാലം വിവാഹം എന്ന താളിൽ ചേർക്കാവുന്നതേയുള്ളൂ എന്ന് സൂചിപ്പിച്ചതിലെന്താണ് തെറ്റ്? എന്നാൽ ക്രൈസ്തവരിലെ തന്നെ ക്നാനായ സമുദായക്കാരുടെയിടയിൽ പരമ്പരാഗതമായി ധാരാളം ചടങ്ങുകൾ നിലവിലുണ്ട്. ക്നാനായ ക്രൈസ്തവരുടെ വിവാഹ ചടങ്ങുകൾ എന്ന തലക്കെട്ടിൽ ഒരു സ്വതന്ത്രലേഖനത്തിന് തന്നെ സ്കോപ്പുണ്ട്. എന്നാൽ ഈ രീതിയിലുള്ള ചടങ്ങുകൾ ഒന്നും ഇതര ക്രൈസ്തവവിഭാഗങ്ങളുടെ ഇടയിലില്ല. അതുപോലെ നിക്കാഹ് എന്ന താൾ നിലവിലുണ്ടെങ്കിലും അതിലെ ചടങ്ങുകളുടെ വിവരണങ്ങൾ വിവാഹം എന്ന താളിലെ ഒരു ഉപവിഭാഗം ആക്കിയിരുന്നെങ്കിൽ നല്ലത് എന്നും ഒരു അഭിപ്രായമുണ്ട്. വിവാഹം എന്ന താളും വികസിപ്പിക്കേണ്ടതല്ലേ? ഇനി മനസമ്മതത്തിലേക്ക് തിരിച്ചു വന്നാൽ, വിവാഹത്തിന്റെ ഭാഗമെന്ന് പറഞ്ഞാലും രണ്ടും രണ്ട് ചടങ്ങാണ്. മനഃസമ്മതം നടന്ന് പ്രതിശ്രുത വധൂ-വരന്മാരുടെ പള്ളിയിൽ വിളിച്ച് ചൊല്ലൊക്കെ നടത്തിയാണ് വിവാഹം നടത്തുന്നത്. കത്തോലിക്കേതര ക്രിസ്ത്യൻ സഭകളിലാകട്ടെ മനഃസമ്മതം എന്ന ചടങ്ങേയില്ല. വിവാഹനിശ്ചയത്തിനു ശേഷം വിളിച്ച് ചൊല്ല് നടത്തി ആരും കാനോനിക തടസ്സങ്ങൾ ഉന്നയിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തി വിവാഹം നടത്തുകയാണ് പതിവ്. മന:സമ്മതം എന്ന താളിനു സ്വതന്ത്ര നിലനിൽപ്പുണ്ടെന്ന് ഇപ്പോൾ സുജിത്തിന് ബോധ്യമായെന്ന് കരുതട്ടെ. - --ജോൺ സി. (സംവാദം) 17:28, 14 ഫെബ്രുവരി 2013 (UTC)
- മാഷേ, ഒരു വിജ്ഞാനകോശമെന്ന നിലയിൽ വിക്കിപീഡിയയിൽ ഈ ലേഖനങ്ങളുടെ പ്രസക്തിയെന്താണ് ? വിവാഹം എന്ന ചടങ്ങിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ, ആധികാരികമായ വിവരങ്ങൾ അന്വേഷിക്കുമ്പോൾ അത് നൽകുക എന്നതാണ് പ്രധാനം എന്നാണ് ഞാൻ കരുതുന്നത്. മറ്റുള്ളവയൊക്കെ അതിനു പിന്നാലെ മാത്രം വരുന്നവയാണ്. പഴയതുപോലെ മൂപ്പിലാന്മാർ കല്ല്യാണ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ ഇടയില്ലാതെവരുന്ന ഇക്കാലത്ത്, ഏതെങ്കിലും ഒരു വ്യക്തി, ക്രിസ്തുമതത്തിലെ വിവാഹത്തെക്കുറിച്ച് സാമാന്യ ധാരണ കിട്ടുന്നതിനായി വിക്കിപീഡിയയെ സമീപിക്കുന്നതിനെയാണ് ഞാൻ മുന്നിൽ കാണുന്നത്. വിവാഹം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നയാളിനെയോ, വിവാഹം എന്ന താളിൽ "ഗവേഷണം" ചെയ്ത് കണ്ടുപിടിക്കേണ്ട ക്രിസ്ത്യൻ വിവാഹം എന്ന താളിലെ ആ ഗവേഷകന്റെ തിരച്ചിലിലോ എനിക്ക് തല്കാലം താല്പര്യമില്ല. വിക്കിപീഡിയയിലെ എല്ലാ താളുകളും വികസിക്കേണ്ടതാണ് എന്ന അഭിപ്രായം തന്നെയാണുള്ളത്. അത് സമയാസമയങ്ങളിൽ നടക്കണം. നടക്കും. --Adv.tksujith (സംവാദം) 18:27, 14 ഫെബ്രുവരി 2013 (UTC)
ലയിപ്പിക്കാം എന്ന് അഭിപ്രായപ്പെടുന്നു. ഭാവിയിൽ ഈ വിഭാഗം കൂടുതൽ വികസിച്ചാൽ വീണ്ടും വിഭജിക്കാമല്ലോ? എന്തായാലും ലയിപ്പിക്കുന്നതിന് അനുകൂലമാണ് ഭൂരിപക്ഷാഭിപ്രായം. അജയ് ബാലചന്ദ്രൻ (സംവാദം) 11:53, 30 ഏപ്രിൽ 2013 (UTC)
വിഭജനം
തിരുത്തുക- അജയ്, ഇതൊന്നും
2:1ഒരാളുടെ ഭൂരിപക്ഷത്തിൽ തീരുമാനിക്കേണ്ട കാര്യങ്ങളല്ല. ഇതു വിവാഹത്തിന്റെ ഭാഗമെന്ന വാദത്തിലാണ് ലയനനിർദ്ദേശം വെച്ചത്. വിവാഹത്തിനു മുന്നോടിയായ ചടങ്ങാണ് എന്ന് ഞാൻ ലേഖനത്തിൽ അവലംബത്തോടെ ചേർത്തിരുന്നു. കൂടുതൽ കാര്യങ്ങൾ ഇവിടെ വിശദമാക്കിയിട്ടുമുണ്ട്. "മൂപ്പിലാന്മാർ കല്ല്യാണ ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ ഇടയില്ലാതെവരുന്ന കാലമുണ്ടാകുമോ" എന്ന് അറിയുവാൻ വിക്കിപീഡിയക്ക് അതീന്ദ്രിയജ്ഞാനമില്ല. അതിനാൽ ഇപ്പോൾ ഉള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ രണ്ട് താളുകൾ തന്നെയായി വിഭജിച്ച് നിലനിർത്തുന്നു. ഇനിയും ലയനനിർദ്ദേശം വെക്കുമ്പോൾ കാരണങ്ങൾ അക്കമിട്ട് നിരത്തുക. വാദങ്ങളെ പിന്തുണക്കുന്ന അവലംബങ്ങളും നൽകുക. നമുക്ക് ചർച്ച ചെയ്ത് തീരുമാനമെടുക്കാം ---ജോൺ സി. (സംവാദം) 02:09, 4 മേയ് 2013 (UTC)
- ഞാൻ എന്തായാലും ഈ രണ്ടു താളുകളും ലയിപ്പിക്കണം എന്ന് നിർദ്ദേശിക്കില്ല (മനഃസ്സമ്മതത്തിന് സ്വതന്ത്ര നിലനിൽപ്പിനുള്ള സാദ്ധ്യത ഉണ്ട് എന്നാണ് എന്റെ അഭിപ്രായം). പക്ഷേ ഒരു താളിൽ നിന്ന് വിഭജിച്ച് മറ്റൊരു താൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധേയതയുടെ പൊതുശ്രദ്ധേയതാമാനദണ്ഡം അനുസരിച്ചുള്ള ഒന്നിലധികം സ്വതന്ത്രവും ദ്വിതീയ തലത്തിലുള്ളതുമായ കാര്യമായ പ്രസ്താവനയുള്ള അവലംബങ്ങൾ വേണം എന്ന അഭിപ്രായമുണ്ട്. മനഃസ്സമ്മതം എന്ന താളിൽ ഇപ്പോൾ അതില്ല. അതു വന്ന ശേഷം വിഭജിച്ചാൽ മതിയായിരുന്നു എന്ന് അഭിപ്രായമുണ്ട്.
- താളുകൾ വളർന്നശേഷം പിളർക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം --അജയ് ബാലചന്ദ്രൻ (സംവാദം) 04:42, 4 മേയ് 2013 (UTC)
- അജയ്, താൾ വിഭജിച്ചതല്ല. അകാരണലയനം റിവേർട്ട് ചെയ്തുവെന്നേയുള്ളൂ. മനഃസമ്മതം എന്ന ലേഖനത്തിൽ എന്തെങ്കിലും തരത്തിലുള്ള ഒരു അവലംബം എങ്കിലും ഉണ്ട്. ഇവിടെ അതുമില്ല. ഇവിടെയുണ്ടായിരുന്ന pov-കളും അർദ്ധവാസ്തവികതകളും നീക്കം ചെയ്തു വ്യക്തത വരുത്തിയിട്ടുമുണ്ട്. ഇപ്പോഴും ഇവിടുത്തെ ആമുഖവരി പ്രസക്തമാണോ എന്ന് നിശ്ചയമില്ല.. താളുകൾ വളർന്നിട്ട് പിളർക്കാൻ കാത്തിരിക്കണമെന്നില്ല. ചിലപ്പോൾ പിളരുന്തോറും വളരുകയും ചെയ്യും. ---ജോൺ സി. (സംവാദം) 06:04, 4 മേയ് 2013 (UTC)