നിക്കാഹ്
മുസ്‌ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വിവാഹം ഒരു ഉടമ്പടിയാണ്. ഒരു സിവിൽ കരാറിന്റെ രീതിയിലാണ് മുസ്‍ലിം വിവാഹത്തിനുള്ളത്. വധുവിന്റെ പിതാവും വരനും തമ്മിലാണ് ഇതിൽ പ്രതിജ്ഞ ചെയ്യുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിന് നിയമസാധുത നൽകുന്നതിനും കുട്ടികൾക്ക് നിയമ പ്രകാരമുള്ള അധികാരംനൽകുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ള ഒന്നാണ് മുസ്ലീം വിവാഹം. മുസ്‍ലിം നിയമം അനുശാസിക്കുന്ന യോഗ്യതയും സ്വതന്ത്രമായ സമ്മതവും ഇതിന് ഉണ്ടായിരിക്കണം (nikkah, അറബി പദം النكاح ). ഇത് വിവാഹം ഉറപ്പിച്ചാൽ കല്യാണ ചടങ്ങുകളിൽ ആദ്യത്തേതും ഏറ്റവും മുഖ്യമായതുമായ ചടങ്ങാണ്. വിവാഹം എന്നത് ഇസ്‌ലാമിൽ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.
നിക്കാഹിൻറെ രൂപം
തിരുത്തുകവീടുകളിലും പള്ളികളിലും കമ്മ്യൂണിറ്റി hall പോലുള്ള സ്ഥലങ്ങളിലോ വെച്ച് നിക്കാഹ് നടത്തപ്പെടുന്നു. വിവാഹജീവിതം ആരംഭിക്കുന്നതിന് മുമ്പ് നിക്കാഹ് നടത്തിയിരിക്കൽ നിർബന്ധമാണ്. നിയമപ്രകാരം നിക്കാഹോടുകൂടി ഇണകളായി മാറുമെങ്കിലും, വിവാഹജീവിതം ആരംഭിക്കുന്നത് ചിലപ്പോൾ നീട്ടിവെക്കാറുണ്ട്. വരനും വധുവും വധുവിന്റെ രക്ഷിതാവും രണ്ട് സാക്ഷികളും നിക്കാഹ് കർമ്മത്തിന് അനിവാര്യമാണ്. അനിവാര്യമായ സന്ദർഭങ്ങളിൽ അധികാരപ്പെടുത്തപ്പെട്ടവർക്കും നിക്കാഹ് നടത്താൻ അനുവാദമുണ്ട്. നിക്കാഹിനുമുമ്പ് വധുവിന്റെ സമ്മതം ആരായുകയും, വധുവിന്റെ രക്ഷിതാവ് തന്റെ മകളെ വിവാഹം ചെയ്തുതരുന്നതായും വരൻ അത് സ്വീകരിച്ചതായും പ്രതിജ്ഞ ചെയ്യുന്നു. തുടർന്ന് മഹർ കൈമാറുകയും രേഖകളിൽ ഒപ്പുവെക്കുകയും ചെയ്യുന്നു. തുടർന്ന് വധൂവർന്മാർക്കായി പ്രാർത്ഥിക്കുകയും ഒരു ലഘുപ്രഭാഷണത്തോടെ കർമ്മം അവസാനിക്കുകയും ചെയ്യുന്നു.
നിയമങ്ങൾ
തിരുത്തുകസ്വന്തം ബന്ധത്തിലെയോ മുലകുടി ബന്ധത്തിൽ പെട്ടവരെയോ നിക്കാഹ് ചെയ്യാൻ പാടില്ല. ഒന്നിൽ കൂടുതൽ ഭാര്യാമാരുമായി നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ പാടില്ല. ഒരാൾക്ക് ഒരെ സമയം നാലിൽ കൂടുതൽ വിവാഹം ചെയ്യാൻ പാടില്ല. വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാഗ്ദാനവും -സ്വീകരിക്കലും, മഹർ എന്നിവയാണ് നിയമസാധുതയുള്ള മുസ്ലീം വിവാഹത്തിന്ന് നിർബന്ധമായ ഘടകങ്ങൾ. വിവാഹബന്ധത്തിലേർപ്പെടാൻ സ്വതന്ത്രമായ സമ്മതം നൽകൽ നിർബന്ധമാണ് അതു നൽകാൻ കഴിയാത്ത വിധം ചിത്തഭ്രമമോ, മാനസികാസ്വാസ്ഥ്യമോ ഉളളവർക്ക് വിവാഹ കരാറിൽ ഏർപ്പെടാൻ കഴിയില്ല. പ്രായപൂർത്തിയായവർക്ക് വിവാഹബന്ധത്തിൽ ഏർപ്പെടാൻ കഴിയു .1978-ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ഇന്ത്യയിൽ പുരുഷന്റെ വിവാഹപ്രാ യം 21 വയസും, സ്ത്രീയുടേത് 18 വയസ്സും ആണ്. അതല്ലാത്ത വിവാഹം ശിക്ഷാർഹമാണ് സാക്ഷികളുടെ മുന്നിൽ വച്ച് വിവാഹത്തിനുള്ള വാഗ്ദാനം നടത്തുകയും, ആ നിർദ്ദേശം മറു ഭാഗം സ്വീകരിക്കുകയും വേണം. ഒരുമിച്ചിരുന്ന്, ഒരേ സ്ഥലത്ത്, ഒരേയോഗത്തിൽ വച്ച് വിളിച്ച് പറഞ്ഞ് നിക്കാഹ് അനുഷ്ഠാനം നടത്തേണ്ടത് നിർബന്ധമാണ്. വിവാഹത്തിന് ആവശ്യമായ ഘടകമാണ് മഹർ.പുരുഷൻ സ്ത്രീക്ക് നൽകേണ്ടതായി നിശ്ചയിക്കുന്ന തുകയാണ് മഹർ വിവാഹ സമയം അത് പൂർണ്ണമായി നൽകുകയോ, ഭാഗികമായി നൽകുകയോആകാം. ഭാഗികമായി നൽകുമ്പോൾ അത് സ്ത്രീയുടെ അവകാശമായി എന്നും നിലനിൽക്കും. നിക്കാഹിന് പ്രായപൂർത്തിയും സ്ഥിര ബുദ്ധിയും ഉള്ള രണ്ട് പുരുഷൻമാർ ഇരുഭാഗത്തും ഉണ്ടായിരിക്കേണ്ടതാണ്.
നിബന്ധനകൾ
തിരുത്തുക- വിവാഹത്തിന് പരസ്പരസമ്മതം ,
- രക്ഷിതാവിന്റെയോ(വലിയ്യ്) അല്ലെങ്കിൽ ഖാദിയുടെയോ സാന്നിദ്ധ്യം.
- രണ്ടോ അതിലധികമോ സാക്ഷികൾ.
- വിവാഹമൂല്യം
വിവാഹാനന്തര നിയമങ്ങൾ
തിരുത്തുക- കുടുംബചെലവുകൾ - ഭാര്യയുടെ ഭക്ഷണം, താമസം, വസ്ത്രം, ചികിത്സ തുടങ്ങി എല്ലാ ആവശ്യങ്ങളും മതിയായ തോതിൽ നിർവ്വഹിച്ചു കൊടുക്കേണ്ടത് ഭർത്താവിന്റെ ചുമതലയാണ്. ഭർത്താവ് അതിൽ വീഴ്ച വരുത്തുന്ന പക്ഷം ഭാര്യക്ക് ഭർത്താവിന്റെ സ്വത്തിൽ നിന്നും അയാളുടെ അനുവാദമില്ലാതെ തന്നെ എടുത്ത് ഉപയോഗിക്കാവുന്നതാണ്.
- അനന്തരാവകാശം - വിവാഹത്തോടെ സ്ത്രീയും പുരുഷനും പരസ്പരം അനന്തരാവകാശികൾ ആകുന്നു.
അനന്തരാവകാശത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു.
“ | നിങ്ങളുടെ ഭാര്യമാർക്ക് സന്താനമില്ലാത്ത പക്ഷം അവർ വിട്ടേച്ചുപോയ ധനത്തിൻറെ പകുതി നിങ്ങൾക്കാകുന്നു. ഇനി അവർക്ക് സന്താനമുണ്ടായിരുന്നാൽ അവർ വിട്ടേച്ചുപോയതിൻറെ നാലിലൊന്ന് നിങ്ങൾക്കായിരിക്കും. അവർ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്. നിങ്ങൾക്ക് സന്താനമില്ലെങ്കിൽ നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽ നിന്ന് നാലിലൊന്നാണ് അവർക്ക് ( ഭാര്യമാർക്ക് ) ഉള്ളത്. ഇനി നിങ്ങൾക്ക് സന്താനമുണ്ടായിരുന്നാൽ നിങ്ങൾ വിട്ടേച്ചു പോയതിൽ നിന്ന് എട്ടിലൊന്നാണ് അവർക്കുള്ളത്. നിങ്ങൾ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാൾക്ക് ( മാതാവൊത്ത ) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവരിൽ ( ആ സഹോദരസഹോദരിമാരിൽ ) ഓരോരുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്. ഇനി അവർ അതിലധികം പേരുണ്ടെങ്കിൽ അവർ മൂന്നിലൊന്നിൽ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കിൽ അതൊഴിച്ചാണിത്. അല്ലാഹുവിങ്കൽ നിന്നുള്ള നിർദ്ദേശമത്രെ ഇത്. അല്ലാഹു സർവ്വജ്ഞനും സഹനശീലനുമാകുന്നു (ഖുർആൻ4:12) | ” |
- മിശ്രവിവാഹം - മുസ്‌ലിംകളായ പുരുഷന്മാർ ജൂത ക്രൈസ്തവ മതവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമല്ല.[അവലംബം ആവശ്യമാണ്] എന്നാൽ മറ്റ് മതവിശ്വാസിനികളെ വിവാഹം ചെയ്യൽ അനുവദിനീയമല്ല. മുസ്‌ലിം സ്ത്രീകൾക്ക് മറ്റേതു മതത്തിൽ നിന്നും വിവാഹം ചെയ്യൽ നിഷിദ്ധമാണു.
നിക്കാഹ് ബന്ധം വിലക്കപ്പെട്ടവർ
തിരുത്തുകകുടുംബ ബന്ധം മൂലം (പാരമ്പര്യ ബന്ധം വഴി)
തിരുത്തുക- മാതാക്കൾ: മാതാവിലൂടെയും പിതാവിലൂടെയും ഉള്ള മാതാക്കളും ആ ശ്രേണികളിലെ എല്ലാ മാതാക്കളും (മാതാമഹികൾ).
- മകൾ: മകന്റെയോ മകളുടെയോ മകളും. അതെത്ര തന്നെ കീഴപോട്ട് പോയാലും ഒരു പോലെ പാടില്ലാത്തതാണ്.
- സഹോദരിമാർ: മാതാവും പിതാവുമൊത്ത സഹോദരിയും മാതാവിലൂടെ മാത്രമോ പിതാവിലൂടെ മാത്രമോ ഉള്ള സഹോദരിയും ഒരുപോലെയാണ്.
- അമ്മായിമാർ: പിതാവിലൂടെയോ മാതാവിലൂടെയോ രണ്ടാളിലൂടെയും കൂടിയോ ഉള്ളവർ ഇക്കാര്യത്തിൽ സമമാണ്.
- മാതൃസഹോദരി: മാതാവിലൂടെയോ പിതാവിലൂടെയോ രണ്ടാളിലൂടെയും കൂടിയോ ഉള്ളവർ ഇക്കാര്യത്തിൽ സമമാണ്.
- സഹോദര പുത്രിമാർ.
- സഹോദരീ പുത്രിമാർ.
വിവാഹ ബന്ധത്തിലൂടെ നിഷിദ്ധമാകുന്നവർ
തിരുത്തുക- ഭാര്യാമാതാവ്: അത് പോലെ ഭാര്യയുടെ മാതാമഹി, ഭാര്യയുടെ പിതാമഹി, ഇവർ എത്ര മേൽേപ്പോട്ട് പോയലും ശരി.
- ലൈംഗിക ബന്ധത്തിലേർപ്പെട്ട ഭാര്യയുടെ മകൾ: ഇതിൽ ആൺ മക്കളുടെ പെൺമക്കളും പെൺമക്കളുടെ പെൺമക്കളും സമമാണ്. അവർ എത്ര താഴോട്ട വന്നാലും.
- മകന്റെ ഭാര്യ, അത് പോലെ മകന്റെ മകന്റെ ഭാര്യയും മകളുടെ മകന്റെ ഭാര്യയും. അവർ എത്ര താഴോട്ട വന്നാലും.
- പിതാവിന്റെ ഭാര്യ: അവർ തമ്മിൽ ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും.
മുലകുടി ബന്ധത്തിലൂടെ നിഷിദ്ധമാകുന്നവർ
തിരുത്തുക- മുലയൂട്ടിയ സത്രീ (മാതാവിനെപ്പോലെ)
- മുലയൂട്ടിയ സത്രീയുടെ മാതാവ് (മാതാമഹിയെപ്പോലെ)
- മുലയൂട്ടിയവളുടെ
ഭർത്താവിന്റെ മാതാവ് (പിതാമഹിയെപ്പോലെ)
- മുലയൂട്ടിയവളുടെ സഹോദരി. (മാതൃസഹോദരിയെപ്പോലെ)
- മുലയൂട്ടിയവളുടെ ഭർതൃസഹോദരി (അമ്മായിയെപ്പോലെ)
- മുലയൂട്ടിയവളുടെ മക്കളുടെ പെൺമക്കൾ (സഹോദരസഹോദരീ പുത്രിമാരെപ്പോലെ)
- സഹോദരിമാർ അവർ മുലകുടി മുഖേനയുള്ള മാതാവും പിതാവും ഒത്തവരായാലും മാതാവോ പിതാവോ ആരെങ്കിലും ഒരാൾ ഒത്തവരായാലും സ്വന്തം മാതാപിതാക്കളിൽ നിന്നുള്ള സഹോദരികളെപ്പോലെ തന്നെ.
താൽക്കാലികമായി വിവാഹബന്ധം നിഷിദ്ധമാകുന്നവർ
തിരുത്തുകഉദ്ധരണികൾ
തിരുത്തുക
ഖുർആനിൽ നിന്ന് -
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ തഫ്ഹീമുൽ ഖുർആൻ, വിശദീകരണംതഫ്ഹീമുൽ ഖുർആൻ|അബുൽ അഅ്ലാ മൗദൂദി|അധ്യായം 2|സൂക്തം 221
- ↑ ഖുർആൻ, അധ്യായം 24, സൂക്തം 32
- ↑ ഖുർആൻ, അധ്യായം 4, സൂക്തം 22