തലക്കെട്ട് തിരുത്തുക

കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തം (2018) എന്നുവേണോ, കേരളത്തിലെ വെള്ളപ്പൊക്കം (2018) എന്നുപോരേ?--പ്രവീൺ:സംവാദം 06:33, 20 ഓഗസ്റ്റ് 2018 (UTC) കേരളത്തിലെ പ്രളയം (2018) ? FarEnd2018 (സംവാദം) 11:52, 20 ഓഗസ്റ്റ് 2018 (UTC)Reply


  • കേരളത്തിലെ വെള്ളപ്പൊക്കം (2018) എന്നതാണ് യോജിക്കുന്ന പേര്.

Malikaveedu (സംവാദം) 12:35, 20 ഓഗസ്റ്റ് 2018 (UTC)Reply

കേരളത്തിലെ വെള്ളപ്പൊക്കം (2018) എന്ന തലക്കെട്ടിനെ അനുകൂലിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 13:56, 20 ഓഗസ്റ്റ് 2018 (UTC)Reply
 Y ചെയ്തു Vssun (സംവാദം) 12:04, 21 ഓഗസ്റ്റ് 2018 (UTC)Reply
  • പ്രളയം ഏറ്റവു കൂടുതൽ ദുരിതം വിതച്ച ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവരണമാണ് ഏറ്റവും കുറവ്. അവിടയുള്ളവരൊക്കെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രവ‍ർത്തനങ്ങളിലായതാവാം കാരണം.--സി.കെ.ലത്തീഫ്(സം‌വാദം)

സംഭാവനകൾ തിരുത്തുക

സംഭാവനകൾ താഴേക്ക് മാറ്റുന്നതാണ് ഉചിതം Vssun (സംവാദം) 05:18, 22 ഓഗസ്റ്റ് 2018 (UTC)Reply

 Y ചെയ്തു. Akhiljaxxn (സംവാദം) 06:37, 28 ഓഗസ്റ്റ് 2018 (UTC)Reply

യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) -- 700 കോടി എന്നതിൽ വ്യക്തത വരുന്നതു വരെ തുക ഒഴിവാക്കുന്നതല്ലേ നല്ലത്. Vijayan Rajapuran {വിജയൻ രാജപുരം} 06:26, 25 ഓഗസ്റ്റ് 2018 (UTC)Reply

  • വ്യക്തികളുടേയും സംഘടനകളുടേയും രാഷ്ട്രീയപ്പാർട്ടികളുടേയും സംഭാവകൾ വെവ്വേറെയാക്കിക്കൂടേ? ഇപ്പോൾ എല്ലാം മിക്സ് ആയി കിടക്കുന്നു..

Malikaveedu (സംവാദം) 05:54, 27 ഓഗസ്റ്റ് 2018 (UTC)Reply

സൈന്യത്തിന്റ പ്രവർത്തനങ്ങൾ തിരുത്തുക

സൈന്യത്തിന്റ പ്രവർത്തനങ്ങൾ എല്ലാം കൂടെ ഒരു തലക്കെട്ടിൽ ചേർത്താൽ മതിയാകില്ലെ?. അതുപോലെ കാരണം എന്ന തലക്കെട്ടിനു താഴെ സ്വാധീനം എന്ന തലക്കെട്ടിൽ വ്യവസായം വാണിജ്യം ഗതാഗതം എന്നീ മേഖലയെ ഇതെങ്ങനെ സ്വാധീനിച്ചു എന്ന് ചേർത്താലൊ?.ഈ ലേഖനത്തെ വിപുലീകരിച്ച് തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന വിഭാഗത്തിലേക്ക് ഉയർത്തിയാൽ കൊള്ളാമെന്നുണ്ട്. Akhiljaxxn (സംവാദം) 13:06, 24 ഓഗസ്റ്റ് 2018 (UTC)Reply

ജലസംഭരണികളുടെ എണ്ണം തിരുത്തുക

അതുപോലെ തന്നെ കേരളത്തിന്റെ ഏകദേശം പത്തു ശതമാനം പ്രദേശങ്ങളെങ്കിലും സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനോടൊപ്പം 41 നദികൾ അറബിക്കടലിലേയ്ക്കു പതിക്കുന്നവയുമാണ്. ഈ നദികളിലെല്ലാംകൂടി ഏകദേശം 80 ജലസംഭരണികളെങ്കിലും നിലനിൽക്കുന്നുണ്ട്. 80 എന്നുള്ളത് ശരിയാണൊ? ചിലയിടങ്ങളിൽ 47 എന്നു കണ്ട പോലെ തോന്നി. Akhiljaxxn (സംവാദം) 13:29, 26 ഓഗസ്റ്റ് 2018 (UTC)Reply

42 മേജർ ഡാമുകളടക്കം 82 ഡാമുകളുണ്ടെന്നും ചിലയിടങ്ങളിൽ കാണുന്നു. ഒന്നു വെരിഫൈ ചെയ്യുകയും വേണ്ട തിരുത്തൽ നടത്തുകയും ചെയ്യാൻ അഭ്യർത്ഥിക്കുന്നു. Malikaveedu (സംവാദം) 17:08, 26 ഓഗസ്റ്റ് 2018 (UTC)Reply

"കേരളത്തിന്റെ നിയന്ത്രണത്തിലുള്ള ചെറുതും വലുതുമായ 80 അണക്കെട്ടുകൾ സംസ്ഥാനത്തുണ്ട്" എന്നു മാതൃഭൂമിയുടെ ആഗസ്റ്റ് 17 ൽ കുറിച്ചിരിക്കുന്നതായും കാണുന്നു. [3] Malikaveedu (സംവാദം) 17:35, 26 ഓഗസ്റ്റ് 2018 (UTC)Reply

കേരള ഗവ കണക്കു പ്രകാരം 54 ആണ് അതാണിപ്പോൾ ചേർത്തിരിക്കുന്നത്. Akhiljaxxn (സംവാദം) 04:38, 27 ഓഗസ്റ്റ് 2018 (UTC)Reply
പണി തീർന്ന 54 ഉം തീരാത്ത 4 ഉം ആണെന്നു തോന്നുന്നു. കേരളത്തിലെ ജലസംഭരണികളുടെ പട്ടിക പുതുക്കണം. ജീ 15:39, 28 ഓഗസ്റ്റ് 2018 (UTC)Reply

കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക, കേരളത്തിലെ ജലസംഭരണികളുടെ പട്ടിക എന്നിങ്ങനെ രണ്ട താളുകൾ കാണുന്നു. രണ്ടു താളുകളും വെവ്വേറേ പുതുക്കേണ്ടതില്ലല്ലോ.. കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക ഏകദേശം പുതുക്കി വന്നിട്ടുണ്ട്... ലയിപ്പിച്ചാൽ നന്നായിരിക്കും. Malikaveedu (സംവാദം) 18:15, 4 സെപ്റ്റംബർ 2018 (UTC)Reply

Pinging @Ranjithsiji ഇതു ലയിപ്പിക്കാമൊ? രണ്ടും ഒരാളാണ് നിർമ്മിച്ചത്. Akhiljaxxn (സംവാദം) 02:00, 5 സെപ്റ്റംബർ 2018 (UTC)Reply

ദുരന്തകാരണം തിരുത്തുക

"ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാൻ വൈകിയതാണ് പെരിയാറിന്റെ തീരങ്ങളെയും കൊച്ചി നഗരത്തിന്റെ ഭാഗങ്ങളെയും പൂർണ്ണമായി ജലത്തിനടിയിലാക്കിയത്." --അങ്ങനെയൊരു പരാമർശം ഈ അവലംബത്തിലില്ലല്ലോ? ഇല്ലെന്നു മാത്രമല്ല ഇങ്ങനെയും പറയുന്നു - "ഇടുക്കിയിൽ പ്രോട്ടോകോൾ പാലിച്ചു; പക്ഷേ, ഒഴുക്ക് മറികടന്നു".--Fotokannan (സംവാദം) 15:50, 26 ഓഗസ്റ്റ് 2018 (UTC)Reply

അവലംബത്തിന്റെ അഞ്ചാമത്തെ പോയന്റ് (കാരണം) നോക്കൂ. Akhiljaxxn (സംവാദം) 16:15, 26 ഓഗസ്റ്റ് 2018 (UTC)Reply

കേരള അഗ്നി രക്ഷാ സേവനം തിരുത്തുക

ഈ വകുപ്പിന്റെ രക്ഷാപ്രവർത്തനങ്ങളെ അവഗണിക്കരുത്. ആവശ്യമായ അവലംബങ്ങൾ ഉടൻ ചേർക്കുന്നതാണ്. Shagil Kannur (സംവാദം) 19:20, 26 ഓഗസ്റ്റ് 2018 (UTC)Reply

അടിസ്ഥാനമില്ലാത്തതും തെളിവില്ലാത്തതുമായ ആരോപണങ്ങൾ തിരുത്തുക

...മഴക്കെടുതികളെ ഫലപ്രദമായി കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുള്ള സൈനികർക്ക് സ്വയം തീരുമാനമെടുത്ത് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ കാരണമായി രക്ഷിക്കാമായിരുന്ന ഒട്ടേറെ മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോയത്...
...സൈന്യത്തെ വിശ്വാസത്തിലെടുക്കാതെയിരുന്നതാണ് പലയിടത്തു മരണസംഖ്യ ഉയർത്തിയതെന്ന വിലയിരുത്തലുമുണ്ട്...

ഈ രണ്ട് പ്രസ്താവനകളുടെയും അടിസ്ഥാനമെന്താണ്? തെളിവെന്താണ്? രാഷ്ട്രീയ പാർട്ടികളുടെ ആരോപണങ്ങളെ വസ്തുതകൾ എന്നമട്ടിൽ അവതരിപ്പിക്കുന്നത് വിക്കിയുടെ അന്തസ്സിന് ചേർന്നതല്ല. നീക്കം ചെയ്യുന്നു. Shagil Kannur (സംവാദം) 19:29, 26 ഓഗസ്റ്റ് 2018 (UTC)Reply

ആരോപണങ്ങൾ വസ്തുതകളായി അവതരിപ്പിച്ചതു നീക്കം ചെയ്തിനെ അനുകൂലിക്കുന്നു. തെറ്റു പറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. പലതവണ വായിച്ചു നോക്കി ഇത്തരം തെറ്റുകൾ ഒഴിവാക്കുവാൻ ശ്രമിക്കാവുന്നതാണ്. Malikaveedu (സംവാദം) 19:43, 26 ഓഗസ്റ്റ് 2018 (UTC)Reply

സംഭാവന നല്കുന്നവരുടെ പട്ടിക തിരുത്തുക

Shagil Kannur ഈ തിരുത്ത് [4] റിവേർട്ട് ചെയ്യുന്നുണ്ട്.ഇത് തിരുത്തൽ നടത്തുന്നതിനായി നൽകിയിരിക്കുന്ന ന്യായികരണം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ സംഭാവന നല്കുന്നവരുടെ പട്ടികയിൽ തുക വ്യക്തമായിട്ടുള്ളവ മാത്രം മതി എന്നുള്ളതാണ്.അങ്ങനെ ആണെങ്കിൽ യു എ ഇ യുടെ 700 കോടി സംഭാവനയും (ഇത് തെളിയിക്കാൻ പ്രദേശിക, ദേശീയ, അന്തർദേശീയ മാധ്യമ റിപ്പോർട്ടുകൾ അവലംബമായി ചേർത്തിട്ടുണ്ടെങ്കിൽ പോലും) ഒഴിവാക്കേണ്ടതല്ലെ? കാരണം യു എ ഇ യുടെ ഇന്ത്യൻ സ്ഥാനപതി ഔദ്യോഗികമായി 700 എന്ന നമ്പർ നിഷേധിച്ചിട്ടുള്ളതല്ലെ?.Akhiljaxxn (സംവാദം) 04:16, 27 ഓഗസ്റ്റ് 2018 (UTC)Reply

എന്റെ ന്യായം യു .എ.ഇ. യുടെ കാര്യത്തിനും ബാധകമാണ്. വ്യക്തമായ തുക പറയുന്നത് മാത്രം പട്ടികപ്പെടുത്തുക. അല്ലാത്തവ പട്ടികയ്ക്ക് പുറത്ത് പറയുന്നതാണ് നല്ലത്. റിവേർട്ട് ചെയ്ത തീരുമാനം പുന:പരിശോധിക്കുമല്ലോ? ഒപ്പം സമാനമായ വിവരങ്ങൾ ചേർത്തതും. ഉപയോക്താവ്:Akhiljaxxn?

Shagil Kannur (സംവാദം) 05:15, 27 ഓഗസ്റ്റ് 2018 (UTC)Reply

വ്യക്തമായ തുക പറയുന്നത് മാത്രം പട്ടികപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പാണ്. പക്ഷെ ഇത്തരത്തിലുള്ള സംഭാവനകളുടെ തുകയും മാസാവസാനം കൃത്യമായി മനസ്സിലാക്കാൻ സാധിക്കില്ലേ? ഈ കാര്യത്തിൽ കൂടുതൽ പേരുടെ അഭിപ്രായം അറിയുന്നത് നല്ലതാണ്. അതിനു മുമ്പേ സംവാദം താളിൽ ചർച്ച പോലും ചെയ്യാതെ കാര്യങ്ങൾ പെട്ടന്ന് നീക്കം ചെയ്തതിനാലാണ് നിങ്ങളുടെ തിരുത്ത് മുൻ പ്രാ ചെയ്തത്.Akhiljaxxn (സംവാദം) 06:31, 27 ഓഗസ്റ്റ് 2018 (UTC)Reply

ഗുജറാത്ത് ഗുജ്ജറാത്ത് ഇതിൽ ഏതാണ് ശരി? തിരുത്തുക

@Akhiljaxxn,

ഗുജറാത്ത് ഗുജ്ജറാത്ത് ഇതിൽ ഏതാണ് ശരി? ഗുജറാത്ത് എന്നാണ് പൊതുവേ കാണുന്നത്. ഞാൻ ഇങ്ങനെ നടത്തിയ തിരുത്തൽ തിരസ്കരിച്ചതായി കാണുന്നു. ദയവായി ഈ സംശയം തീർക്കുമല്ലോ? Vijayan Rajapuran {വിജയൻ രാജപുരം} 05:28, 27 ഓഗസ്റ്റ് 2018 (UTC)Reply

ഗുജറാത്ത് ആണ് ശരി. എവിടെ എങ്കിലും തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാറ്റാവുന്നതാണ്. Akhiljaxxn (സംവാദം) 06:33, 27 ഓഗസ്റ്റ് 2018 (UTC)Reply
  • ഗുജറാത്ത് എന്നാണു പൊതുവേ പത്ര മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രയോഗിച്ചു കാണുന്നത്.

Malikaveedu (സംവാദം) 06:37, 27 ഓഗസ്റ്റ് 2018 (UTC)Reply

അവലംബങ്ങൾ പര്യാപ്തമാകണം തിരുത്തുക

തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശംബളം ദുരിതാശ്വാസ നിധിയിലേക്ക് 200 കോടി

ഇതിനു നല്കിയ അവലംബം പര്യാപ്തമല്ലല്ലോ? Shagil Kannur (സംവാദം) 06:04, 27 ഓഗസ്റ്റ് 2018 (UTC)Reply

പുതിയ അവലംബം ചേർത്തിട്ടുണ്ട്.Akhiljaxxn (സംവാദം) 06:46, 27 ഓഗസ്റ്റ് 2018 (UTC)Reply

സണ്ണി ലിയോൺ തിരുത്തുക

സണ്ണി ലിയോൺ 5 കോടി നൽകിയില്ല എന്ന് എവിടെയൊ കണ്ടിരുന്ന പോലെ തോന്നുന്നു.Akhiljaxxn (സംവാദം) 06:46, 27 ഓഗസ്റ്റ് 2018 (UTC)Reply

ഈ അഞ്ചുകോടിയുടേയും യു.എ.ഇ. നൽകുമെന്നു പറയപ്പെട്ട 700 കോടിയുടേയു കാര്യം സംശയാസ്പദമായി നിലനിൽക്കുന്നതിനാൽ താമസിയാതെ വെരിഫൈ ചെയ്തു വേണ്ട മാറ്റങ്ങൾ വരുത്താവുന്നതാണ്. Malikaveedu (സംവാദം) 07:02, 27 ഓഗസ്റ്റ് 2018 (UTC)Reply

5 കോടി നൽകിയിട്ടില്ല എന്നു തന്നെ കരുതാം. [1], [2] ... Vijayan Rajapuran {വിജയൻ രാജപുരം} 09:06, 27 ഓഗസ്റ്റ് 2018 (UTC)Reply

സണ്ണി ലിയോൺ സംഭാവന നീക്കം ചെയ്യുന്നു. യു.എ.ഇ.യടെ 700 കോടി എന്തായി? Malikaveedu (സംവാദം) 09:23, 27 ഓഗസ്റ്റ് 2018 (UTC)Reply

മൃഗങ്ങൾ തിരുത്തുക

3,64,000 പക്ഷികളുടേയും 3,285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ജഢങ്ങൾ മറവുചെയ്തു എന്നു കാണുന്നു.[5] Malikaveedu (സംവാദം) 07:11, 27 ഓഗസ്റ്റ് 2018 (UTC)Reply

Malikaveedu ചേർക്കൂ. പകഷെ താങ്കൾ നൽകിയ അവലംബം എത്രത്തോളം ആശ്രയിക്കാവുന്നതാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. അതിനാൽ വേറെ അവലംബം ചേർക്കാൻ താൽപര്യപ്പെടുന്നു.Akhiljaxxn (സംവാദം) 12:02, 27 ഓഗസ്റ്റ് 2018 (UTC)Reply
  • 3,64,000 പക്ഷികളുടേയും 3,285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ജഢങ്ങൾ മറവുചെയ്തു എന്നതിൽ (അവലംബമായി 'marunadanmalayali' ഉണ്ടെങ്കിൽപ്പോലും കല്ലുകടിയായി തോന്നുന്നു. ഇത്ര കൃത്യമായ ഒരു വിവരശേഖരണം, അവിടെ നടന്നിട്ടില്ല. ഈ അവലംബത്തിന്റെ വിശ്വസ്യതയിൽ സംശയമുണ്ട്. Vijayan Rajapuran {വിജയൻ രാജപുരം} 05:00, 28 ഓഗസ്റ്റ് 2018 (UTC)Reply
  • അതിശയോക്തിയായി തോന്നുമെങ്കിലും ഇന്നത്തെ മാതൃഭൂമിയുടെ പേജിൽ മുഖ്യമന്ത്രിയുടേതായി കുറിച്ചിരിക്കുന്ന വാചകമാണ് :

'ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ജഡങ്ങൾ സംസ്കരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു'.[6] Malikaveedu (സംവാദം) 06:26, 28 ഓഗസ്റ്റ് 2018 (UTC)Reply

 Y ചെയ്തു. Akhiljaxxn (സംവാദം) 06:37, 28 ഓഗസ്റ്റ് 2018 (UTC)Reply

പക്ഷിമൃഗങ്ങൾ എന്ന ഉപവിഭാഗത്തിലെ "സർക്കാർ രേഖകൾ പ്രകാരം" എന്നു തുടങ്ങുന്ന ആദ്യ ഖണ്ഡികയും രണ്ടാമത്തെ ഖണ്ഡികയും തമ്മിൽ ചേരുന്നില്ല. കൃത്യമായി അറിയുന്നവർ ആരെങ്കിലും ശരിക്കാക്കുമല്ലോ.. Malikaveedu (സംവാദം) 11:50, 29 ഓഗസ്റ്റ് 2018 (UTC)Reply

കൂട്ടായ്മ തിരുത്തുക

ഒരു ഖണ്ഡിക മാത്രമുണ്ടായിരുന്ന ഈ ലേഖനത്തെ മികച്ച ലേഖനത്തിന്റെ നിലവാരത്തിലേക്ക് എത്തിക്കുന്ന എല്ലാവർക്കും ആശംസകൾ. മലയാളം വിക്കിയിലെ ഈ ടീം വർക്ക് എന്നും നിലനിൽക്കട്ടെ... --അരുൺ സുനിൽ കൊല്ലം (സംവാദം) 16:08, 27 ഓഗസ്റ്റ് 2018 (UTC)Reply

മരണസംഖ്യ തിരുത്തുക

  • ആകെ സംഖ്യ 483 എന്ന് ഒരിടത്തും "മഴക്കെടുതികൾ" എന്ന വിഭാഗത്തിൽ 330 എന്നും ചേർച്ചയില്ലാതെ കാണുന്നു.

Malikaveedu (സംവാദം) 14:34, 3 സെപ്റ്റംബർ 2018 (UTC)Reply

സഹായം നൽകിയവരുടെ പട്ടിക ഒഴിവാക്കണം തിരുത്തുക

ഈ പട്ടിക അപൂർണ്ണവും അനാവശ്യവും ആണെന്നാണ് എന്റെ അഭിപ്രായം. പലതും വ്യക്തമായ തുകപോലും ഇല്ലാത്തതാണ്. മാത്രവുമല്ല എത്ര തുക കൊടുത്തവരെ ഉൾപ്പെടുത്തണം എന്നതിന് എന്തെങ്കിലും മാനദണ്ഡം വച്ചിട്ടുണ്ടോ എന്നും പരിശോധിക്കപ്പെട്ടിട്ടില്ല. ചിലർ ഇത് പരസ്യത്തിനായി ഉപയോഗപ്പെടുത്തിയേക്കാം എന്നുള്ളതും കാണണം. Shagil Kannur (സംവാദം) 17:15, 8 സെപ്റ്റംബർ 2018 (UTC)Reply

തുക നൽകിയ പട്ടിക ഇവിടെ സൂചിപ്പിക്കുന്നതു ലഭിച്ച തുക എത്രയെന്ന് ഏകദേശം മനസിലാക്കുവാൻ ഉപകരിക്കുന്നതാണ്. ഇപ്പോൾത്തന്നെ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന തുക എത്രയെന്നോ അതു അർഹതപ്പെട്ടവർക്കു ലഭിക്കുന്നുണ്ടോ എന്നൊന്നും പൊതുസമൂഹത്തിനു വ്യക്തമല്ലാത്ത അവസ്ഥയാണ്. കുമിഞ്ഞുകൂടുന്ന പണം അർഹതപ്പെട്ടവർക്കു ലഭിക്കേണ്ടതാണ്. എന്തായാലും സംഭാവന ചെയ്തവർ കേരളത്തിൻറെ മനസ്സറിഞ്ഞു കൊടുത്തതാണ്. അതുപോലെ തന്നെ സംഭാവന നൽകിയ വമ്പൻ കമ്പനികൾക്കും കുത്തകകൾക്കും വിക്കിയിലൂടെ ഒരു പരസ്യത്തിൻറെ ആവശ്യമില്ലാ എന്നു തോന്നുന്നു. ലഭിച്ച തുക മുഴുവനായും പട്ടികയിൽ ഉൾപ്പെടുത്തുന്നതായിരിക്കും ഉചിതമെന്നു തോന്നുന്നു. Malikaveedu (സംവാദം) 05:31, 10 സെപ്റ്റംബർ 2018 (UTC)Reply

"കേരളത്തിലെ വെള്ളപ്പൊക്കം (2018)" താളിലേക്ക് മടങ്ങുക.