മറ്റൊരു ഐതിഹ്യം ഓണവുമായി ബന്ധപ്പെട്ടതാണ്. വാമനന്റ്റെ അവതാര സ്മയത്തു കേരളം ഭരിച്ചിരുന്നത് ബലി മഹാരാജാവല്ലേ. പർശുരാമന്റ്റെ അവതാരം പിന്നീട് വരുന്നതല്ലേ? അങ്ങനെയെങ്കിൽ ബലി യുടെ കാലത്തിനു ശേഷം കേരളം മുങ്ങിപ്പോയൊ? അന്നാലെല്ലേ പരശുരാമന് മഴുവെറിഞ്ഞ് സമുദ്രത്തെ ഒഴിപ്പിക്കാൻ പറ്റൂ. എൻറെ അഭിപ്രായത്തിൽ ഇത് കർണ്ണാടകത്തിൽ നിന്നു കുടിയേറിയ നമ്പൂതിരി വർഗ്ഗത്റ്റിന് ഇവിടം സ്വന്തമാക്കാൻ പയറ്റിയ ഒരു അടവാണ് എന്നാണ്. പർശുരാമൻ ജീവിച്ചിരുപ്പുണ്ട് എന്നാണല്ലോ> കണ്ടാൽ അദ്ദേഹത്തോട് ചോദിക്കാമായിരുന്നു. --ചള്ളിയാൻ 02:57, 1 ഡിസംബർ 2006 (UTC)Reply

ഞാൻ ശക്തിയായി പിൻതാങ്ങുന്നു.

തിരുത്തുക

കേരളത്തിൻറെ ആദ്യകാല ചരിത്രത്തെകുറിച്ച് വിശ്വസനീയമായ രേഖകൾ ഒന്നും തന്നെ ഇല്ല. ചില ഐതീഹ്യങ്ങളും കെട്ടുകഥകളുമാണ് പ്രാചീനകാലത്തെ കുറിച്ച് അറിയാ‍ൻ ലഭ്യമായ സാമഗ്രഹികൾ. കേരളോൽപ്പത്തി, കേരളമഹാത്മ്യം എന്നീകൃതികൾ ഈ വിഭാഗത്തിൽ പെടുന്നു. “വിഡ്ഡിത്തം നിറഞ്ഞ കെട്ടുകഥകളുടെ അബദ്ധപ്പഞ്ച്ചാംഗ” വില്യം ലോഗനും, “വിഭിന്നാഭിപ്രായങ്ങളുടെ അത്യന്ത പാഴ്കൂമ്പാര”മെന്ന് കെ.പി.പത്മനാഭൻ ഇവയെ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അവയ്ക് ചരിത്രപരമായ മൂല്യം കൽപിക്കേണ്ട്തില്ല.

കേരളത്തെകുറിച്ച് പരാമർശമുള്ള ഏറ്റവും പുരാതനമായ രേഖ ക്രിസ്തുവിന് 257 വർഷം മുമ്പ് അശോകചക്രവർത്തി (ബി.സി.232-272) രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം ശിലാശാസനമാണ്.

--Jigesh 06:46, 1 ഡിസംബർ 2006 (UTC)Reply

പി. കെ ബാലകൃഷ്ണൻറെ

തിരുത്തുക

ജാതിവ്യ്വസ്ഥയും കേർള ചരിത്രവും വായിക്കൂ. കറന്റ്റ് ബുക്സ്. അഭ്പ്രായങ്ങൾ മാറിയേക്കാം --ചള്ളിയാൻ 06:56, 1 ഡിസംബർ 2006 (UTC)Reply

ചരിത്രത്തിന്റെ വിഭജനം

തിരുത്തുക
  • കൃസ്തുവിന് മുന്പ്
  • കൃസ്തുവിനുശേഷം വിദേശാധിപത്യം വരെ
  • വിദേശഭരണത്തിൻ കീഴിൽ
  • സ്വാതന്ത്രത്തിനുശേഷം ഐക്യകേരളരൂപീകരണം വരെ (ഇതു ചെറിയ കാലഘട്ടമായിപ്പോയി)
  • ഐക്യകേരളരുപീകരണത്തിനുശേഷം

എന്ന രീതിയിലാക്കിയാലോ? സജിത്ത് വി കെ 09:49, 10 മാർച്ച് 2007 (UTC)Reply

ക്രിസ്തുമതം കേരളത്തിൽ എന്നത് ബുദ്ധമതത്തിനു ശേഷമാക്കണം.--Vssun 19:57, 10 മാർച്ച് 2007 (UTC)Reply

സജിത്തിന്റെ ആശയം കൊള്ളാം. ലേഖനം എഴുതാനുള്ള എളുപത്തിനാണ്‌ ഇപ്പോൽ കാണുന്ന തരത്തിൽ വിഭജിച്ചത്; എന്റെ ഒരു ആശയം വച്ചാണ്‌. അത് പൂർൺനമായൗം ശരിയല്ല; ഒന്നു കൂടെ ഭംഗിയാക്കാൻ ശ്രമിക്കാം. അല്ലെങ്കിൽ ലേഖനം എഴുതി വരുന്ന മുറക്ക് ഇൻഡക്സ് പോലെ വിഭജിച്ച് എഴുതുകയും ആവാം.--ചള്ളിയാൻ ♫ ♫ 13:47, 12 ഫെബ്രുവരി 2008 (UTC)Reply

റ്റെമ്പ്ലേറ്റ്

തിരുത്തുക

ശരിയാക്കാനുണ്ട്. ആരെങ്കിലും സഹായിക്കണം--ചള്ളിയാൻ 06:38, 26 മാർച്ച് 2007 (UTC)Reply

നടക്കുന്നില്ലല്ലോ ചള്ളിയാനേ.. ഈ ടെമ്പ്ലേറ്റ് വിക്കിയിലെ ടൈം ലൈൻ എന്ന ടാഗ് ഉപയോഗിച്ച് നിർമ്മിച്ചതാണ് അത് ആസ്കി മാത്രമേ സ്വീകരിക്കുന്നുള്ളൂ..--Vssun 13:00, 26 മാർച്ച് 2007 (UTC)Reply

സംശോധന

തിരുത്തുക

ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്. ഈ പറഞ്ഞതിനെല്ലാം ചില പരിമിതികൾ ഉണ്ട്.

എന്തിനാണ് പരിമിതി?--Vssun 12:48, 26 മാർച്ച് 2007 (UTC)Reply


തിണ=? --Vssun 13:06, 26 മാർച്ച് 2007 (UTC)Reply

സംഘകാലത്ത് പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായും കുടിയേറിയ ജനങ്ങളുടെ ജനറ്റിക്സ് അടിസ്ഥാനമാക്കിയും വിഭജിച്ചു. അതാണ് തിണകൾ നെയ്തൽ എന്നാൽ ആമ്പൽ അത് കൂടുതൽ വളരുന്ന കടലോര പ്രദേശങ്ങൾ നെയ്തൽ തിണ. ചാലക്കുടിക്കാർ മരുതം തിണക്കാരാണ്. അങ്ങനെ പോകുന്നു. --202.83.54.254 03:09, 27 മാർച്ച് 2007 (UTC)Reply

ടക്സേ ടൈം‍ലൈൻ ശരിയാക്കിയില്ലല്ലോ? --ചള്ളിയാൻ 11:52, 15 ഏപ്രിൽ 2007 (UTC)Reply

കേരളചരിത്രം

തിരുത്തുക

കേരളചരിത്രം->കേരളത്തിന്റെ ചരിത്രം. ഈ തലക്കെട്ടു മാറ്റം ആവശ്യമില്ലെന്നു തോന്നുന്നു. കേരളചരിത്രം എന്ന പേരിൽ പുസ്തകങ്ങൾ പോലും ഇറങ്ങിയിട്ടുണ്ടെന്നാണെന്റെ അറിവ്(Edit-ഇവിടെ റഫറൻസായി ഉപയോഗിച്ചിരിക്കുന്ന പുസ്തകങ്ങൾക്കു പലതിനും കേരള ചരിത്രം എന്ന് തന്നെയാണു തലക്കെട്ട്)--Anoopan | അനൂപൻ 07:17, 11 ജൂലൈ 2008 (UTC)Reply

കേരളചരിത്രം എന്ന പേരല്ലേ നല്ലത്? കേരളത്തിന്റെ ചരിത്രം എന്നു നീട്ടിക്കെട്ടണോ? ബിനു (സംവാദം) 08:41, 10 ഡിസംബർ 2012 (UTC)Reply

കേരളചരിത്രം എന്നു കേൾക്കുമ്പോൾ പുസ്തകത്തിന്റെ പേരാണെന്ന തോന്നലുണ്ടാവില്ലേ? എല്ലാ രാജ്യങ്ങൾക്കും സംസ്ഥാനങ്ങളുടെയും ചരിത്രത്തിനുപയോഗിക്കുന്ന രീതിയിൽ കേരളത്തിന്റെ ചരിത്രം എന്ന സ്റ്റാൻഡേഡ് രൂപം ഉപയോഗിക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 08:56, 10 ഡിസംബർ 2012 (UTC)Reply

ബിരുദതലത്തിൽ കുട്ടികൾ കേരളത്തിന്റെ ചരിത്രം ഒരു വിഷയമായി പഠിക്കുന്നുണ്ട്, അവിടെ വിഷയത്തിന്റെ പേര് കേരളചരിത്രം എന്നു തന്നെയാണെന്നാണു തോന്നുന്നത് ബിനു (സംവാദം) 09:01, 10 ഡിസംബർ 2012 (UTC)Reply

  തലക്കെട്ട് മാറ്റി. --Vssun (സംവാദം) 23:10, 10 ഡിസംബർ 2012 (UTC)Reply

ചേരസാമ്രാജ്യം

തിരുത്തുക

പണ്ടത്തെ തമിഴ്ഭാഷയിൽ വാനവരമ്പൻ എന്ന വാക്കിനർത്ഥം "വാനവർക്ക് അൻപുള്ളവൻ" എന്നോ "വാനം വരമ്പായിട്ടുള്ളവൻ -അതിർത്തിയായുള്ളവൻ" (reference 7)എന്നോ? ഏതായിരിക്കും ശരി? Chandrapaadam (സംവാദം) 18:45, 29 ജനുവരി 2013 (UTC)Reply

ഘടന- ഉള്ളടക്കം

തിരുത്തുക

ഈ ലേഖനം ഇപ്പോൾ അകപ്പാടെ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന മട്ടിലേക്കാണല്ലോ എത്തിയിരിക്കുന്നത്. റാങ്കിങ്ങിൽ 117-ആം സ്ഥാനമുള്ള ലേഖനമല്ലേ ഇത്? നമ്മുടെ കുട്ടികളെല്ലാം വായിച്ചേക്കാവുന്ന ഇത് ശരിയാക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ ആവശ്യമാണെന്നു തോന്നുന്നു.--Chandrapaadam (സംവാദം) 14:14, 22 ഏപ്രിൽ 2014 (UTC)Reply

ഇടനാടിന്റെ (മരുതം, കുറിഞ്ചി തിണകൾ) പ്രാധാന്യം[തിരുത്തുക]

കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധങ്ങളിൽ ചുരുക്കം ചിലവ ഒഴിച്ചാൽ എല്ലാം തന്നെ കല്ലുകളിൽ ഉണ്ടാക്കിയവയാണ്. (കല്ലുകൾ കൊണ്ടല്ലാത്ത ശിലായുധങ്ങളുണ്ടോ?)

ചുറ്റുപാടിൽ നിന്നു കിട്ടാവുന്ന അസംസ്കൃത വസ്തു ഉപയോഗിച്ച് ആവശ്യമുള്ള ആയുധങ്ങൾ ഉണ്ടാക്കുവാ‍ൻ പുരാതന മനുഷ്യന് കഴിഞ്ഞിരുന്നു എന്നതിനുള്ള ഒരു തെളിവാണിത്. (ബാലിശമായ ഒരു പ്രസ്താവം)

ഇതിന്റെ കൊത്തുപണികളും രൂപഭംഗിയും ഇതിന് ഉപോൽബലകമായി നിൽക്കുന്നു. (തെന്മലയിലെ കൊത്തുപണികൾക്ക് ഇന്നത്തെ കൊത്തുപണികളേപ്പോലെ രൂപഭംഗിയുണ്ടോ?)

സംഘകാലം[തിരുത്തുക]

തെക്കേ ഇന്ത്യയിലെ പ്രാചീനരായ ജനവിഭാഗങ്ങൾ അവിടത്തെ ഭൂമിയുടെ തെക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്നതിണകളിൽ താമസിച്ചിരുന്നു. സംഘം കൃതികളിൽ നിന്ന് ഓരോ ജനജാതികളും കുടിയേറിയ രീതി മനസ്സിലാക്കാം. [4]ഇതിൽ ഏറ്റവും ആദ്യം വന്നെത്തിയത് നെഗ്രിറ്റോയ്ഡ്, വംശജരാണ്. നാഷണൽ ജ്യോഗ്രാഫിക്കിലെ ശാസ്ത്രജ്ഞർ മനുഷ്യന്റെ ഉത്പത്തി കണ്ടെത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത കൂട്ടത്തിൽ ജനിതക മാപ്പിങ്ങിൽ കണ്ടെത്തിയ ആദമിന്റേയും ഹവ്വയുടേയും ആയിരിക്കാൻ സാധ്യതയുള്ള ജനിതകഘടന തമിഴ്‌നാട്ടിലെ മദുരയിലെചിലരിൽ നിന്ന് വേർതിരിച്ചെടുത്തത് ഇതിന് ശക്തമായ തെളിവുകളാണ്. ആസ്ത്രലോയിഡുകളും ഇതേ സമയത്തു തന്നെ വന്നെത്തിയവരാണ്. [5]

1 സംഘം കൃതികളിൽ നെഗ്രിറ്റോയ്ഡ് വർഗ്ഗക്കാരെ പറ്റി പറയുന്നില്ലല്ലോ?

2 ആദമിന്റേയും ഹവ്വയുടേയും ജനിതഘടന ശാസ്ത്ർജ്ഞർ വേർതിരിച്ചെടുത്തതായി ആർക്കെങ്കിലും അറിവുണ്ടോ.

3 തിണകളുടെ ഭൂമിശാസ്ത്രം തന്നെ തെറ്റായല്ലേ കുറിച്ചിട്ടിരിക്കുന്നത്.

ഇത്രയും ഉദാഹരണങ്ങൾ മാത്രം. ഈ ലേഖനം മൊത്തമായി തിരുത്തിയെഴുതാൻ വൈകിയിരിക്കുന്നു.--Chandrapaadam (സംവാദം) 14:36, 22 ഏപ്രിൽ 2014 (UTC)Reply

  --Adv.tksujith (സംവാദം) 14:57, 22 ഏപ്രിൽ 2014 (UTC)Reply

ആരാണ് ഈ സോമൻ ഇലവുംമൂട്? അദ്ദേഹം എഴുതിയപുസ്തകത്തിൽ നിന്നാണ് ആദമും ഹവ്വയുംവന്നത്. — ഈ തിരുത്തൽ നടത്തിയത് 117.221.166.222 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കേരളചരിത്രം&oldid=1941857" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കേരളചരിത്രം" താളിലേക്ക് മടങ്ങുക.