സംവാദം:കൃഷ്ണനും രാധയും
ഒരു ചലച്ചിത്രമെന്ന നിലയിലോ ചലച്ചിത്രസംബന്ധിയായ തിരക്കഥ, ഗാനങ്ങൾ എന്ന നിലയിലോ ഒരു ശ്രദ്ധേയതയുമില്ല. ഇതിന്റെ ശ്രദ്ധേയത എങ്ങനെ വന്നു ഭവിച്ചതാണ് എന്നു എല്ലാവർക്കും അറിയാം. ഇത്തരം "സംരംഭങ്ങൾക്ക്" വേണ്ടി ഒരു താൾ നീക്കിവെക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. മായിക്കണമെന്ന് അഭിപ്രായപ്പെടുന്നു - Johnchacks 14:01, 22 ഒക്ടോബർ 2011 (UTC)
ശ്രദ്ധേയത എങ്ങനെ വന്നു എന്നുള്ളത് വിക്കിപീഡിയിൽ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡമാണോ? അങ്ങനെയങ്കിൽ കുപ്രസിദ്ധിയിയാർജ്ജിച്ചവരാരേയും വിക്കിയിൽ ഉൾപ്പെടുത്താൽ പറ്റില്ലല്ലോ. --Jairodz സംവാദം 14:06, 22 ഒക്ടോബർ 2011 (UTC)
കുപ്രസിദ്ധി എന്ന വിഭാഗത്തിലും ഇതു പെടുമെന്ന് തോന്നുന്നില്ല. അതു പോട്ടെ, 'എന്താണ് ഈ ചിത്രത്തിന്റെ ശ്രദ്ധേയത' എന്നുള്ള ചോദ്യത്തിന് എന്തു മറുപടി തരും? -Johnchacks 14:13, 22 ഒക്ടോബർ 2011 (UTC)
കേരളത്തിലെ മൂന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തു നിറഞ്ഞ സദസ്സുകളിൽ ഓടുന്നു. അനവധി ദൃശ്യമാധ്യങ്ങളിൽ ചിത്രത്തെയും സന്തോഷ് പണ്ഡിറ്റിനെയും കുറിച്ചുള്ള വാർത്തകൾ വന്നു. ഇത്രയും പോരേ? അവലംബങ്ങളും ചേർക്കാം. എന്താണ് ശ്രദ്ധേയതയ്ക്ക് കുറവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. --Jairodz സംവാദം 14:25, 22 ഒക്ടോബർ 2011 (UTC)
- ഈ സിനിമ ശ്രദ്ധേയം തന്നെയാണ്. എങ്ങനെ ശ്രദ്ധേയമാണെന്നത് അന്വേഷിക്കേണ്ട കാര്യം വിക്കിപീഡിയക്കില്ല. ആവശ്യമായ അവലംബങ്ങൾ നൽകിയാൽ ഈ ലേഖനം നിലനിർത്താം. --അനൂപ് | Anoop 15:56, 22 ഒക്ടോബർ 2011 (UTC)
സന്തോഷ് പണ്ഡിറ്റിന്റെ വിവാദ വിഷയവും യൂറ്റ്യൂബ് പ്രശസ്തിയും ഈ ലേഖനത്തിൽ പരാമർശിച്ചിട്ട് സന്തോഷ് പണ്ഡിറ്റ് എന്ന ലേഖനം ഒഴിവാക്കികൂടെ--നിജിൽ പറയൂ 07:18, 23 ഒക്ടോബർ 2011 (UTC)
ഒരാൾ തീർത്ത കോപ്രായം. തീർത്തും നെഗറ്റീവ് പോപ്പുലാരിറ്റി ലക്ഷ്യം വെച്ച് നിർമ്മിച്ച ഒരു ചവറ് ചലചിത്രമാണിത്. കുറച്ച് തീയേറ്ററിൽ കൂകിവിളിക്കാനും തെറിവിളിക്കാനും ആൾക്കൂട്ടമുണ്ടായത് കൊണ്ട് ഒരു സിനിമയാവുമോ. കൊച്ചു കുട്ടികളുടെ നിലവാരത്തിലും താഴെയാണ് അതിലെ മുഴുവൻ വർക്കും ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള സിനിമകളോ വീഡിയോകളോ നെറ്റിൽ നിരവധിയുണ്ട്. അതിനെ തീയേറ്ററിലെത്തിച്ചു എന്നതു കൊണ്ട് മാത്രം അത് പ്രസക്തമാവുമോ? ആളുകളോ വിണ്ഡിയാക്കുവാനോ അതോ സ്വയം വിണ്ഡിയാവാനോ ചെയ്തതായാലും ശരി മലയാള സിനിമയെന്ന മഹത്തായ കലയെ കാർക്കിച്ച് തുപ്പുന്ന ഇത്തരം ഒരു സിനിമ ചെയ്ത വ്യക്തിയെ വിക്കിപീഡിയ പോലുള്ള ഗൗരവരൂപത്തിൽ റഫർ ചെയ്യുന്ന ഒരു വിജ്ഞാനകോശത്തിൽ ചേർക്കുന്നത് വരുന്ന തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അപരാധമാവും. ഇതിൽ യോഗ്യതയായി കൊടുത്ത നീണ്ട ലിസ്റ്റ് കാണുക.ഇവയിലേതെങ്കിലും കാറ്റഗറിയിൽ ഇദ്ദേഹത്തെ എണ്ണുന്നത് ആ മേഖലയിൽ മഹത്തായ സംഭാവനകളർപ്പിച്ച മഹത്തുകളെ അപമാനിക്കുന്നതിന് തുല്യമാവും. ഈ ലേഖനത്തിന് വിക്കിയിൽ പ്രസക്തിയില്ലെന്നാണ് എന്റെ അഭിപ്രായം.--സുഹൈറലി 15:44, 23 ഒക്ടോബർ 2011 (UTC)
- നിലനിർത്തുകയാണെങ്കിൽ സന്തോഷ് പണ്ഡിറ്റ് എന്ന ലേഖനമാണ് നിലനിർത്തേണ്ടത്. സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷ് പണ്ഡിറ്റ് എന്ന ലേഖനത്തിൽ ഉൾപ്പെടുത്തേണ്ടതേയുള്ളൂ. --Vssun (സുനിൽ) 05:10, 24 ഒക്ടോബർ 2011 (UTC)
എന്റെ അഭിപ്രായം മറിച്ചാണ്. നിലനിർത്തുകയാണെങ്കിൽ ചലച്ചിത്രം നിലനിർത്തുക--റോജി പാലാ 07:50, 24 ഒക്ടോബർ 2011 (UTC)
- റോജി പറഞ്ഞതിനോട് യോജിക്കുന്നു. ഇന്നത്തെ നിലയിൽ സന്തോഷ് പണ്ഡിറ്റിനേക്കാൾ സിനിമയ്ക്കാണ് പ്രസക്തി. അടുത്ത സിനിമ ഇറങ്ങുകയാണെങ്കിൽ ചലച്ചിത്രകാരനെക്കുറിച്ച് സ്വതന്ത്ര ലേഖനം തുടങ്ങാം. --ശ്രീജിത്ത് കെ (സംവാദം) 12:21, 24 ഒക്ടോബർ 2011 (UTC)
അങ്ങനെ ഒരു തീരുമാനമാണ് നല്ലത്.--റോജി പാലാ 13:14, 24 ഒക്ടോബർ 2011 (UTC)
രണ്ടു ലേഖനങ്ങൾക്കും സ്വതന്ത്രമായ നിലനിൽപ്പുണ്ടു്. മലയാളത്തിലെ എല്ലാ സിനിമകൾക്കും അവയുടേതായ സ്വന്തം താളിനു് അർഹതയുണ്ടു്. അതിനു പുറമേ ‘സന്തോഷ് പണ്ഡിറ്റ്’ എന്ന വൈറൽ പ്രതിഭാസത്തിനു് (സിനിമാക്കാരൻ എന്ന നിലയ്ക്കല്ല, വൈറൽ വാർത്താനായകൻ എന്ന നിലയിൽ,) സ്വന്തം നിലയിൽ തന്നെ ശ്രദ്ധേയതയുണ്ടു്. എനിക്കോ നമ്മിൽ എതെങ്കിലുംമൊരു വിക്കിപീഡിയനോ ഇല്ലാത്ത ശ്രദ്ധേയത അയാൾക്കു് ഇതിനകം വന്നിട്ടുണ്ടു്.
എനിക്കു സന്തോഷ് പണ്ഡിറ്റിനോടു് ഇപ്പോൾ തോന്നുന്ന ബഹുമാനത്തിനു കാരണം അയാളുടെ സിനിമാഭിനയത്തിലുള്ള മിടുക്കോ സിനിമയെടുക്കാനുള്ള സിദ്ധിയോ വൈഭവമോ അല്ല. വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മനഃപൂർവ്വമോ അല്ലാതെയോ ചെവികൊടുക്കാതെ, നിഷ്കളങ്കമായോ സമർത്ഥമായോ സ്വന്തം പൌരസ്വാതന്ത്ര്യവും കലാസ്വാതന്ത്ര്യവും ഇത്രയും തകർത്താടിയാഘോഷിക്കുന്ന ആ തന്റേടത്തിനാണു്. ആർക്കും ഒരുപക്ഷേ ചെയ്യാനാവുന്ന, ശരാശരി എന്നുപോലും വിളിക്കാനാവാത്ത നിലവാരത്തിലാണെങ്കിൽ പോലും അയാൾ ചെയ്തതു് ഇതിനുമുമ്പൊരിക്കലും ആരും (ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും)ചെയ്തിട്ടില്ല.
വിക്കിപീഡിയയുടെ താളുകളുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് ആർക്കാണിത്ര വേവലാതി? 64 KBയിൽ ഓടുന്ന ഒരു കൊച്ചുപുസ്തകമല്ല വിക്കിപീഡിയ. അതിന്റെ സാർവ്വഭൌമികതയിൽ നമുക്കുതന്നെ എന്താ ഇത്ര വിശ്വാസം വരാത്തതു്? ഇംഗ്ലീഷ് വിക്കിപീഡിയയുടെ ശ്രദ്ധേയതാനിയമങ്ങൾ അപ്പാടെ കോപ്പി പേസ്റ്റു ചെയ്യാൻ തക്ക വളർന്നിട്ടില്ല നമ്മുടെ കൊച്ചുമലയാളം വിക്കിപീഡിയ. ഭൂമിയോളം ഊതിവീർപ്പിക്കേണ്ട ഒരു വലിയ ബലൂൺ ആകെ രണ്ടോ മൂന്നോ ലിറ്റർ വായു നിറച്ച് ബാക്കി കാറ്റും കാത്തു കിടക്കുന്നതുപോലെയാണു് ഇപ്പോഴത്തെ മലയാളം വിക്കിസംഭരണങ്ങൾ എല്ലാം തന്നെ. ഇനി വിക്കിപീഡിയയുടേ ഗുണനിയന്ത്രണമാണുദ്ദേശമെങ്കിൽ, സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചുള്ള ഒരു ലേഖനം ഉണ്ടെന്നുള്ളതു് വിക്കിപീഡിയയുടെ കാമ്പും കഴമ്പും കൂട്ടുകയേയൂള്ളൂ. ViswaPrabha (വിശ്വപ്രഭ) 15:12, 24 ഒക്ടോബർ 2011 (UTC)
- രണ്ടു ലേഖനങ്ങൾക്കും സ്വതന്ത്രമായ നിലനിൽപ്പുണ്ടെങ്കിൽ തീർച്ചയായും നിലനിർത്തണം. ഈ ലേഖനം നിലനിർത്തുകയോ ഒഴിവാക്കുകയോ അത് പലരുടെയും അഭിപ്രായത്തിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനമാണ്. എന്റെയോ അതുപോലെ ആരുടെയും വ്യക്തിപരതീരുമാനം മാത്രമോ അല്ല, കൂട്ടായ തീരുമാനം മാത്രമാണ്. പക്ഷേ വിക്കിപീഡിയയുടെ താളുകളുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് ആർക്കാണിത്ര വേവലാതി? എന്ന ചോദ്യമെന്തിനെന്നു മനസിലാകുന്നില്ല. ആ വേവലാതിയാലാണോ ഇവിടെ ശ്രദ്ധേയതാനയങ്ങൾ സൃഷ്ടിക്കുന്നതും താളുകൾ നീക്കം ചെയ്യുന്നതും. ഈയടുത്തുതന്നെ എഴുത്തുകാരെക്കുറിച്ചു ശ്രദ്ധേയതാനയം സൃഷ്ടിച്ച് നിരവധി താളുകൾ നീക്കം ചെയ്തിട്ടുണ്ട്. അത് എണ്ണം വർദ്ധിക്കുന്നു എന്ന കാരണത്താലായിരുന്നോ? ഈ സംവാദം ഒന്നു കാണുക. ഇത്തരത്തിൽ നിരവധിതാളുകൾ ഉപയോക്താക്കളുടെ താൽപര്യക്കുറവു മൂലം നീക്കം ചെയ്തു. ആ താളുകളൊക്കെ ഇംഗ്ലീഷ് വിക്കിയിൽ ഒറ്റ ലേഖനമായി നിലനിൽക്കുന്നുണ്ട്. അതു പോലെ ഇതും കാണുക. ഒരുപയോക്താവ് മാസങ്ങൾക്കിടയിൽ വന്ന് ആകെ നൽകിയ ഒരു സംഭാവനയായിരുന്നു ആ താളിൽ SD ചേർത്തത്. ഇതൊക്കെ ഇവിടെ വെവ്വേറെ താളുകളായി നിലനിർത്താവുന്നതായിരുന്നു. അപ്പോൾ, പരസ്യം ശ്രദ്ധേയത തുടങ്ങി നിരവധി കാരണങ്ങൾ ഉടലെടുത്തു. അതും നീക്കം ചെയ്യേണ്ടി വന്നു. ഇവിടെയും 64 KB ആയിരുന്നോ പ്രശ്നം. ഒരിക്കലുമല്ല, അതിനാൽ മനസിലാക്കുക ഇവിടെ പ്രശ്നം എണ്ണമോ, കപ്പാസിറ്റിയോ അല്ല. ഉപയോക്താക്കളുടെ കൂട്ടായ തീരുമാനം, അതൊന്നു മാത്രമല്ലേ?--റോജി പാലാ 01:50, 25 ഒക്ടോബർ 2011 (UTC)
- മലയാളത്തിലെ എല്ലാ സിനിമകൾക്കും അവയുടേതായ സ്വന്തം താളിനു് അർഹതയുണ്ടു്. എന്നു കരുതാനാവുമോ? --കിരൺ ഗോപി 03:46, 25 ഒക്ടോബർ 2011 (UTC)
അർഹതയുണ്ടെങ്കിൽ അത് ചലച്ചിത്രത്തിനുള്ള പരിഗണന മാത്രമേ ഉള്ളു. ഒരു ചിത്രം സൃഷ്ടിച്ച ഈ സംവിധായകനില്ല. ഇത്തരത്തിൽ കുറച്ചുകാലത്തേക്ക് വാർത്താപ്രാധാന്യം മാധ്യമങ്ങൾ നൽകുന്ന പല വ്യക്തികളെയും നമുക്കു വിക്കിയിൽ എത്തിച്ച് ലേഖന എണ്ണത്തിൽ വർദ്ധനവ് വരുത്താം. ഇപ്പോൾ നന്ദകുമാറിനെ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. അത്തരത്തിൽ പലരെയും എത്തിക്കാം. നിലനിർത്തുന്നെങ്കിൽ അത് ചലച്ചിത്രലേഖനമായിരുന്നാൽ നന്നായിരുന്നു. അതിൽ സന്തോഷ് പണ്ഡിറ്റിനെ ചലച്ചിത്രത്താളിലേക്കു തിരിച്ചു വിടുക.--റോജി പാലാ 08:33, 25 ഒക്ടോബർ 2011 (UTC)
രണ്ട് ലേഖനങ്ങളും ശ്രദ്ധേയമാണ്. സന്തോഷ് പണ്ഡിത് ഇപ്പോൾ ശ്രദ്ധേയനായ വ്യക്തി തന്നെ. എല്ലാ മലയാള സിനിമകൾക്കും വിക്കിയിൽ ഒരു താളുണ്ടെങ്കിൽ കൃഷ്ണനും രാധയ്ക്കും അത് വേണം. രണ്ട് ലേഖനങ്ങളും വികസിപ്പിച്ച് അവലംബങ്ങൾ ചേർത്ത് നിലനിർത്തേണ്ടതാണ്. --Sivahari 09:02, 25 ഒക്ടോബർ 2011 (UTC)
സിനിമയുടെ നിലവാരം ചർച്ചചെയ്യാനുള്ള ഇടമല്ല വിക്കിപീഡിയ. വരുന്ന എല്ലാ മലയാള സിനിമകളും ഇവിടെ ചേർക്കുന്നുണ്ട്. അങ്ങനെയാകുമ്പോൾ കൃഷ്ണനും രാധയും ഇവിടെ നിലനിർത്തുക തന്നെ വേണം. അല്ലെങ്കിൽ സിനിമകളെക്കുറിച്ചുള്ള ഒരു ലേഖനവും ഇവിടെ നിലനിർത്താൻ അവകാശമില്ല. --ടോട്ടോചാൻ (സംവാദം) 07:48, 17 ഏപ്രിൽ 2013 (UTC)