കൂടുതൽ പരിചിതമായ പേര് "പഴങ്കഞ്ഞി" എന്നതല്ലേ...? കുളുത്ത് എന്നത് ചില സ്ഥലങ്ങളിൽ കുളുത്തത് എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. (കുളിർത്തത്/ തണുത്തത്) എന്ന അർഥത്തിലായിരിക്കാം ഈ പേരു വന്നത്. അതിനാൽ കുളുത്ത് എന്നത് പഴങ്കഞ്ഞി എന്നതിലേക്ക് തിരിച്ചു വിടുന്നതല്ലേ അല്പം കൂടി നല്ലത് ? -- Ajaykuyiloor 10:09, 29 ഓഗസ്റ്റ് 2011 (UTC)Reply

അങ്ങനെതന്നെയാണ് എനിക്കും തോന്നിയത്. എന്നാൽ പഴങ്കഞ്ഞി എന്ന താൾ ഇല്ലാത്തതിനാൽ ഞാൻ അത് തിരിച്ചുവിടൽ താളാക്കി എന്നുമാത്രം. പഴങ്കഞ്ഞിക്ക്തന്നെയാണ് പ്രസിദ്ധി. --വൈശാഖ്‌ കല്ലൂർ 10:29, 29 ഓഗസ്റ്റ് 2011 (UTC)Reply

വടക്കേമലബാറിൽ മാത്രമല്ലലൊ പഴങ്കഞ്ഞിയുള്ളത്? --കിരൺ ഗോപി 10:32, 29 ഓഗസ്റ്റ് 2011 (UTC)Reply

അല്ല. പക്ഷേ, ലേഖനത്തിൽ അങ്ങനെവരാൻ കാരണം, കുളുത്ത് എന്ന വാക്ക് മലബാറിൽ ആണ് ഉപയോഗിക്കുന്നത്. ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നുവെങ്കിൽ വിവരണവും മാറ്റേണ്ടിവരും/മാറ്റണം --വൈശാഖ്‌ കല്ലൂർ 11:15, 29 ഓഗസ്റ്റ് 2011 (UTC)Reply

പാചകവിധി തിരുത്തുക

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 18:28, 29 ഓഗസ്റ്റ് 2020 (UTC)Reply

വിക്കിപാഠശാലയിലേക്ക് മാറ്റിയതിനു ശേഷം പ്രസ്തുത ഭാഗം നീക്കം ചെയ്യാം.--KG (കിരൺ) 19:58, 29 ഓഗസ്റ്റ് 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കുളുത്ത്&oldid=3426125" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുളുത്ത്" താളിലേക്ക് മടങ്ങുക.