കുളുത്ത്
വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് കുളുത്ത്. മൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്). തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക [1]. രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.
ചേരുവകൾ
തിരുത്തുക- അരി
- വെള്ളം
പാകം ചെയ്യുന്ന വിധം
തിരുത്തുകഅരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിലോ മറ്റ് കലങ്ങളിലോ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011 Archived 2016-03-04 at the Wayback Machine. ശേഖരിച്ചതു് ആഗസ്ത് 27, 2011