കമലഹാസൻ അഭിനയിച്ച ചിത്രങ്ങൾ എന്നൊരു ഫലകം ചേർത്തു...പൂർണ്ണമായിട്ടില്ലാ...തമിഴ് വാക്കുകൾ മലയാളത്തിൽ എഴുതുന്നതിൽ എന്തെങ്കിലും സ്റ്റാൻഡേർഡ് ഉണ്ടോ...? ഉദാഹരണത്തിന് 'മഗൻ' എന്നെഴുതണോ മകൻ എന്നു മതിയോ.. സൊല്ല മറന്ത കഥ ആണോ ചൊല്ല മറന്ത കഥയാണോ...? സിരിപ്പാണോ..ചിരിപ്പാണോ..ശരി.. ‌ Kirancp 08:33, 8 ജൂൺ 2009 (UTC)Reply


നിശ്ശബ്ദചിത്രമായ “പുഷ്പക്”,
പുഷ്പക് ആണൊ അതല്ല "പുഷ്പകവിമാനം" എന്നാണോ ?--വിചാരം 12:49, 14 ഓഗസ്റ്റ് 2009 (UTC)Reply

പുഷ്പക് എന്നത് ഹിന്ദിയിലും, പുഷ്പകവിമനം എന്നത് മലയാളത്തിലും, തമിഴിലും ആണെന്ന് തോന്നുന്നു.--Subeesh Talk‍ 12:58, 14 ഓഗസ്റ്റ് 2009 (UTC)Reply

ചിത്രശാല തിരുത്തുക

ചിത്രശാലയിലെ ചിത്രങ്ങൾ, സാധ്യമെങ്കിൽ ലേഖനത്തിന്റെ പ്രധാനഭാഗത്ത് കൊണ്ടുവരുക. --Vssun (സംവാദം) 05:54, 23 ജനുവരി 2013 (UTC)Reply

ചില തിരുത്തലുകൽ തിരുത്തുക

ജീവിതരേഖ:"തന്റെ സുഹൃത്ത് ഹസ്സനോടുള്ള ആത്മബന്ധം മുൻനിർത്തിയാണ് ശ്രീനിവാസൻ മക്കളുടെ പേരിനൊപ്പം ഹാസൻ എന്നു ചേർത്തത്." കമൽ തന്നെ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഇത്ര ആധികാരികമായി ജീവിത രേഖയിൽ വേണോ.

" മാധവനോടൊപ്പം അൻപേ ശിവം എന്ന ചിത്രത്തിലും കമലഹാസൻ അതിഥിതാരമായി അഭിനയിക്കുകയുണ്ടായി." അൻപേ ശിവത്തിൽ കമൽ അതിഥി താരമല്ല.കേന്ദ്ര കഥാപത്രമാണു.

" ശ്രീവിദ്യയുടെ അവസാന നാളുകളിൽ അവർ കമലഹാസനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കമലഹാസൻ അവരെ ആശുപത്രിക്കിടക്കക്കരികിൽ വന്നു കണ്ടിരുന്നു. ഇതാണ് തന്റെ സിനിമക്ക് പ്രചോദനമായതെന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്നു. " ഇതിനു അവലംബമായി കൊടുത്ത ലിങ്ക് പരിശോധിച്ചാൽ ഇതിനു കടകവിരുദ്ധമായാണ് രഞ്ജിത് പ്രതികരിച്ചതെന്ന് മനസ്സിലാവും.

നിജിൽ പറയൂ 10:40, 27 ജനുവരി 2013 (UTC)Reply

ആവശ്യമായ തിരുത്തലുകൾ നടത്തിയിട്ടുണ്ട്. അവലംബവും ചേർത്തിട്ടുണ്ട്, ഇനി ഒന്നു നോക്കാമോ ?? ബിപിൻ (സംവാദം) 11:20, 27 ജനുവരി 2013 (UTC)Reply
തിരുത്തലുകൾ കണ്ടു.എങ്കിലും ജീവിത രേഖയിൽ ഇപ്പോഴും പേരിന്റെ ഉദ്ഭവം ആധികാരികമായാണ് പറഞ്ഞിരിക്കുന്നത്.മറ്റു രണ്ടു കാര്യങ്ങളും ശരിയായിട്ടുണ്ട്.‌നിജിൽ പറയൂ 16:26, 28 ജനുവരി 2013 (UTC)Reply

മലയാള അഭിനയം തിരുത്തുക

1961-ൽ കണ്ണും കരളും എന്ന മലയാള ചിത്രത്തിൽ മലയാളത്തിൽ ആദ്യമായി അഭിനയിച്ചു. ഇതു പ്രാധാന്യം ഉണ്ട്. അതീ താളിലില്ല. (കടപ്പാട്-സുരേഷ് കുത്തിയതോട്) ഞാൻ ഇതു കാണിച്ചപ്പോൾ അദ്ദേഹമാണ് ഈ പോരായ്മ ചൂണ്ടിക്കാണിച്ചത്) --പാപ്പൂട്ടി (സംവാദം) 11:37, 30 ജനുവരി 2013 (UTC)Reply

തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി ആവശ്യമായ തിരുത്തലുകൾ നടത്തിയിട്ടുണ്ട് ബിപിൻ (സംവാദം) 12:52, 30 ജനുവരി 2013 (UTC)Reply

ആദ്യ ചിത്രം തിരുത്തുക

  • ആദ്യത്തെ ഖണ്ഡികയിൽ അഞ്ചാം വയസ്സിൽ അഭിനയിച്ച ആദ്യചിത്രത്തിൽതന്നെ അദ്ദേഹത്തിൻ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി.
  • ബാലതാരം എന്ന വിഭാഗത്തിൽ 1960 ൽ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്രരംഗത്ത് എത്തിയത്.

ഇവയിൽ ഏതാണ് ശരി? —ഈ തിരുത്തൽ നടത്തിയത് ShajiA (സം‌വാദംസംഭാവനകൾ)

രണ്ടും ഒരേ ചിത്രത്തെക്കുറിച്ചാണു പരാമർശിച്ചിരിക്കുന്നത്. കളത്തൂർ കണ്ണമ്മയിൽ അഭിനയിക്കുമ്പോൾ അഞ്ചു വയസ്സും ചിത്രം പുറത്തിറങ്ങിയപ്പോൾ ഏകദേശം ആറു വയസ്സുമായിരുന്നു അദ്ദേഹത്തിന്. ആദ്യത്തെ ഖണ്ഡികയിലും വേണമെങ്കിലും ആറു വയസ്സ് എന്നുതന്നെയാക്കാം. --Jairodz (സംവാദം) 13:08, 1 ഫെബ്രുവരി 2013 (UTC)Reply
ആവശ്യമായ തിരുത്തലുകൾ നടത്തിയിട്ടുണ്ട് ബിപിൻ (സംവാദം) 13:11, 1 ഫെബ്രുവരി 2013 (UTC)Reply

ഗൂഗിൾ+ കമെന്റ് തിരുത്തുക

ഗൂഗിൾ+ൽ ഉ:റോബി കുര്യൻ എന്റെ ഇതു സംബന്ധമായി പോസ്റ്റിൽ ഇട്ട] കമെന്റ് ഇവിടെ ചേർക്കുന്നു. ആവശ്യമായ മെച്ചപ്പെടുത്തൽ വരുത്തുമല്ലോ.--ഷിജു അലക്സ് (സംവാദം) 03:33, 2 ഫെബ്രുവരി 2013 (UTC)Reply

\\1986ൽ കെ.വിശ്വനാഥൻ സംവിധാനം ചെയ്ത സ്വാതി മുത്യം എന്ന സിനിമയിൽ പഠനവൈകല്യമുള്ള ഒരു സാധാരണക്കാരനായി ആണ് അഭിനയിച്ചത്. ഈ സിനിമ അക്കാദമി അവാർഡുകളിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക ചലച്ചിത്രമായിരുന്നു\\

റിയലി? അതു തെറ്റാണെന്നാണല്ലോ ഇംഗ്ലീഷ് വിക്കി പറയുന്നത്.
http://en.wikipedia.org/wiki/List_of_Indian_submissions_for_the_Academy_Award_for_Best_Foreign_Language_Film

\\2001  ൽ തികച്ചും വ്യത്യസ്തമായ രണ്ട് വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ആളവന്താൻ എന്ന ചിത്രത്തിലൂടെ കമലഹാസൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.\\

well, citation needed. ആളുകലെ വിസ്മയിപ്പിച്ചു എന്നതിനു ഡാറ്റയുണ്ടോ..:) (ഇതുപോലുള്ള ചിത്രഭൂമി ഭാഷ ഒഴിവാക്കാവുന്നതാണ്)

\\കൂടാതെ കമലഹാസന്റെ സിനിമകളിലെ ലൈംഗികതയുടെ അതിപ്രസരം\\

അതേതു പടം?

അവസാനത്തെ ടേബിളിൽ, സിനിമയിൽ അദ്ദേഹത്തിന്റെ റോൾ (നടൻ/സംവിധായകൻ/തിരക്കഥ) ഉൾപ്പെടുത്തുന്ന ഒരു കോളം ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

എന്നാൽ പിന്നെ എനിക്കു തിരുത്തിക്കൂടേ എന്ന ചോദ്യം എടുക്കുന്നതല്ല..:)
സമയമില്ല, ഉണ്ടെങ്കിൽ ബേലാ ടാറിനെപ്പറ്റി ഒരു പേജ് ഉണ്ടാക്കുമായിരുന്നു.

ആവശ്യമായ തിരുത്തലുകൾ നടത്തിയിട്ടുണ്ട്. സിനിമയിലെ അദ്ദേഹത്തിന്റെ റോൾ ഉൾപ്പെടുത്തുന്ന കോളം കൂട്ടിച്ചേർക്കാം ബിപിൻ (സംവാദം) 05:15, 2 ഫെബ്രുവരി 2013 (UTC)Reply

പേര് തിരുത്തുക

തമിഴിൽ, പേര് കമൽഹാസൻ എന്നാണ്. --Vssun (സംവാദം) 03:28, 4 ഫെബ്രുവരി 2013 (UTC)Reply

കമൽ ഹാസൻ എന്നാണ് വേണ്ടത്. --സിദ്ധാർത്ഥൻ (സംവാദം) 06:19, 4 ഫെബ്രുവരി 2013 (UTC)Reply
മലയാളസിനിമകളിൽ അഭിനയിച്ചപ്പോൾ കമലഹാസൻ എന്നല്ലേ പോസ്റ്ററുകളിലും മറ്റും കൊടുത്തിരുന്നത്. മലയാളികൾ ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നതും കമലഹാസൻ എന്നുതന്നെ. തലക്കെട്ട് മാറ്റേണ്ട ആവശ്യമില്ലെന്നു കരുതുന്നു. --Jairodz (സംവാദം) 07:32, 4 ഫെബ്രുവരി 2013 (UTC)Reply
ഇക്കാരണം കൊണ്ട് പേര് ശരിയാക്കരുതെന്നുണ്ടോ? മലയാളികൾക്ക് ൽ, ഹ എന്നിവ ചേർത്തുപയോഗിക്കാനുള്ള പ്രയാസം കാരണമായിരിക്കാം വാമൊഴിയിൽ ആയിപ്പോയത്. പക്ഷേ എഴുത്തിൽ തിരുത്തുക തന്നെയല്ലേ ശരി? --സിദ്ധാർത്ഥൻ (സംവാദം) 07:40, 4 ഫെബ്രുവരി 2013 (UTC)Reply

മുകളിലെ സംവാദത്തിൽ തന്നെ അത് മലയാളത്തിന്റെ സ്വഭാവം ആണെന്ന് പറയുന്നുണ്ടല്ലോ. അത് കൊണ്ട് തന്നെ തലക്കെട്ട് കമലഹാസൻ എന്ന് തന്നെ ആവണം. കഴിഞ്ഞ 50 വർഷമായി മലയാളികൾ കമലഹാസൻ എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. മൂലഭാഷയിലേത് അതെ പോലെ വേണം എന്നുണ്ടെങ്കിൽ, കമൽഹാസൻ എന്നാണ് തമിഴിൽ എന്നോ മറ്റൊ ഒരു വരി ലേഖനത്തിന്റെ തുടക്കത്തിൽ ചേർത്താൽ മതിയാകും ഇതിനു സമാനമായ സ്ഥിതിയാണ് മംഗലാപുരം തുടങ്ങിയ സ്ഥലപ്പേരുകൾക്കും.--ഷിജു അലക്സ് (സംവാദം) 07:51, 4 ഫെബ്രുവരി 2013 (UTC)Reply

ഷിജുവിനോടു യോജിക്കുന്നു ബിപിൻ (സംവാദം) 09:45, 4 ഫെബ്രുവരി 2013 (UTC)Reply

ഉയരം തിരുത്തുക

കമലഹാസന്റെ ഉയരം 5 അടി 9 ഇഞ്ച് എന്നു കൊടുത്തിരിക്കുന്നു. അത്രക്ക് ഉയരമുണ്ടോ കമലഹാസന്? കണ്ടാൽ തോന്നില്ല. --അനൂപ് മനക്കലാത്ത് (സംവാദം) 03:11, 20 ഫെബ്രുവരി 2013 (UTC)Reply

അത് ഒരു തെറ്റായ വിവരമായിരുന്നിരിക്കാം. ആവശ്യമായ തിരുത്തലുകൾ നടത്തിയിട്ടുണ്ട്. യഥാർത്ഥ ഉയരം 5 അടി 5 ഇഞ്ച് ആണ് ബിപിൻ (സംവാദം) 03:32, 20 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കമൽ_ഹാസൻ&oldid=2716764" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കമൽ ഹാസൻ" താളിലേക്ക് മടങ്ങുക.