സംവാദം:എസ്.കെ. പൊറ്റെക്കാട്ട്
പഴയ താളിലെ സംവാദം
തിരുത്തുകഎസ്. കെ. ഒന്നിലധികം തവണ എം. പി. യായിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. അതിൽ ഒരു തവണ മാത്രമായിരുന്നു സുകുമാർ അഴീക്കോടു് എതിരാളിയായതു്. ഒരിക്കൽ തോൽക്കുകയും ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. Umesh | ഉമേഷ് 01:30, 22 മാർച്ച് 2006 (UTC)
- കോഴിക്കോട്ടും മത്സരിച്ചിട്ടുണ്ടെന്നാണു് എന്റെ അറിവ്. ഏതു പാർട്ടിക്കുവേണ്ടിയെന്ന കാര്യത്തിൽ ഉറപ്പില്ല. ഇത്രകാലവും ഞാൻ കരുതിയിരുന്നത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നു വേണ്ടിയെന്നായിരുന്നു, അതു ശരിയാണെന്ന കാര്യവും ഉറപ്പില്ല - പെരിങ്ങോടൻ 19:48, 22 മാർച്ച് 2006 (UTC)
- അവിഭക്തകമ്യൂണിസ്റ്റുപാർട്ടി സ്വതന്ത്രൻ. കോഴി ചിഹ്നം. അന്നു പാർട്ടി ചിഹ്നം അരിവാളും നെൽക്കതിരുമായിരുന്നു. പിന്നീടു മത്സരിച്ചതു പാർട്ടിചിഹ്നത്തിലാണെന്നു തോന്നുന്നു. Umesh | ഉമേഷ് 01:46, 23 മാർച്ച് 2006 (UTC)
ലയനം
തിരുത്തുകഎസ്.കെ. പൊറ്റെക്കാട്ട് എന്ന താൾ ഇതുമായി ലയിപ്പുക്കുന്നതിൽ:
- അനുകൂലിക്കുന്നു--സുഗീഷ് 10:05, 19 ഡിസംബർ 2007 (UTC)
✔ കഴിഞ്ഞു --ജുനൈദ് (സംവാദം) 08:40, 1 ജൂലൈ 2009 (UTC)
തലക്കെട്ടിൽ
തിരുത്തുകപൊറ്റെക്കാട് എന്നാവശ്യമുണ്ടോ പൊറ്റക്കാട് എന്നല്ലേ പൊതുവേ കേട്ടിരിക്കുന്നത്? --Vssun 11:48, 12 ജൂലൈ 2009 (UTC) http://www.mathrubhumi.com/php/newFrm.php?news_id=1214142&n_type=NE&category_id=3&Farc=&previous= --Vssun 11:48, 12 ജൂലൈ 2009 (UTC)
- പൊറ്റക്കാട് എന്നാക്കിയിരിക്കുന്നു. --Vssun 06:48, 13 ജൂലൈ 2009 (UTC)
പണ്ടേ തീരുമാനമെടുത്ത കാര്യമാണെങ്കിലും ഒന്നു കൂടി ചർച്ചയാവാം എന്ന് തോന്നുന്നു. പൊറ്റെക്കാട്ട് എന്ന് ഇദ്ദേഹത്തെ സംബന്ധിച്ച പുസ്തകത്തിന്റെ തലക്കെട്ടിൽ പേരു കൊടുത്തിട്ടുണ്ട്. ഇനി ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നതും പൊറ്റെക്കാട്ട് എന്നാണ്. ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ പേരു കൊടുത്തിരുന്നത് അങ്ങനെയാണ്. ഇത് നോക്കുക. ഇതും, ഇതും ഇതും ഇതും ഇതും കാണുക. എല്ലാ പുസ്തകങ്ങളുടെയും ചട്ടയിൽ പൊറ്റെക്കാട്ട് എന്നാണ് കൊടുത്തിരിക്കുന്നത്. എന്റെ കൈവശമുള്ള പുസ്തകത്തിന്റെ ഉൾ പേജുകളിലും ഇതു തന്നെ കൊടുത്തിട്ടുള്ള പേര്. ചില പത്രങ്ങളും മാദ്ധ്യമങ്ങളും ഇദ്ദേഹത്തിന്റെ പേര് പൊറ്റക്കാട് എന്ന് എഴുതുന്നുണ്ട്. പക്ഷേ പൊറ്റെക്കാട്ട് സ്വയം വിളിച്ചിരുന്ന പേരല്ലേ താളിനു നൽകേണ്ടത്? ഇദ്ദേഹം പൊറ്റക്കാട് എന്ന പേര് ഉപയോഗിച്ചിരുന്നു എന്നതിന് തെളിവില്ലെങ്കിൽ താളിന്റെ പേര് എസ്.കെ. പൊറ്റെക്കാട്ട് എന്ന് മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 08:03, 13 മാർച്ച് 2013 (UTC)
- മാതൃഭൂമി ലിങ്ക് ഇതാ. --സിദ്ധാർത്ഥൻ (സംവാദം) 08:49, 13 മാർച്ച് 2013 (UTC)
- എസ്.കെ. പൊറ്റെക്കാട്ട് എന്നതാളാണ് നേരത്തെയുണ്ടായിരുന്ന താൾ. ലയിപ്പിച്ചപ്പോൾ പുതിയ താളാണ് നിലവിൽ വന്നത്. ഇത് പഴയ നാൾവഴിയോടുകൂടി എസ്.കെ. പൊറ്റെക്കാട്ട് എന്ന തലക്കേട്ടിലേക്ക് മാറ്റണം. --സിദ്ധാർത്ഥൻ (സംവാദം) 08:45, 14 മാർച്ച് 2013 (UTC)
ചെയ്യുന്ന രീതി ഇങ്ങനെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ഇതുവരെ ചെയ്തിട്ടില്ല. ചെയ്യാൻ ഒരു ഭയം. --അജയ് ബാലചന്ദ്രൻ സംവാദം 09:22, 14 മാർച്ച് 2013 (UTC)
- ചെയ്തു. പഴയ സംവാദവും ഉൾപ്പെടുത്തി--റോജി പാലാ (സംവാദം) 10:17, 14 മാർച്ച് 2013 (UTC)
Sanchara sahithyam
തിരുത്തുകsanchara sahityattile prethyekadhal endelam 2409:4073:498:9C17:0:0:177E:C8A4 16:16, 26 ജൂൺ 2024 (UTC)