ശ്രദ്ധേയത തിരുത്തുക

മലയാളസാഹിത്യം വായിക്കുന്നവർക്ക് അറിയാവുന്ന ഒരു എഴുത്തുകാരനാണ് ഉമ്മർ തറമേൽ. ദ്വിതീയസ്രോതസ്സിന്റെ വാളഉമായി വന്ന് വെട്ടാനാണെങ്കിൽ വെട്ടിക്കോളൂ. വെട്ടാനുള്ള ലേഖനമാണെങ്കിൽ ഇതിനായി നേരം കളയുകയില്ല--{{subst:user:mangalat/sign}} (സംവാദം) 14:01, 14 ഏപ്രിൽ 2016 (UTC)Reply

ഏപ്രിൽ 16ന് എഴുതിയ മേല്പറഞ്ഞ അഭിപ്രയത്തോട് വിയോജിപ്പില്ലെങ്കിൽ നോട്ടബിലിറ്റി ടാഗ് നീക്കം ചെയ്യണം. വെട്ടാനുള്ള ലേഖനമാണെങ്കിൽ അതിൽ എഴുതിച്ചേർക്കുന്നതിൽ കാര്യമില്ലല്ലോ.{{subst:user:mangalat/sign}} (സംവാദം) 16:46, 6 മേയ് 2016 (UTC)Reply
വിക്കിപ്പീഡിയയിൽ വരാൻ മാത്രം ശ്രദ്ധേയത എന്താണ് ഈ വ്യക്തിക്ക് ഉള്ളത്, ഉണ്ടെങ്കിൽ ഉചിതമായ അവലംബങ്ങൾ നൽകൂ.--Vinayaraj (സംവാദം) 16:59, 6 മേയ് 2016 (UTC)Reply


മലയാളം വിക്കിപീഡിയയിൽ സാഹിത്യകാരന്മാർ എന്ന വിഭാഗത്തിൽ എത്ര ലേഖനങ്ങൾ ഉണ്ടെന്ന് നോക്കുക. അതിലുള്ളവരെക്കാൾ പ്രാധാന്യം കുറഞ്ഞ എഴുത്തുകാരനാണ് ഇദ്ദേഹമെന്ന് താങ്കൾക്ക് പറയാനാവുമോ? വിക്കിയിലെ വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങളുടെ കാര്യത്തിൽ പണ്ടേ അസഹിഷ്ണുതാപൂർവ്വമായ നിലപാടുകൾ ഉണ്ടായിരുന്നു. അത്തരം ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്ന ഞാൻ വിക്കിപീഡിയയിൽ നിന്ന് വിട്ടുനില്ക്കാൻ അതായിരുന്നു കാരണം. വ്യക്തിദൂഷണം ഉൾപ്പെടെ സംസ്കാരരഹിതമായ പെരുമാറ്റം കണ്ടിരുന്ന കാലമായിരുന്നു, അത്. അതിപ്പോഴും തുടരുന്നുവെന്നാണെങ്കിൽ, എന്നെപ്പോലുള്ളവർക്കുള്ള സ്ഥലമല്ല ഇതെന്ന് അംഗീകരിച്ച് പിൻമാറാം.  മംഗലാട്ട്  ►സന്ദേശങ്ങൾ  (സംവാദം) 16:05, 7 മേയ് 2016 (UTC)Reply

@ഉപയോക്താവ്:Mangalat ദയവായി അവലംബങ്ങൾ ചേർക്കുക. ഇദ്ദേഹം പുസ്തകം എഴുതിയതല്ലാതെ ഇദ്ദേഹത്തെ പറ്റി പുസ്തകങ്ങളൊന്നുമില്ലേ? വ്യക്തി ദൂഷണം എന്നു വിചാരിക്കാതെ ഇദ്ദേഹത്തെ കുറിച്ച് എഴുതപ്പെട്ട ലേഖനങ്ങളോ പുസ്തകങ്ങളോ അവലംബമാക്കി ദയവായി ലേഖനം വിപുലീകരിക്കൂ. 19:54, ഏപ്രിൽ 12, 2016‎-ന് ഈ താൾ ഉണ്ടാക്കിയതിനു ശേഷം ഒരു അവലംബം പോലും ഇതിൽ താങ്കൾ ചേർത്തിട്ടില്ല. താങ്കൾക്കല്ലാതെ വേറേ ആർക്കും ഇതിൽ താല്പര്യം ഉള്ളതായും കാണുന്നില്ല. ഇനിയും അവലംബങ്ങളില്ലാതിരിക്കുന്നത്, {{ശ്രദ്ധേയത}}-ൽ നിന്നും {{മായ്ക്കുക}}-യിലേക്ക് നീങ്ങും. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:05, 24 മേയ് 2016 (UTC)Reply

തുടക്കം മുതൽ ലേഖനം വെട്ടാനായി ആളുകൾ ആവേശം കാണിക്കുന്നതിനാലാണ് ഇതിൽ കൂടുതൽ വല്ലതും ചേർക്കാതിരിക്കുന്നത്. ഇക്കാര്യം തുടക്കത്തിലേ ഞാൻ വ്യക്തമാക്കിയതാണ്. ഈ എഴുത്തുകാരന്റെ ശ്രദ്ധേയതയെക്കുറിച്ച് സംശയമുള്ളവർക്ക് എന്ത് പറഞ്ഞാലും, കാണിച്ചുകൊടുത്താലും, അത് തീരില്ല. സാഹിത്യം വായിക്കുകയും പഠിക്കുകയും പരിചയിക്കുകയും ചെയ്യുന്നവരോട് ഇക്കാര്യം ചോദിച്ചുമനസ്സിലാക്കുക. ലേഖനം വെട്ടുന്നതിനാണ് ഈ അദ്ധ്വാനമെല്ലാമെങ്കിൽ, അത് വിക്കിവിചാരിപ്പുകാർതന്നെ നടത്തട്ടെ.ഞാനതിൽ ഇടപെടുന്നില്ല..  മംഗലാട്ട്  ►സന്ദേശങ്ങൾ 

@user:mangalat താങ്കൾ ചേർത്ത ഈ കണ്ണിക്ക് നന്ദി. അത് അദ്ദേഹത്തിന്റെ റെസ്യൂമെ ആണല്ലോ, സ്വന്തമായി എഴുതിയുണ്ടാക്കിയത്. ഇതല്ലാതെ മറ്റുള്ളവരൊന്നും അദ്ദേഹത്തെപ്പറ്റി ഒരു ലേഖനം പോലും എഴുതിയത് ലഭ്യമല്ലേ? രണ്ടു സ്വതന്ത്രാവലംബം എന്ന കടമ്പകടപ്പിക്കാൻ ശ്രമിക്കുമല്ലോ. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:55, 20 ജൂൺ 2016 (UTC)Reply

വ്യക്തി നല്കിയ വിവരങ്ങൾ അടിസ്ഥാനമാക്കി സർവ്വകലാശാലയുടെ വെബ് സൈറ്റ് ടീം തയ്യാറാക്കുന്ന പേജ് ആണത്. സർവ്വകലാശാലയുടെ വെബ്സൈറ്റിൽ അവിടുത്തെ ഒരു ജീവനക്കാരനെക്കുറിച്ച് നല്കുന്നതിലേറെ ആധികാരികത ഏത് അവലംബത്തിനാണ് ഉണ്ടാവുക? ഈ പേജ് ലേഖവം ആരെക്കുറിച്ചാണോ, ആ വ്യക്തി എഴുതിയത് എന്ന് പറയുന്നത് ശരിയല്ല.{{subst:user:mangalat/sign}} (സംവാദം) 08:23, 24 ജൂൺ 2016 (UTC)Reply

കോഴിക്കോട് സർവ്വകലാശാലയുടെ ഔദ്യോഗിക വെബ് വിലാസമാണത്, അതിനെ ആധികാരികമായി എടുക്കാം. റെസ്യൂമേ ആണെങ്കിലും തോന്നിയത് എഴുതി ഉത്തരവാദിത്തപ്പെട്ട ഒരു സർവ്വകലാശാലയുടെ ഔദ്യോഗിക വെബ് വിലാസത്തിലൂടെ പ്രസിദ്ധീകരിക്കാൻ സാധിക്കുമോ ? അതിനെ ഒരു സ്വതന്ത്ര അവലംബമായി എടുക്കാം, എന്നിരിക്കിലും മറ്റൊരു സ്വതന്ത്ര അവലംബം ലഭ്യമാകുന്നതുവരെ ആധികാരികത ഫലകം നീക്കേണ്ടതില്ല. ബിപിൻ (സംവാദം) 08:49, 24 ജൂൺ 2016 (UTC)Reply
രണ്ട് അവലംബങ്ങൾ പുതുതായി ചേർത്തിട്ടുണ്ട്. ഫലകം നീക്കുന്നു.--ഇർഷാദ്|irshad (സംവാദം) 07:59, 14 നവംബർ 2019 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉമ്മർ_തറമേൽ&oldid=3246433" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉമ്മർ തറമേൽ" താളിലേക്ക് മടങ്ങുക.