സാഹിത്യനിരൂപകനും സംസ്കാരവിമർശകനും സർവ്വകലാശാലാദ്ധ്യാപനുമാണ് ഡോ.ഉമ്മർ തറമേൽ.[1]

ഡോ.ഉമ്മർ തറമേൽ.
തൊഴിൽഅദ്ധ്യാപകൻ, എഴുത്തുകാരൻ
ദേശീയത ഇന്ത്യ
വിഷയംസാമൂഹികം

ജീവിതരേഖ

തിരുത്തുക

പട്ടാമ്പി ഗവ. കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ എം.എ. ബിരുദവും കോഴിക്കോട് സർവ്വകലാശാലയിൽനിന്ന് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയുടെ മാർഗ്ഗനിർദ്ദേശത്തിൽ പി.എച്ച്ഡി ബിരുദവും നേടി. അലിഗഡ് സർവ്വകലാശാലയിലെ ആധുനികഭാഷാവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിലും അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ അസോസിയേറ്ററ്റ് പ്രൊഫസറാണ്.

  • വരയും മൊഴിയും, ലേഖനങ്ങൾ, മൾബറി ബുക്സ്, കോഴിക്കോട്.
  • നോവൽ ഹരിതകം, നോവൽപഠനങ്ങൾ, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
  • തീവണ്ടി ഒരു ദേശീയമൃഗം, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
  • വായനയുടെ ആനമയിലൊട്ടകം,ബോധി പബ്ലിക്കേഷൻസ്
  • നാടകത്തിന്റെ ലോകസഞ്ചാരം, നാടകപഠനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  • മാപ്പിളപ്പാട്ട് പാഠവും പഠനവും[2] (ബാലകൃഷ്ണൻ വള്ളിക്കുന്നത്തിനോടൊപ്പം), ഡി.സി.ബുൿസ്, കോട്ടയം.
  • പരദേശി: സിനിമയും രാഷ്ട്രീയവും (എഡിറ്റർ), അതർ ബുക്സ്, കോഴിക്കോട്.
  • സിദാർമരങ്ങളുടെ സംഗീതം, ജിബ്രാൻ പരിഭാഷ, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
  • റുബാഇയാത്ത്-പരിഭാഷ, ഒലിവ് പബ്ലിക്കേഷൻസ്,കോഴിക്കോട്.
  • നിലവിളികളും മർമ്മരങ്ങളും-ഇംഗ്മർ ബർഗ്മാന്റെ ക്രൈസ് ആന്റ് വിസ്പേഴിന്റെ പരിഭാഷ, മൾബറി, കോഴിക്കോട്
  • ഇശലുകളുടെ ഉദ്യാനം, മാപ്പിളപ്പാട്ടുകൾ പഠനങ്ങൾ[3], ഒലിവ്, കോഴിക്കോട്
  • ഡയസ്പോറ- പ്രവാസകവിതകളുടം സമാഹാരവും പഠനവും, ഹരിതം പബ്ലിക്കേഷൻസ്, കോഴിക്കോട്.
  • സീതിഹാജി കഥകളും ഫലിതങ്ങളും, ഡി സി ബുക്സ്, കോട്ടയം [4]

മറ്റ് സംഭാവനകൾ

തിരുത്തുക
  1. "ഉമ്മർ തറമേൽ". കോഴിക്കോട് സർവ്വകലാശാല ഔദ്യോഗിക വെബ് വിലാസം. Retrieved 2016-06-24.
  2. Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 385. Retrieved 14 നവംബർ 2019.
  3. Sherin, B S. The labyrinth of dissonance: Islam and women in Kerala (PDF). ഗ്രന്ഥസൂചി. p. 297. Retrieved 14 നവംബർ 2019.
  4. "സീതിഹാജി കഥകളും ഫലിതങ്ങളും". ഡി.സി.ബുക്സ്. Archived from the original on 2016-07-12. Retrieved 2016-06-24.
"https://ml.wikipedia.org/w/index.php?title=ഉമ്മർ_തറമേൽ&oldid=3943594" എന്ന താളിൽനിന്ന് ശേഖരിച്ചത്