സംവാദം:ഇരുപത്തിയെട്ട് (ചീട്ടുകളി)
trick
തിരുത്തുകചീട്ടുകളിയിലെ trick എന്നുള്ളതിന്റെ ശരിയായ മലയാളപദം ഏതാണ്? --Jairodz സംവാദം 11:50, 2 ഓഗസ്റ്റ് 2011 (UTC)
കൗശലം? --Vssun (സുനിൽ) 17:50, 3 ഓഗസ്റ്റ് 2011 (UTC)- ഇംഗ്ലീഷിലെ ട്രിക്ക്-ടേക്കിങ് ഇപ്പോഴാണ് വായിച്ചത്. പിടുത്തം അടിസ്ഥാനപ്പെടുത്തിയുള്ളത് എന്നതായിരിക്കും നല്ല പരിഭാഷ എന്നു കരുതുന്നു. --Vssun (സുനിൽ) 19:42, 6 ഓഗസ്റ്റ് 2011 (UTC)
ചീട്ടുവിതരണം
തിരുത്തുകചീട്ടുകൾ ഓരോന്നായാണോ വിതരണം ചെയ്യുന്നത്? നന്നാലു ചീട്ടുകൾ വീതമല്ലേ? --Vssun (സുനിൽ) 16:29, 3 ഓഗസ്റ്റ് 2011 (UTC)
- സുനിലേ, അതിനും പ്രാദേശികമായ വ്യത്യാസങ്ങല് ഉണ്ട് എന്നാണ് തോന്നുന്നത് --സുഗീഷ് 18:13, 3 ഓഗസ്റ്റ് 2011 (UTC)
- സാർവസാധാരണയായി് ആറ് പേരാണ് കളിക്കുന്നത്, അപ്പോൾ മൂന്ന് മൂന്ന് ക്രമത്തിലാണ് ചീട്ട് വിതരണം നടത്തുന്നത്, നാലു പേർ കളിക്കുന്ന ചീട്ടുകളോടൊപ്പം ആറാം നമ്പർ ചീട്ടും ഇടും.--കിരൺ ഗോപി 20:15, 3 ഓഗസ്റ്റ് 2011 (UTC)
- സുനിലേ, അതിനും പ്രാദേശികമായ വ്യത്യാസങ്ങല് ഉണ്ട് എന്നാണ് തോന്നുന്നത് --സുഗീഷ് 18:13, 3 ഓഗസ്റ്റ് 2011 (UTC)
@സുഗീഷ്: പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാം. എങ്കിലും ഓരോന്നോരോന്നിട്ടാൽ ചീട്ടുകളുടെ പഴയ ക്രമം തെറ്റുകയും വിളി ഉയരാനുള്ള സാധ്യത വളരെ കുറയുകയും ചെയ്യും അതുകൊണ്ട് ഓരോന്നോരോന്നിടുന്ന രീതി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. സുഗീഷിന്റെ നാട്ടിൽ അങ്ങനെയാണോ?
@കിരൺ: 28 പൊതുവേ ആറുപേരാണ് കളിക്കുന്നത് എന്നത് പുതിയ അറിവാണ്. നാലുപേരുടെ കളിയാണ് കൂടൂതലും കണ്ടിട്ടുള്ളത്. ആറുപേരാകുമ്പോൾ ഓരോ ജാക്കി കൂടെയിട്ട് 40 ആക്കുകയാണ് പതിവ്. --Vssun (സുനിൽ) 02:09, 4 ഓഗസ്റ്റ് 2011 (UTC)
- ആറ് പേര് കളുക്കുമ്പോൾ വെട്ട് വരാനുള്ള സാധ്യത വളരെക്കൂടുതലാണ്, അതാണ് ആറ് പേരുള്ള കളിക്ക് പ്രചാരം കൂടാനുള്ള കാരണം. --കിരൺ ഗോപി 06:37, 4 ഓഗസ്റ്റ് 2011 (UTC)
- ചീട്ടുകൾ നന്നാലുവീതമാണ് വിതരണം ചെയ്യുന്നത്, എന്നാക്കി. --Vssun (സുനിൽ) 18:19, 4 ഓഗസ്റ്റ് 2011 (UTC)
സുനിലെ കുറിപ്പിൽ 24 എന്ന് കണ്ടു, അത് 2ഉം മൂന്ന് പേരും വച്ചുള്ള കളിക്കല്ലേ? പക്ഷെ അപ്പോൾ വിതരണം ചെയ്യുന്നതിലും വ്യത്യാസമുണ്ട്. മൂന്ന് പേരാണങ്കിൽ 3-2-3 എന്നക്രമത്തിലും. രണ്ട് പേരാണങ്കിൽ 3-2-3 എന്ന ക്രമത്തിൽ വിതരണം നടത്തിയിട്ട് ബാക്കിയുള്ള എട്ട് ചീട്ടുകൾ റമ്മി കളിക്കുന്ന രീതിയിൽ എടുക്കും, ഇതും കൂടി ഉൾപ്പെടുത്തണ്ടെ?--കിരൺ ഗോപി 19:28, 4 ഓഗസ്റ്റ് 2011 (UTC)
- നാലു പേരുടെ കളിയിൽത്തന്നെ 7-ഉം 8-ഉം ഒഴിവാക്കിക്കൊണ്ട് 24 ചീട്ടുപയോഗിച്ച് കളിക്കാറുണ്ടെന്ന് ആന്റണി ബോബൻ എന്റെ ബസിൽ പറഞ്ഞിരുന്നു. അതനുസരിച്ച് എഴുതിയതാണ്. --Vssun (സുനിൽ) 17:50, 5 ഓഗസ്റ്റ് 2011 (UTC)
- മൂന്നു പേരുടെ കളിയിൽ 3-2-3 എന്ന രീതി മനസിലായില്ല. അറിയാവുന്ന രീതി ഇപ്പോൾ എഴുതിയിട്ടുണ്ട്. രണ്ടു പേരുടെ കളിയുടെ കാര്യം കിരൺ എഴുതിയാൽ കൊള്ളാമായിരുന്നു. --Vssun (സുനിൽ) 15:36, 6 ഓഗസ്റ്റ് 2011 (UTC)
- മൂന്നു പേരുടെ കളിയിൽ (ഞങ്ങൾ) സാധാരണ പോലെ 4 ചീട്ടുകൾ വീതമിട്ടതിനുശേഷമാണ് ലേലം ആരംഭിക്കുന്നത്. 12-ൽ ലേലം വിളി തുടങ്ങുമെന്നതൊഴിച്ചാൽ ഓണേഴ്സിലും മറ്റും കാര്യമായ വ്യത്യാസമില്ല. --Vssun (സുനിൽ) 11:24, 8 ഓഗസ്റ്റ് 2011 (UTC)
- മൂന്ന്, രണ്ട് പേർ കളിക്കുമ്പോൾ സാധാരണ 18 ആണ് ഹോണേഴ്സ് --കിരൺ ഗോപി 11:56, 8 ഓഗസ്റ്റ് 2011 (UTC)
- മൂന്ന് പേർ കളിക്കുമ്പോൾ മൂന്ന്-രണ്ട്-മൂന്ന് എന്ന് രീതിയിൽ ചീട്ടുവിതരണം ചെയ്യാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ? ലേലം എല്ലാ ചീട്ടുകളും ഇട്ടതിനു ശേഷമല്ലേ തുടങ്ങുകയൂള്ളൂ? --Jairodz സംവാദം 15:13, 8 ഓഗസ്റ്റ് 2011 (UTC)
- ചീട്ട് ക്രമമായി കൈയ്യിൽ വരാനാണ് അങ്ങനെ ഇടുന്നത്. കാരണം ഒരു പിടിയിൽ മൂന്ന് ചീട്ടല്ലെ വരുന്നത്, ഇതേ തത്വമാണ് നാല് പേര് കളിക്കുമ്പോൾ നാല്-നാല് എന്ന ക്രമവും ആറ് പേർ കളിക്കുമ്പോൾ മൂന്ന്-മൂന്ന് എന്ന ക്രമവും വരാനുള്ള കാരണം --കിരൺ ഗോപി 19:13, 8 ഓഗസ്റ്റ് 2011 (UTC)
- മൂന്ന് പേർ കളിക്കുമ്പോൾ മൂന്ന്-രണ്ട്-മൂന്ന് എന്ന് രീതിയിൽ ചീട്ടുവിതരണം ചെയ്യാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ? ലേലം എല്ലാ ചീട്ടുകളും ഇട്ടതിനു ശേഷമല്ലേ തുടങ്ങുകയൂള്ളൂ? --Jairodz സംവാദം 15:13, 8 ഓഗസ്റ്റ് 2011 (UTC)
വിവരപ്പെട്ടി
തിരുത്തുകRandom chance-ന് പറ്റിയ പരിഭാഷ എന്താണ്? --Vssun (സുനിൽ) 06:21, 4 ഓഗസ്റ്റ് 2011 (UTC)
ആകസ്മികമായ അവസരം / ആനുകൂല്യം? ----Jairodz സംവാദം 01:51, 5 ഓഗസ്റ്റ് 2011 (UTC)
- ആകസ്മികത എന്നു മാത്രമായാലോ? --Vssun (സുനിൽ) 08:50, 5 ഓഗസ്റ്റ് 2011 (UTC)
- ക്രമരഹിതം അല്ലെ കൂടുതൽ ശരി? --കിരൺ ഗോപി 09:38, 5 ഓഗസ്റ്റ് 2011 (UTC)
- ക്രമരഹിതം ഇതിനു ചേരുമെന്ന് തോന്നുന്നില്ല. ആകസ്മികത തന്നെയായിരിക്കും നല്ലത്. പുള്ളിവെട്ട് പോലുള്ള കളികളിൽ ആകസ്മികത ഏറ്റവും കൂടുതലായിരിക്കും. --Vssun (സുനിൽ) 17:52, 5 ഓഗസ്റ്റ് 2011 (UTC)
- ക്രമരഹിതം അല്ലെ കൂടുതൽ ശരി? --കിരൺ ഗോപി 09:38, 5 ഓഗസ്റ്റ് 2011 (UTC)
അനിശ്ചിതത്വം എങ്ങനെയുണ്ട്? --Vssun (സുനിൽ) 17:28, 9 ഓഗസ്റ്റ് 2011 (UTC)
സീനിയർ
തിരുത്തുകഓണേഴ്സിനു മുകളിൽ സീനിയർ എന്നോരു വിളി ഇല്ലെ? --AneeshJose 16:34, 4 ഓഗസ്റ്റ് 2011 (UTC)
- 24ഓ അതിന് മുകളിലൊ ഉള്ള വിളിയല്ലെ ഇത്? --കിരൺ ഗോപി 16:48, 4 ഓഗസ്റ്റ് 2011 (UTC)
- 20-നു മുകളിലുള്ള എല്ലാ വിളികളെയും ഓണേഴ്സ് എന്നു തന്നെയാണ് പറയുന്നത് എന്നു തോന്നുന്നു. 24-ന് മുകളിൽ വിളിച്ചാൽ കൂടുതൽ പോയിന്റ് ലഭിക്കും എന്നും കേട്ടിട്ടുണ്ട്. ചിലപ്പോൾ അതായിരിക്കും സീനിയർ.
പോയിന്റ് ഇങ്ങനെയാണ് തോന്നുന്നു.
- 14 - 19 : ജയിച്ചാൽ 1 പോയിന്റ് കിട്ടും, തോറ്റാൽ 2 പോയിന്റ് നഷ്ടമാകും
- 20 - 23 : ജയിച്ചാൽ 2 പോയിന്റ് കിട്ടും, തോറ്റാൽ 3 പോയിന്റ് നഷ്ടമാകും
- 24+ : ജയിച്ചാൽ 3 പോയിന്റ കിട്ടും, തോറ്റാൽ 4 പോയിന്റ് നഷ്ടമാകും
തനി വിളിച്ച് ജയിച്ചാൽ 4 പോയിന്റും തോറ്റാൽ 5 പോയിന്റ് നഷ്ടമാകുമെന്നും തോന്നുന്നു. --Jairodz സംവാദം 16:51, 4 ഓഗസ്റ്റ് 2011 (UTC)
- തനിക്ക് 24+ന്റെ പോയിന്റ് തന്നെയാണ്, ഒരാൾ മാത്രമേ കളിക്കുകയുള്ളു എന്നെയുള്ളു.--കിരൺ ഗോപി 17:12, 4 ഓഗസ്റ്റ് 2011 (UTC)
- സീനിയർ (കേട്ടിട്ടില്ല) അങ്ങനെയാണെങ്കിൽ ലേഖനത്തിൽ ചേർക്കുക. ഓണേഴ്സിന്റെ എല്ലാ വിളികൾക്കും ഒരേ പോയിന്റ് തന്നെയാണ് കൂലി കൊടുക്കുന്നത്. ഓണേഴ്സ് മുതൽ മുഴുവൻ പിടി വരെ. തനിക്കും കോട്ടിനും മാത്രം ഒണേഴ്സിനേക്കാളും ഒരു പോയിന്റ് കൂടുതലും.. പ്രാദേശികമായുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തുക.--Vssun (സുനിൽ) 18:03, 4 ഓഗസ്റ്റ് 2011 (UTC)
- മ്മടെ അവിടെ 24-27 വിളിച്ച് തോറ്റാൽ നാല് മേശ കൊടുക്കണം--കിരൺ ഗോപി 19:10, 4 ഓഗസ്റ്റ് 2011 (UTC)
- അപ്പോൾ 28 വിളിച്ചാലോ? (തനിയല്ല) --Vssun (സുനിൽ) 20:03, 6 ഓഗസ്റ്റ് 2011 (UTC)
- 28 വിളിച്ച് ജയിച്ചാൽ 4 മേശ കിട്ടുകയും തോറ്റാൽ 5 മേശ കൊടുക്കുകയും വേണം എന്ന് ഒരിടത്ത് വായിച്ചിട്ടുണ്ട്. തനിയില്ലാതെ കളിക്കുമ്പോഴാണ് ഇങ്ങനെ സാധാരണ വിളിക്കുന്നത്. തനിക്കും +4/-5 എന്നാണ് അവിടെ വായിച്ചത്. കോട്ടിന് ഇരട്ടി പോയിന്റ് ലഭിക്കുകയോ നഷ്ടമാകുകയോ ചെയ്യും. --Jairodz സംവാദം 14:32, 7 ഓഗസ്റ്റ് 2011 (UTC)
- അപ്പോൾ 28 വിളിച്ചാലോ? (തനിയല്ല) --Vssun (സുനിൽ) 20:03, 6 ഓഗസ്റ്റ് 2011 (UTC)
തനി, കോട്ട് എന്നിവക്ക് ഒറ്റയടിക്ക് സ്ലാം ആകുന്ന രീതിയുമുണ്ടെന്ന് കേട്ടിട്ടുണ്ട്. --Vssun (സുനിൽ) 01:57, 8 ഓഗസ്റ്റ് 2011 (UTC)
- നിലവിലെ പട്ടികയനുസരിച്ച്, തനിക്ക് +4/-5 എന്നുകൂടി അതിൽ ചേർത്തുകൂടേ? --Vssun (സുനിൽ) 05:32, 8 ഓഗസ്റ്റ് 2011 (UTC)
- തനി ഒരു പ്രത്യേകവിളിയല്ലേ? കോട്ടും തനിയും എപ്പോഴും അനുവദിക്കുമോ? തനി / 28 : +4/-5 എന്നാക്കാം. തനിക്കും 28-നും ഒരു പോയിന്റ് കൂടുതൽ നൽകുന്നതാണ് ശരിയായ രീതി എന്നാണെന്റെ പക്ഷം. അല്ലെങ്കിൽ 24 വിളിച്ചാൽ പോരേ?
- 56-ന്റെ ടൂർണമെന്റ് നിയമങ്ങൾ അടങ്ങുന്ന ഒരു പി.ഡി.എഫിൽ ഞാൻ കണ്ട പോയിന്റ് രീതി ഇങ്ങനെയാണ്.
- 28-39 : +1/-2
- 40-47 : +2/-3
- 48-55 : +3/-4
- 56 : +4/-5
ആനുപാതികമായി 28-നും തനിക്കും +4/-5 അല്ലേ ഉചിതം? --Jairodz സംവാദം 15:40, 8 ഓഗസ്റ്റ് 2011 (UTC)
- പിന്തുടരുന്ന ഏതെങ്കിലും ഒരു രീതി പട്ടികയിൽ ചേർത്തോളൂ. മറ്റേതെങ്കിലും രീതികളുണ്ടെങ്കിൽ കുറിപ്പാക്കി മാറ്റാം. --Vssun (സുനിൽ) 17:30, 9 ഓഗസ്റ്റ് 2011 (UTC)
- പട്ടികയിൽ 28, തനി എന്നിവക്ക്, +4/-5 കൊടുത്തിട്ടുണ്ട്. മാറ്റമുള്ള രീതി കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. --Vssun (സുനിൽ) 06:35, 14 ഓഗസ്റ്റ് 2011 (UTC)
- പിന്തുടരുന്ന ഏതെങ്കിലും ഒരു രീതി പട്ടികയിൽ ചേർത്തോളൂ. മറ്റേതെങ്കിലും രീതികളുണ്ടെങ്കിൽ കുറിപ്പാക്കി മാറ്റാം. --Vssun (സുനിൽ) 17:30, 9 ഓഗസ്റ്റ് 2011 (UTC)
ഗുലാൻ പരിശ്
തിരുത്തുകഗുലാൻ പരിശ് എന്ന ലേഖനം വന്നതിനാൽ, ഇതിന്റെ ആമുഖം അൽപ്പം മാറ്റിയെഴുതാം എന്നു വിചാരിക്കുന്നു. ഗുലാൻ പരിശ് വിഭാഗത്തിൽപ്പെട്ട അടിസ്ഥാനപരമായ ചീട്ടുകളിയാണ് ഇരുപത്തിയെട്ട് എന്ന് നിർവചിച്ചാലോ? --Vssun (സുനിൽ) 18:27, 6 ഓഗസ്റ്റ് 2011 (UTC)
- --കിരൺ ഗോപി 08:39, 8 ഓഗസ്റ്റ് 2011 (UTC)
- മാറ്റിയെഴുതി. ആമുഖത്തിലെ വിവരങ്ങൾ നന്നേ കുറഞ്ഞോ എന്നിപ്പോൾ സംശയം. --Vssun (സുനിൽ) 11:33, 8 ഓഗസ്റ്റ് 2011 (UTC)
ഇതിലെ എല്ലാ കളികൾക്കും പൊതുവായ ചില വിഭാഗങ്ങൾ ഗുലാൻ പരിശ് എന്ന ലേഖനത്തിലേക്ക് മാറ്റുന്നതല്ലേ നല്ലത്?--Vssun (സുനിൽ) 02:02, 14 ഓഗസ്റ്റ് 2011 (UTC)
4 x 1
തിരുത്തുകനാലു പേർ ഒറ്റയ്ക്കൊറ്റയായി (നാലു സംഘങ്ങളായി) പരസ്പരം കളിക്കാറുണ്ടോ? --Jairodz സംവാദം 15:06, 7 ഓഗസ്റ്റ് 2011 (UTC)
- കണ്ടിട്ടില്ല. --Vssun (സുനിൽ) 04:59, 8 ഓഗസ്റ്റ് 2011 (UTC)
- അറിവില്ല :( --കിരൺ ഗോപി 08:39, 8 ഓഗസ്റ്റ് 2011 (UTC)
ഓണേഷ്, ഗോട്ട്
തിരുത്തുകരണ്ടു കൈയും ലഭിച്ച ശേഷം വിളിക്കുന്ന വിളിക്ക് (24) ന് ഓണേഷ് (honours (?)) എന്നു പറയാറില്ലേ? അതുപോലെ ഗോട്ട് (28) എന്ന സമ്പ്രദായവുമില്ലേ? തുരുപ്പില്ലാതെ വിളിക്കുന്ന ആൾക്കു തന്നെ എല്ലാ പിടികളും ലഭിക്കുന്ന അവസ്ഥയ്ക്കാണ് ഗോട്ട്/കോട്ട് എന്നു പറയുന്നത്. (J-9-10-K-Q-8-7-J) ഇങ്ങനെയൊക്കെ കൈ ഉണ്ടെങ്കിൽ ഗോട്ട് വിളിക്കാം. ഗോട്ട് തോറ്റാൽ കുണുക്കിടേണ്ടി വരും(ഇതിൽ പ്രാദേശിക വ്യത്യാസങ്ങളുണ്ട്) --അനൂപ് | Anoop 14:27, 10 ഓഗസ്റ്റ് 2011 (UTC)
- 20-നു മുകളിൽ വിളിക്കുന്ന എല്ലാം ഓണേഴ്സ് തന്നെയാണ് (പ്രാദേശികഭേദമുണ്ടാകാം). 24-ന് ഞങ്ങൾ ഓണേഴ്സ് ഫോർ എന്നേ പറയാറൂള്ളൂ. ഓണേഴ്സ് ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ. ഗോട്ട് എന്ന് അനൂപൻ പറയുന്നതിനെ (തുറുപ്പില്ലാത്തത്) തനി എന്നാണ് ഞങ്ങൾ പറയുന്നത്. 28-ഉം തനിയും വ്യത്യസ്തമാണ് 28-ന് പങ്കുകാരൊരുമിച്ച് പിടീച്ചാൽ മതി. തനി ഒറ്റക്ക് പിടിക്കണം. അതുപോലെ കോട്ട്/ജോഡി എന്ന് പറയുന്നത്, ചെറിയ വിളി വിളിക്കുകയും കളിച്ചുകൊണ്ടിരിക്കുമ്പോൾ 28 മുഴുവൻ അവകാശപ്പെട്ട് പിടീക്കുന്നതുമാണ്. അതും ലേഖനത്തിൽ ഉണ്ട്. പ്രത്യേകവിളികൾ എന്ന ഭാഗം ശ്രദ്ധിക്കുക.--Vssun (സുനിൽ) 17:21, 10 ഓഗസ്റ്റ് 2011 (UTC)
- 24-നു സീനിയർ എന്നാണു പറയുന്നത്. ഇപ്പോഴാണതിന്റെ പേരു കിട്ടിയത്. :) --അനൂപ് | Anoop 14:52, 11 ഓഗസ്റ്റ് 2011 (UTC)
- 56 ൻ്റ കളിയിൽ വിളിക്കുന്നവന് 8ചീട്ടും ഒരേ പുള്ളി വന്നാൽ 'അടി' വിളിച്ച് കളിക്കാൻ പറ്റുമോ... 2401:4900:6470:8843:0:0:82B:2E69 10:37, 16 ഏപ്രിൽ 2023 (UTC)
മൂന്നു പേരുടെ കളി
തിരുത്തുകമൂന്നു പേരുടെ കളിയിൽ, 4-4 ആയുള്ള വിതരണം, രണ്ടു ഘട്ടങ്ങളിലായുള്ള ലേലം ഈ രീതിയാണ് വ്യാപകം എന്നു കരുതുന്നു. ഈ രീതി ആദ്യമിട്ട്, 3-2-3 രീതി മറ്റൊരു ഖണ്ഡികയാക്കണമെന്ന് അഭിപ്രായപ്പെടുന്നു. --Vssun (സുനിൽ) 17:41, 11 ഓഗസ്റ്റ് 2011 (UTC)
- അങ്ങനെയാക്കി. --Vssun (സുനിൽ) 01:59, 14 ഓഗസ്റ്റ് 2011 (UTC)
“ | അതുപോലെ തന്നെ ഒരാൾക്ക് 12 നു മുകളിൽ എത്ര വേണമെങ്കിലും രണ്ടാം വട്ടം വിളിക്കാം. | ” |
പന്ത്രണ്ടോ പതിനെട്ടോ? --Vssun (സുനിൽ) 01:59, 14 ഓഗസ്റ്റ് 2011 (UTC)
തുറുപ്പ്
തിരുത്തുകഒരു സംശയം : തുറുപ്പ് വച്ചിരിക്കുന്ന ആളുടെ കയ്യിൽ കമിഴ്ത്തിയ ചീട്ടല്ലാതെ തുറുപ്പിന്റെ ചിഹ്നം ഇല്ലാതിരിക്കുകയും തുറുപ്പിന്റെ ചിഹ്നം പിടി വരികയും ചെയ്താൽ തുറുപ്പ് വച്ചിരിക്കുന്ന ആൾ തുറുപ്പ് വെളിപ്പെടുത്തി താഴ്ത്തിയ ചീട്ട് കളിക്കേണ്ടതല്ലേ?
അതു പോലെ, തുറുപ്പ് വച്ച ആളുടെ കയ്യിൽ തുറുപ്പല്ലാതെ മറ്റ് ചിഹ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ, അയാൾക്ക് പിടി തുടങ്ങണമെങ്കിൽ തുറുപ്പ് വെളിപ്പെടുത്തേണ്ടതില്ലെ? തുറുപ്പ് വച്ച ആൾക്ക് തുരുപ്പ് വെളിപ്പെറ്റുത്തും വരെ തുറുപ്പ് ഓടിച്ച് തുടങ്ങാൻ അനുവാദം ഇല്ലല്ലോ? അരുൺ ഇലക്ട്ര (സംവാദം) 08:20, 30 ഡിസംബർ 2014 (UTC)
- കമഴ്ത്തിയ ചീട്ടിന്റെ വേറൊന്നും കയ്യിൽ ഇല്ലെങ്കിൽ തുറുപ്പ് വെളുപ്പെടുത്താതെ തന്നെ കളിക്കാവുന്നതാണ്. തുറുപ്പ് വച്ച ആളുടെ കയ്യിൽ തുറുപ്പല്ലാതെ മറ്റ് ചിഹ്നങ്ങൾ ഇല്ലാതിരിക്കുമ്പോൾ, അയാൾക്ക് തുറുപ്പ് വെളിപ്പെടുത്തണമെന്നില്ല.--KG (കിരൺ) 14:28, 31 ഡിസംബർ 2014 (UTC)
- "തുറുപ്പ് വെളുപ്പെടുത്താതെ തന്നെ കളിക്കാവുന്നതാണ്." - തുറുപ്പ് വെളിപ്പെടുത്താതെത്തന്നെ കളിക്കണം എന്നത് നിർബന്ധമല്ലേ? വെട്ടാൻ വേണ്ടിയല്ലാതെ തുറുപ്പ് പൊക്കാൻ പാടില്ലല്ലോ? --Vssun (സംവാദം) 03:58, 3 ജനുവരി 2015 (UTC)
- എന്റെ അറിവിൽ തുറുപ്പ് വെളിപ്പെടുത്താതെത്തന്നെ കളിക്കണം എന്നത് നിർബന്ധമാണ്. ഏറ്റവും അവസാനത്തെ ചീട്ട് അല്ലെങ്കിൽ, വെട്ടാൻ വേണ്ടിയല്ലാതെ തുറുപ്പ് പൊക്കാൻ പാടില്ല.--AneeshJose (സംവാദം) 04:14, 18 ഒക്ടോബർ 2015 (UTC)
- "തുറുപ്പ് വെളുപ്പെടുത്താതെ തന്നെ കളിക്കാവുന്നതാണ്." - തുറുപ്പ് വെളിപ്പെടുത്താതെത്തന്നെ കളിക്കണം എന്നത് നിർബന്ധമല്ലേ? വെട്ടാൻ വേണ്ടിയല്ലാതെ തുറുപ്പ് പൊക്കാൻ പാടില്ലല്ലോ? --Vssun (സംവാദം) 03:58, 3 ജനുവരി 2015 (UTC)