നിയമം തിരുത്തുക

ഈ എട്ടു ചീട്ടുകൾ കണ്ടതിനുശേഷം ലേലം ജയിച്ചയാൾക്കോ അയാളുടെ പങ്കാളിക്കോ വേണമെങ്കിൽ ലേലം ഉയർത്താം. പക്ഷേ അങ്ങനെ ചെയ്യുകയാണെങ്കിൽ അയാൾ കുറഞ്ഞത് 24 പോയിന്റെങ്കിലും വിളിക്കണം. ഇംഗ്ലീഷ് ലേഖനത്തിലും മറ്റു കണ്ണികളിലും ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്. പക്ഷേ, ഇത് ശരിയാണോ? എട്ടു ചീട്ടകൾ കിട്ടിയ ശേഷം ആർക്കുവേണമെങ്കിലും ലേലം ഇരുപത്തിനാലായോ അതിനു മുകളിലോ ഉയർത്തിക്കൂടേ? --Jairodz സം‌വാദം 11:50, 2 ഓഗസ്റ്റ് 2011 (UTC)Reply

രണ്ടു രീതിയിൽ കളിക്കുന്നുണ്ട്. 8 ചീട്ട് കണ്ടതിനു ശേഷം തനി മാത്രമേ ചിലയിടങ്ങളിൽ അനുവദിക്കുന്നുള്ളൂ.. ചിലയിടങ്ങളിൽ 24 മുതൽ രണ്ടാമത് ലേലം വിളിക്കാനുള്ള അവസരം നൽകുന്നുണ്ട്. രണ്ട് രീതിയും ലേഖനത്തിൽ ഉൾപ്പെടുത്താം. --Vssun (സുനിൽ) 16:22, 3 ഓഗസ്റ്റ് 2011 (UTC)Reply
ചിലയിടങ്ങളിൽ എട്ട് ചീട്ട് കണ്ടതിനു ശേഷം ഓണേഴ്സ്(20നു മുകളിൽ) വിളിക്കാനും പറ്റും. --കിരൺ ഗോപി 20:11, 3 ഓഗസ്റ്റ് 2011 (UTC)Reply
 കുറിപ്പിൽ ഇത് കൂട്ടിച്ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 02:32, 4 ഓഗസ്റ്റ് 2011 (UTC)Reply

കാർഡ് റാങ്ക് തിരുത്തുക

വിവരപ്പെട്ടിയിലെ കാർഡ്‌റാങ്ക് മാറ്റം വരുത്തേണ്ടേ? --Vssun (സുനിൽ) 16:23, 3 ഓഗസ്റ്റ് 2011 (UTC)Reply

 മാറ്റം വരുത്തി. --Vssun (സുനിൽ) 18:14, 4 ഓഗസ്റ്റ് 2011 (UTC)Reply

മറ്റൊരു ഇരുപത്തെട്ട് തിരുത്തുക

ജനിച്ച് 28 ദിവസമാകുമ്പോൾ കുഞ്ഞുങ്ങളുടെ അരയിൽ കെട്ടുന്ന ചരടിനും, അതു കെട്ടുന്ന ചടങ്ങിനും "ഇരുപത്തിയെട്ട്" എന്നു പറയില്ലേ?Georgekutty 00:52, 4 ഓഗസ്റ്റ് 2011 (UTC)Reply

ഉണ്ട്. ഇതിന് ബ്രാക്കറ്റിടാം. --Vssun (സുനിൽ) 02:21, 4 ഓഗസ്റ്റ് 2011 (UTC)Reply
 Y ചെയ്തു

തഴയൽ തിരുത്തുക

ഇതാണോ പൊതുവേ അനുവർത്തിക്കുന്ന നിയമം? ഒരാൾ ആദ്യം തുറുപ്പിന്റെ വലിയ ചീട്ട് തഴയുകയും മറ്റൊരാൾ തുറുപ്പ് ചോദിച്ച് വെട്ടുകയുമാണെങ്കിൽ വെട്ടിയ ആൾക്കല്ലേ പിടി കിട്ടുക? --Vssun (സുനിൽ) 06:26, 4 ഓഗസ്റ്റ് 2011 (UTC)Reply

ഏത് ചീട്ടും തഴയാൻ പറ്റില്ല, ഉദാഹരണത്തിന് വിളിച്ച ആളിന് തുറുപ്പ് ചോദിക്കുന്നതിന് മുൻപ് തുറുപ്പിന്റെ ചിഹ്നം തഴയാൻ പറ്റില്ല, അതു പോലെ ഇറങ്ങാത്ത ചിഹ്നത്തിന്റെ ഗുലാനും തഴയാൻ പറ്റില്ല.--കിരൺ ഗോപി 07:03, 4 ഓഗസ്റ്റ് 2011 (UTC)Reply
കിരൺ ഞാൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം പറഞ്ഞില്ല. --Vssun (സുനിൽ) 07:17, 4 ഓഗസ്റ്റ് 2011 (UTC)Reply
ചിലയിടത്ത് ഗുലാൻ തഴയാനേ പറ്റില്ല. അത് കുറിപ്പായി നൽകിയിട്ടുണ്ട്. --Vssun (സുനിൽ) 07:18, 4 ഓഗസ്റ്റ് 2011 (UTC)Reply
വിളിച്ചയാളിന് തുറുപ്പ് തഴയാൻ പറ്റില്ലെന്ന കാര്യവും കുറിപ്പായി ചേർത്തിട്ടുണ്ട്. പ്രധാനഭാഗത്ത് ചേർക്കുന്നത് ലേഖനം സങ്കീർണ്ണമാക്കുമെന്ന് കരുതുന്നു. --Vssun (സുനിൽ) 07:27, 4 ഓഗസ്റ്റ് 2011 (UTC)Reply
ചിഹ്നം ഒരു പ്രാവിശ്യം ഇറങ്ങിയാൽ ഗുലാൻ തഴയാൻ പറ്റും, അതുപോലെ മുകളിൽ സുനിൽ പറഞ്ഞ കാര്യം തുറുപ്പ് ചോദിച്ചിട്ട് തുറിപ്പിടന്നയാൾക്കാണ് പിടി ലഭിക്കുന്നത്, തുറുപ്പ് ചോദിക്കാതെ/കാണിക്കാതെ വലിയ തുറുപ്പ് ചിഹ്നം ഇട്ടാൽ വെട്ടി എടുക്കാൻ പറ്റില്ല,--കിരൺ ഗോപി 07:42, 4 ഓഗസ്റ്റ് 2011 (UTC)Reply
കിരൺ പറഞ്ഞ ഗുലാൻ തഴയലിനെക്കുറിച്ചുള്ള വിവരം, കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. തുറുപ്പ് തഴയുമ്പോഴുള്ള കാര്യം മാറ്റിയെഴുതുന്നതിനു മുൻപ്, ഉ:Jairodz-ന്റെ അഭിപ്രായം കാക്കാം. --Vssun (സുനിൽ) 11:34, 4 ഓഗസ്റ്റ് 2011 (UTC)Reply
എനിക്ക് ആ വിവരം pagat.com-ൽ നിന്നു കിട്ടിയതാണ്. അവിടെ കൊടുത്തിരിക്കുന്ന ചില വിവരങ്ങൾ തെറ്റമാണ്. ഒരാൾ ആദ്യം തുറുപ്പിന്റെ വലിയ ചീട്ട് തഴയുകയും മറ്റൊരാൾ തുറുപ്പ് ചോദിച്ച് വെട്ടുകയുമാണെങ്കിൽ വെട്ടിയ ആൾക്കു തന്നെയാണ് പിടി കിട്ടുക. വേറൊരു ചെറിയ സംശയം; ഒരാൾ ആദ്യം തുറുപ്പിന്റെ ഒരു ചീട്ട് തഴയുകയും തുറുപ്പ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടയാളുടെ കൈയിൽ ഒരു തുറുപ്പ് ചീട്ട് പോലും ഇല്ലാത്തതു കാരണം, ഏതെങ്കിലും ഇട്ട് തഴഞ്ഞാൽ, പിടി ആർക്കാണ് കിട്ടുക? തുറുപ്പിട്ട ആൾക്കോ, പിടി തുടങ്ങിയ ചിഹ്നത്തിലെ വലിയ ചീട്ട് ഇട്ട ആൾക്കോ? --Jairodz സം‌വാദം 17:47, 4 ഓഗസ്റ്റ് 2011 (UTC)Reply

അത് വെട്ടിയതായി കണക്കാക്കില്ല. കളി തുടങ്ങിയ ചിഹ്നത്തിന്റെ ഏറ്റവും വലിയ ചീട്ടിട്ടയാൾക്ക് ആ പിടി കിട്ടും. --Vssun (സുനിൽ) 17:54, 4 ഓഗസ്റ്റ് 2011 (UTC)Reply

  വലയത്തിലെ പരാമർശം ഒഴിവാക്കി. --Vssun (സുനിൽ) 18:57, 4 ഓഗസ്റ്റ് 2011 (UTC)Reply

ലേലം തിരുത്തുക

28-ൽ ലേലം ഇങ്ങനെ തുടർന്നു പോകുമോ? ആദ്യറൗണ്ടീൽ (നാലുചീട്ടിൽ) ഒറ്റത്തവണ മാത്രമല്ലേ ലേലം നടക്കൂ? (പ്രാദേശികവ്യത്യാസങ്ങളുണ്ടെങ്കിൽ പങ്കുവെക്കുക) നാലുചീട്ടിൽ രണ്ടാംവട്ടം 20-നു മുകളിൽ ലേലം ചിലയിടങ്ങളിൽ അനുവദിക്കാറുണ്ട്. --Vssun (സുനിൽ) 02:29, 4 ഓഗസ്റ്റ് 2011 (UTC)Reply

എന്റെ അറിവിൽ നാലു ചീട്ടിൽ ഒരു വട്ടം കഴിഞ്ഞാൽ 20നു മുകളിൽ രണ്ടാം വട്ടം ലേലം വിളിക്കാവുന്നതാണ്. --AneeshJose 05:08, 4 ഓഗസ്റ്റ് 2011 (UTC)Reply
എന്തായാലും, ഇരുപതിനു താഴെ ഒരു പ്രാവശ്യമല്ലേ വിളിയുള്ളൂ? മൂന്നുകളിക്കാർ വിട്ടുകൊടുക്കുന്നതു വരെ ലേലം തുടരുമോ? --Vssun (സുനിൽ) 06:19, 4 ഓഗസ്റ്റ് 2011 (UTC)Reply
ചിലയിടങ്ങളിൽ ഇത് 24നു മുകളിലേ പറ്റു.--കിരൺ ഗോപി 12:31, 4 ഓഗസ്റ്റ് 2011 (UTC)Reply

20-നും 24-നും മുകളിലുള്ള വിളി രണ്ടാം റൗണ്ടല്ലേ? എന്റെ ചോദ്യം അതല്ല. ആദ്യ റൗണ്ട് വിളി, ഒരാൾക്ക് ഒരുതവണയല്ലേ പറ്റൂ എന്നാണ്. --Vssun (സുനിൽ) 15:39, 4 ഓഗസ്റ്റ് 2011 (UTC)Reply

ആദ്യ റൗണ്ട് ചീട്ട് ഇട്ടതിനു ശേഷം രണ്ടാമതായി 24നു മുകളിൽ വിളിക്കാം, പ്രാദേശികമായി ഈ നിയമങ്ങൾക്കെല്ലാം വ്യത്യാസം വരാം :) --കിരൺ ഗോപി 15:44, 4 ഓഗസ്റ്റ് 2011 (UTC)Reply

പിന്നെയും രണ്ടാം റൗണ്ടീന്റെ കാര്യം പറയുന്നു! ഞാൻ ആദ്യത്തെ റൗണ്ടിന്റെ കാര്യം മാത്രമാണ് ചോദിച്ചത്. --Vssun (സുനിൽ) 17:53, 4 ഓഗസ്റ്റ് 2011 (UTC)Reply

തന്നെ ആദ്യ റൗണ്ടിൽ രണ്ടാം വെട്ടം ഹോണേഴ്സ് വിളിക്കാം. ഹോണേഴ്സുണ്ടങ്കിൽ 24നുമുകളിൽ--കിരൺ ഗോപി 19:04, 4 ഓഗസ്റ്റ് 2011 (UTC)Reply
ഒ.കെ. മനസിലായി. --Vssun (സുനിൽ) 19:08, 4 ഓഗസ്റ്റ് 2011 (UTC)Reply

പങ്കാളി വിളിച്ചതിനു മുകളിൽ വിളിക്കുന്ന രീതിയും എഴുതാം, അതിനും പ്രാദേശിക ഭേദം കാണുമോ? --കിരൺ ഗോപി 19:15, 4 ഓഗസ്റ്റ് 2011 (UTC)Reply

ആദ്യഘട്ടത്തിൽ പങ്കാളി വിളിച്ചതിനു മുകളിൽ ഓണേഴ്സല്ലേ അനുവദിക്കൂ? (വിവരം ലേക്ഖനത്തിലുണ്ട്) അതിൽ പ്രാദേശികഭേദമുണ്ടോ? --Vssun (സുനിൽ) 19:42, 4 ഓഗസ്റ്റ് 2011 (UTC)Reply
ഉവ്വ്, ഒന്ന് കൺഫേം ചെയ്യാമെന്നു കരുതി. --കിരൺ ഗോപി 19:49, 4 ഓഗസ്റ്റ് 2011 (UTC)Reply

സൂചിക/കുറിപ്പ് തിരുത്തുക

മലയാളം അക്കങ്ങൾ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമോ? ക,ഖ,ഗ,ഘ,ങ ശൈലിയിലേക്ക് തിരികെ പോണോ? --Vssun (സുനിൽ) 19:26, 4 ഓഗസ്റ്റ് 2011 (UTC)Reply

അക്കങ്ങൾ മതിയാകും അങ്ങനെയല്ലെ നയവും --കിരൺ ഗോപി 19:32, 4 ഓഗസ്റ്റ് 2011 (UTC)Reply

  --Vssun (സുനിൽ) 05:19, 8 ഓഗസ്റ്റ് 2011 (UTC)Reply

കോട്ട് തിരുത്തുക

കോട്ടെന്നുദ്ദേശിക്കുന്നത്, ജോഡി തന്നെയാണോ? --Vssun (സുനിൽ) 11:42, 4 ഓഗസ്റ്റ് 2011 (UTC)Reply

അതെ, അവസാന മൂന്ന് ചീട്ടിനു മുൻപായി കോട്ട് വിളിക്കണ്ടേ? അതു പോലെ 20-ൽ താഴെ വിളിച്ചാൽ മാത്രമെ കോട്ട് വിളിക്കാൻ പറ്റുള്ളു? --കിരൺ ഗോപി 12:12, 4 ഓഗസ്റ്റ് 2011 (UTC)Reply
അവസാനം ഒരു ചീട്ടുള്ളപ്പോഴും കോട്ട് വിളിക്കാം എന്നാണ് ഞങ്ങൾ പിന്തുടരുന്ന രീതി, അതിനനുവദിക്കാതെ കോട്ടുണ്ടോ എന്ന് വെല്ലുവിളിക്കേണ്ടത് എതിർടീമിന്റെ കടമയാണ്. ചിലയിടത്ത് രണ്ട് കളിയെങ്കിലും ബാക്കിയിരിക്കണം എന്നുണ്ട്. --Vssun (സുനിൽ) 15:42, 4 ഓഗസ്റ്റ് 2011 (UTC)Reply
അതുപോലെ ഹോണേഴ്സിൽ കോട്ട് അനുവദിക്കാറീല്ല. --Vssun (സുനിൽ) 15:43, 4 ഓഗസ്റ്റ് 2011 (UTC)Reply
നമ്മുടെ ഇടയിൽ ഏത് വിളിക്കും (തനിക്കൊഴികെ) കോട്ട് വിളിക്കം, പക്ഷെ ഇത് അവസാന മൂന്ന് ചീട്ടിനു മുൻപായി കോട്ടൊ മറുകോട്ടൊ വിളിക്കണം.--കിരൺ ഗോപി 15:46, 4 ഓഗസ്റ്റ് 2011 (UTC)Reply
നല്ല പിടിയുള്ളപ്പോഴായിരിക്കും ഓണേഴ്സ് വിളിക്കുന്നത് തന്നെ.. (കോട്ട് പൊളിയുമെന്ന റിസ്ക് ഇതിൽ കുറവായിരിക്കും) അതുകൊണ്ടായിരിക്കണം ചിലയിടങ്ങളിൽ ഓണേഴ്സിൽ കോട്ട് അനുവദിക്കാത്തത്. --Vssun (സുനിൽ) 17:57, 4 ഓഗസ്റ്റ് 2011 (UTC)Reply

  20-നു താഴെ എന്ന നിബന്ധന, വിഭാഗത്തിന്റെ തുടക്കത്തിൽ നിന്നും ഒഴിവാക്കി, (പ്രാദേശികഭേദമാക്കി) താഴേക്ക് നീക്കിയിട്ടുണ്ട്. മൂന്ന് ചീട്ടിന് മുൻപായി എന്ന കാര്യവും ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 05:31, 8 ഓഗസ്റ്റ് 2011 (UTC)Reply

തലക്കെട്ട് തിരുത്തുക

തലക്കെട്ട് ഗുലാൻ പരിശ് എന്നു മാറ്റുന്നതല്ലെ നല്ലത്, ഗുലാൻ പരിശ് എന്ന പേരിനല്ലെ കൂടുതൽ പ്രചാരം?--കിരൺ ഗോപി 12:16, 4 ഓഗസ്റ്റ് 2011 (UTC)Reply

അതായിരിക്കും കുറച്ചുകൂടി നല്ലത് .--സുഗീഷ് 15:10, 4 ഓഗസ്റ്റ് 2011 (UTC)Reply
ഗുലാൻ പരിശിന്റെ ഒരു വകഭേദം മാത്രമാണിത്, 28, 40, 56, 56 സപ്പോർട്ട്, 112 (ഇത് ട്രെയിനിൽ കളിക്കുന്ന കണ്ടിട്ടുണ്ട്) ഇതെല്ലാം ഗുലാൻ പരിശിന്റെ വകഭേദങ്ങളാണ്. --Vssun (സുനിൽ) 15:44, 4 ഓഗസ്റ്റ് 2011 (UTC)Reply
ഒരു തിരിച്ചുവിടൽ തൽക്കാലം കൊടുക്കാമെന്ന് കരുതുന്നു--കിരൺ ഗോപി 15:51, 4 ഓഗസ്റ്റ് 2011 (UTC)Reply
തിരിച്ചുവിടൽ ഇഷ്ടപ്പെടാത്ത ഉപയോക്താവാണോ ഈ പറയുന്നത് :-). ഗുലാൻ പരിശ് എന്ന പേരിൽ ഒരു പൊതുവായ പ്രധാനലേഖനം തുടങ്ങുന്നതിനെക്കുറീച്ച് ആലോചിക്കാവുന്നതാണ്. --Vssun (സുനിൽ) 17:59, 4 ഓഗസ്റ്റ് 2011 (UTC)Reply

അതു ഇഷ്ടപ്പെട്ടു :) --കിരൺ ഗോപി 19:07, 4 ഓഗസ്റ്റ് 2011 (UTC)Reply

  ഗുലാൻ പരിശ് എന്ന ലേഖനം ആരംഭിച്ചിട്ടുണ്ട്. --Vssun (സുനിൽ) 05:21, 8 ഓഗസ്റ്റ് 2011 (UTC)Reply

രണ്ടു പേരുടെ കളി തിരുത്തുക

രണ്ടു പേരുടെ കളിയെക്കുറിച്ച് കൂടുതൽ അറിവുള്ളവർ എഴുതുമല്ലോ?‌-Vssun (സുനിൽ) 15:27, 6 ഓഗസ്റ്റ് 2011 (UTC)Reply

കളിക്കാരുടെ എണ്ണം 2-6 എന്നാണ് നിലവിൽ ഉള്ളത്. 2,3,4,6 അല്ലേ ശരി? അഞ്ചുപേർക്ക് കളിക്കാൻ പറ്റില്ലല്ലോ? രണ്ടുപേരുടെ കളിയെ കുറിച്ച് അറിയില്ല. 24 ചീട്ടുകളാണ് ഉപയോഗിക്കുന്നത് എന്നു തോന്നുന്നു. --Jairodz സം‌വാദം 14:36, 7 ഓഗസ്റ്റ് 2011 (UTC)Reply
രണ്ടു പേരുടെ കളി കളിച്ചിട്ടുണ്ട്. 24 ചീട്ടുപയോഗിച്ചാണെന്നു തന്നെ തോന്നുന്നു. ആദ്യം എട്ടു ചീട്ടുകൾ 4-4 എന്നരീതിയിൽ ഇട്ടതിനു ശേഷം ബാക്കിയുള്ള 8 ചീട്ടുകൾ കമിഴ്ത്തി വക്കുന്നു. ഓരോ കളി കഴിയുമ്പോളും ഓരോ ചീട്ട് വലിച്ചെടുക്കണം. ഇതാണ് രീതിയെന്നാണ് ഓർമ്മ. --Vssun (സുനിൽ) 04:59, 8 ഓഗസ്റ്റ് 2011 (UTC)Reply
സുനിൽ എഴുതിയിരിക്കുന്നത് വളരെ ശരിയാണ്. --കിരൺ ഗോപി 09:20, 8 ഓഗസ്റ്റ് 2011 (UTC)Reply

ജയ്ദീപിന്റെ സംശയങ്ങൾ തിരുത്തുക

ഐ.ആർ.സിയിൽ ജയ്ദീപ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവിടെ ഉത്തരം നൽകുന്നു.

പട്ടിക നൽകുന്നത് നല്ലതാണ്. പലയിടങ്ങളിലും വ്യത്യസ്തരീതി നിലവിലുണ്ട്. ഞങ്ങൾ കളിക്കുമ്പോൾ എല്ലാ ഓണേഴ്സിനും (20 മുതൽ 28 വരെ) +2/-3 രീതിയാണ് പിന്തുടരുന്നത്. തനിക്ക് കോട്ടിനും +3/-4 രീതിയും ആണ്.

വലുതിട്ടയാൾക്ക് പിടി കിട്ടും. കളിക്കുന്ന ചിഹ്നം തന്നെ ഇട്ടിരിക്കുന്നതിനാൽ തുറുപ്പുപയോഗിച്ച് വെട്ടിയതായി കണക്കാക്കില്ല.

തുറുപ്പ് വെളിപ്പെട്ടതിനു ശേഷം മാത്രമേ തുറുപ്പിട്ട് വെട്ടിയതായി കണക്കാക്കൂ. അല്ലെങ്കിൽ തഴയുന്നതിന് തുല്യമാകും. അതായത്, തുറൂപ്പ് വെളിപ്പെട്ടതിനു ശേഷം മാത്രമേ തുറൂപ്പ് ചീട്ടുകൾക്ക് വിലകിട്ടുകയുള്ളൂ എന്നു പറയാം.

Vssun (സുനിൽ) 19:26, 6 ഓഗസ്റ്റ് 2011 (UTC)Reply

തുറുപ്പ് കമഴ്ത്തിയാളുടെ കയ്യിൽ ഒരു തുറുപ്പ് ചീട്ടെയുള്ള സമയം അതെ ചിഹ്നത്തിന്റെ കളി വരുകയാണങ്കിൽ തുറുപ്പ് കാണിക്കാതെ മറ്റ് ചിഹ്നം കളിക്കാൻ സാധിക്കും. --കിരൺ ഗോപി 08:38, 8 ഓഗസ്റ്റ് 2011 (UTC)Reply
കമിഴ്ത്തിയ ചീട്ടേയുള്ളൂ എന്നല്ലേ കിരണേ? --Vssun (സുനിൽ) 11:17, 8 ഓഗസ്റ്റ് 2011 (UTC)Reply
അതെ --കിരൺ ഗോപി 11:53, 8 ഓഗസ്റ്റ് 2011 (UTC)Reply

ആറുപേരുടെ കളി തിരുത്തുക

ആറുപേര് കളിക്കുമ്പോഴുള്ള 6-ന്റെ കാര്യം കുറിപ്പായി ചേർക്കുന്നതല്ലേ നല്ലത്, പ്രധാനഭാഗം ലളിതമായിരിക്കാൻ അത് സഹായിക്കും. --Vssun (സുനിൽ) 11:31, 4 ഓഗസ്റ്റ് 2011 (UTC)Reply
  മറ്റൊരു കാര്യം രണ്ട്, മൂന്ന്, നാല്, ആറ് പേർ കളിക്കുന്ന രീതിയിൽ ഖണ്ഡികളാക്കിയാലൊ?--കിരൺ ഗോപി 11:43, 4 ഓഗസ്റ്റ് 2011 (UTC)Reply
പ്രധാനഭാഗം നാലുപേരുടെ കളിയെ വിശദീകരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം, മറ്റു രീതികൾ താഴെ ഖണ്ഡികകളായി നൽകാം എന്നാണ് എന്റെ അഭിപ്രായം. --Vssun (സുനിൽ) 11:59, 4 ഓഗസ്റ്റ് 2011 (UTC)Reply
അതുമതി അപ്പോൾ ഒരു അടുക്കും ചിട്ടയും കിട്ടും.--കിരൺ ഗോപി 12:29, 4 ഓഗസ്റ്റ് 2011 (UTC)Reply
ആറുപേരു കളിക്കുമ്പോൾ വിലയില്ലാത്ത 6 ചേർക്കുന്നു എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്, ശരിക്കും നാലു ഗുലാനും കൂടി ചേർത്ത് 40 ആക്കുകയും ചെയ്യാറില്ലേ? ഞാൻ അങ്ങനെയാണ് കളിച്ച് കണ്ടിട്ടുള്ളത്. --AneeshJose 16:29, 4 ഓഗസ്റ്റ് 2011 (UTC)Reply
ആക്കളിയുടെ പേര് നാല്പതെന്നല്ലെ? --കിരൺ ഗോപി 16:46, 4 ഓഗസ്റ്റ് 2011 (UTC)Reply
അതെ അത് നാൽപ്പതാണ്. --Vssun (സുനിൽ) 17:52, 4 ഓഗസ്റ്റ് 2011 (UTC)Reply
അതേ, അത് കുറിപ്പിൽ സൂചിപ്പിക്കണോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. AneeshJose 18:05, 4 ഓഗസ്റ്റ് 2011 (UTC)Reply

വേറെ ലേഖനമാക്കുകയോ ഒരു ഖണ്ഡിക തുടങ്ങുകയോ ആവാം. --Vssun (സുനിൽ) 18:15, 4 ഓഗസ്റ്റ് 2011 (UTC)Reply

മൂന്ന് സംഘങ്ങളായി ആറ് പേർ കളിക്കുമോ? --കിരൺ ഗോപി 08:42, 8 ഓഗസ്റ്റ് 2011 (UTC)Reply
ഈ ചോദ്യം തന്നെ ജയ്ദീപ് ഐ.ആർ.സിയിൽ ചോദിച്ചിരുന്നു. ഞാൻ കണ്ടിട്ടില്ല. എവിടെയെങ്കിലുമുണ്ടെങ്കിൽ വിശദവിവരങ്ങൾ എഴുതുക. --Vssun (സുനിൽ) 11:18, 8 ഓഗസ്റ്റ് 2011 (UTC)Reply
ഞാനും കണ്ടിട്ടില്ല--കിരൺ ഗോപി 11:55, 8 ഓഗസ്റ്റ് 2011 (UTC)Reply

തൽക്കാലം അതിനെ പ്രത്യേകഖണ്ഡികയാക്കിയിട്ടുണ്ട്. (കുറിപ്പാക്കി മാറ്റുന്നതും പരിഗണിക്കാവുന്നതാണ്) --Vssun (സുനിൽ) 12:02, 8 ഓഗസ്റ്റ് 2011 (UTC)Reply

ജയ്ദീപിന് ഉറപ്പില്ലെങ്കിൽ ഇക്കാര്യം ഒഴിവാക്കുകയുമാകാം. --Vssun (സുനിൽ) 12:04, 8 ഓഗസ്റ്റ് 2011 (UTC)Reply

  തെളിവോടെ ലേഖനത്തിൽ പ്രത്യേകഖണ്ഡികയായി ഉൾപ്പെടുത്തിയ്ട്ടുണ്ട്. --Vssun (സുനിൽ) 02:00, 14 ഓഗസ്റ്റ് 2011 (UTC)Reply

ഏറ്റവും പ്രിയ്യപ്പെട്ട കളി തിരുത്തുക

പൊതുവേ ഇരുപത്തിയെട്ട് ബുദ്ധിജീവി കളിയായിട്ടാണ് കാണുന്നത്. ചീട്ടുകളിക്കുന്നവരുടെയിടയിൽ ഈ കളി അറിയുന്നവരേക്കാൾ അറിയാത്തവരാണ് കൂടുതലും എന്നാണ് എന്റെ അഭിപ്രായം. റമ്മിയും കഴുതയും ഇതിൽക്കൂടുതൽ ജനകീയമാണെന്ന് പറയാം. --Vssun (സുനിൽ) 12:07, 8 ഓഗസ്റ്റ് 2011 (UTC)Reply

പ്രിയപ്പെട്ട ചീട്ടുകളികളിലൊന്നാണ് എന്നാക്കി. --Vssun (സുനിൽ) 17:34, 10 ഓഗസ്റ്റ് 2011 (UTC)Reply
"ഇരുപത്തിയെട്ട് (ചീട്ടുകളി)/പത്തായം 1" താളിലേക്ക് മടങ്ങുക.