സംവാദം:ആര്യ അന്തർജ്ജനം

Latest comment: 11 വർഷം മുമ്പ് by Drajay1976 in topic ലയനം


ലയനം

തിരുത്തുക

ഈ താൾ ഇ.എം.എസ്സിന്റെ താളിൽ ലയിപ്പിച്ചുകൂടെ? ഒറ്റയ്ക്ക് നില നിൽക്കാനുള്ള വകുപ്പുണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:19, 17 ജൂലൈ 2013 (UTC)Reply

തീർച്ചയായും ഒറ്റയ്കുനിൽക്കാമല്ലോ.

  1. ഇ.എം.എസിനെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തിനെക്കുറിച്ചുള്ള വിവരണത്തിനാണല്ലോ പ്രാധാന്യം. ആര്യ അന്തർജ്ജനം അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായിരുന്നു എന്ന പ്രസ്ഥാവനയിൽ കവിഞ്ഞൊന്നും അതിൽ എഴുതിച്ചേർക്കുന്നതിൽ കാര്യമില്ലല്ലോ.
  2. ഈ ലേഖനത്തിൽ ഇനിയും വിവരങ്ങൾ ചേർക്കുവാൻ കഴിയും. ഓൺലൈൻ അവലംബങ്ങൾ മാത്രമാണ് ഇതിന് ആധാരമാക്കിയിട്ടുള്ളത്. ഇ.എം.എസിനെക്കുറിച്ചുള്ള പുസ്തകങ്ങളിലും മറ്റ് ഓഫ്‌ലൈൻ മാദ്ധ്യമങ്ങളിലും ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധേയമായ മറ്റുവിവരങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ എനിക്ക് അവ ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റാരെങ്കിലും അത് ചെയ്യുമായിരിക്കും. --Adv.tksujith (സംവാദം) 19:48, 18 ജൂലൈ 2013 (UTC)Reply

ശ്രദ്ധേയനായ വ്യക്തിയുടെ ഭാര്യയ്ക്ക് ശ്രദ്ധേയതയില്ല. മറ്റു മേഖലകളിൽ ശ്രദ്ധേയത തെളിയിക്കും വിധം പ്രവർത്തനങ്ങളില്ല. ഇതിന് ഒറ്റയ്ക്കു നിൽക്കാനുള്ള ശ്രദ്ധേയതയില്ലാത്തതിനാൽ ലയിപ്പിക്കാൻ ശുപാർശ ചെയ്തു.--Roshan (സംവാദം) 20:03, 18 ജൂലൈ 2013 (UTC)Reply

@Adv.tksujith - ഇപ്പൊ ലേഖനത്തിന്റെ ഉള്ളടക്കം വെച്ച് സ്വതന്ത്രമായിട്ട് നിലനില്പ്പുണ്ടെന്ന് തോന്നുന്നില്ല. അവർ പൊതു പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നതായി അറിവില്ല (എന്റെ അറിവ്‌ ശരിയായിക്കൊള്ളണമെന്നില്ല). പക്ഷേ കാര്യമായിട്ട് ഒന്നും കിട്ടിയില്ലെങ്കിൽ ലയിപ്പിക്കെണ്ടിവരും - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 21:20, 18 ജൂലൈ 2013 (UTC)Reply

@ റോഷൻ / / മറ്റു മേഖലകളിൽ ശ്രദ്ധേയത തെളിയിക്കും വിധം പ്രവർത്തനങ്ങളില്ല./ / നമുക്ക് നിലവിലുള്ള നയമനുസരിച്ച് ഇതിന്റെ ആവശ്യമില്ല. ഈ വ്യക്തിയെക്കുറിച്ച് മതിയായ മാദ്ധ്യമശ്രദ്ധ ഉണ്ടെങ്കിൽ (കാര്യമായ പരാമർശം) അത് മതി. --അജയ് ബാലചന്ദ്രൻ (സംവാദം) 14:39, 19 ജൂലൈ 2013 (UTC)Reply

കൂടുതൽ വിശദീകരണം ആവശ്യമില്ലാത്തതാണ് ഈ സംവാദം. അതായത്, ഇവരുടെ ശ്രദ്ധേയത ഇ.എം.സിന്റെ ഭാര്യ എന്നതാണ്. പ്രശസ്തനായ ഒരാളുടെ ഭാര്യ എന്നത് എങ്ങനെ വിക്കിപീഡിയയിൽ നിലനിൽക്കാൻ ശ്രദ്ധേയതയുണ്ടാക്കുന്നു. അതിശയം--Roshan (സംവാദം) 15:32, 19 ജൂലൈ 2013 (UTC)Reply

/ / ഒരാളുടെ ഭാര്യ എന്നത് എങ്ങനെ വിക്കിപീഡിയയിൽ നിലനിൽക്കാൻ ശ്രദ്ധേയതയുണ്ടാക്കുന്നു. അതിശയം / / പ്രശസ്തനായ വ്യക്തിയുടെ പങ്കാളിയാണെങ്കിലും (അല്ലെങ്കിൽ മറ്റു ബന്ധുക്കൾ) അവരെപ്പറ്റി കാര്യമായ പരാമർശമുണ്ടെങ്കിൽ ശ്രദ്ധേയത ലഭിക്കും എന്നാണ് നിലവിൽ നമുക്കുള്ള നയം. വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#അസാധുവായ മാനദണ്ഡങ്ങൾ കാണുക. ചർച്ചകൾ നിലവിലുള്ള നയങ്ങളനുസരിച്ച് നടത്തു. നയങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ പഞ്ചായത്തിൽ അവ ഭേദഗതി ചെയ്യാനുള്ള ചർച്ച ആരംഭിക്കൂ. അല്ലാതെ "ഇവർക്ക് ശ്രദ്ധേയതയില്ല" അതിനു കൂടുതൽ വിശദീകരണത്തിന്റെ ആവശ്യവുമില്ല എന്നമട്ടിലുള്ള ചർച്ച വിക്കിപീഡിയയ്ക്ക് യോജിച്ചതല്ല.

ഇത് "ഇവരെപ്പറ്റി ലേഖനം വേണ്ട എന്നത് എന്റെ അഭിപ്രായമാണ്, ഒരു നയവും എന്റെ അഭിപ്രായത്തിനു മുകളിലല്ല" എന്നമട്ടിലുള്ള നിലപാടാണ്.

നമ്മുടെ നയവും നമ്മുടെ അതേ നയമുള്ള ഇംഗ്ലീഷ് വിക്കിപീഡിയയുടെ ഉദാഹരണങ്ങളും (ഇംഗ്ലീഷിലെ നയം മുഴുവനായി ഇതുവരെ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുപോലുമില്ല) ചൂണ്ടിക്കാട്ടിയതിലും കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത സംവാദമാണിത്. ആര്യ അന്തർജ്ജനത്തിന്റെ ലേഖനത്തിന് നമ്മുടെ നയമനുസരിച്ച് സ്വതന്ത്ര നിലനിൽപ്പുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:12, 20 ജൂലൈ 2013 (UTC)Reply

ലയനനിർദ്ദേശം നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:52, 27 ജൂലൈ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആര്യ_അന്തർജ്ജനം&oldid=2335416" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആര്യ അന്തർജ്ജനം" താളിലേക്ക് മടങ്ങുക.