സംഘവി
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് സംഘവി. ഇവരുടെ യഥാർത്ഥ പേര് കാവ്യ രമേശ് എന്നാണ്. പ്രധാനമായും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്.[3][4] 1993-ൽ പുറത്തിറങ്ങിയ അമരാവതി എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സംഗവി അഭിനയരംഗത്തേക്കു കടന്നുവരുന്നത്.[3][5] 22 വർഷത്തെ അഭിനയജീവിതത്തിനിടയിൽ 95-ലധികം ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടിട്ടുണ്ട്.[3][5]
സംഘവി | |
---|---|
ജനനം | കാവ്യ രമേശ് 4 ഒക്ടോബർ 1977[1] |
തൊഴിൽ | നടി |
സജീവ കാലം | 1993-തുടരുന്നു |
ജീവിതപങ്കാളി(കൾ) | എൻ. വെങ്കടേഷ് (വിവാഹം 2016) [2] |
ആദ്യകാല ജീവിതം
തിരുത്തുക1977-ൽ മൈസൂരിലാണ് സംഘവിയുടെ ജനനം. മൈസൂർ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡി.എ, രമേശിന്റെയും രഞ്ജനയുടെയും മകളാണ്.[6] മാരിമല്ലപ്പ ഹൈസ്കൂളിലാണ് സംഘവിയുടെ വിദ്യാഭ്യാസം പൂർത്തിയായത്. കന്നഡ ചലച്ചിത്രനടിയായിരുന്ന ആരതി, സംഘവിയുടെ അമ്മൂമ്മയുടെ അനുജത്തിയാണ്.
സ്വകാര്യ ജീവിതം
തിരുത്തുക2016 ഫെബ്രുവരി 3-ന് ഐ.ടി. വിദഗ്ദ്ധൻ എൻ. വെങ്കടേഷും സംഘവിയും തമ്മിലുള്ള വിവാഹം നടന്നു.[2][6]
ചലച്ചിത്രങ്ങൾ
തിരുത്തുകടെലിവിഷൻ
തിരുത്തുക- 2008-2009: Gokulathil Seethai
- 2013: Savitri
- 2014: Kalabhairava.
- Judged a show for Maa tv called Rangam
- 2017: Thai Veedu
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച സഹനടിക്കുള്ള പുരസ്കാരം - പോർക്കളം എന്ന സിനിമ
അവലംബം
തിരുത്തുക- ↑ http://www.filmibeat.com/celebs/sanghavi/biography.html
- ↑ 2.0 2.1 "Actress Sangavi finally ties the knot with an IT professional". DNA India. Retrieved 2016-02-04.
- ↑ 3.0 3.1 3.2 "I still have a lot to learn about acting, says Sangavi". The Hindu.
- ↑ "Popular heroine of Ajith and Vijay enters wedlock".
- ↑ 5.0 5.1 "Sanghavi makes a comeback in Kani's film". The Times of India.
- ↑ 6.0 6.1 "Actress Sangavi - N. Venkatesh Wedding- Telugu cinema news".