ജയശങ്കർ (നടൻ)
ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Jaishankar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയശങ്കർ (ജീവിതകാലം: ജൂലൈ 12, 1938 - ജൂൺ 3, 2000)[1] ഒരു തമിഴ് ചലച്ചിത്ര നടനായിരുന്നു. ചലച്ചിത്രലോകത്ത് അദ്ദേഹം മക്കൾ കലൈഞ്ജർ ജയശങ്കർ അല്ലെങ്കിൽ മക്കൾ തമിഴൻ എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്നു. അതുപോലെതന്നെ വല്ലവൻ ഒരുവൻ, സി.ഐ.ഡി, ശങ്കർ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പേരിൽ തെന്നിന്ത്യൻ ജെയിംസ് ബോണ്ട് എന്നും അറിയപ്പെട്ടിരുന്നു.
ജയശങ്കർ | |
---|---|
പ്രമാണം:Jaishankar oldfilm.jpg | |
ജനനം | Subramaniam Shankar 12 ജൂലൈ 1938[1] Chennai, India |
മരണം | 3 ജൂൺ 2000 Chennai, India | (പ്രായം 62)
സജീവ കാലം | 1963-2000 |
ജീവിതപങ്കാളി(കൾ) | L. Vijayalakshmi |
ജീവിതരേഖ
തിരുത്തുക1938 ജൂലൈ 12 ന് സുബ്രഹ്മണ്യം ശങ്കർ എന്ന പേരിൽ ജയശങ്കർ ജനിച്ചു.[2] അദ്ദേഹത്തിൻറെ പിതാവ് ഒരു മജിസ്ട്രേറ്റ് ആയിരുന്നു. പി.എസ് ഹൈസ്കൂളിലും ചെന്നൈയിലെ ന്യൂ കോളേജിലുമായി ജയശങ്കർ വിദ്യാഭ്യാസം നേടുകയും അവിടെനിന്ന് ഓണേർസ് ബിരുദം സമ്മാനിക്കപ്പെടുകയും ചെയ്തു. അദ്ദേഹം നിയമം പഠിച്ചുവെങ്കിലും നാടകത്തിലും മറ്റ് കലാരൂപങ്ങളിലുമുള്ള താല്പര്യങ്ങൾ കാരണം ഒരു വർഷത്തിനു ശേഷം അത് ഉപേക്ഷിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Friday Review Chennai / Cinema : Bond of Tamil screen". Chennai, India: The Hindu. 2008-11-07. Archived from the original on 2012-11-09. Retrieved 2011-05-13.
- ↑ "Friday Review Chennai / Cinema : Bond of Tamil screen". Chennai, India: The Hindu. 2008-11-07. Archived from the original on 2012-11-09. Retrieved 2011-05-13.