മിഥുൻ ചക്രവർത്തി

ممثلة أفلام هندية
(Mithun Chakraborty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി (ബംഗാളി:মিঠুন চক্রবর্তী , ഹിന്ദി: मिथुन चक्रवर्ती) (ജനനം: ജൂൺ 16, 1950). 1976ൽ നാടകമായ മൃഗയയിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിലെ വേഷം അദ്ദേഹത്തിന് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്തു[5]. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ഡിസ്കോ ഡാൻസർ എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു. ഇന്ത്യയിലും സോവിയറ്റ് യൂണിയനിലും വാണിജ്യപരമായി വിജയിച്ച ഈ ചിത്രത്തിൽ ജിമ്മി എന്ന കഥാപാത്രമായി അഭിനയിച്ചു. ഇന്ത്യയിൽ 100 കോടി രൂപ നേടിയ ആദ്യ ചിത്രമാണിത്. ഡിസ്കോ ഡാൻസർ കൂടാതെ, സുരക്ഷാ, സഹാസ്, വർദാത്, വാണ്ടഡ്, ബോക്സർ, പ്യാർ ജുക്താ നഹിൻ, ഗുലാമി, പ്യാരി ബെഹ്ന, അവിനാഷ്, ഡാൻസ് ഡാൻസ്, പ്രേം പ്രതിജ്ഞ, മുജ്രിം, അഗ്നിപഥ്, രാവൺ രാജ്, ജല്ലാദ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനും ചക്രവർത്തി ഓർമ്മിക്കപ്പെടുന്നുണ്ട്.

മിഥുൻ ചക്രവർത്തി
പാർലമെന്റ് അംഗം, രാജ്യസഭ
ഓഫീസിൽ
3 ഏപ്രിൽ 2014 – 29 ഡിസംബർ 2016[1]
മണ്ഡലംപശ്ചിമ ബംഗാൾ
വ്യക്തിഗത വിവരങ്ങൾ
ജനനം
ഗൗരംഗ ചക്രവർത്തി[2]

(1950-06-16) 16 ജൂൺ 1950  (74 വയസ്സ്)
കൽക്കട്ട, പശ്ചിമ ബംഗാൾ, ഇന്ത്യ[3]
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി (2021–ഇന്ന്)[4]
മറ്റ് രാഷ്ട്രീയ
അംഗത്വം
CPI (M–L) (student days)
AITC
(2014–2016)
പങ്കാളികൾ
  • Helena Luke
    (m. 1979; div. 1979)
  • (m. 1979)
കുട്ടികൾമഹാക്ഷയ്, ഉഷ്മേയ ചക്രവർത്തി ഉൾപ്പെടെ 4.
ബന്ധുക്കൾSee Chakraborty family
വസതിsമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
അൽമ മേറ്റർ
ജോലി
  • നടൻ
  • നിർമ്മാതാവ്
  • എഴുത്തുകാരൻ
  • ഗായകൻ
  • സംരംഭകൻ
  • ടെലിവിഷൻ അവതാരകൻ
  • രാഷ്ട്രീയക്കാരൻ
Years active1976–തുടരുന്നു

ഇതുവരെ 350 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.[6]

90-കളിൽ തമിഴ്‌നാട്ടിലെ ഊട്ടി കേന്ദ്രമാക്കി മിഥുൻ ഒരു സമാന്തര ബോളിവുഡ് വ്യവസായത്തിന് തുടക്കം കുറിച്ചു. ചെറിയ ബട്ജെറ്റിൽ നിര്മിച്ച 100-ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. മാദ്ധ്യമങ്ങൾ പ്രസ്തുത ചലച്ചിത്രനിർമ്മാണത്തിന് "മിഥുൻസ്‌ ഡ്രീം ഫാക്ടറി " എന്ന പേര് നല്കി.[7][8] ചെറിയ നിർമാതാക്കൾക്ക് വരമായിരുന്ന ഈ ചലച്ചിത്രനിര്മാണം 10 വര്ഷത്തോളം നിലനിന്നു. ഈ കാലയളവിൽ 1995 മുതൽ 1999 വരെ അദ്ദേഹം ഇന്ത്യയുടെ ഒന്നാം നമ്പർ നികുതി ദായകനയിരുന്നു.[9][10]

സ്വകാര്യജീവിതം

തിരുത്തുക

1979 ൽ നടി ഹെലീന ലൂക്കിനെ അദ്ദേഹം വിവാഹം കഴിച്ചു, എന്നാൽ വിവാഹം കഴിഞ്ഞ് 4 മാസത്തിനുശേഷം ദമ്പതികൾ വേർപിരിഞ്ഞ് വിവാഹമോചനത്തിന് അപേക്ഷ നൽകി.[11] തുടർന്ന് 1979ൽ നടി യോഗിത ബാലിയെ വിവാഹം കഴിച്ചു.[12] ചക്രവർത്തിക്കും യോഗിതയ്ക്കും മിമോ, ഉഷ്മി ചക്രവർത്തി, നമാഷി ചക്രവർത്തി, ദത്തുപുത്രി ദിഷാനി ചക്രവർത്തി എന്നീ നാല് മക്കളുണ്ട്.[13] 1980-കളിൽ, ജാഗ് ഉത ഇൻസാന്റെ (1984) സെറ്റിൽ വച്ച് പരിചയപ്പെട്ട നടി ശ്രീദേവിയുമായി പ്രണയബന്ധത്തിലായിരുന്ന അദ്ദേഹം, അവരെ വിവാഹം കഴിച്ചതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ചക്രവർത്തി തന്റെ ഭാര്യ യോഗിത ബാലിയെ ഉപേക്ഷിക്കാൻ വിസമ്മതിച്ചപ്പോൾ, ശ്രീദേവി പ്രണയം അവസാനിപ്പിക്കുകയും ചക്രവർത്തി ഭാര്യയോടൊപ്പം തുടരുകയും ചെയ്തു.[14][15]

അവാർഡുകൾ

തിരുത്തുക

ദേശീയ ചലചിത്ര അവാർഡ്

തിരുത്തുക
  • 1977 - മികച്ച നടൻ - മൃഗയ
  • 1993 - മികച്ച നടൻ - തഹദേ കഥ
  • 1996 - മികച്ച സഹ നടൻ - സ്വാമി വിവേകാനന്ദ

ഫിലിംഫെയർ അവാർഡുകൾ

തിരുത്തുക
  • 1990 - മികച്ച സഹ നടൻ - അഗ്നിപത്
  • 1995 - മികച്ച് വില്ലൻ - ജല്ലദ്

സ്റ്റാർ സ്ക്രീൻ അവാർഡ്

തിരുത്തുക
  • 1995 - മികച്ച വില്ലൻ - ജല്ലദ്

സ്റ്റാർ ഡസ്റ്റ് അവാർഡുകൾ

തിരുത്തുക
  • 2007 - ആജീവനാന്തര സേവന ആവാർഡ് [1]
  • 2007 - റോൾ മോഡൽ ഓഫ് ദി ഒഇയർ അവാർഡ് [2]

തിരഞ്ഞെടുത്ത ചിത്രങ്ങൾ

തിരുത്തുക

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "RS Chairman accepts Mithun Chakraborty's resignation". Business Standard India. Press Trust of India. 29 December 2016.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Realname എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rajya എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BJP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Mithunda, Disco Dancer, is 67 Today". ndtv. Archived from the original on 2014-12-24. Retrieved 24 December 2014.
  6. Times of India article
  7. "The B-Grade King". India Today. 1998-03-09. Archived from the original on 2010-10-13. Retrieved 2015-06-20.
  8. "Acidwash Adonis". Outlookindia. 1998-05-19. Retrieved 2015-06-20.
  9. "Bollywood's highest tax payer @ Rs 13 cr". indianexpress. 2005 Nov 2. Retrieved 2015 June 20. {{cite web}}: Check date values in: |accessdate= and |date= (help)
  10. "Man, Monarch,Messiah". www.screenindia.com. Retrieved 2015 June 20. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  11. Tanya Verma (26 November 2019). "मिथुन चक्रवर्ती की पहली पत्नी थी बेहद खूबसूरत लेकिन हो गया था उनका दर्दनाक हाल, पढ़ें अभिनेता की कहानी" [Mithun Chakraborty first wife Helena Luke story about her marriage]. Hindi Rush.
  12. Garoo, Rohit (29 August 2016). "Mithun Chakraborty Marriage: A Disco Dancer's Riveting Love Life".
  13. "'My kids call me Mithun!'". The Times of India. Feb 12, 2010. Retrieved 11 September 2023.
  14. "Was Sridevi secretly married to Mithun Chakraborty? Here's the truth". Asianet News (in ഇംഗ്ലീഷ്). 7 December 2020. Retrieved 18 June 2022.
  15. Habib, Shanhaz (27 February 2018). "Sridevi obituary". The Guardian. Archived from the original on 28 February 2018. Retrieved 1 March 2018.

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിഥുൻ ചക്രവർത്തി


"https://ml.wikipedia.org/w/index.php?title=മിഥുൻ_ചക്രവർത്തി&oldid=4136708" എന്ന താളിൽനിന്ന് ശേഖരിച്ചത്