പ്രശാന്ത് (നടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Prashanth (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് പ്രശാന്ത്. പ്രധാനമായും തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പ്രശാന്ത്, മലയാളം, ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ത്യാഗരാജന്റെ മകനാണ്. 17-ാം വയസ്സിൽ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. കൂടാതെ 1990-കളിൽ പുറത്തിറങ്ങിയ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത വണ്ണ വണ്ണ പൂക്കൾ (1992), ആർ.കെ. ശെൽവമണി സംവിധാനം ചെയ്ത ചെമ്പരത്തി (1992), മണിരത്നം സംവിധാനം ചെയ്ത തിരുടാ തിരുടാ (1993) എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പ്രശാന്ത്
പ്രശാന്ത് സാഗസം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ
ജനനം
പ്രശാന്ത് ത്യാഗരാജൻ

(1973-04-06) 6 ഏപ്രിൽ 1973  (51 വയസ്സ്)[1]
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം1990–2006, 2011-ഇതുവരെ
മാതാപിതാക്ക(ൾ)ത്യാഗരാജൻ

എസ്. ഷങ്കർ സംവിധാനം ചെയ്ത ജീൻസ് (1998) എന്ന ചലച്ചിത്രം പുറത്തിറങ്ങിയതിനു ശേഷമാണ് പ്രശാന്ത് തമിഴ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം പുറങ്ങിയതിനു ശേഷം 1990-കളുടെ അവസാനത്തിൽ കണ്ണെതിരേ തോന്റിനാൾ (1998), കാതൽ കവിതൈ (1998), ജോഡി (1999) എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ചെന്നൈയിലെ ടി. നഗറിൽ സ്ഥിതി ചെയ്യുന്ന പനഗർ പാർക്കിൽ പ്രശാന്തിന് ഒരു ജൂവലറി സ്വന്തമായുണ്ട്.[2]

ചലച്ചിത്ര രംഗം

തിരുത്തുക

ആദ്യകാലം

തിരുത്തുക

1990-ൽ പുറത്തിറങ്ങിയ വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലൂടെയാണ് തമിഴ് ചലച്ചിത്രരംഗത്തേക്ക് പ്രശാന്ത് എത്തുന്നത്. ഈ ചലച്ചിത്രത്തെത്തുടർന്ന് എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ മലയാള ചലച്ചിത്രമായ പെരുന്തച്ചനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പെരുന്തച്ചന്റെ മകനായാണ് ഈ ചിത്രത്തിൽ പ്രശാന്ത് അഭിനയിച്ചത്. കൂടാതെ ദിൽ എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ തമിഴ് റീമേക്കായ തോലി മുദ്ധു എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. ദിവ്യ ഭാരതിയായിരുന്നു ഈ ചലച്ചിത്രത്തിന്റെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്.

1990-കളുടെ അവസാനത്തോടെ ശ്രദ്ധിക്കപ്പെട്ട പ്രശാന്ത്, ലോകത്ത് പലയിടങ്ങളിലായി പ്രശാന്ത് സ്റ്റാർ നൈറ്റ് എന്ന പേരിൽ സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിരുന്നു. മറ്റ് ഹാസ്യനടന്മാരെയും നടിമാരെയും ഉൾപ്പെടുത്തിയായിരുന്നു ഈ പരിപാടി. സിംഗപ്പൂരിലും ലണ്ടനിലെ വെംബ്ലി അരീനയിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നു.[3]

2000-ൽ ഗുഡ് ലക്ക്, അപ്പു, പാർത്തേൻ രസിത്തേൻ എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇതേ വർഷം കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രം നിറത്തിന്റെ തമിഴ് റീമേക്കായ പിരിയാത വരം വേണ്ടും എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ചോക‌്ലേറ്റ് എന്ന ചലച്ചിത്രവും ചിത്രീകരണം പൂർത്തിയായ ശേഷം താമസിച്ചാണ് പുറത്തിറങ്ങിയത്. സംവിധായകൻ ഹരിയുടെ ആദ്യ ചലച്ചിത്രമായ "തമിഴ്"ലും അഭിനയിച്ചിരുന്നു.

2000-ങ്ങളുടെ മധ്യത്തിൽ പ്രശാന്തിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടുള്ള പല ചിത്രങ്ങളും നിർമ്മാണം ആരംഭിച്ചെങ്കിലും അവയിൽ പലതും ഉപേക്ഷിക്കുകയുണ്ടായി.[4] 2004 സെപ്റ്റംബറിൽ ത്യാഗരാജൻ, ഹിന്ദി ചലച്ചിത്രം കാക്കിയുടെ റീമേക്കായി പോലീസ് എന്ന പേരിൽ ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വലിയ സ്കെയിൽ കാരണം ഈ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു.[5] 2004 ഒക്ടോബറിൽ സുസി ഗണേശന്റെ സക്കരൈ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതും ഉപേക്ഷിക്കപ്പെട്ടു.[6] 2005 ഡിസംബറിൽ പ്രശാന്ത്, ആർ.കെ. ശെൽവണിയുടെ പുലൻ വിസാരണൈ 2 എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ ആരംഭിച്ചു. 1990-ൽ പുറത്തിറങ്ങിയ ആർ.കെ. ശെൽവമണിയുടെ തന്നെ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ഈ ചിത്രത്തിലെ ഗാനങ്ങൾ 2006 ൽ പുറത്തിറക്കുകയുണ്ടായി. എന്നാൽ നിർമ്മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം 9 വർഷങ്ങൾക്കു ശേഷം 2015ലാണ് ചിത്രം പുറത്തിറങ്ങിയത്.[7]

2006 സെപ്റ്റംബറിൽ റിലീസ് ചെയ്യപ്പെട്ട ജാംബവാൻ എന്ന ചലച്ചിത്രം നിർമ്മാണ പ്രശ്നങ്ങൾ നേരിട്ടിരുന്നു.[8] ഈ ചിത്രത്തിന് പൊതുവെ മോശം പ്രതികരണങ്ങൾ ലഭിക്കുകയും വ്യവസായികമായി പരാജയപ്പെടുകയും ചെയ്തു. 2007 ജനുവരി മുതൽ 2011 ഏപ്രിൽ വരെ പ്രശാന്തിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ലെങ്കിലും പൊന്നർ ശങ്കർ, മമ്പട്ടിയാൻ എന്നീ ചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിലായിരുന്നു. 2008-ൽ ടി. നഗറിലെ പനഗൽ പാർക്കിൽ പ്രശാന്ത് സ്വന്തമായി ഒരു ജൂവലറി ആരംഭിക്കുകയുണ്ടായി.[9]

2017 ഫെബ്രുവരിയിൽ പ്രശാന്ത്, ഹിന്ദി ചലച്ചിത്രം സ്പെഷ്യൽ 26ന്റെ (2013) തമിഴ് റീമേക്കിലും നാൻ (2012) എന്ന തമിഴ് ചലച്ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും അഭിനയിക്കാൻ ആരംഭിച്ചിരുന്നു.[10]

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ
1990 വൈഗസി പൊറന്താച്ച് കുമരേശൻ തമിഴ്
1991 പെരുന്തച്ചൻ കണ്ണൻ വിശ്വകർമ്മൻ മലയാളം
1992 വണ്ണ വണ്ണ പൂക്കൾ ശിവ തമിഴ്
1992 ചെമ്പരുത്തി രാജ തമിഴ്
1992 ഉനക്കാക പിറന്തേൻ കൃഷ്ണ തമിഴ്
1992 പ്രേമ ശിഖരം പ്രശാന്ത് Telugu
1992 ഐ ലൗ യു കിഷൻ Hindi
1992 ലാതി ഗുണ Telugu
1993 എങ്ക തമ്പീ പിച്ചുമണി തമിഴ്
1993 തൊലി മുദ്ദൂ പ്രശാന്ത് Telugu
1993 തിരുടാ തിരുടാ Azhagu തമിഴ്
1993 കിഴക്കേ വരും പാട്ട് ശക്തി തമിഴ്
1994 അനോഖ പ്രേംയുദ്ധ് പ്രശാന്ത് Hindi
1994 രാസാ മകൻ പ്രഭാകരൻ തമിഴ്
1994 കൺമണി രാജ തമിഴ്
1994 സെന്തമിഴ് സെൽവൻ സെൽവൻ തമിഴ്
1995 ആണഴകൻ രാജ തമിഴ്
1996 കല്ലൂരി വാസൽ സത്യ തമിഴ്
1996 കൃഷ്ണ കൃഷ്ണ തമിഴ്
1997 മന്നവാ ഈശ്വർ തമിഴ്
1998 ജീൻസ് വിശ്വനാഥൻ,
രാമമൂർത്തി
തമിഴ്
1998 കണ്ണെതിരേ തോന്റിനാൽ വസന്ത് തമിഴ്
1998 കാതൽ കവിതൈ വിശ്വ തമിഴ്
1999 പൂമകൾ ഊർവലം ശരവണൻ തമിഴ്
1999 ജോഡി കണ്ണൻ തമിഴ്
1999 ഹലോ ചന്ദ്രു തമിഴ്
1999 ആസയിൽ ഒരു കടിതം കാർത്തിക് തമിഴ്
2000 ഗുഡ് ലക്ക് സൂര്യ തമിഴ്
2000 അപ്പു അപ്പു തമിഴ്
2000 പാർത്തേൻ രസിത്തേൻ ഷങ്കർ തമിഴ്
2001 പിരിയാത വരം വേണ്ടും സഞ്ജയ് തമിഴ്
2001 സ്റ്റാർ മൂർത്തി തമിഴ്
2001 ചോക്ലേറ്റ് അരവിന്ദ് തമിഴ്
2001 മജുനു വസന്ത് തമിഴ്
2002 തമിഴ് തമിഴ് തമിഴ്
2002 വിരുമ്പുകിറേൻ ശിവൻ തമിഴ്
2003 വിന്നർ ശക്തി തമിഴ്
2004 ജയ് ജയ് തമിഴ്
2004 ഷോക്ക് വസന്ത് തമിഴ്
2005 ആയുധം ശിവ തമിഴ്
2005 ലണ്ടൻ ശിവരാമൻ തമിഴ്
2006 ജാംബവാൻ വേലൻ (ജാംബവാൻ) തമിഴ്
2006 തകപ്പൻസാമി കതിർവേൽ തമിഴ്
2006 അടൈകളം അൻപ് തമിഴ്
2011 പൊന്നർ ശങ്കർ പൊന്നർ,
ശങ്കർ
തമിഴ്
2011 മമ്പട്ടിയാൻ മമ്പട്ടിയാൻ തമിഴ്
2015 പുലൻ വിസാരണൈ ശബരീനാഥൻ തമിഴ്
2016 സാഗസം രവി തമിഴ്
2018 ജോണി ജോണി തമിഴ്
  1. https://www.filmibeat.com/celebs/prashanth-thyagarajan.html
  2. Tamil Movie News prashanth thiagarajan usman road tower of gold t nagar tamil cinema picture gallery. Behindwoods.com. Retrieved on 2011-09-06.
  3. http://m.rediff.com/movies/2000/may/31spice.htm
  4. "Prashanth on a signing spree!!". Sify.com. 2005-12-16. Retrieved 2015-07-27.
  5. "Tamil movies : Will Amitabh star in Prashanth's film?". Behindwoods.com. 2005-10-24. Retrieved 2015-07-27.
  6. "Sweet news for Prashanth - Malayalam Movie News". Indiaglitz.com. 2004-10-22. Archived from the original on 2012-07-18. Retrieved 2015-07-27.
  7. "Double whammy - Telugu Movie News". Indiaglitz.com. 2006-01-02. Retrieved 2015-07-27.
  8. "Sify Movies - Review listing". Sify.com. 2012-12-02. Archived from the original on 2006-11-09. Retrieved 2015-07-27.
  9. "News Archives". The Hindu. Archived from the original on 2007-04-28. Retrieved 2015-07-27.
  10. http://www.newindianexpress.com/entertainment/tamil/2017/feb/25/prashanth-will-re-enter-bwood-with-naan-remake-1574342.html

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രശാന്ത്_(നടൻ)&oldid=3924381" എന്ന താളിൽനിന്ന് ശേഖരിച്ചത്