കേരളത്തിലെ സാങ്കേതികവിദ്യാഭ്യാസം

കേരളത്തിൽ സാങ്കേതിക വിദ്യഭ്യാസം നടത്തുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്ന പേരിനു കീഴിൽ വരുന്നു. ടെക്നിക്കൽ ഹൈസ്ക്കൂളുകൾ, ഐ. ടി. ഐ കൾ, പോളിടെൿനിക്ക് കോളേജുകൾ, എഞ്ചിനിയറിംഗ് കോളേജുകൾ എന്നിവയാണ്‌ കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

ടെക്നിക്കൽ ഹൈസ്ക്കൂൾ

തിരുത്തുക

ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക വിദ്യയും പരിശീലിപ്പിക്കുന്ന സ്ഥാപനം. ഈ സർട്ടിഫിക്കറ്റ് കേരള സർക്കാർ ഐ. ടി. ഐ/കെ. ജി. സി. ഇ ക്ക് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഏതാണ്ട് 40ൽ പരം ടി എച്ച് എസുകൾ പ്രവർത്തിക്കുന്നുണ്ട്. അവസാന രണ്ട് വർഷം പ്രത്യേക ട്രേഡുകളിൽ പരിശീലനം ലഭിക്കുന്നു. വിദ്യാഭ്യസത്തോടൊപ്പം തൊഴിലും അഭ്യസിക്കപ്പെടുന്ന സ്ഥാപനങ്ങളാണിവ.

വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ

തിരുത്തുക

ഹയർ സെക്കന്ററി വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം കൂടി ലക്ഷ്യമാക്കുന്ന സംവിധാനമാണ് ഇത്.

ഐ. ടി. ഐ കൾ,

തിരുത്തുക

ഏതാണ്ട് 60 ഓളം ഐ. ടി. ഐ കൾ, കേരളത്തിലുണ്ട്. ആറ് മാസ കോഴ്സുകൾ മുതൽ മൂന്ന് വർഷ കോഴ്സുകൾ വരെ ഉണ്ട്. പത്താം തരം വിജയിച്ചവർക്കും തോറ്റവർക്കും ചേർന്ന് പഠിക്കാവുന്ന കോഴ്സുകളും ഉണ്ട്. അനവധിയായ ട്രേഡുകളിൽ പരിശീലനത്തിന് ഐ ടി ഐകൾ അവസരമൊരുക്കുന്നു.

ദേശീയ തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നത് എൻ സി വി ടി ആണ്. എസ് സി വിടി നൽകുന്ന സർട്ടിഫിക്കറ്റിന് സംസ്ഥാനത്തിൽ ഐ ടി ഐ ക്ക് തുല്യമായി അംഗീകരിച്ചിട്ടുണ്ട്.

പോളിടെൿനിക്ക് കോളേജുകൾ

തിരുത്തുക

മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകളാണ്‌ ഇവിടെ നടത്തുന്നത്. സാങ്കേതിക മേഖലയിൽ തൊഴിൽ തേടുന്നവർക്ക് സൂപ്പർവൈസറി തലത്തിൽ പ്രവർത്തിക്കുന്നതിന് ഉതകുന്ന തരത്തിലാണ് ഡിപ്ലോമ കോഴ്സുകളുടെ സിലബസ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ 47 സർക്കാർ പോളിടെക്ക്നിക്ക് കോളജുകളും രണ്ട് എയ്ഡഡ് സ്ഥാപനങ്ങളും ഇപ്പോൾ ഏതാനും സ്വാശ്രയ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

പ്രധാനപ്പെട്ട പോളിടെൿനിക്ക് കോളേജുകൾ

തിരുത്തുക
  1. ഗവണ്മെന്റ് പോളിടെൿനിക് കോളജ് പെരിയ കാസർഗോഡ്
  2. ഗവണ്മെന്റ് പോളിടെൿനിക് കോളജ് തൃക്കരിപ്പൂർ കാസർഗോഡ്
  3. ഗവണ്മെന്റ് പോളിടെൿനിക് കോളജ് പയ്യന്നൂർ കണ്ണൂർ
  4. ഗവണ്മെന്റ് പോളിടെൿനിക് കോളജ് മട്ടന്നൂർ കണ്ണൂർ
  5. ഗവണ്മെന്റ് പോളിടെൿനിക് കോളജ് തോട്ടട കണ്ണൂർ
  6. കേരള ഗവണ്മെന്റ് പോളിടെൿനിക് കോളജ് കോഴിക്കോട്
  7. ഗവണ്മെന്റ് പോളിടെൿനിക് കോളജ് മലാപ്പറമ്പ് കോഴിക്കോട്
  8. ഗവണ്മെന്റ് പോളിടെൿനിക് കോളജ് അങ്ങാടിപ്പുറം മലപ്പുറം
  9. സീതി സാഹിബ് മെമ്മോറിയൽ പോളിടെൿനിക് കോളജ് തിരൂർ മലപ്പുറം[1]
  10. ഗവണ്മെന്റ് പോളിടെൿനിക് കോളജ് തിരൂരങാടി മലപ്പുറം
  11. ഗവണ്മെന്റ് പോളിടെൿനിക് കോളജ് കോട്ടക്കൽ മലപ്പുറം
  12. ഗവണ്മെന്റ് പോളിടെൿനിക് കോളജ് തൃശ്ശൂർ
  13. ഗവണ്മെന്റ് സെൻട്രൽ പോളിടെൿനിക്ക് കോളേജ് തിരുവനന്തപുരം

എഞ്ചിനിയറിംഗ് കോളേജുകൾ

തിരുത്തുക

നാല്‌ വർഷ എഞ്ചിനിയറിംഗ് ബിരുദ കോഴ്സുകളാണ്‌ ഇവിടെ നടത്തുന്നത്. വിവിധ സർ‌വ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്താണ് ഈ കോളജുകളെല്ലാം പ്രവർത്തിക്കുന്നത്.
പൂർ‌ണ്ണമായും സർ‌ക്കാർ‌ നിയന്ത്രണത്തിലുള്ള എഞ്ചിനിയറിംഗ് കോളജുകളും ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുന്ന, സ്വകാര്യ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ എയിഡഡ് എഞ്ചിനിയറിംഗ് കോളജുകളും ‌സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാതെ പൂർ‌ണ്ണമായും സ്വകാര്യ മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജുകളും ഉണ്ട്.

കേരളത്തിലെ ഗവ. എഞ്ചിനിയറിംഗ് കോളേജുകൾ

തിരുത്തുക
  • കോളജ് ഓഫ് എഞ്ചിനിയറിംഗ്, തിരുവനന്തപുരം
  • ബാർ‌ട്ടൺ‌ഹിൽ‌ കോളജ് ഓഫ് എഞ്ചിനിയറിംഗ്, തിരുവനന്തപുരം
  • രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാമ്പാടി, കോട്ടയം
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, തൃശൂർ‌
  • ഗവ.കോളജ് ഓഫ് എഞ്ചിനിയറിംഗ്, കണ്ണൂർ‌
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, കോഴിക്കോട്
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, ശ്രീകൃഷ്ണപുരം, പാലക്കാട്
  • ഗവ. കോളജ് ഓഫ് എഞ്ചിനിയറിംഗ്, മാനന്തവാടി, വയനാട്

കേരളത്തിലെ സ്വകാര്യ എയിഡഡ് എഞ്ചിനിയറിംഗ് കോളേജുകൾ

തിരുത്തുക
  • ടി.കെ.എം. കോളജ് ഓഫ് എഞ്ചിനിയറിംഗ്, കൊല്ലം
  • മാർ‌ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനിയറിംഗ്, കോതമംഗലം
  • എൻ‌.എസ്.എസ്. കോളജ് ഓഫ് എഞ്ചിനിയറിംഗ്, അകത്തേതറ, പാലക്കാട്

കേരളത്തിലെ മറ്റു സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൽ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-01-16.