ശ്രീരാമ വിലാസം പ്രസ്, കൊല്ലം
കേരളത്തിലെ പ്രമുഖമായ അച്ചുകൂടങ്ങളിലൊന്നായിരുന്നു കൊല്ലത്തെ ശ്രീരാമ വിലാസം പ്രസ്. കെ.ജി. പരമേശ്വരൻ പിള്ളയും സഹോദരൻ കെ.ജി. ശങ്കറുമായിരുന്നു സ്ഥാപകർ. 1925 ൽ കൊല്ലത്തെ മുത്തു സ്വാമി റെഡ്യാരിൽ നിന്ന് വിലയ്ക്കു വാങ്ങിയ പ്രസിലാണ് തുടക്കം. 1928 ൽ മലയാളരാജ്യം ചിത്രവാരിക പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. കെ.ജി. ശങ്കറായിരുന്നു ആദ്യ പത്രാധിപർ. കോൺഗ്രസ് പ്രചാരണത്തിനു വേണ്ടി 1929 മുതൽ മലയാളരാജ്യം പത്രമാരംഭിച്ചു. സി.വി. കുഞ്ഞുരാമനായിരുന്നു പത്രാധിപർ. ആദ്യ പത്തുവർഷത്തോളം അദ്ദേഹം തുടർന്നു. പത്ര വിതരണത്തിന് സ്വന്തമായി ബസ് സൗകര്യം ഉണ്ടായിരുന്നു. മുപ്പതുകളിൽ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായി ഉയർന്നു. കെ.ജി. ശങ്കർ പക്ഷാഘാതത്താൽ കിടപ്പിലായതോടെ പത്രത്തിന്റെ നിയന്ത്രണം കെ.ജി. പരമേശ്വരൻ പിള്ളയ്ക്കായി. മലയാള രാജ്യം ദേശീയ നയം കൈവെടിയുകയും സി.പി. യെ അനുകൂലിക്കുന്ന നിലപാട്സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. യുടെ ടിക്കറ്റുകളും പാഠപുസ്തകങ്ങളും ഇവിടെ നിന്നാണ് അച്ചടിച്ചിരുന്നത്. ഉത്തരവാദ ഭരണ പ്രക്ഷോഭത്തെ നഖശിഖാന്തം എതിർത്ത പത്രം പൊതു ജനങ്ങളുടെ അവജ്ഞയ്ക്ക് പാത്രമായി. പ്രചാരം നന്നെ കുറഞ്ഞു.[1]
പുസ്തകങ്ങൾ
തിരുത്തുകമുന്നൂറിൽപ്പരം മലയാള പുസ്തകങ്ങൾ ഇവിടെ നിന്നു പുറത്തിറങ്ങിയിട്ടുണ്ട്. വ്യാഖ്യാനത്തോടുകൂടിയ ദശോപനിഷത്തുകളാണു് അവയിൽ പ്രധാനം. കണ്ണശ്ശരാമായണം ഉത്തരകാണ്ഡവും അവിസ്മരണീയമാണ്. നൂറ്റിപ്പതിനൊന്നു ദിവസത്തെ ആട്ടക്കഥകളും അറുപതു ദിവസത്തെ തുള്ളൽക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആമാതിരി പുസ്തകപ്രകാശനത്തിനു മാർഗ്ഗദശി കൊല്ലത്തെ എസ്. റ്റി. റെഡ്യാറാണെങ്കിലും കുറേക്കൂടി അധികം കഥകൾ ശ്രീരാമവിലാസംവക പുസ്തകങ്ങളിലുണ്ടു് എന്ന് ഉള്ളൂർ, കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു.[2]സിദ്ധ വൈദ്യ ഗ്രന്ഥങ്ങൾ മുതലായവ ഇവിടെ നിന്ന് പുറത്തിറങ്ങി എസ്. ടി. റെഡ്യാർ ആന്റ് സൺസിനോട് മത്സരിച്ചു വിലകുറഞ്ഞതും മനോഹരവുമായ രാമായണ മഹാഭാരത കൃതികളുടെ പതിപ്പുകൾ ശ്രീരാമ വിലാസം പുറത്തിറക്കിയിരുന്നു.
നമ്പർ | പുസ്തകത്തിന്റെ പേര് | രചയിതാവ് | പ്രസിദ്ധീകരിച്ച വർഷം | മറ്റു വിവരങ്ങൾ |
---|---|---|---|---|
1 | കുഞ്ചൻ നമ്പ്യാരുടെ ൬൦ ദിവസത്തെ തുള്ളൽക്കഥകൾ | കുഞ്ചൻ നമ്പ്യാർ | 1953 | പി.കെ. നാരായണ പിള്ളയുടെ നിരൂപണത്തോടെ |
2 | ദശോപനിഷത്തുക്കൾ | - | 1953 | കാലിക്കോ ബയന്റ് |
3 | ചട്ടമ്പിസ്വാമി ശതാബ്ദ സ്മാരക ഗ്രന്ഥം | - | 1953 | - |
4 | രക്തലീല | സ്വാമി ബ്രഹ്മവ്രതൻ | 1953 | 15 ദൃശ്യങ്ങൾ അടങ്ങിയത് |
5 | വെളിച്ചം കിട്ടി | എ.പി. കളയ്ക്കാട് | 1953 | നോവൽ |
6 | 55 ദിവസത്തെ ആട്ടക്കഥകൾ | ഒന്നാം ഭാഗം | 1953 | കെ.എൻ. ഗോപാലപിള്ളയുടെ അവതാരിക. |
7 | കെ.സി. കേശവപിള്ളയുടെ മൈനർ കവിതകൾ | കെ.സി. കേശവപിള്ള | 1966 | - |
8 | എണ്ണ ഒഴിച്ചു തിരി കൊളുത്തി | നരേന്ദ്രനാഥ് | 1962 | - |
9 | ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു | ഓംചേരി | 1966 | - |
10 | മണിവീണ | ചങ്ങമ്പുഴ കൃഷ്ണപിള്ള | 1960 | കവിത |
11 | മയൂഖമാല | ചങ്ങമ്പുഴ കൃഷ്ണപിള്ള | 1966 | കവിത |
12 | മണിമാല | എൻ. കുമാരനാശാൻ| 1959 | കവിത | |
13 | സുധാംഗദ | ചങ്ങമ്പുഴ കൃഷ്ണപിള്ള | 1960 | കവിത |
14 | അമരകോശം | അമരസിംഹൻ, അച്യുതവാര്യർ ചേപ്പാട്ട് (വ്യാഖ്യാതാ) | 1931 | വ്യാഖ്യാനം |
15 | അമരകോശം മൂന്നു കാണ്ഡം | അച്യുതവാര്യർ ചേപ്പാട്ട് (വ്യാഖ്യാതാ) | 1929 | വ്യാഖ്യാനം |
16 | ആധുനിക ഹിന്ദി-മലയാള സംക്ഷിപ്തശബ്ദകോഷ് | അമ്മിണി അമ്മാൾ എൻ (എഡിറ്റർ) | 1951 | നിഘണ്ടു |
17 | ന്യൂ ഇംഗ്ലീഷ് മലയാളം ഡിക്‌ഷ്ണറി | നീലകണ്ഠനുണ്ണി കെ.എസ്, ഗോപാലപിള്ള കെ (എഡിറ്റർ) | 1935 | നിഘണ്ടു |
18 | മലയാളം-മലയാളം-ഇംഗ്ലീഷ്-ഹിന്ദി നിഘണ്ടു | ലീലാദേവി ആർ, ബാലകൃഷ്ണൻ വി (എഡിറ്റർ) | 1960 | നിഘണ്ടു |
അടച്ചു പൂട്ടൽ
തിരുത്തുകനിരവധി നിയമ കുരുക്കുകളിലും സാമ്പത്തിക ബാധ്യതകളിലും പെട്ട് അറുപതുകളിൽ പത്രത്തിന്റെ പ്രവർത്തനം സ്തംഭിച്ചു.[3] പത്രമോഫീസും പ്രസിദ്ധീകരണ ശാലയും അടച്ചു പൂട്ടി. [4]എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രവർത്തിച്ചിരുന്ന ബുക്ക് ഡിപ്പോകളും അടച്ചു. എറണാകുളത്ത് മറൈൻ ഡ്രൈവിനടുത്ത് പ്രസ് ക്ലബ്ബ്റോഡിലായിരുന്നു ശാഖ പ്രവർത്തിച്ചിരുന്നത്. നവംബർ, 1976 ൽ കമ്പനി അടച്ചു പൂട്ടാൻ കോടതി ഉത്തരവായി. ലിക്വിഡേറ്ററെ 1976 ൽ നിയമിച്ചു.
അവലംബം
തിരുത്തുക- ↑ ഭാഷാപോഷിണി, 2022 ഡിസംബർ, ജി. പ്രിയദർശനൻ, കെ.ജി. പരമേശ്വരൻപിള്ള പ്രസാധക പ്രമുഖനും പത്രമുടമയും
- ↑ എസ്. പരമേശ്വര അയ്യർ, ഉള്ളൂർ. "കേരളസാഹിത്യചരിത്രം". http://ax.sayahna.org. sayahna. Retrieved 21 March 2021.
{{cite web}}
: External link in
(help)|website=
- ↑ https://indiankanoon.org/doc/660111/
- ↑ https://www.the-laws.com/encyclopedia/browse/case?caseId=110891704000&title=south-india-paper-mills-pvt-ltd-vs-sree-rama-vilasam-press-and-publications-and-ors