എ.പി. കളയ്ക്കാട്
മലയാള സാഹിത്യകാരനായിരുന്നു എ.പി. കളയ്ക്കാട് എന്ന പേരിലെഴുതിയ കെ. അയ്യപ്പൻപിള്ള (22 മേയ് 1931 - 8 ഫെബ്രുവരി 1993). കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകകരുനാഗപ്പള്ളി കുലശേഖരപുരത്ത് ആദിനാട്ടിൽ ജനിച്ചു. വിദ്യാർത്ഥി സമരങ്ങളിൽ പങ്കെടുത്തതിന് കോളേജിൽ നിന്ന് പുറത്താക്കി. സർ സി.പി ക്കെതിരായ പ്രക്ഷോഭങ്ങളിലും ശൂരനാട് സമരത്തിലും പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. കരുനാഗപ്പള്ളി. 1957 ൽ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായി സർക്കാർ ജീവനക്കാരനായി.[1]
കൃതികൾ
തിരുത്തുക- വെളിച്ചം കിട്ടി
- സംക്രാന്തി
- ഇടുക്കി
- പോർക്കലി
- ചാഞ്ചാട്ടം
- അഗ്നിഹോത്രം (നോവൽ)
- കന്നിക്കുളപ്പാല (കഥാസമാഹാരം)
അവലംബം
തിരുത്തുക- ↑ ഉർവ്വരം സ്മരണിക, രവിപിള്ള ഫൗണ്ടേഷൻ