ആൾട്ടയർ

(ശ്രവണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൾട്ടയർ

Altair in the constellation of Aquila.
നിരീക്ഷണ വിവരം
എപ്പോഹ് J2000.0
നക്ഷത്രരാശി
(pronunciation)
Aquila
റൈറ്റ്‌ അസൻഷൻ 19h 50m 46.99855s[1]
ഡെക്ലിനേഷൻ +08° 52′ 05.9563″[1]
ദൃശ്യകാന്തിമാനം (V)0.76[2]
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്A7 V[3]
U-B കളർ ഇൻഡക്സ്+0.09[2]
B-V കളർ ഇൻഡക്സ്+0.22[2]
V-R കളർ ഇൻഡക്സ്+0.14[2]
R-I കളർ ഇൻഡക്സ്+0.13[2]
ചരനക്ഷത്രംDelta Scuti[4]
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)−26.1 ± 0.9[3] km/s
പ്രോപ്പർ മോഷൻ (μ) RA: +536.23[1] mas/yr
Dec.: +385.29[1] mas/yr
ദൃഗ്‌ഭ്രംശം (π)194.95 ± 0.57[1] mas
ദൂരം16.73 ± 0.05 ly
(5.13 ± 0.01 pc)
കേവലകാന്തിമാനം (MV)2.22[4]
ഡീറ്റെയിൽസ്
പിണ്ഡം1.79 ± 0.018[5] M
വ്യാസാർദ്ധം1.63 to 2.03[5][nb 1] R
ഉപരിതല ഗുരുത്വം (log g)4.29[6]
പ്രകാശതീവ്രത10.6[7] L
താപനില6,900 to 8,500[5][nb 1] K
സ്റ്റെല്ലാർ റോടേഷൻ8.9 hours[7]
മറ്റു ഡെസിഗ്നേഷൻസ്
Atair, α Aquilae, α Aql, Alpha Aquilae, Alpha Aql, 53 Aquilae, 53 Aql, BD+08°4236, FK5 745, GCTP 4665.00, GJ 768, HD 187642, HIP 97649, HR 7557, LFT 1499, LHS 3490, LTT 15795, NLTT 48314, SAO 125122, WDS 19508+0852A.[3][8] [9]
ഡാറ്റാബേസ് റെഫെറെൻസുകൾ
SIMBAD data


ആൾട്ടയർ (/ˈæltɛər, -taɪər, ælˈtɛər, -ˈtaɪər//ˈæltɛər, -taɪər, ælˈtɛər, -ˈtaɪər/), അഥവാ ആൽഫ അക്വിലെ (α Aquilae, ചെറുതാക്കി Alpha Aql, α Aql), എന്നത് ഗരുഡൻ നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. ആകാശത്തിലെ നക്ഷത്രങ്ങളിൽ തിളക്കത്തിന്റെ കാര്യത്തിൽ പന്ത്രണ്ടാം സ്ഥാനമാണ് ഇതിന്. ജി-ക്‌ളൗഡ്‌ എന്ന നക്ഷത്രാന്തരീയ വാതക/പൊടിപടലശേഖരത്തിലാണ് ഇതിന്റെ സ്ഥാനം.[10] ഇതൊരു എ-ടൈപ്പ് മെയിൻ സീക്വെൻസ് നക്ഷത്രമാണ്. 0.77 ദൃശ്യകാന്തിമാനമുള്ള ഇത് സമ്മർ ട്രയാങ്കിൾ എന്ന ആസ്റ്ററിസത്തിന്റെ ഭാഗമാണ് (അഭിജിത്, ഡെനിബ് എന്നിവയാണ് ഇതിലെ മറ്റു നക്ഷത്രങ്ങൾ.)[3][11][12] സൂര്യനിൽ നിന്ന് 16.7 പ്രകാശവർഷങ്ങൾ (5.3 പാർസെക്കുകൾ) അകലെയാണ് ഇതിന്റെ സ്ഥാനം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങളിൽ ഏറ്റവും അടുത്തുള്ളവയിൽ ഒന്നാണിത്.[13]

ആൾട്ടയർ അതിവേഗം സ്വന്തം കേന്ദ്രത്തെ ആസ്പദമാക്കി ഭ്രമണം ചെയ്തുകൊണ്ടിരിയ്ക്കുന്നു. മധ്യരേഖയിലെ ഇതിന്റെ ഭ്രമണവേഗം ഓരോ സെക്കന്റിലും 286 കി.മി ആണ്.[nb 2] ഇത് ഈ ഗോളത്തിന്റെ ബ്രേക്ക് അപ്പ് വേഗതയായ 400 കി.മി / സെക്കന്റിനോട് (ഒരു നക്ഷത്രത്തിന്റെ മധ്യരേഖയിലെ അപകേന്ദ്രബലം അതിന്റെ ഗുരുത്വാകർഷണബലത്തിന് തുല്യമായി വരാൻ വേണ്ട ഭ്രമണവേഗതയാണ് ഒരു നക്ഷത്രത്തിന്റെ ബ്രേക്ക്-അപ്പ് പ്രവേഗം. നക്ഷത്രം സുസ്ഥിരമായി നിലനിൽക്കണമെങ്കിൽ നക്ഷത്രത്തിന്റെ ഭ്രമണവേഗത ഇതിലും താഴെയായിരിയ്ക്കണം.[14] ) അടുത്ത ഒരു വേഗതയാണ്. ഇത്തരം ഉയർന്ന വേഗതയിൽ കറങ്ങുന്നതിനാൽ ഇതിന്റെ ധ്രുവപ്രദേശങ്ങൾ മധ്യരേഖാപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ പരന്നതാണ്.[15][5]

നാമകരണം

തിരുത്തുക

ബെയർ നാമകരണപദ്ധതി അനുസരിച്ച് ഇതിന്റെ പേര് α Aquilae എന്നാണ് (ആൽഫ അക്വിലെ). മധ്യകാലഘട്ടങ്ങൾ തൊട്ടേ ആൾട്ടയർ എന്ന പേര് നിലവിലുണ്ടായിരുന്നു. النسر الطائر, al-nesr al-ṭā’ir ("the flying eagle", "പറക്കുന്ന ഗരുഡൻ") എന്ന അറബിക് വാചകത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. 2016 ൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ നക്ഷത്രങ്ങളുടെ പേരുകൾ ഏകീകരിയ്ക്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പ് നടത്തി (WGSN)[16]. ജൂലൈ 2016 ലെ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ ബുള്ളറ്റിൻ അംഗീകരിയ്ക്കപ്പെട്ട പേരുകളുടെ ആദ്യ രണ്ടു ബാച്ചുകൾ പുറത്തിറക്കി[17]; ഇതിൽ ആൾട്ടയർ എന്ന് തന്നെയാണ് ഈ നക്ഷത്രത്തിന്റെ പേര് ആയി അംഗീകരിച്ചിട്ടുള്ളത്. [18]

പ്രത്യേകതകൾ

തിരുത്തുക
 
ആൾട്ടയർ

ബീറ്റ അക്വിലെ, ഗാമ അക്വിലെ എന്നിവയുമായിച്ചേർന്ന് ആൾട്ടയർ ഫാമിലി ഓഫ് അക്വിലെ അഥവാ ഷാഫ്റ്റ് ഓഫ് അക്വിലെ എന്ന നേർരേഖ ആകാശത്ത് ഉണ്ടാക്കുന്നു.[19] ഇതൊരു എ-ടൈപ്പ് മെയിൻ സീക്വെൻസ് നക്ഷത്രമാണ്. സൂര്യന്റെ 1.8 മടങ്ങു് പിണ്ഡവും 11 മടങ്ങു് പ്രകാശതീവ്രതയും ഇതിനുണ്ട്.[5][7] ഇതിന്റെ ഭ്രമണവേഗത വളരെ കൂടുതലാണ്. സ്വന്തം അച്ചുതണ്ടിനു ചുറ്റും 9 മണിക്കൂർ കൊണ്ട് ഇതൊരു വട്ടം ചുറ്റിത്തിരിയുന്നു.[7] സൂര്യനെ ഇതുമായി താരതമ്യപ്പെടുത്തിയാൽ അതിന് സ്വന്തം അച്ചുതണ്ടിനു ചുറ്റും ഒരുവട്ടം കറങ്ങാൻ ഏതാണ്ട് 25 ദിവസങ്ങൾ വേണം. അതിനാൽ ഇതിന്റെ ആകൃതി ഗോളാഭമാണ്; ഇതിന്റെ മധ്യരേഖയിലെ വ്യാസം ധ്രുവങ്ങളിലൂടെയുള്ള വ്യാസത്തേക്കാൾ 20% കൂടുതലാണ്.[5]

വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് എക്സ്പ്ലോറർ ഉപയോഗിച്ച് 1999 ൽ നടത്തിയ പഠനങ്ങൾ പ്രകാരം ഇതിന്റെ പ്രകാശതീവ്രത നേരിയതോതിൽ മാറിക്കൊണ്ടിരിയ്ക്കുന്നുണ്ട്. രണ്ടു മണിക്കൂറിനു താഴെ മാത്രം ആവൃത്തിയിൽ ഏതാണ്ട് ആയിരത്തിലൊന്നിൽ അല്പം കൂടുതൽ മാത്രമാണ് കാന്തിമാനത്തിൽ വ്യത്യാസം കാണുന്നത്.[4] അതിനാൽ 2005 ൽ ഇതിനെ ഒരു ഡെൽറ്റ സ്കുടി ചരനക്ഷത്രമായി അംഗീകരിച്ചു. 0.8 മുതൽ 1.5 മണിക്കൂറുകൾ കാലദൈർഘ്യമുള്ള ഒരു കൂട്ടം സൈൻ തരംഗങ്ങളുടെ സഞ്ചയമായി ഇതിന്റെ ലൈറ്റ് കർവിനെ കണക്കാക്കാം.[20]

ഗോളാഭത്വവും ഉപരിതലതാപനിലയും

തിരുത്തുക

1960 കളിൽ നാരാബ്രി വാനനിരീക്ഷണാലയത്തിലെ ആർ. ഹാൻബറി ബ്രൗണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ചേർന്നാണ് ഇതിന്റെ കോണീയവ്യാസം (ഭൂമിയിൽ നിന്നും നോക്കുമ്പോൾ അതിന്റെ വ്യാസം ഉളവാക്കുന്ന കോണളവ്) ആദ്യമായി അളന്നത്. അവർക്ക് 3 മില്ലി ആർക് സെക്കൻഡുകൾ എന്ന അളവാണ് ലഭിച്ചത്.[21] ഓൾട്ടയറിന്റെ ആകൃതി ഗോളാഭം ആയിരിയ്ക്കും എന്ന് അവർ അനുമാനിച്ചിരുന്നുവെങ്കിലും ലഭ്യമായ വിവരങ്ങളിൽ നിന്നും ഇത് നേരിട്ട് കാണാൻ അവർക്ക് സാധിച്ചില്ല. പിന്നീട് 1999 ൽ പാലോമെർ ടെസ്റ്റ് ബെഡ് ഇൻഫെറോമീറ്റർ ഉപയോഗിച്ച് നടത്തിയ ഇൻഫ്രാറെഡ് ഇൻഫെറോമെട്രിക് പഠനങ്ങളിൽ നിന്നുമാണ് ഇതിന്റെ ആകൃതി ഗോളാഭം തന്നെയാണെന്ന് നേരിട്ട് നിരീക്ഷിയ്ക്കാൻ സാധിച്ചത്.[15]

തിയറികൾ പ്രകാരം ആൾട്ടയർ നക്ഷത്രത്തിന്റെ ഉയർന്ന വർത്തുളപ്രവേഗം നിമിത്തം അതിന്റെ മധ്യരേഖാപ്രദേശങ്ങളിലെ ഉപരിതലഗുരുത്വാകർഷണം ധ്രുവപ്രദേശങ്ങളിലുള്ളതിനേക്കാൾ കുറവായിരിയ്ക്കണം. ഇതു മൂലം ഈ പ്രദേശങ്ങളിലെ താപനിലയും തൽഫലമായി പ്രകാശതീവ്രതയും ധ്രുവപ്രദേശങ്ങളിലുള്ളതിനേക്കാൾ കുറവായിരിയ്ക്കും. ഗ്രാവിറ്റി ഡാർകെണിങ് അഥവാ ഫോൺ ട്സൈപെൽ എഫ്ഫക്റ്റ് (von Zeipel effect) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം 2001 ൽ നടന്ന പഠനങ്ങളിൽ സ്ഥിരീകരിയ്ക്കപ്പെട്ടിട്ടുണ്ട്.[7][22]

 
ആൾട്ടയർ നക്ഷത്രത്തിന്റെ നേരിട്ടുള്ള ഒരു ചിത്രം

സൂര്യനല്ലാതെ മറ്റൊരു മെയിൻ സീക്വെൻസ് നക്ഷത്രത്തിന്റെ ഉപരിതലത്തിന്റെ ഫോട്ടോ ആദ്യമായി എടുക്കുന്നത് ഓൾട്ടയറിന്റേതാണ്.[23] 2006-07 ൽ ചര അറേ ഇൻഫറോമീറ്റർ ഉപയോഗിച്ച് ഇൻഫ്രാറെഡ് സ്പെക്ട്രത്തിലാണ് ഇതിന്റെ ഉപരിതലത്തിന്റെ ചിത്രം പകർത്തിയത്.[23] ഭൂമിയിൽ നിന്നുള്ള നേർരേഖയ്ക്ക് ഏതാണ്ട് 60° യോളം ചെരിഞ്ഞിട്ടാണ് ഇതിന്റെ സ്വയംഭ്രമണത്തിന്റെ അച്ചുതണ്ട്.[24]

പദോല്പത്തി, പുരാവൃത്തങ്ങൾ, സംസ്കാരം

തിരുത്തുക

ഈജിപ്ഷ്യൻ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന അൽ അക്ചാസി അൽ മുവാകിറ്റ്'ന്റെ ഒരു പട്ടികയിൽ അൽ നെസർ അൽ റ്റെയർ എന്ന വാക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. "പറക്കുന്ന കഴുകന്റെ സംഘം" എന്നാണിതിന്റെ അർത്ഥം.[25] ആൽഫ, ബീറ്റ, ഗാമ അക്വിലെ നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററിസത്തിന് അറബികൾ ഈ പേര് കൊടുത്തു.[26] മധ്യകാല ഇംഗ്ലണ്ടിലും പടിഞ്ഞാറൻ യൂറോപ്പിലും ഓൾട്ടയറും വേഗയും പക്ഷികളായാണ് കണക്കാക്കപ്പെട്ടിരുന്നത്.[27]

വിക്ടോറിയയിലെ കൂരി ജനത ആൾട്ടയർ നക്ഷത്രത്തെ ബുൻജിൽ എന്ന വെഡ്ജ്-ടെയിൽഡ് കഴുകൻ ആയിട്ടാണ് പരിഗണിച്ചിരുന്നത്. ബീറ്റ/ ഗാമ അക്വിലെ നക്ഷത്രങ്ങൾ ഈ കഴുകന്റെ ഇണകളായ കറുത്ത ഹംസങ്ങളും.

ചൈനീസ് മിത്തോളജിയിൽ ആൽഫ, ബീറ്റ, ഗാമ അക്വിലെ നക്ഷത്രങ്ങൾ ചേർന്നുള്ള ആസ്റ്ററിസത്തിന് Hé Gǔ (河鼓; lit. "river drum" / "നദി ചെണ്ട").[28] എന്നാണ് പേര്. അതിനാൽ ആൾട്ടയറിന്റെ പേര് Hé Gǔ èr (河鼓二; lit. "river drum two" / "നദി ചെണ്ട രണ്ട്", അതായത് "നദിയിലെ ചെണ്ടയിലെ രണ്ടാമത്തെ നക്ഷത്രം") എന്നാണ്.[29] എന്നാൽ ഇതിന്റെ കൂടുതൽ ജനകീയമായ പേര് Qiān Niú Xīng (牵牛星) അല്ലെങ്കിൽ Niú Láng Xīng (牛郎星) എന്നാണ്. "ഇടയനക്ഷത്രം" എന്നാണ് ഇതിന്റെ അർഥം.[30][31] ദി കൗഹെർഡ്‌ ആൻഡ് ദി വീവർ ഗേൾ എന്ന പ്രസിദ്ധ ചൈനീസ് പുരാവൃത്തത്തെ ആധാരമാക്കിയാണ് ഈ പേർ വന്നത്. ഇതിൽ ന്യൂലങ് എന്ന കഥാപാത്രത്തിന്റെ പ്രതിരൂപമാണ് ആൾട്ടയർ എന്ന നക്ഷത്രം. ന്യൂലങും തന്റെ അയാളുടെ രണ്ടു കുട്ടികളും ( ബീറ്റ, ഗാമ അക്വിലെ നക്ഷത്രങ്ങൾ) അയാളുടെ ഭാര്യയായ "ഴിനു"വിൽ ( വേഗ നക്ഷത്രം) നിന്നും ആകാശഗംഗയാകുന്ന നദിയാൽ വേർപെട്ട് കഴിയുകയാണ്. വർഷത്തിലൊരിയ്ക്കൽ മാഗ്‌പൈ പക്ഷികൾ ആകാശഗംഗയ്ക്ക് കുറുകെ ഒരു പാലം തീർത്ത് രണ്ടുപേർക്കും സന്ധിയ്ക്കാൻ വഴിയൊരുക്കുന്നു.[31][32]

മൈക്രോനേഷ്യക്കാർ ഇതിനെ "വലിയ/പഴകിയ കടച്ചക്ക" എന്നർത്ഥം വരുന്ന "മായ്-ലാപാ" എന്ന പേരിൽ വിളിച്ചു. മാവോരി ജനത ഇതിനെ "പൗട്ടു-ടെ-റങ്ങി / Poutu-te-rangi" എന്നു വിളിച്ചു. "സ്വർഗ്ഗത്തിന്റെ നെടുംതൂൺ" എന്നാണ് ഇതിന്റെ അർഥം.[33]

പാശ്ചാത്യ ജ്യോതിഷത്തിൽ ഇത് വരാൻ പോകുന്ന ആപത്തിന്റെ, പ്രത്യേകിച്ചും ഇഴജന്തുക്കളിൽ നിന്നും സംഭവിയ്ക്കാവുന്ന ആപത്തിന്റെ, പ്രതിരൂപമാണ്. [28]

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 അസാധാരണമായി ഉയർന്ന ഭ്രമണവേഗം ഉള്ളതിനാൽ ഇതിന്റെ മധ്യരേഖയിലെ വ്യാസം ധ്രുവങ്ങളിലെ വ്യാസത്തേക്കാൾ കൂടുതലാണ്. അതിനാൽ മധ്യരേഖയിൽ താപനിലയും കുറവാണ്.
  2. Monnier et al. 2007 കൊടുത്തിട്ടുള്ള ടേബിൾ 1 ലെ രണ്ടാമത്തെ കോളത്തിലെ v, സൈൻ i, i എന്നിവയുടെ വിലകളിൽ നിന്നും.


അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 van Leeuwen, F. (November 2007), "Validation of the new Hipparcos reduction", Astronomy and Astrophysics, 474 (2): 653–664, arXiv:0708.1752, Bibcode:2007A&A...474..653V, doi:10.1051/0004-6361:20078357
  2. 2.0 2.1 2.2 2.3 2.4 Ducati, J. R. (2002). "VizieR Online Data Catalog: Catalogue of Stellar Photometry in Johnson's 11-color system". CDS/ADC Collection of Electronic Catalogues. 2237: 0. Bibcode:2002yCat.2237....0D.
  3. 3.0 3.1 3.2 3.3 NAME ALTAIR -- Variable Star of delta Sct type, database entry, SIMBAD. Accessed on line November 25, 2008.
  4. 4.0 4.1 4.2 Buzasi, D. L.; Bruntt, H.; Bedding, T. R.; Retter, A.; Kjeldsen, H.; Preston, H. L.; Mandeville, W. J.; Suarez, J. C.; Catanzarite, J.; Conrow, T.; Laher, R. (2005). "Altair: The Brightest δ Scuti Star". The Astrophysical Journal. 619 (2): 1072–1076. arXiv:astro-ph/0405127. Bibcode:2005ApJ...619.1072B. doi:10.1086/426704. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "buzasi" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. 5.0 5.1 5.2 5.3 5.4 5.5 Monnier, J. D.; Zhao, M; Pedretti, E; Thureau, N; Ireland, M; Muirhead, P; Berger, J. P.; Millan-Gabet, R; Van Belle, G (2007). "Imaging the surface of Altair". Science. 317 (5836): 342–345. arXiv:0706.0867. Bibcode:2007Sci...317..342M. doi:10.1126/science.1143205. PMID 17540860. See second column of Table 1 for stellar parameters.{{cite journal}}: CS1 maint: postscript (link)
  6. Malagnini, M. L.; Morossi, C. (November 1990), "Accurate absolute luminosities, effective temperatures, radii, masses and surface gravities for a selected sample of field stars", Astronomy and Astrophysics Supplement Series, 85 (3): 1015–1019, Bibcode:1990A&AS...85.1015M
  7. 7.0 7.1 7.2 7.3 7.4 Resolving the Effects of Rotation in Altair with Long-Baseline Interferometry, D. M. Peterson et al., The Astrophysical Journal 636, #2 (January 2006), pp. 1087–1097, doi:10.1086/497981, Bibcode2006ApJ...636.1087P; see Table 2 for stellar parameters.
  8. HR 7557, database entry, The Bright Star Catalogue, 5th Revised Ed. (Preliminary Version), D. Hoffleit and W. H. Warren, Jr., CDS ID V/50. Accessed on line November 25, 2008.
  9. Entry 19508+0852, The Washington Double Star Catalog, United States Naval Observatory. Accessed on line November 25, 2008.
  10. "Our Local Galactic Neighborhood". NASA. Archived from the original on 2013-11-21. Retrieved 2018-06-30.
  11. Altair, entry, The Internet Encyclopedia of Science, David Darling. Accessed on line November 25, 2008.
  12. Summer Triangle, entry, The Internet Encyclopedia of Science, David Darling. Accessed on line November 26, 2008.
  13. Hoboken, Fred Schaaf (2008). The brightest stars : discovering the universe through the sky's most brilliant stars. New Jersey: John Wiley & Sons, Inc. pp. 194. ISBN 978-0-471-70410-2. OCLC 440257051.
  14. Hardorp, J.; Strittmatter, P. A. (September 8–11, 1969). "Rotation and Evolution of be Stars". Proceedings of IAU Colloq. 4. Ohio State University, Columbus, Ohio: Gordon and Breach Science Publishers. p. 48. Bibcode:1970stro.coll...48H. {{cite conference}}: Unknown parameter |booktitle= ignored (|book-title= suggested) (help)
  15. 15.0 15.1 Belle, Gerard T. van; Ciardi, David R.; Thompson, Robert R.; Akeson, Rachel L.; Lada, Elizabeth A. (2001). "Altair's Oblateness and Rotation Velocity from Long-Baseline Interferometry". The Astrophysical Journal (in ഇംഗ്ലീഷ്). 559 (2): 1155–1164. Bibcode:2001ApJ...559.1155V. doi:10.1086/322340. ISSN 0004-637X.
  16. "IAU Working Group on Star Names (WGSN)". Retrieved 01 July 2018. {{cite web}}: Check date values in: |accessdate= (help)
  17. "Bulletin of the IAU Working Group on Star Names, No. 1" (PDF). Retrieved 01 July 2018. {{cite web}}: Check date values in: |accessdate= (help)
  18. "IAU Catalog of Star Names". Retrieved 01 July 2018. {{cite web}}: Check date values in: |accessdate= (help)
  19. p. 190, Schaaf 2008.
  20. Altair: The Brightest δ Scuti Star, D. L. Buzasi et al., The Astrophysical Journal 619, #2 (February 2005), pp. 1072–1076, doi:10.1086/426704, Bibcode2005ApJ...619.1072B.
  21. The stellar interferometer at Narrabri Observatory-II. The angular diameters of 15 stars, R. Hanbury Brown, J. Davis, L. R. Allen, and J. M. Rome, Monthly Notices of the Royal Astronomical Society 137 (1967), pp. 393–417, Bibcode1967MNRAS.137..393H.
  22. Asymmetric Surface Brightness Distribution of Altair Observed with the Navy Prototype Optical Interferometer, Naoko Ohishi, Tyler E. Nordgren, and Donald J. Hutter, The Astrophysical Journal 612, #1 (September 1, 2004), pp. 463–471, doi:10.1086/422422, Bibcode2004ApJ...612..463O.
  23. 23.0 23.1 Gazing up at the Man in the Star?, Press Release 07-062, National Science Foundation, May 31, 2007. Accessed on line November 25, 2008.
  24. Robrade, J.; Schmitt, J. H. M. M. (April 2009), "Altair - the "hottest" magnetically active star in X-rays", Astronomy and Astrophysics, 497 (2): 511–520, arXiv:0903.0966, Bibcode:2009A&A...497..511R, doi:10.1051/0004-6361/200811348.
  25. Knobel, E. B. (June 1895). "Al Achsasi Al Mouakket, on a catalogue of stars in the Calendarium of Mohammad Al Achsasi Al Mouakket". Monthly Notices of the Royal Astronomical Society. 55 (8): 429–438. Bibcode:1895MNRAS..55..429K. doi:10.1093/mnras/55.8.429.{{cite journal}}: CS1 maint: unflagged free DOI (link)
  26. pp. 17–18, A Dictionary of Modern Star Names, Paul Kunitzsch and Tim Smart, Cambridge, Massachusetts: Sky Publishing, 2006, ISBN 978-1-931559-44-7.
  27. Gingerich, O. (1987). "Zoomorphic Astrolabes and the Introduction of Arabic Star Names into Europe". Annals of the New York Academy of Sciences. 500: 89–104. Bibcode:1987NYASA.500...89G. doi:10.1111/j.1749-6632.1987.tb37197.x.
  28. 28.0 28.1 p. 59–60, Star-names and Their Meanings, Richard Hinckley Allen, New York: G. E. Stechert, 1899.
  29. (in Chinese) 香港太空館 - 研究資源 - 亮星中英對照表 Archived 2008-10-25 at the Wayback Machine., Hong Kong Space Museum. Accessed on line November 26, 2008.
  30. pp. 97–98, 161, The Chinese Reader's Manual, William Frederick Mayers, Shanghai: American Presbyterian Mission Press, 1874.
  31. 31.0 31.1 p. 72, China, Japan, Korea Culture and Customs: Culture and Customs, Ju Brown and John Brown, 2006, ISBN 978-1-4196-4893-9.
  32. pp. 105–107, Magic Lotus Lantern and Other Tales from the Han Chinese, Haiwang Yuan and Michael Ann Williams, Libraries Unlimited, 2006, ISBN 978-1-59158-294-6.
  33. p. 175, The Lexicon of Proto Oceanic: The Culture and Environment of Ancestral Oceanic Society: The Physical Environment, Volume 2, Malcolm Ross, Andrew Pawley and Meredith Osmond, Canberra, The Australian National University E Press, 2007.

പുറംകണ്ണികൾ

തിരുത്തുക


നിർദ്ദേശാങ്കങ്ങൾ:   19h 50m 46.9990s, +08° 52′ 05.959″

"https://ml.wikipedia.org/w/index.php?title=ആൾട്ടയർ&oldid=4144148" എന്ന താളിൽനിന്ന് ശേഖരിച്ചത്