ഗോളാഭം

ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യ


OblateSpheroid.PNG
ProlateSpheroid.png
oblate spheroid prolate spheroid

ഒരു ദീർഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ്‌ ഗോളാഭം (ദീർഘഗോളം) അഥവാ സ്‌ഫെറോയ്‌ഡ്(Spheroid).

അളവുകൾതിരുത്തുക

സ്‌ഫെറോയ്‌ഡിനെ വിശദീകരിക്കുന്നതിന്‌ അതിന്റെ അർദ്ധദീർഘാക്ഷം (സെമീ മേജർ ആക്സിസ്) ( ), അർദ്ധലഘ്വക്ഷം (സെമീ മൈനർ ആക്സിസ്) ( ) എന്നിവയോ സെമീ മേജർ ആക്സിസ് ( ), പരപ്പ് (flattening) ( ) എന്നീ അളവുകളോ ആണ്‌ ഉപയോഗിക്കുന്നത്.

   

 -ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും.   പൂജ്യമാണെങ്കിൽ രണ്ട് അക്ഷങ്ങളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് ( ) പോലെത്തന്നെ സ്‌ഫെറോയ്‌ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ്‌ വികേന്ദ്രത അഥവാ എസ്സെണ്ട്രിസിറ്റി (eccentricity), ( )[1].

 

ഭൂമിതിരുത്തുക

ഭൂമിയുടെ ആകൃതി ഒരു സ്‌ഫെറോയ്‌ഡിനോടാണ്‌ ഏറ്റവും സാദൃശ്യം പുലർത്തുന്നത്. അതിന്റെ പരപ്പ്,  ആണ്‌.   വളരെച്ചെറിയ ഒരു സംഖ്യയായതിനാൽ അതിന്റെ വ്യുൽക്രമമാണ്‌ ( ) പൊതുവേ ഇത്തരം മേഖലകളിൽ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേൾഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയിൽ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്‌ഫെറോയ്‌ഡ് ആയാണ്‌ കണക്കാക്കുന്നത്[1].

  മീറ്റർ
  മീറ്റർ
 

അവലംബംതിരുത്തുക

  1. 1.0 1.1 ESRI Arc GIS 9.1 Help
"https://ml.wikipedia.org/w/index.php?title=ഗോളാഭം&oldid=3363757" എന്ന താളിൽനിന്ന് ശേഖരിച്ചത്