അഗ്നിസാക്ഷി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Agnisakshi (1999 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രശസ്തമായ അഗ്നിസാക്ഷി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1999ൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് അഗ്നിസാക്ഷി. വി.വി. ബാബു നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ രജിത് കപൂർ, ശോഭന, ശ്രീവിദ്യ, മധുപാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1] കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അഗ്നിസാക്ഷി | |
---|---|
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | വി.വി. ബാബു |
തിരക്കഥ | ശ്യാമപ്രസാദ് |
ആസ്പദമാക്കിയത് | അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം) |
അഭിനേതാക്കൾ | രജിത് കപൂർ ശോഭന മധുപാൽ |
സംഗീതം | കൈതപ്രം |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | ബീന പോൾ |
സ്റ്റുഡിയോ | സൃഷ്ടി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 100 മിനിട്ടുകൾ |
അഭിനേതാക്കൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- ദേശീയ ചലച്ചിത്രപുരസ്കാരം
- മികച്ച മലയാളം ഫീച്ചർ ഫിലിം
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
- മികച്ച ചലച്ചിത്രം
- മികച്ച സംവിധായകൻ - ശ്യാമപ്രസാദ്
- മികച്ച രണ്ടാമത്തെ നടി - പ്രവീണ
- മികച്ച ഛായാഗ്രാഹകൻ - അഴകപ്പൻ
- മികച്ച ശബ്ദലേഖനം - കൃഷ്ണനുണ്ണി, ഹുസൈൻ
- മികച്ച മേയ്ക്കപ്പ് - പി. മണി, വിക്രം ഗെയ്ക്വാദ്
- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് - മുരളി മേനോൻ, വെണ്മണി വിഷ്ണു
- മികച്ച പ്രോസസിങ് ലാബ് - ജെമിനി ലാബ്
- കേരളസംസ്ഥാന ക്രിട്ടിക്സ് അവാർഡ്
- മികച്ച ചലച്ചിത്രം
- മികച്ച സംവിധായകൻ - ശ്യാമപ്രസാദ്
- മികച്ച വരികൾ (ഗാനം)- കൈതപ്രം
- മികച്ച നടി - ശോഭന
- മികച്ച ഛായാഗ്രാഹകൻ - അഴകപ്പൻ
- മികച്ച കലാസംവിധായകൻ - പ്രേമചന്ദ്രൻ
- മറ്റ് പുരസ്കാരങ്ങൾ
- ഫിലിംഫെയർ അവാർഡ് - മികച്ച ചലച്ചിത്രം
- അരവിന്ദൻ പുരസ്കാരം (മികച്ച സംവിധായകൻ) - ശ്യാമപ്രസാദ്
- ഗൊല്ലപുഡി ശ്രീനിവാസ് അവാർഡ് (മികച്ച സംവിധായകൻ) - ശ്യാമപ്രസാദ്
അവലംബം
തിരുത്തുക- ↑ അഗ്നിസാക്ഷി, സിനിമയെക്കുറിച്ച് മലയാളസംഗീതം.ഇൻഫോ യിൽനിന്ന്