ഗൊല്ലപൂഡി ശ്രീനിവാസറാവു പുരസ്‌കാരം

(Gollapudi Srinivas Award എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സിനിമയിലെ നവാഗതനായ മികച്ച സംവിധായകനു സമ്മാനിയ്ക്കപ്പെടുന്നതാണ് ഗൊല്ലപൂഡി ശ്രീനിവാസറാവു പുരസ്‌കാരം [1] .[2] ഒന്നരലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പ്രേമപുസ്തകം എന്ന തന്റെ കന്നിച്ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കവേ മരണപ്പെട്ട ഗൊല്ലപൂഡി ശ്രീനിവാസ റാവുവിന്റെ സ്മരണയ്ക്കായി 1997 മുതൽ സമ്മാനിയ്ക്കപ്പെടുന്നതാണിത്.[3] അഗ്‌നിസാക്ഷിയിലൂടെ ശ്യാമപ്രസാദും,മേൽവിലാസത്തിലൂടെ മാധവ് രാംദാസും, ഐഡി എന്ന ചിത്രത്തിലൂടെ കമൽ മുഹമ്മദ്ദുമാണ് മുൻവർഷങ്ങളിൽ ഗൊല്ലാപുഡി ശ്രീനിവാസറാവു പുരസ്‌കാരം നേടിയ മലയാളി സംവിധായകർ.[4]

അവലംബംതിരുത്തുക

  1. "Business Line : Features / Life News". Thehindubusinessline.com. Retrieved 2012-09-19.
  2. "Aamir Khan crying at award ceremony! Part 1". YouTube. 2009-02-02. Retrieved 2012-09-19.
  3. "Tamil Nadu / Chennai News : Gollapudi Srinivas award presented to Amit Rai". The Hindu. 2010-08-13. Retrieved 2012-09-19.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-16.

പുറംകണ്ണിതിരുത്തുക