ശൃംഗാരവേലൻ
ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് ശൃംഗാരവേലൻ. ഉദയകൃഷ്ണ-സിബി കെ. തോമസ് സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ ദിലീപ്, വേദിക, ലാൽ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, ബാബുരാജ്, ഷമ്മി തിലകൻ. പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം ഒരു സാമ്പത്തികമായി മികച്ച വിജയം നേടി.[2]
ശൃംഗാരവേലൻ | |
---|---|
സംവിധാനം | ജോസ് തോമസ് |
നിർമ്മാണം | ജയ്സൺ ഇളംകുളം |
രചന | ഉദയകൃഷ്ണ സിബി കെ. തോമസ് |
അഭിനേതാക്കൾ | ദിലീപ് വേദിക ലാൽ ജോയ് മാത്യു കലാഭവൻ ഷാജോൺ ബാബുരാജ് ഷമ്മി തിലകൻ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | ജോൺകുട്ടി |
വിതരണം | ആർ.ജെ. റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 8 കോടി |
ആകെ | ₹ 13 കോടി |
കഥാസംഗ്രഹം
തിരുത്തുകകേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനാണ് കണ്ണൻ (ദിലീപ്), കഷ്ടപ്പെടാതെ തന്നെ വേഗം ഒരു കോടീശ്വരനാകുക എന്നതാണ് അയാളുടെ ജീവിതലക്ഷ്യം. അയാളുടെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായ വാസു, ഇടയിൽ വന്നുചേരുന്ന യേശുദാസ് എന്നിവരെല്ലാമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സമീപത്തുള്ള ഒരു ഗ്രാമത്തിലെ അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന ഒരു തറവാട്ടിലേക്ക് അവർ എത്തുന്നതും. തുടർന്ന് അവിടത്തെ ഇളമുറക്കാരിയായ രാധ എന്ന പെൺകുട്ടിയുമായി (വേദിക) കണ്ണൻ പ്രണയത്തിൽ ആകുകയും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു.[3]
അഭിനേതാക്കൾ
തിരുത്തുക- ദിലീപ് -കണ്ണൻ
- വേദിക -രാധ
- ലാൽ -യേശുദാസ്
- കലാഭവൻ ഷാജോൺ -വാസു
- ജോയ് മാത്യു -ഡി.ജി.പി.(ഡി ഗോപിപ്രസാദ്)
- ബാബുരാജ് -മഹാലിംഗം
- നെടുമുടി വേണു -രാധയുടെ മുത്തച്ഛൻ
- ബാബു നമ്പൂതിരി -കണ്ണന്റെ അച്ഛൻ
- അംബിക മോഹൻ -കണ്ണന്റെ അമ്മ
- ഷമ്മി തിലകൻ-ടിന്റു
- ശശി കലിംഗ-ഗോവിന്ദൻ നായർ
- ചെമ്പിൽ അശോകൻ
- ശരത് സക്സേന-അഹൂജ
- രാഹുൽ ദേവ്-വിക്രം അഹൂജ
- ഗീത സലാം
- പൊന്നമ്മ ബാബു
- ശ്രീദേവി ഉണ്ണി
- അഞ്ജന
പ്രതികരണം
തിരുത്തുകവിശ്വസനീയമല്ലാത്ത രംഗങ്ങളും, യുക്തിരഹിതമായ കഥാസന്ദർഭങ്ങളും, കോമഡികളുടെ അതിപ്രസരവും മൂലം സാമാന്യബോധത്തിന് നിരക്കാത്ത വെറും തമാശച്ചിത്രം എന്ന രീതിയിൽ നിരൂപകരിൽ നിന്ന് ചില വിമർശനങ്ങൾ ഈ ചിത്രം നേരിട്ടു.[3] പക്ഷെ ദിലീപിന്റെ താരമൂല്യം മൂല്യം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. മികച്ച സാമ്പത്തിക വിജയമായിരുന്നു ഈ ചിത്രം, 8 കോടി രൂപ ചിലവിൽ പുറത്തിറക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ 13 കോടി രൂപ നേടി.
ഗാനങ്ങൾ
തിരുത്തുകആകെ 6 ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. 4 ഗാനങ്ങൾക്ക് റഫീഖ് അഹമ്മദ് ഗാനരചനയും, ബേണി ഇഗ്നേഷ്യസ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു, 2 ഗാനങ്ങളുടെ രചനയും, സംവിധാനവും നിർവഹിച്ചത് നാദിർഷായാണ്.[4]
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "അശകൊശലെൻ പെണ്ണുണ്ടോ" | നാദിർഷാ | അഫ്സൽ, ദിലീപ് | 4:16 | |
2. | "അശകൊശലെൻ പെണ്ണുണ്ടോ" | നാദിർഷാ | നാദിർഷാ, ദിലീപ് | 4:16 | |
3. | "ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര" | റഫീഖ് അഹമ്മദ് | മധു ബാലകൃഷ്ണൻ | 2:38 | |
4. | "മിന്നാമിനുങ്ങിൻ വെട്ടം" | റഫീഖ് അഹമ്മദ് | സുബിൻ ഇഗ്നേഷ്യസ്, ഡെൽസി നൈനാൻ | 4:03 | |
5. | "നാലമ്പലം അണയാൻ" | റഫീഖ് അഹമ്മദ് | സുദീപ് കുമാർ, ജ്യോത്സ്ന | 4:15 | |
6. | "നീർത്തുള്ളികൾ തോരാതെ" | റഫീഖ് അഹമ്മദ് | താൻസൻ ബേർണി, തുളസി യതീന്ദ്രൻ |
അവലംബം
തിരുത്തുക- ↑ ശൃംഗാരവേലൻ:ദി ഹിന്ദു
- ↑ "ഓണച്ചിത്ര വിശേഷങ്ങൾ (സെപ്റ്റംബർ 12-18): സിഫി.കോം". Archived from the original on 2013-09-21. Retrieved 2013-10-15.
- ↑ 3.0 3.1 "ശൃംഗാരവേലൻ-റിവ്യു: സിനിമാകേരള.കോം". Archived from the original on 2016-03-04. Retrieved 2013-10-15.
- ↑ ഗാനങ്ങളുടെ വിവരങ്ങൾ: മലയാളസംഗീതം.ഇൻഫോ