തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Thiruvananthapuram Central railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആണ് തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം.[1] തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്താണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചത്‌. 1931 നവംബർ 4നാണ്‌ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത് .

തിരുവനന്തപുരം സെൻട്രൽ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
തിരുവനന്തപുരം സെൻട്രൽ പ്രധാന മന്ദിരം.
സ്ഥലം
Coordinates8.4874°N 76.952°E
ജില്ലതിരുവനന്തപുരം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 16 ft
പ്രവർത്തനം
കോഡ്TVC
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ6
ചരിത്രം
തുറന്നത്നവംബർ 4, 1931
വൈദ്യുതീകരിച്ചത്ഡിസംബർ 30, 2005

ഈ സ്റ്റേഷൻ ദിവസവും 200,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു.[2] ഭക്ഷണശാലകൾ , പുസ്തകശാലകൾ‍, ദിവസവാടകയ്ക്ക് മുറികൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഈ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, മാഗ്ലൂർ, കൊൽക്കത്ത, എറണാകുളം, കൊല്ലം, വർക്കല, ഗുരുവായൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.


കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി
തിരുവനന്തപുരം - കായംകുളം തീവണ്ടി പാത
കായംകുളം
ഓച്ചിറ
കരുനാഗപ്പള്ളി
ശാസ്താംകോട്ട
മൺറോത്തുരുത്ത്
പെരിനാട്
കൊല്ലം
ഇരവിപുരം
മയ്യനാട്
പരവൂർ
വർക്കല
ചിറയിൻകീഴ്
കഴക്കൂട്ടം
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
  1. "തിരുവനന്തപുരം സെൻട്രൽ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ". Archived from the original on 2007-09-30. Retrieved 2010-06-05.
  2. വാർത്ത യാത്രക്കാർ എണ്ണം