ലോഹം അയോൺ ക്രീയാശീലത നിർമ്മാണം
  Cs Cs+ ജലവുമായി പ്രതിപ്രവർത്തിക്കുന്നു] വൈദ്യുതവിശ്ലേഷണം
  Rb Rb+
  K K+
  Na Na+
  Li Li+
  Ba Ba2+
  Sr Sr2+
  Ca Ca2+
  Mg Mg2+ അമ്ലങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു
  Al Al3+
  Ti Ti4+ അമ്ലങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു Pyrometallurgical extraction
using magnesium,
or less commonly Alkali Metals,
Hydrogen or Calcium
in the Kroll Process
  Mn Mn2+ അമ്ലങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു Smelting with coke
  Zn Zn2+
  Cr Cr3+ അമ്ലങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു Aluminothermic reaction
  Fe Fe2+ അമ്ലങ്ങളുമായി പ്രതിപ്രവർത്തിക്കുന്നു Smelting with coke
  Cd Cd2+
  Co Co2+
  Ni Ni2+
  Sn Sn2+
  Pb Pb2+
  Cu Cu2+ ക്രിയാശേഷി വളരെ കുറഞ്ഞവ Heat or physical extraction
  Hg Hg2+
  Ag Ag+
  Pd Pd2+
  Au Au3+
  Pt Pt2+

ഇലക്ട്രോണുകളെ വിട്ടു കൊടുത്ത് പൊസിറ്റീവ് അയോണുകളായിത്തീരാനുള്ള ലോഹങ്ങളുടെ കഴിവിന്റെ അടിസ്ഥാനത്തിൽ ലോഹങ്ങളെ ക്രമീകരിച്ചിരിക്കുന്ന ശ്രേണിയാണ് വൈദ്യുതരാസ ശ്രേണി (Electro Chemical Series). ഇലക്ട്രോണുകളെ വിട്ടുകൊടുക്കാനുള്ള കഴിവിന്റെ അവരോഹണക്രമത്തിലാണ് ലോഹങ്ങൾ വിന്യസിച്ചിരിക്കുന്നത്. പ്രവർത്തനശേഷി കൂടിയ ലോഹങ്ങൾക്കും കുറഞ്ഞ ലോഹങ്ങൾക്കും ഇടയിൽ ഹൈഡ്രജനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈഡ്രജനാണ് ഇവിടെ താരതമ്യത്തിന് ഉപയോഗിക്കുന്നത്. ലോഹങ്ങളുടെ കഴിവിനെ പ്രമാണമൂലകമായി എടുത്ത ഹൈഡ്രജനുമായി താരതമ്യപ്പെടുത്തുന്നു. ലോഹങ്ങളുടെ പ്രതിപ്രവർത്തനശേഷിയും ഏകദേശം ഇതേ ക്രമത്തിൽ തന്നെ ആയതിനാൽ ക്രീയാശീല ശ്രേണി എന്നും ഇത് അറിയപ്പെടുന്നു.

വൈദ്യുതരാസ ശ്രേണി തിരുത്തുക

ലിഥിയം > സീസിയം > റൂബിഡിയം > പൊട്ടാസ്യം > ബേരിയം > സ്ട്രോൺഷിയം > കാൽസ്യം > സോഡിയം > ലാന്തനം > മഗ്നീഷ്യം > സ്കാൻഡിയം > അലൂമിനിയം > സിങ്ക് > ഇരുമ്പ് > നിക്കൽ > ടിൻ > ലെഡ് > ഹൈഡ്രജൻ > ചെമ്പ് > റുഥീനിയം > വെള്ളി > മെർക്കുറി > പലേഡിയം > ഇറിഡിയം > പ്ലാറ്റിനം > സ്വർണ്ണം

ക്രീയാശീല ശ്രേണി തിരുത്തുക

സീസിയം > റൂബിഡിയം > പൊട്ടാസ്യം > സോഡിയം > ലിഥിയം > ബേരിയം > സ്ട്രോൺഷിയം > കാൽസ്യം > ലാന്തനം > മഗ്നീഷ്യം > സ്കാൻഡിയം > അലൂമിനിയം > സിങ്ക് > ഇരുമ്പ് > നിക്കൽ > ടിൻ > ലെഡ് > ചെമ്പ് > മെർക്കുറി > വെള്ളി > സ്വർണ്ണം > പ്ലാറ്റിനം

ഉപയോഗങ്ങൾ തിരുത്തുക

വൈദ്യുതരസതന്ത്രത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വൈദ്യുതരാസ ശ്രേണി. വോൾട്ടാ സെല്ലുകളുടെയും മറ്റ് രാസസെല്ലുകളുടേയും നിർമ്മാണത്തിൽ ഈ ശ്രേണി പ്രയോജനപ്പെടുത്തുന്നു. ആസിഡുമായും ജലവുമായും ഉള്ള ലോഹങ്ങളുടെ പ്രവർത്തനവും രാസശ്രേണിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ കഴിയും. ലോഹനിർമ്മാണ വേളയിലും വൈദ്യുതരാസശ്രേണി പ്രയോജനപ്പെടുന്നുണ്ട്


"https://ml.wikipedia.org/w/index.php?title=വൈദ്യുതരാസശ്രേണി&oldid=1835726" എന്ന താളിൽനിന്ന് ശേഖരിച്ചത്